ഒരു ചിത്രകാരന്റെ പക്ഷിയെയാണ് നാം തേടുന്നത്' -മഴക്കാടുകളിലെ മലനിരകളിലേക്ക് കയറുന്നതിന് മുന്പ് ഗൈഡ് ഓർമിപ്പിച്ചു. “അറിയാതെ പോലും ചുണ്ടുകൾ അനക്കരുത്. ചെറിയൊരു ചലനം മതി അവ പറന്നകലും. പിന്നെ കാത്തിരിപ്പ് നീളും. നിരാശയോടെ മടങ്ങേണ്ടി വരും'. ചിത്രകാരൻ തന്റെ ബ്രഷിൽ നിന്നുള്ള വർണങ്ങൾ കോർത്തിണക്കി സൃഷ്ടിച്ചത് പോലെയാണ് അവയുടെ രൂപ ഭംഗി. ആ സൗന്ദര്യം ആവോളം നുകരാൻ വെമ്പിനിൽക്കുകയാണ് പക്ഷിനിരീക്ഷകർ. അതിശൈത്യത്താൽ പലരുടെയും ശരീരം വിറയ്ക്കുന്നുണ്ടായിരുന്നു. കട്ടിയുള്ള കൈയുറകൾ ഉണ്ടായിട്ടും വിരലുകൾ അനക്കാൻ കഴിയുന്നില്ല. ക്യാമറ കൈയിലെടുക്കാൻ കഴിയുമോയെന്നുപോലും പലരും സംശയിച്ചു.
"പക്ഷികളുടെ ഭൂഖണ്ഡം' എന്ന് വിളിപ്പേരുള്ള തെക്കേ അമേരിക്കയിലെ മഴക്കാടുകളിൽ കാണപ്പെടുന്ന Grey Breasted mountain Toucan എന്ന വിസ്മയപക്ഷിയെ തേടിയായിരുന്നു ഡോ. ജെയ്നി ഉൾപ്പെടുന്ന സംഘത്തിന്റെ യാത്ര. കൊളംബിയയിലെ മഴക്കാടുകളിലൂടെ സഞ്ചരിക്കുമ്പോൾ ഗൈഡ് പെട്ടന്ന് വിരൽചൂണ്ടി പറഞ്ഞു. 'അതാ വൃക്ഷക്കൊമ്പിൽ നിങ്ങൾ അന്വേഷിച്ച പക്ഷി', മേഘ പാളികൾ പോലെ ഒഴുകിയെത്തിയ മൂടൽമഞ്ഞ് നീങ്ങിയപ്പോൾ വർണങ്ങളിൽ മുങ്ങി നിൽക്കുന്ന പക്ഷിയെ ഏവരും കൺകുളിർക്കെ കണ്ടു. തെക്കേ അമേരിക്കയിൽ ഏറ്റവും കൂടുതൽ പക്ഷികളുള്ളത് കൊളംബിയയിലാണ്. എല്ലാം വർണങ്ങളുടെ ഹൃദയഹാരിയായ പ്രതീകങ്ങൾ. തെക്കേ അമേരിക്കൻ ഭൂഖണ്ഡത്തിൽ ആകെ 3500 ഇനം പക്ഷികളുണ്ടത്രെ !. അവയെ ക്യാമറയിൽ പകർത്തുക അതീവ ദുഷ്കരം. പക്ഷികളെ കണ്ടെത്താൻ ശ്രദ്ധയോടെ പർവതനിരകൾ കയറണം ചെറുശബ്ദം കേട്ടാൽ പോലും അതിന് മനസ്സിലാകും. മിന്നൽ പോലെ പറന്നുപോയാൽ ആ ദിവസത്തെ പ്രയത്നം പാഴാകും. അതുകൊണ്ടാണ് പ്രതികൂലമായ കാലാവസ്ഥയിൽ പോലും നേരം പുലരുന്നതിന് മുമ്പ് പക്ഷി നിരീക്ഷകർ ആകാംക്ഷയോടെ യാത്രയ്ക്കൊരുങ്ങുന്നത്. വിവിധ വർണത്താൽ കോർത്തിണക്കിയ തൂവലുകളാണ് Grey Breasted mountain Toucan - ത്. മനുഷ്യന്റെ കടന്നാക്രമണവും മരംമുറിയും ഖനനവും മൂലം ഇവ വംശനാശഭീഷണിയിലാണ്.
Esta historia es de la edición May 2023 de Mathrubhumi Yathra.
Comience su prueba gratuita de Magzter GOLD de 7 días para acceder a miles de historias premium seleccionadas y a más de 9,000 revistas y periódicos.
Ya eres suscriptor ? Conectar
Esta historia es de la edición May 2023 de Mathrubhumi Yathra.
Comience su prueba gratuita de Magzter GOLD de 7 días para acceder a miles de historias premium seleccionadas y a más de 9,000 revistas y periódicos.
Ya eres suscriptor? Conectar
ചരിത്രമുറങ്ങുന്ന അനന്തപുരം കൊട്ടാരം
കേരളചരിത്രത്തിന്റെ ഭാഗമായിത്തീർന്ന നിർമിതിയാണ് അനന്തപുരത്ത് കോവിലകം എന്ന പ്രശസ്തമായ കൊട്ടാരം
മലമ്പുഴയുടെ തീരങ്ങളിലൂടെ
വാളയാർ കാടിനോട് ചേർന്ന്, കല്ലടിക്കോടൻ മലനിരകളുടെ ഓരത്തുള്ള അകമലവാരം. ആനത്താരയും പുലിമടയുമുള്ള കവയും മലമ്പുഴയും. പാലക്കാട്ടെ വന്യതയിലേക്ക് പലകാലങ്ങളിൽ നടത്തിയ യാത്രകൾ ഓർത്തെടുക്കുകയാണ് ലേഖകൻ
തളിർത്തും തപിച്ചും കാനനഭാവങ്ങൾ
കാടുണങ്ങുമ്പോൾ വന്യമൃഗങ്ങൾ നേരിടുന്ന അതിജീവനക്കാഴ്ചയിലേക്ക് ക്യാമറ തിരിക്കുകയാണ് വനചാരി. വനവിസ്തൃതി കുറയുമ്പോൾ വന്യമൃഗങ്ങൾ സാമ്രാജ്യപരിധി ലംഘിക്കുമെന്ന കാര്യം മനുഷ്യർ മറന്നുപോകുന്നുവെന്നും ഓർമിപ്പിക്കുന്നു. നാഗർഹോളയിലൂടെയുള്ള വനയാത്രയാണ് ഇക്കുറി
പണിതീരാത്ത മരക്കൊട്ടാരത്തിൽ...
മരംകൊണ്ടുള്ള ശില്പങ്ങളും കൊത്തുപണികളും...യക്ഷിക്കഥയിലെ കൊട്ടാരംപോലെ മനോഹരമാണ് തായ്ലാൻഡ് ഉൾക്കടലിന്റെ തീരത്തെ സാങ്ച്വറി ഓഫ് ട്രൂത്ത് ക്ഷേത്രസമുച്ചയം
തെക്കേ അമേരിക്കയിലെ വർണപക്ഷികളെ തേടി
പക്ഷികളുടെ ഭൂഖണ്ഡമായ തെക്കേ അമേരിക്കയിലൂടെ വർണപക്ഷികളെ തേടിയുള്ള യാത്ര. അതിശൈത്വത്തിനോട് പൊരുതി, വനാന്തരങ്ങളിൽ മറഞ്ഞിരിക്കുന്ന വർണപ്പക്ഷികളെ ക്യാമറയിൽ പകർത്തിയ അനുഭവം
കാരൈക്കുടിയിൽ ചെട്ടിയാന്മാരുടെ നാട്ടിൽ
തമിഴകത്തിലെ സമ്പന്നപ്രദേശമാണ് ചെട്ടിനാട് വാസ്തുവിദ്യകൾകൊണ്ടും പൈതൃകംകൊണ്ടും വ്യത്യസ്തത പുലർത്തുന്ന പ്രദേശം. അവിടുത്തെ സാംസ്കാരികസാമൂഹിക ഭൂമികയിലൂടെ പോയി വരാം
തിരുവാലത്തൂരിലെ മഹാക്ഷേത്രത്തിൽ
നിളാതീരത്തെ ഐതിഹ്യപ്പെരുമനിറഞ്ഞ ക്ഷേത്രം. മഹിഷാസുരമർദിനിയും അന്നപൂർണേശ്വരിയും വാഴുന്ന രണ്ടുമൂർത്തി ക്ഷേത്രത്തിലെ പ്രദക്ഷിണവഴിയിലൂടെ
പരാശർ ഹിമശൃംഗത്തിലെ നീലത്തടാകത്തിനരികെ
ഹിമാലയതാഴ്വരകളുടെ അനിർവചനീയസൗന്ദര്യത്തിനൊപ്പം പുരാണേതിഹാസകഥകളും കൂട്ടുചേരുന്ന വഴികൾ... നീലത്തടാകമായ പരാശറിലേക്ക് നീളുന്ന യാത്ര
മഞ്ഞിലൂടെ ആകാശവർണങ്ങൾ തേടി
വൈകുന്നേരം മൂന്നുമണിയാകുമ്പോൾ സൂര്യനസ്തമിക്കുന്ന, പിന്നെ പൂർണമായും ഇരുട്ടിലാവുന്ന ഐസ്ലൻഡിലെ ഗ്രാമത്തിലേക്ക് പോകുമ്പോൾ ഒറ്റലക്ഷ്യം മാത്രമായിരുന്നു ധ്രുവപ്രദേശങ്ങളിൽ മഞ്ഞ് കൂടുതലുള്ള സമയങ്ങളിൽ മാത്രമുണ്ടാവുന്ന നോർത്തേൺ ലൈറ്റ്സ് കാണുക...
ഗാർഡൻ സിറ്റിയിൽനിന്ന് മഴമേഘങ്ങളുടെ നാട്ടിലേക്ക്
യാത്രകൾ ഓർമകളാണ്. ഗൃഹാതുരമായ ബെംഗളൂരു നഗരത്തിൽനിന്ന് അഗുംബെയിലെ മഴമേഘങ്ങളെച്ചുറ്റി