നിറഞ്ഞുചിരിച്ചും തമാശ പറഞ്ഞും കുടുകുടെ ചിരിപ്പിക്കുന്ന തമാശക്കാരിയാണ് കൂട്ടുകാർക്കും വീട്ടുകാർക്കും സിതാരയെന്ന സിത്തുമണി. “പുറത്തുനിന്ന് നോക്കുമ്പോൾ വളരെ അബ്നോർമൽ ആയിട്ടുള്ള ഒരു കുടുംബമാണ് ഞങ്ങളുടേത്. എപ്പോഴും ബഹളമായിരിക്കും. പുറത്തുള്ളതിനേക്കാൾ കുറച്ചുകൂടി അലമ്പാ ഞാൻ വീട്ടിൽ. പലരും വിചാരിക്കും ഞാൻ ഗൗരവക്കാരിയാണെന്ന്. പക്ഷേ നേരെ തിരിച്ചാ. വീട്ടിൽ എല്ലാവരും ഇങ്ങനെയാ. അമ്മയും അച്ഛനും കുട്ടികളും തമ്മിൽ സാധാരണഗതിയിൽ ഉണ്ടാകാനിടയുള്ള ബന്ധവും സംഭാഷണവുമൊന്നുമല്ല ഞങ്ങൾക്കിടയിൽ. എല്ലാം തുറന്നുപറയും. കൊച്ചുകുട്ടി മുതൽ മുത്തശ്ശി വരെയുള്ളവർ തമാശ പറഞ്ഞും കളിയാക്കിയും രസിച്ചു ജീവിക്കുന്നവരാണ്. എല്ലാവരോടും സൗഹൃദമുണ്ടാക്കുന്നതാണ് എനിക്കിഷ്ടം.''ചിരിക്കുടുംബത്തെക്കുറിച്ച് സിതാര പറഞ്ഞു തുടങ്ങി. കണ്ണിൽ കുസൃതിയൊളിപ്പിച്ച് ഇടയ്ക്ക് കുറിക്കുകൊള്ളുന്ന തഗ് ഡയലോഗുകൾ പറഞ്ഞ് ആശ്ചര്യച്ചിരിയുമായി മകൾ സായു (സാവൻ ഋതു) വും ഒപ്പം കൂടി. ഫോട്ടോഷൂട്ടിനായി ഒരുങ്ങി വന്ന സിതാരയെ നോക്കി അമ്മ സുന്ദരിയായിട്ടുണ്ടെന്ന് സായുവിന്റെ കമന്റ്. അവസരത്തിനൊത്തുള്ള സായുവിന്റെ പ്രോത്സാഹനം രസിക്കാറുണ്ടെന്ന് സിതാരയും.
സിതാരയിലെ കലാകാരിയെ ഉണർത്തി പറക്കാൻ വിട്ട കുടുംബത്തിന്റെ സംഗീതപാരമ്പര്യത്തെക്കുറിച്ച്...
സംഗീതത്തെ പ്രണയിക്കുന്ന കുടുംബമാണെന്റേത്. രണ്ടുതലമുറകൾ മുമ്പേ തുടങ്ങിയ പാട്ടുസ്നേഹം. മുത്തശ്ശന്റെ അച്ഛനും മുത്തശ്ശനുമൊക്കെ ഉപയോഗിച്ചിരുന്ന ഗ്രാമഫോണും ഹാർമോണിയവും ഇപ്പോഴും വീട്ടിലുണ്ട്. അച്ഛനും അച്ഛന്റെ സഹോദരിയും പാടും. പക്ഷേ, പ്രൊഫഷണൽ പാട്ടുകാർ ആരുമില്ല. കുട്ടിക്കാലം മുതലേ ഞാൻ നർത്തകിയും പാട്ടുകാരിയുമൊക്കെയാവണമെന്ന് അമ്മയ്ക്ക് വലിയ താത്പര്യമായിരുന്നു. നാലുവയസ്സിൽ കർണാടിക് മ്യൂസിക്കും ഭരതനാട്യവുമൊക്കെ പഠിപ്പിക്കാൻ ചേർത്തു. അതിലൊക്കെ താത്പര്യം കാണിച്ചതു കൊണ്ട് അമ്മയും അച്ഛനും എനിക്ക് നല്ല അധ്യാപകരെ കണ്ടെത്തിത്തന്നു. അതായിരുന്നു എന്റെ അടിത്തറയും ഭാഗ്യവും. കുഞ്ഞിലേ ഉറങ്ങും മുമ്പേ കട്ടിലിൽ ചാരിയിരുന്ന് ഓരോ ദിവസവും പഠിച്ച പാട്ടും അഭിനയവുമൊക്കെ അച്ഛനും അമ്മയും എന്നെക്കൊണ്ട് ചെയ്യിപ്പിക്കും. ഞാൻ സ്റ്റേജിലെന്ന പോലെ അവതരിപ്പിക്കും.
Esta historia es de la edición June 16-30, 2022 de Grihalakshmi.
Comience su prueba gratuita de Magzter GOLD de 7 días para acceder a miles de historias premium seleccionadas y a más de 9,000 revistas y periódicos.
Ya eres suscriptor ? Conectar
Esta historia es de la edición June 16-30, 2022 de Grihalakshmi.
Comience su prueba gratuita de Magzter GOLD de 7 días para acceder a miles de historias premium seleccionadas y a más de 9,000 revistas y periódicos.
Ya eres suscriptor? Conectar
ചുരുളഴിയാത്ത ചന്തം
ചുരുളൻ മുടിക്കാർക്കായി ഉത്പന്നങ്ങളിറക്കി വിപണിയിൽ വിസ്മയം തീർത്ത കൂട്ടുകാർ ഹിൻഷറയും യൂബയും
നരകവാതിലിനപ്പുറം ഒരു ചങ്ങാതി
നരകജീവിതത്തിൽ അവാച്യമായ സുരക്ഷിതത്വം അയാളെനിക്ക് പകർന്നുതന്നു. നല്ല വാക്കുകളുടെ കലവറയായ ആ മനുഷ്യനെ ഞാനെങ്ങനെ മറക്കും
കവിത തുളുമ്പുന്ന വീട്
വള്ളുവനാടൻ ഗ്രാമഭംഗി തുളുമ്പുന്ന വഴിയോരത്ത് മൺചുവരുകളിൽ പടുത്ത ആ വീട് കാണാം...കുഞ്ചൻ നമ്പ്യാർ പിറന്ന വീട്
ഭാഗ്യം വിൽക്കുന്ന കൈകൾ
അക്കങ്ങളുടെ മാന്ത്രികതയിൽ ഭാഗ്യനിർഭാഗ്യങ്ങൾ മാറിമറയുന്ന ലോട്ടറിക്കച്ചവടം. ഭാഗ്യം കയറിയിറങ്ങിയ ചില കൈകളുടെ കഥയറിയാം
അമ്മയെ ഓർക്കുമ്പോൾ
നിലാവെട്ടം
മാമ്പഴം ഗുണമറിഞ്ഞ്കഴിക്കാം
DIET PLAN
തുടരുന്ന ശരത്കാലം
അഭിനയജീവിതത്തിന്റെ മുപ്പതാം വർഷത്തിലും കൗമാരത്തിന്റെ പ്രസരിപ്പിലാണ് മലയാളികളുടെ പ്രിയപ്പെട്ട ശരത്
ആരോഗ്യരക്ഷ ഗർഭപാത്രം നീക്കിയശേഷം
ഗർഭപാത്രം നീക്കം ചെയ്യുന്ന ശസ്ത്രക്രിയക്ക് ശേഷം കൃത്യമായ ജീവിത ശൈലിയിലൂടെ ആരോഗ്യം തിരിച്ചു പിടിക്കാം
എവറസ്റ്റ് എന്ന സ്വപ്നം
സ്വപ്നദൂരത്തിലേക്ക് രണ്ട് അമ്മമാരുടെ യാത്ര
ഇവിടം പൂക്കളുടെ ഇടം
സ്നേഹം സമ്മാനിച്ച ക്യാമ്പസ്ദിനങ്ങൾ, നിലപാടുകളിലേക്ക് വഴിനടത്തിയ രാഷ്ട്രീയ ബോധം, ഭയപ്പെടുത്തിയ രോഗകാലം... ഒന്നിച്ചു പങ്കിട്ട ഓർമകളിലൂടെ എ.എ. റഹീമും അമൃതയുംw