വെയിൽ തെളിഞ്ഞ ഒരു പകൽ, ഭൂഗോളത്തിന്റെ ഒരറ്റത്തുള്ള അമേരിക്കയിലെ ഒരു വീട്ടുമുറി, ആ മുറിയുടെ ചുമരിനോട് ചേർത്തു വച്ച എഴുത്തുമേശയിലിരുന്ന് മെക്സിക്കോക്കാരി സാറ മിഠായിപോലെ മധുരമുള്ള അക്ഷരങ്ങളെ മഷിയിലാക്കി പോസ്റ്റ് കാർഡിലേക്ക് പകർത്തി. ജനാലവഴി പുറത്തേക്ക് നോക്കിയപ്പോൾ മാനത്തൊരു മഴവില്ല് കണ്ടു. അവൾ ആ സ്നേഹദൂത് മഴവില്ലിന് കൈമാറി. ഏഴഴക് നിറഞ്ഞ വൻകരകളിലൂടെ മെക്സിക്കൻ തിരമാപോലെ ഒഴുകിയൊഴുകി മലപ്പുറത്തെ അരീക്കോട്ടെ വീട്ടുമുറ്റത്ത് ആ മഴവില്ല് ചെന്നുതൊട്ടു. വീടിന്റെ കോലായിരുന്ന റസ്ബിൻ അബ്ബാസ് എന്ന മിടുക്കിയുടെ മടിയിലേക്ക് മഴവില്ലിന്റെ തുഞ്ചത്ത് നിന്ന് ആ കത്ത് പൊട്ടിവീണു. ഹൃദയം കൊണ്ടവൾ കത്തുവായിച്ചു....
Some Day we'll find it,
the rainbow connection ..
.the lovers,
the dreamers and Me
all of us under its Spell,
we know
its probably MAGIC...
"സാറ' എന്ന മെക്സിക്കോക്കാരി, മലപ്പുറം അരിക്കോട്ടുകാരി റസ്ബിൻ അബ്ബാസിന്റെ അടുത്ത സുഹൃത്തായത് അന്ന് മുതലാണ്. സാറയെ പോലെ ലോകത്തിന്റെ പലരാജ്യങ്ങളിലെ നാമറിയാത്ത ദേശങ്ങളിൽ നിന്ന് ഒരുപാട് മനുഷ്യർ അരിക്കോട് പോസ്റ്റോഫീസിലേക്ക് കത്തുകൾ പറത്തിവിട്ടു കൊണ്ടേയിരുന്നു. എല്ലാ കത്തുകളും തേടിവരുന്നത് റസ്ബിൻ അബ്ബാസ് എന്ന പതിനെട്ടുകാരിയെയാണ്. ബ്രസീൽ, റഷ്യ, ഇന്തോനേഷ്യ, ഇറ്റലി, കാനഡ, തുർക്കി, സ്പെയിൻ തുടങ്ങി നാൽപത്തിമൂന്ന് രാജ്യങ്ങളിൽ ഇന്ന് റസ്ബിന് സൗഹൃദവലയമുണ്ട്. അവരോടെല്ലാം റസ്ബിൻ സംസാരിക്കുന്നത് കത്തുകൾ വഴിയും. വിഷാദരോഗത്തിന്റെ കടലാഴങ്ങളിൽ ഒറ്റപ്പെട്ടു പോയ റസ്ബിന് ജീവിതത്തിലേക്ക് തിരിച്ചുകയറാനുള്ള കരുത്തായത് ഈ പോസ്റ്റ് കാർഡ് സൗഹൃദങ്ങളാണ്. കർക്കിടക മഴ തിമിർത്തുപെയ്യുന്ന പകലിൽ തിരുവമ്പാടി അൽഫോൺസ കോളേജ് അങ്കണത്തിൽ വച്ച് കണ്ടു മുട്ടിയപ്പോൾ നിറഞ്ഞ ചിരിയോടെ റസ്ബിൻ കൈനീട്ടി. ശേഷം തന്റെ ജീവിതകഥകളുടെ തപാൽപ്പെട്ടി തുറന്നിട്ടു
കത്ത് പഠിപ്പിച്ചത്...
Esta historia es de la edición August 01 - 15, 2022 de Grihalakshmi.
Comience su prueba gratuita de Magzter GOLD de 7 días para acceder a miles de historias premium seleccionadas y a más de 9,000 revistas y periódicos.
Ya eres suscriptor ? Conectar
Esta historia es de la edición August 01 - 15, 2022 de Grihalakshmi.
Comience su prueba gratuita de Magzter GOLD de 7 días para acceder a miles de historias premium seleccionadas y a más de 9,000 revistas y periódicos.
Ya eres suscriptor? Conectar
ചുരുളഴിയാത്ത ചന്തം
ചുരുളൻ മുടിക്കാർക്കായി ഉത്പന്നങ്ങളിറക്കി വിപണിയിൽ വിസ്മയം തീർത്ത കൂട്ടുകാർ ഹിൻഷറയും യൂബയും
നരകവാതിലിനപ്പുറം ഒരു ചങ്ങാതി
നരകജീവിതത്തിൽ അവാച്യമായ സുരക്ഷിതത്വം അയാളെനിക്ക് പകർന്നുതന്നു. നല്ല വാക്കുകളുടെ കലവറയായ ആ മനുഷ്യനെ ഞാനെങ്ങനെ മറക്കും
കവിത തുളുമ്പുന്ന വീട്
വള്ളുവനാടൻ ഗ്രാമഭംഗി തുളുമ്പുന്ന വഴിയോരത്ത് മൺചുവരുകളിൽ പടുത്ത ആ വീട് കാണാം...കുഞ്ചൻ നമ്പ്യാർ പിറന്ന വീട്
ഭാഗ്യം വിൽക്കുന്ന കൈകൾ
അക്കങ്ങളുടെ മാന്ത്രികതയിൽ ഭാഗ്യനിർഭാഗ്യങ്ങൾ മാറിമറയുന്ന ലോട്ടറിക്കച്ചവടം. ഭാഗ്യം കയറിയിറങ്ങിയ ചില കൈകളുടെ കഥയറിയാം
അമ്മയെ ഓർക്കുമ്പോൾ
നിലാവെട്ടം
മാമ്പഴം ഗുണമറിഞ്ഞ്കഴിക്കാം
DIET PLAN
തുടരുന്ന ശരത്കാലം
അഭിനയജീവിതത്തിന്റെ മുപ്പതാം വർഷത്തിലും കൗമാരത്തിന്റെ പ്രസരിപ്പിലാണ് മലയാളികളുടെ പ്രിയപ്പെട്ട ശരത്
ആരോഗ്യരക്ഷ ഗർഭപാത്രം നീക്കിയശേഷം
ഗർഭപാത്രം നീക്കം ചെയ്യുന്ന ശസ്ത്രക്രിയക്ക് ശേഷം കൃത്യമായ ജീവിത ശൈലിയിലൂടെ ആരോഗ്യം തിരിച്ചു പിടിക്കാം
എവറസ്റ്റ് എന്ന സ്വപ്നം
സ്വപ്നദൂരത്തിലേക്ക് രണ്ട് അമ്മമാരുടെ യാത്ര
ഇവിടം പൂക്കളുടെ ഇടം
സ്നേഹം സമ്മാനിച്ച ക്യാമ്പസ്ദിനങ്ങൾ, നിലപാടുകളിലേക്ക് വഴിനടത്തിയ രാഷ്ട്രീയ ബോധം, ഭയപ്പെടുത്തിയ രോഗകാലം... ഒന്നിച്ചു പങ്കിട്ട ഓർമകളിലൂടെ എ.എ. റഹീമും അമൃതയുംw