മനസ്സിൽ ഞാനുമൊരമ്മ
Grihalakshmi|August 01 - 15, 2022
ഇന്ത്യയിലെ ആദ്യത്തെ ട്രാൻസ് ദമ്പതിമാരാണ് സൂര്വയും ഇഷാനും. അഞ്ചാംവർഷത്തിലേക്കെത്തുന്ന ദാമ്പത്യം. സൂര്യ മനസ്സ് തുറക്കുന്നു
എം. സന്ധ്യ
മനസ്സിൽ ഞാനുമൊരമ്മ

പുരുഷനായി ജനിക്കുകയും മനസ്സുകൊണ്ട് സ്ത്രീയാണ് താനെന്ന് തിരിച്ചറിയുകയും  ചെയ്യുന്നത് സങ്കൽപ്പിക്കാനാകുമോ? അതുപോലെ സ്ത്രീയായി ജനിച്ച് പുരുഷനാകാൻ ആഗ്രഹിക്കുന്നവരുടെ സംഘർഷങ്ങളെ കുറിച്ച്... അത്തരക്കാരും നമുക്കിടയിലുണ്ട്. അവർ തിരശ്ശീല നീക്കി അരങ്ങിലേക്ക് വന്നു കൊണ്ടിരിക്കുന്ന കാലത്തിലാണ് നാമിന്ന് ജീവിക്കുന്നത്. സമൂഹം വ്യക്തിത്വത്തിനു മേൽ അടിച്ചേല്പിക്കുന്ന ഭാരങ്ങൾ ഇറക്കിവെച്ച രണ്ടുപേർ... ഇന്ത്യയിലെ ആദ്യത്തെ ട്രാൻസ്ജെൻഡർ ദമ്പതികളായ സൂര്യയും ഇഷാനും. ദൗർഭാഗ്യമെന്ന് സമൂഹം വിളിച്ച തന്റെ ജീവിതാവസ്ഥയെ തളരാത്ത ആത്മവീര്യം കൊണ്ട് നേരിട്ടതിനെ കുറിച്ച് സൂര്യ സംസാരിക്കുകയാണ്.

സൂര്യ ജനിച്ചത് വിനോദായിട്ടാണ്. എന്നാൽ വിനോദ് എന്ന പുരുഷൻ അവരുടെ ഉള്ളിൽ ജീവിച്ചിട്ടേ ഇല്ല. "ഞാനൊരു പെണ്ണല്ലേ' എന്നാണ് അന്നും ഇന്നും അവർ ചോദിച്ചിട്ടുള്ളത്. അതിലേക്കെത്താനുള്ള അവരുടെ യാത്രകൾ പക്ഷേ, കഠിനമായിരുന്നു. നോർമൽ' എന്ന് കരുതി ജീവിക്കുന്ന നമുക്കത് ഒരുപക്ഷേ, ഒരു കെട്ടുകഥ പോലെ അവിശ്വസനീയമായിരിക്കാം...

കുട്ടിക്കാലത്തെ കുറിച്ചുള്ള ഓർമ പങ്കുവെക്കാമോ?

എന്റെ ഓർമയിലെ ഞാൻ പൊട്ടു കുത്താനും കണ്ണെഴുതാനും ഇഷ്ടപ്പെടുന്ന, തോർത്ത് നീളൻ മുടിപോലെ തലയിൽ കെട്ടുന്ന, ഷാളു ചുറ്റുന്ന ഞാനാണ്. എന്റെ ഉള്ളിലെ സ്ത്രീയെ പ്രകടിപ്പിക്കാൻ പറ്റാത്ത കുട്ടിക്കാലം. വാക്കുകൊണ്ടും ശരീരം കൊണ്ടും മനസ്സുകൊണ്ടും ഒരുപാട് നോവിക്കപ്പെട്ട കാലം. ശരീരത്തിൽ പുരുഷ അവയവങ്ങളെ പേറിനടക്കുക എന്നത് എന്നെ സംബന്ധിച്ച് വലിയ ബുദ്ധിമുട്ടായിരുന്നു. അവയെ ഞാനൊരിക്കലും ഇഷ്ടപ്പെട്ടില്ല.

സെക്സ് എന്താണെന്ന് തിരിച്ചറിയാത്ത ബാല്യത്തിൽ എന്നെ പലരും ലൈംഗികമായി ചൂഷണം ചെയ്തു. അക്കൂട്ടത്തിൽ ബന്ധുക്കളും അധ്യാപകരുമുണ്ട്. ആരോടും ഇതൊന്നും തുറന്നു പറയാനാകാതെ ഒറ്റപ്പെട്ടു നടന്നു. സ്കൂളിൽ പോകാൻ പേടിച്ച് കുളക്കടവിൽ ചെന്നിരിക്കും. അതെന്റെ മടിയായി കണ്ട് എനിക്ക് അടികിട്ടി. ഇതുണ്ടാക്കുന്ന അരക്ഷിതാവസ്ഥ, ഭയം... അത് ഭീകരമാണ്. നിർബന്ധിച്ച് ഓറൽ സെക്സ് ചെയ്ത് തൊണ്ട വേദനിച്ചു കരയുന്ന ഒരു കുട്ടിയെ നിങ്ങൾക്ക് സങ്കൽപ്പിക്കാനാകുമോ? സ്കൂളിനെ ഞാൻ കണ്ടത് ശവപ്പറമ്പായിട്ടാണ്. സ്കൂളിലെ ഇരുണ്ട മൂലയിൽ നിന്ന് എന്നിലേക്ക് നീളുന്ന പല്ലുകളും നഖങ്ങളുമുള്ള ക്രൂരമുഖങ്ങളായിരുന്നു എനിക്ക് അധ്യാപകരും വിദ്യാർഥികളും.

Esta historia es de la edición August 01 - 15, 2022 de Grihalakshmi.

Comience su prueba gratuita de Magzter GOLD de 7 días para acceder a miles de historias premium seleccionadas y a más de 9,000 revistas y periódicos.

Esta historia es de la edición August 01 - 15, 2022 de Grihalakshmi.

Comience su prueba gratuita de Magzter GOLD de 7 días para acceder a miles de historias premium seleccionadas y a más de 9,000 revistas y periódicos.

MÁS HISTORIAS DE GRIHALAKSHMIVer todo
ചുരുളഴിയാത്ത ചന്തം
Grihalakshmi

ചുരുളഴിയാത്ത ചന്തം

ചുരുളൻ മുടിക്കാർക്കായി ഉത്പന്നങ്ങളിറക്കി വിപണിയിൽ വിസ്മയം തീർത്ത കൂട്ടുകാർ ഹിൻഷറയും യൂബയും

time-read
3 minutos  |
May 16 - 31, 2023
നരകവാതിലിനപ്പുറം ഒരു ചങ്ങാതി
Grihalakshmi

നരകവാതിലിനപ്പുറം ഒരു ചങ്ങാതി

നരകജീവിതത്തിൽ അവാച്യമായ സുരക്ഷിതത്വം അയാളെനിക്ക് പകർന്നുതന്നു. നല്ല വാക്കുകളുടെ കലവറയായ ആ മനുഷ്യനെ ഞാനെങ്ങനെ മറക്കും

time-read
2 minutos  |
May 16 - 31, 2023
കവിത തുളുമ്പുന്ന വീട്
Grihalakshmi

കവിത തുളുമ്പുന്ന വീട്

വള്ളുവനാടൻ ഗ്രാമഭംഗി തുളുമ്പുന്ന വഴിയോരത്ത് മൺചുവരുകളിൽ പടുത്ത ആ വീട് കാണാം...കുഞ്ചൻ നമ്പ്യാർ പിറന്ന വീട്

time-read
2 minutos  |
May 16 - 31, 2023
ഭാഗ്യം വിൽക്കുന്ന കൈകൾ
Grihalakshmi

ഭാഗ്യം വിൽക്കുന്ന കൈകൾ

അക്കങ്ങളുടെ മാന്ത്രികതയിൽ ഭാഗ്യനിർഭാഗ്യങ്ങൾ മാറിമറയുന്ന ലോട്ടറിക്കച്ചവടം. ഭാഗ്യം കയറിയിറങ്ങിയ ചില കൈകളുടെ കഥയറിയാം

time-read
4 minutos  |
May 16 - 31, 2023
അമ്മയെ ഓർക്കുമ്പോൾ
Grihalakshmi

അമ്മയെ ഓർക്കുമ്പോൾ

നിലാവെട്ടം

time-read
1 min  |
May 16 - 31, 2023
മാമ്പഴം ഗുണമറിഞ്ഞ്കഴിക്കാം
Grihalakshmi

മാമ്പഴം ഗുണമറിഞ്ഞ്കഴിക്കാം

DIET PLAN

time-read
1 min  |
May 16 - 31, 2023
തുടരുന്ന ശരത്കാലം
Grihalakshmi

തുടരുന്ന ശരത്കാലം

അഭിനയജീവിതത്തിന്റെ മുപ്പതാം വർഷത്തിലും കൗമാരത്തിന്റെ പ്രസരിപ്പിലാണ് മലയാളികളുടെ പ്രിയപ്പെട്ട ശരത്

time-read
2 minutos  |
May 16 - 31, 2023
ആരോഗ്യരക്ഷ ഗർഭപാത്രം നീക്കിയശേഷം
Grihalakshmi

ആരോഗ്യരക്ഷ ഗർഭപാത്രം നീക്കിയശേഷം

ഗർഭപാത്രം നീക്കം ചെയ്യുന്ന ശസ്ത്രക്രിയക്ക് ശേഷം കൃത്യമായ ജീവിത ശൈലിയിലൂടെ ആരോഗ്യം തിരിച്ചു പിടിക്കാം

time-read
1 min  |
May 16 - 31, 2023
എവറസ്റ്റ് എന്ന സ്വപ്നം
Grihalakshmi

എവറസ്റ്റ് എന്ന സ്വപ്നം

സ്വപ്നദൂരത്തിലേക്ക് രണ്ട് അമ്മമാരുടെ യാത്ര

time-read
1 min  |
May 16 - 31, 2023
ഇവിടം പൂക്കളുടെ ഇടം
Grihalakshmi

ഇവിടം പൂക്കളുടെ ഇടം

സ്നേഹം സമ്മാനിച്ച ക്യാമ്പസ്ദിനങ്ങൾ, നിലപാടുകളിലേക്ക് വഴിനടത്തിയ രാഷ്ട്രീയ ബോധം, ഭയപ്പെടുത്തിയ രോഗകാലം... ഒന്നിച്ചു പങ്കിട്ട ഓർമകളിലൂടെ എ.എ. റഹീമും അമൃതയുംw

time-read
3 minutos  |
May 16 - 31, 2023