ഒരുകാലത്ത് മലയാളിയുടെ പ്രണയത്തിന്റെ പേരായിരുന്നു, പ്രണയനായകനായി വെള്ളിത്തിരയിൽ ഇത്രമേൽ തകർത്താടിയ മറ്റൊരു നടനില്ല. മലയാളത്തിലെ ആദ്യകാല സൂപ്പർസ്റ്റാറുകളിലൊരാളുടെ കരിയറിൽ ഗുണവും ദോഷവുമായത് അതേ പരിവേഷം തന്നെയായിരുന്നു. ശങ്കർ-മേനക ജോഡിയും മഞ്ഞിൽ വിരിഞ്ഞ പൂക്കൾ', 'എന്റെ മോഹങ്ങൾ പൂവണിഞ്ഞു തുടങ്ങി ഒട്ടനവധി മനോഹര പ്രണയചിത്രങ്ങളും ഗാനങ്ങളുമൊക്കെ ഇന്നും നമ്മുടെ മനസ്സിലുണ്ട്. കാലത്തിനും കവർന്നെടുക്കാൻ പറ്റാത്ത സുഖമുള്ള ഓർമകളായി... എന്നാൽ താരപദവിയുടെ ഗൃഹാതുരസ്മരണകളിൽ ഒതുങ്ങി നിൽക്കുന്നില്ല ശങ്കർ. എവിടെയായിരുന്നു എന്ന ചോദ്യത്തിന് പോലും പ്രസക്തിയില്ലാതെ ഇക്കാലമത്രയും സിനിമയ്ക്കൊപ്പം തന്നെയുണ്ടായിരുന്നു താനെന്ന് ഉറപ്പിക്കുന്നു അദ്ദേഹം. ഒറ്റപ്പാലത്തെ തറവാട്ടുവീട്ടിലിരുന്ന് തന്റെ പുതിയ സിനിമകളെപ്പറ്റി, പ്രതീക്ഷകളെയും പദ്ധതികളെയും പറ്റി ശങ്കർ സംസാരിക്കുന്നു.
എല്ലാ വർഷവും താങ്കളുടെ സിനിമകൾ വരുന്നുണ്ട്. എന്നിട്ടും പ്രേക്ഷകർ ചോദിക്കുന്നത് ശങ്കർ എവിടെ എന്നാണ്?
ഇപ്പോൾ യു.കെ. യിൽ സ്ഥിരതാമസമാണ്. പക്ഷേ, ജോലിയുമായി ബന്ധപ്പെട്ട് ഇവിടെ വന്നുപോകുന്നുണ്ട്. ഒറ്റപ്പാലത്ത് അച്ഛന്റെ വീടാണ്. അമ്മയുടേത് തൃശ്ശൂരും. 2000-ൽ ആണ് ചെന്നൈയിൽ നിന്നും കൊച്ചിയിലേക്ക് താമസം മാറ്റിയത്. ഇവിടെയാണ് മിക്കവാറും ഉണ്ടാവുക. പിന്നെ യാത്രകളും. വരുന്ന സിനിമകളിൽ എനിക്ക് എന്തെങ്കിലും പ്രാധാന്യം ഇല്ലെങ്കിൽ ചെയ്യാൻ ബുദ്ധിമുട്ടാണ്. ഇതിന് മുൻപ് ചെയ്ത, "ഭ്രമം ആയാലും വിശ്വാസം അതല്ലേ എല്ലാം ആയാലും നല്ല വേഷങ്ങളായിരുന്നു. ഒരു മുൻകാല നടൻ ആയാണ് "ഭ്രമത്തിൽ അഭിനയിച്ചത്. എന്റെ പഴയ പാട്ടുകളൊക്കെ കാണിച്ച് ആ കഥാപാത്രത്തിന് ഒരു പൊലിമ കൊടുത്തിരുന്നു. തമിഴിൽ ഒരു സിനിമ സംവിധാനം ചെയ്തു, "മണലനഗരം'. ലണ്ടനിൽ പൂർണമായും ചിത്രീകരിക്കുന്ന ഒരു ഹൊറർ ചിത്രം സംവിധാനം ചെയ്യുന്നതിനുള്ള ഒരുക്കങ്ങൾ ഏതാണ്ട് പൂർത്തിയായിരുന്നു. ആ സമയത്താണ് പ്രളയവും പിന്നെ കോവിഡും വരുന്നത്. അതോടെ ആ പ്രോജക്ട് മാറ്റിവെക്കേണ്ടി വന്നു. അടുത്ത വർഷം അതിന്റെ ജോലി തുടങ്ങാനാണ് പ്ലാൻ. എന്നാൽ ഒരു പ്രോപ്പർ മൂവി ... അത് വരാനാണ് ഞാൻ കാത്തിരിക്കുന്നത്.
കരിയറിൽ കൂടുതൽ ശ്രദ്ധിക്കാമായിരുന്നു എന്നു തോന്നിയിട്ടുണ്ടോ?
Esta historia es de la edición November 1-15, 2022 de Grihalakshmi.
Comience su prueba gratuita de Magzter GOLD de 7 días para acceder a miles de historias premium seleccionadas y a más de 9,000 revistas y periódicos.
Ya eres suscriptor ? Conectar
Esta historia es de la edición November 1-15, 2022 de Grihalakshmi.
Comience su prueba gratuita de Magzter GOLD de 7 días para acceder a miles de historias premium seleccionadas y a más de 9,000 revistas y periódicos.
Ya eres suscriptor? Conectar
ചുരുളഴിയാത്ത ചന്തം
ചുരുളൻ മുടിക്കാർക്കായി ഉത്പന്നങ്ങളിറക്കി വിപണിയിൽ വിസ്മയം തീർത്ത കൂട്ടുകാർ ഹിൻഷറയും യൂബയും
നരകവാതിലിനപ്പുറം ഒരു ചങ്ങാതി
നരകജീവിതത്തിൽ അവാച്യമായ സുരക്ഷിതത്വം അയാളെനിക്ക് പകർന്നുതന്നു. നല്ല വാക്കുകളുടെ കലവറയായ ആ മനുഷ്യനെ ഞാനെങ്ങനെ മറക്കും
കവിത തുളുമ്പുന്ന വീട്
വള്ളുവനാടൻ ഗ്രാമഭംഗി തുളുമ്പുന്ന വഴിയോരത്ത് മൺചുവരുകളിൽ പടുത്ത ആ വീട് കാണാം...കുഞ്ചൻ നമ്പ്യാർ പിറന്ന വീട്
ഭാഗ്യം വിൽക്കുന്ന കൈകൾ
അക്കങ്ങളുടെ മാന്ത്രികതയിൽ ഭാഗ്യനിർഭാഗ്യങ്ങൾ മാറിമറയുന്ന ലോട്ടറിക്കച്ചവടം. ഭാഗ്യം കയറിയിറങ്ങിയ ചില കൈകളുടെ കഥയറിയാം
അമ്മയെ ഓർക്കുമ്പോൾ
നിലാവെട്ടം
മാമ്പഴം ഗുണമറിഞ്ഞ്കഴിക്കാം
DIET PLAN
തുടരുന്ന ശരത്കാലം
അഭിനയജീവിതത്തിന്റെ മുപ്പതാം വർഷത്തിലും കൗമാരത്തിന്റെ പ്രസരിപ്പിലാണ് മലയാളികളുടെ പ്രിയപ്പെട്ട ശരത്
ആരോഗ്യരക്ഷ ഗർഭപാത്രം നീക്കിയശേഷം
ഗർഭപാത്രം നീക്കം ചെയ്യുന്ന ശസ്ത്രക്രിയക്ക് ശേഷം കൃത്യമായ ജീവിത ശൈലിയിലൂടെ ആരോഗ്യം തിരിച്ചു പിടിക്കാം
എവറസ്റ്റ് എന്ന സ്വപ്നം
സ്വപ്നദൂരത്തിലേക്ക് രണ്ട് അമ്മമാരുടെ യാത്ര
ഇവിടം പൂക്കളുടെ ഇടം
സ്നേഹം സമ്മാനിച്ച ക്യാമ്പസ്ദിനങ്ങൾ, നിലപാടുകളിലേക്ക് വഴിനടത്തിയ രാഷ്ട്രീയ ബോധം, ഭയപ്പെടുത്തിയ രോഗകാലം... ഒന്നിച്ചു പങ്കിട്ട ഓർമകളിലൂടെ എ.എ. റഹീമും അമൃതയുംw