ഒരു വഴി മൂന്നായി പിരിയുന്ന ചെറുകവല. ഒത്ത നടുവിൽ കൂറ്റൻ അരയാലിനോടു ചേർന്ന് കൽമണ്ഡപം പോലൊരു ക്ഷേത്രം. ഇലന്തൂർ ഗണപതി അമ്പലം. അമ്പലത്തിലേക്കുള്ള വഴിയരികിൽ തലയിൽ ഒരു കെട്ടും കെട്ടി നിൽപുണ്ട് പ്രായം പത്തെഴുപത് കടന്ന ഒരു വല്യമ്മാവൻ... നാട്ടുവിശേഷങ്ങളുടെ പൊതിക്കെട്ടഴിച്ചു അദ്ദേഹം. “സൽപ്പേരിനൊന്നും വലിയ ആയുസ്സില്ലെന്നേ... പന്തളം രാജ്യത്തെ പ്രധാന ദേശങ്ങളിലൊന്നായിരുന്നു ഈ നാട്. ചേരമാൻ പെരുമാളിന്റെ കാലത്തോളം പഴക്കമുള്ള ചരിത്രം. ചെങ്ങന്നൂർ അയ്യായിരത്തിൽ പെട്ടതായിരുന്നു ഇലന്തൂർ ദേശം. എന്നിട്ട് എന്തായി. ആളുകളിപ്പോ ഈ നാടിനെ ഓർത്തുവെക്കുന്നത് നരബലിയുടെ പേരിലല്ലേ... നാട്ടുവർത്തമാനത്തിനിടെ ഒരു ബസ് കവലയിൽ ബ്രെക്കിട്ടു. കിളി ബെല്ലടിച്ചു... നീലച്ചായം പൂശിയ ബസ് പുള്ളിക്കാരനേയും കൊണ്ട് കവലകടന്ന് മറഞ്ഞു.
പേരും പെരുമയും
ഇല്ലങ്ങളുടെ ഊര് എന്നത് ഇലന്തൂർ ആയി ലോപിച്ചു എന്നതാണ് പേരുമായി ബന്ധപ്പെട്ട് കേൾക്കുന്ന കഥ. ആറന്മുള പാർഥസാരഥി ക്ഷേത്രത്തെയും ഓമല്ലൂർ രക്തകണ്ഠസ്വാമി ക്ഷേത്രത്തേയും ബന്ധിപ്പിച്ചിരുന്ന പ്രധാന കാട്ടുപാത കടന്നുപോയത് ഇലന്തൂർ വഴിയായിരുന്നു. പഥികരുടെ പ്രധാന വിശ്രമകേന്ദ്രം കൂടിയായി മാറി ദേശം. പോയകാലത്തിന്റെ അവശേഷി ഇന്നും ഇലന്തൂരിലുണ്ട്. ഇലന്തൂർ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിന് മുന്നിലെ വഴിയമ്പലം. വഴിയ ബലത്തോട് ചേർന്നുള്ള ചുമടുതാങ്ങി കുറച്ചുകാലം മുമ്പ് നിലംപൊത്തി.
Esta historia es de la edición November 16-30, 2022 de Grihalakshmi.
Comience su prueba gratuita de Magzter GOLD de 7 días para acceder a miles de historias premium seleccionadas y a más de 9,000 revistas y periódicos.
Ya eres suscriptor ? Conectar
Esta historia es de la edición November 16-30, 2022 de Grihalakshmi.
Comience su prueba gratuita de Magzter GOLD de 7 días para acceder a miles de historias premium seleccionadas y a más de 9,000 revistas y periódicos.
Ya eres suscriptor? Conectar
ചുരുളഴിയാത്ത ചന്തം
ചുരുളൻ മുടിക്കാർക്കായി ഉത്പന്നങ്ങളിറക്കി വിപണിയിൽ വിസ്മയം തീർത്ത കൂട്ടുകാർ ഹിൻഷറയും യൂബയും
നരകവാതിലിനപ്പുറം ഒരു ചങ്ങാതി
നരകജീവിതത്തിൽ അവാച്യമായ സുരക്ഷിതത്വം അയാളെനിക്ക് പകർന്നുതന്നു. നല്ല വാക്കുകളുടെ കലവറയായ ആ മനുഷ്യനെ ഞാനെങ്ങനെ മറക്കും
കവിത തുളുമ്പുന്ന വീട്
വള്ളുവനാടൻ ഗ്രാമഭംഗി തുളുമ്പുന്ന വഴിയോരത്ത് മൺചുവരുകളിൽ പടുത്ത ആ വീട് കാണാം...കുഞ്ചൻ നമ്പ്യാർ പിറന്ന വീട്
ഭാഗ്യം വിൽക്കുന്ന കൈകൾ
അക്കങ്ങളുടെ മാന്ത്രികതയിൽ ഭാഗ്യനിർഭാഗ്യങ്ങൾ മാറിമറയുന്ന ലോട്ടറിക്കച്ചവടം. ഭാഗ്യം കയറിയിറങ്ങിയ ചില കൈകളുടെ കഥയറിയാം
അമ്മയെ ഓർക്കുമ്പോൾ
നിലാവെട്ടം
മാമ്പഴം ഗുണമറിഞ്ഞ്കഴിക്കാം
DIET PLAN
തുടരുന്ന ശരത്കാലം
അഭിനയജീവിതത്തിന്റെ മുപ്പതാം വർഷത്തിലും കൗമാരത്തിന്റെ പ്രസരിപ്പിലാണ് മലയാളികളുടെ പ്രിയപ്പെട്ട ശരത്
ആരോഗ്യരക്ഷ ഗർഭപാത്രം നീക്കിയശേഷം
ഗർഭപാത്രം നീക്കം ചെയ്യുന്ന ശസ്ത്രക്രിയക്ക് ശേഷം കൃത്യമായ ജീവിത ശൈലിയിലൂടെ ആരോഗ്യം തിരിച്ചു പിടിക്കാം
എവറസ്റ്റ് എന്ന സ്വപ്നം
സ്വപ്നദൂരത്തിലേക്ക് രണ്ട് അമ്മമാരുടെ യാത്ര
ഇവിടം പൂക്കളുടെ ഇടം
സ്നേഹം സമ്മാനിച്ച ക്യാമ്പസ്ദിനങ്ങൾ, നിലപാടുകളിലേക്ക് വഴിനടത്തിയ രാഷ്ട്രീയ ബോധം, ഭയപ്പെടുത്തിയ രോഗകാലം... ഒന്നിച്ചു പങ്കിട്ട ഓർമകളിലൂടെ എ.എ. റഹീമും അമൃതയുംw