പെയിന്റ് പണിക്കാരൻ തങ്കപ്പന്റെ മകന് അച്ഛന്റെ പണി പോരെ?'' എം.ബി.ബി.എസ്. ബിരുദമായിരുന്നു ഈ ചോദ്യത്തിന് കൂത്താട്ടുകുളം വേലംപറമ്പിൽ തങ്കപ്പന്റെ മകൻ അഞ്ചൽ കൃഷ്ണയുടെ മറുപടി. ഉപരിപഠനത്തിനായി സാമ്പത്തിക സഹായം ചോദിച്ച് നാട്ടിലെ സമ്പന്നനെ സമീപിച്ചപ്പോൾ മാത്രമല്ല, വേർതിരിവിന്റെ മുനയൊളിപ്പിച്ച ഈ ചോദ്യം പിന്നീടും അഞ്ചലിന്റെ ജീവിതത്തിൽ ആവർത്തിക്കപ്പെട്ടു കൊണ്ടിരുന്നു. മാതാപിതാക്കൾക്കൊപ്പമുളള എം.ബി.ബി.എസ്. ബിരുദദാന ചടങ്ങിലെ മനോഹരമായ ചിത്രം സാമൂഹിക മാധ്യമങ്ങളിൽ പങ്കുവെച്ച് അഞ്ചൽ കൃഷ്ണ ആ ചോദ്യങ്ങൾക്കുള്ള മറുപടി മധുരിതമായി എഴുതി...
“നിങ്ങൾക്കൊക്കെ എം.ബി.ബി.എസിന് സീറ്റുകിട്ടാൻ എളുപ്പമാണല്ലോ എന്ന് പറഞ്ഞ ആളെ ക്വിസ്സിന് പ്രസ് കിട്ടാൻ നിങ്ങൾക്കൊക്കെ എളുപ്പമാണല്ലോ എന്ന് പറഞ്ഞ ആളെ, എന്തിന് സംസ്ഥാന കലോത്സവത്തിന് പ്രൈസ് കിട്ടാൻ “നിങ്ങൾക്കൊക്കെ എളുപ്പമാണല്ലോ... എന്നൊക്കെ പറഞ്ഞവരെ ഓർക്കുന്നു. അന്നൊന്നും ഉത്തരം പറയാൻ കഴിഞ്ഞിട്ടില്ല. ഇപ്പോൾ പറയുന്നു എന്റെയും എന്റെ വംശത്തിന്റെയും വിദ്യാഭ്യാസം ആരുടെയും ഔദാര്യമല്ല...
സ്വപ്നങ്ങൾ വിദൂരം
“സ്വപ്നം കാണുന്നതിൽ നിന്നു പോലും എന്നെ തുടക്കത്തിൽ മുരടിപ്പിച്ചു കളഞ്ഞിട്ടുണ്ട്. കോളനികളിലും ചെറിയ ചെറിയ ഇടങ്ങളിലും എത്ര കുട്ടികൾ പഠിക്കുന്നുണ്ട്. അവർക്ക് ഉയ രങ്ങൾ കീഴടക്കണം എന്ന് ആഗ്രഹമുണ്ടാകും. പക്ഷേ, നിൽക്കുന്ന ഇടത്തിൽ എന്തെങ്കിലും വിജയം കൈവരിക്കണം എന്നുമാത്രമേ അവർക്ക് ചിന്തിക്കാൻ പോലും കഴിയൂ. സ്വപ്നം കാണാനും നല്ല പ്രിവിലെജ് വേണം...'' ബിരുദം പൂർത്തിയാക്കി പാലക്കാട് മെഡിക്കൽ കോളേജിൽ ഹൗസ് സർജൻസി ചെയ്യുകയാണ് അഞ്ചൽ. “കുടുംബത്തെ സുരക്ഷിതമാക്കണം എന്ന ആഗ്രഹമുളളതു കൊണ്ടുതന്നെ ജോലി ചെയ്തുകൊണ്ട് പി.ജി. ചെയ്യാനാണ് തീരുമാനം... അനുഭവങ്ങളിൽ നിന്ന് അഞ്ചൽ സംസാരിച്ചു തുടങ്ങി.
ചോദ്യങ്ങളേറെ
Esta historia es de la edición November 16-30, 2022 de Grihalakshmi.
Comience su prueba gratuita de Magzter GOLD de 7 días para acceder a miles de historias premium seleccionadas y a más de 9,000 revistas y periódicos.
Ya eres suscriptor ? Conectar
Esta historia es de la edición November 16-30, 2022 de Grihalakshmi.
Comience su prueba gratuita de Magzter GOLD de 7 días para acceder a miles de historias premium seleccionadas y a más de 9,000 revistas y periódicos.
Ya eres suscriptor? Conectar
ചുരുളഴിയാത്ത ചന്തം
ചുരുളൻ മുടിക്കാർക്കായി ഉത്പന്നങ്ങളിറക്കി വിപണിയിൽ വിസ്മയം തീർത്ത കൂട്ടുകാർ ഹിൻഷറയും യൂബയും
നരകവാതിലിനപ്പുറം ഒരു ചങ്ങാതി
നരകജീവിതത്തിൽ അവാച്യമായ സുരക്ഷിതത്വം അയാളെനിക്ക് പകർന്നുതന്നു. നല്ല വാക്കുകളുടെ കലവറയായ ആ മനുഷ്യനെ ഞാനെങ്ങനെ മറക്കും
കവിത തുളുമ്പുന്ന വീട്
വള്ളുവനാടൻ ഗ്രാമഭംഗി തുളുമ്പുന്ന വഴിയോരത്ത് മൺചുവരുകളിൽ പടുത്ത ആ വീട് കാണാം...കുഞ്ചൻ നമ്പ്യാർ പിറന്ന വീട്
ഭാഗ്യം വിൽക്കുന്ന കൈകൾ
അക്കങ്ങളുടെ മാന്ത്രികതയിൽ ഭാഗ്യനിർഭാഗ്യങ്ങൾ മാറിമറയുന്ന ലോട്ടറിക്കച്ചവടം. ഭാഗ്യം കയറിയിറങ്ങിയ ചില കൈകളുടെ കഥയറിയാം
അമ്മയെ ഓർക്കുമ്പോൾ
നിലാവെട്ടം
മാമ്പഴം ഗുണമറിഞ്ഞ്കഴിക്കാം
DIET PLAN
തുടരുന്ന ശരത്കാലം
അഭിനയജീവിതത്തിന്റെ മുപ്പതാം വർഷത്തിലും കൗമാരത്തിന്റെ പ്രസരിപ്പിലാണ് മലയാളികളുടെ പ്രിയപ്പെട്ട ശരത്
ആരോഗ്യരക്ഷ ഗർഭപാത്രം നീക്കിയശേഷം
ഗർഭപാത്രം നീക്കം ചെയ്യുന്ന ശസ്ത്രക്രിയക്ക് ശേഷം കൃത്യമായ ജീവിത ശൈലിയിലൂടെ ആരോഗ്യം തിരിച്ചു പിടിക്കാം
എവറസ്റ്റ് എന്ന സ്വപ്നം
സ്വപ്നദൂരത്തിലേക്ക് രണ്ട് അമ്മമാരുടെ യാത്ര
ഇവിടം പൂക്കളുടെ ഇടം
സ്നേഹം സമ്മാനിച്ച ക്യാമ്പസ്ദിനങ്ങൾ, നിലപാടുകളിലേക്ക് വഴിനടത്തിയ രാഷ്ട്രീയ ബോധം, ഭയപ്പെടുത്തിയ രോഗകാലം... ഒന്നിച്ചു പങ്കിട്ട ഓർമകളിലൂടെ എ.എ. റഹീമും അമൃതയുംw