ഹോട്ടലിന്റെ ജനാലയിലൂടെ തളത്തിൽ ദിനേശൻ സ്വന്തം വീട്ടിലേക്ക് നോക്കുന്നു. ഭാര്യയുടെ കാമുകൻ വീട്ടിലേക്ക് കയറുന്നത് കാണുന്നു. കടുത്ത അമർഷത്തിൽ പടികളിറങ്ങി, കൗണ്ടറിലെത്തി റിസപ്ഷനിസ്റ്റിനോട് ഒറ്റ ചോദ്യം: “ഒരു ഉലക്ക കിട്ടോ?''
"വടക്കുനോക്കി യന്ത്രമെന്ന ഹിറ്റ് ചിത്രത്തിലെ ചിരിപടർത്തിയ ദൃശ്യമാണിത്. സംശയരോഗിയായ ദിനേശൻ ഒളിയാക്രമണം നടത്തുന്നത് സ്വന്തം ഭാര്യാപിതാവിനു നേരെയാണ്.
ദിനേശനെപ്പോലെ മനസ്സിന്റെ താളംതെറ്റിയ എത്രയെത്ര കഥാപാത്രങ്ങൾ. നമ്മുടെ ഉള്ളിലും നമുക്ക് ചുറ്റിനും ഉണ്ട് ദിനേശനും ഷമ്മിയും നാഗവല്ലിയുമൊക്കെ. അത്തരം പ്രശ്നങ്ങൾ പരിഹരിക്കണമെങ്കിൽ ആദ്യം വേണ്ടത് അവയെ തിരിച്ചറിയുകയാണ്...
ഉത്കണ്ഠ
സഹപ്രവർത്തകന്റെ പുതിയ വീട്ടിൽ എല്ലാവരും ഒത്തുകൂടിയ രാത്രി. ഏപ്രിൽ-മെയ് മാസമൊന്നുമല്ല. എന്നിട്ടും കൂട്ടത്തിൽ ഒരാൾക്ക് നല്ല ചൂടും വിയർപ്പും. തൂണിനു പുറകിൽ മൂന്നു പേർ ഇരിക്കുന്നുണ്ട്. അവർ ഇങ്ങോട്ട് ഇടയ്ക്കിടെ നോക്കുന്നുണ്ടോ?' “തന്നെപ്പറ്റിയാണോ പറയുന്നത്?' അപ്പോഴാണ് ഭക്ഷണം കഴിച്ചു കൊണ്ടിരിക്കുന്ന രണ്ടുപേർ തന്നെ നോക്കിച്ചിരിക്കുന്നത് കണ്ടത്. നേരം കഴിയും തോറും അവിടെ കൂടിയവരെല്ലാം തന്നെ പരിഹസിക്കുന്നതായോ അവഹേളിക്കുന്നതായോ അയാൾക്ക് തോന്നിത്തുടങ്ങി. ആറ് മാസത്തോളം ഈ അപമാനഭാരം അയാളെ പിന്തുടർന്നു. ഇനിയൊരു ആൾക്കൂട്ടത്തിലേക്ക് പോവില്ലെന്ന് അതോടെ തീരുമാനിച്ചു. ഇയാളുടെ അവസ്ഥയ്ക്ക് പേര് സോഷ്യൽ ആങ്സൈറ്റി.
ഉത്കണ്ഠ എന്ന ആങ്സൈറ്റിയെ ജീവിതത്തിൽ ഒരിക്കലെങ്കിലും പരിചയപ്പെടാത്തവർ ഉണ്ടാകില്ല. പരീക്ഷ, അഭിമുഖം, പുതിയ ജോലിസ്ഥലം, പ്രസംഗ വേദി... ഇവയൊക്കെയും മനുഷ്യരെ പരിഭ്രമിപ്പിക്കാൻ തക്ക കാരണങ്ങളാണ്.
വരാനിരിക്കുന്ന കാര്യങ്ങളെ ഓർത്തുള്ള വെപ്രാളവും പരിഭ്രാന്തിയുമാണ് ഉത്കണ്ഠ, ഉത്കണ്ഠ പലതരത്തിലുണ്ട്. ചില പ്രത്യേക വസ്തുവിനെയോ അവസ്ഥയെയോ പേടിക്കുന്ന ഫോബിയ, തീവ്രഭയത്തിന്റെ പാനിക് അറ്റാക്കുകൾ, പ്രിയപ്പെട്ട വ്യക്തികളിൽ നിന്നോ ഇടങ്ങളിൽ നിന്നോ ഉള്ള അകൽച്ച ഭയക്കുന്ന സെപ്പറേഷൻ ആങ്സൈറ്റി... ഇതൊക്കെയും അതിൽ ഉൾപ്പെടും.
ഒ.സി.ഡി
Esta historia es de la edición December 01 - 15, 2022 de Grihalakshmi.
Comience su prueba gratuita de Magzter GOLD de 7 días para acceder a miles de historias premium seleccionadas y a más de 9,000 revistas y periódicos.
Ya eres suscriptor ? Conectar
Esta historia es de la edición December 01 - 15, 2022 de Grihalakshmi.
Comience su prueba gratuita de Magzter GOLD de 7 días para acceder a miles de historias premium seleccionadas y a más de 9,000 revistas y periódicos.
Ya eres suscriptor? Conectar
ചുരുളഴിയാത്ത ചന്തം
ചുരുളൻ മുടിക്കാർക്കായി ഉത്പന്നങ്ങളിറക്കി വിപണിയിൽ വിസ്മയം തീർത്ത കൂട്ടുകാർ ഹിൻഷറയും യൂബയും
നരകവാതിലിനപ്പുറം ഒരു ചങ്ങാതി
നരകജീവിതത്തിൽ അവാച്യമായ സുരക്ഷിതത്വം അയാളെനിക്ക് പകർന്നുതന്നു. നല്ല വാക്കുകളുടെ കലവറയായ ആ മനുഷ്യനെ ഞാനെങ്ങനെ മറക്കും
കവിത തുളുമ്പുന്ന വീട്
വള്ളുവനാടൻ ഗ്രാമഭംഗി തുളുമ്പുന്ന വഴിയോരത്ത് മൺചുവരുകളിൽ പടുത്ത ആ വീട് കാണാം...കുഞ്ചൻ നമ്പ്യാർ പിറന്ന വീട്
ഭാഗ്യം വിൽക്കുന്ന കൈകൾ
അക്കങ്ങളുടെ മാന്ത്രികതയിൽ ഭാഗ്യനിർഭാഗ്യങ്ങൾ മാറിമറയുന്ന ലോട്ടറിക്കച്ചവടം. ഭാഗ്യം കയറിയിറങ്ങിയ ചില കൈകളുടെ കഥയറിയാം
അമ്മയെ ഓർക്കുമ്പോൾ
നിലാവെട്ടം
മാമ്പഴം ഗുണമറിഞ്ഞ്കഴിക്കാം
DIET PLAN
തുടരുന്ന ശരത്കാലം
അഭിനയജീവിതത്തിന്റെ മുപ്പതാം വർഷത്തിലും കൗമാരത്തിന്റെ പ്രസരിപ്പിലാണ് മലയാളികളുടെ പ്രിയപ്പെട്ട ശരത്
ആരോഗ്യരക്ഷ ഗർഭപാത്രം നീക്കിയശേഷം
ഗർഭപാത്രം നീക്കം ചെയ്യുന്ന ശസ്ത്രക്രിയക്ക് ശേഷം കൃത്യമായ ജീവിത ശൈലിയിലൂടെ ആരോഗ്യം തിരിച്ചു പിടിക്കാം
എവറസ്റ്റ് എന്ന സ്വപ്നം
സ്വപ്നദൂരത്തിലേക്ക് രണ്ട് അമ്മമാരുടെ യാത്ര
ഇവിടം പൂക്കളുടെ ഇടം
സ്നേഹം സമ്മാനിച്ച ക്യാമ്പസ്ദിനങ്ങൾ, നിലപാടുകളിലേക്ക് വഴിനടത്തിയ രാഷ്ട്രീയ ബോധം, ഭയപ്പെടുത്തിയ രോഗകാലം... ഒന്നിച്ചു പങ്കിട്ട ഓർമകളിലൂടെ എ.എ. റഹീമും അമൃതയുംw