1999: ഡിസംബർ 29. രാത്രി എട്ടുമണിയോടെ കോഴിക്കോട്ട് നിന്ന് ബസ്സിൽ യാത്ര ചെയ്യുകയായിരുന്നു സാമൂഹിക പ്രവർത്തകയും കാലിക്കറ്റ് സർവകലാശാലാ ജീവനക്കാരിയുമായ പി.ഇ. ഉഷ. ആ യാത്രയിൽ അവർ അതിക്രമത്തിനിരയായി. സംഭവശേഷം ഉഷയെ കാത്തിരുന്നത് കൊടിയ അപമാനവും അപവാദ പ്രചരണങ്ങളുമായിരുന്നു. ജോലി ചെയ്തിരുന്ന കാലിക്കറ്റ് സർവകലാശാലയിലെ എംപ്ലോയീസ് യൂണിയൻ അംഗം ഈ വിഷയത്തിൽ തനിക്കെതിരെ അപകീർത്തി പരത്തിയെന്നാരോപിച്ച് മേലുദ്യോഗസ്ഥർക്ക് ഉഷ പരാതി നൽകി. വിഷയം കത്തിപ്പടർന്നു. വനിതാ കമ്മീഷന്റെ അന്വേഷണത്തിൽ അപവാദ പ്രചരണം സ്ഥിരീകരിച്ചു. എന്നാൽ യൂണിയൻ ഇതിനെ ശക്തമായി പ്രതിരോധിച്ചു. നീതി തേടി ഉഷ നിരാഹാര സത്യാഗ്രഹമിരുന്നു. സർക്കാരിനെതിരെ സമരം നടത്തിയ ഉഷയ്ക്ക് ഉന്നതരുടെ ചരടുവലികൾക്കൊടുവിൽ സർവകലാശാലയുടെ പടിയിറങ്ങേണ്ടി വന്നു. തുടർന്ന് അട്ടപ്പാടി ഹിൽസ് ഏരിയാ ഡവലപ്മെന്റ് സൊസൈറ്റി (അഹാഡ്സ്)യിൽ ഡെപ്യൂട്ടേഷനിൽ ജോലി ചെയ്തു. അവിടെയും കാത്തിരുന്നു വെല്ലുവിളികൾ...ആരോപണങ്ങൾ...
‘കലാപകാരി', 'നക്സലൈറ്റ് എന്നിങ്ങനെയുള്ള വിശേഷണങ്ങൾ പ്രചരിപ്പിക്കപ്പെട്ടു. ആദിവാസികളുടെ ഉന്നമനത്തിനായുള്ള പ്രവർത്തനങ്ങളിൽ മുഴുകി ഉഷ അതിനെയൊക്കെയും അതിജീവിച്ചു. ബസ്സിലെ അതിക്രമവുമായി ബന്ധപ്പെട്ട് രഹസ്യ വിചാരണകളും സഹപ്രവർത്തകരുടെ കുത്തു വാക്കുകളുമൊന്നും ഉഷയെ പിന്നോട്ടടിച്ചില്ല. ധീരമായി പൊരുതി. ഉള്ളിൽ നീറിപ്പുകയുന്ന അഭിമാനബോധം അവരെ ഒരിക്കലും നിശ്ശബ്ദയാക്കിയില്ല.
അതിക്രമ കേസിലെ പ്രതിയെ കോടതി ശിക്ഷിക്കുകയും ചെയ്തു. ലജ്ജാകരവും മനുഷ്യത്വരഹിതവുമായ പ്രവർത്തിയാണ് പ്രതിയിൽ നിന്നുണ്ടായതെന്ന് മജിസ്ട്രേട്ട് വിധിന്യായത്തിൽ പറഞ്ഞു. ഇത്തരം കുറ്റകൃത്യങ്ങൾക്ക് പ്രതി പരമാവധി ശിക്ഷ അർഹിക്കുന്നതായി അഭിപ്രായപ്പെട്ട കോടതി സമാന സ്വഭാവക്കാർക്കുള്ള മുന്നറിയിപ്പാണ് ഈ ശിക്ഷയെന്നും അന്ന് വ്യക്തമാക്കി.
വർഷങ്ങളുടെ പഴക്കമുള്ള ഉഷയുടെ പോരാട്ടത്തിന് ഇന്നും മൂർച്ചയേറെയാണ്. പെൺപോരാട്ടങ്ങളോടുള്ള സമൂഹത്തിന്റെ കാഴ്ചപ്പാടുകളെക്കുറിച്ചു ഉഷ വാചാലയാകുന്നു...
പ്രതികരിക്കുന്ന സ്ത്രീ
Esta historia es de la edición January 16-31, 2023 de Grihalakshmi.
Comience su prueba gratuita de Magzter GOLD de 7 días para acceder a miles de historias premium seleccionadas y a más de 9,000 revistas y periódicos.
Ya eres suscriptor ? Conectar
Esta historia es de la edición January 16-31, 2023 de Grihalakshmi.
Comience su prueba gratuita de Magzter GOLD de 7 días para acceder a miles de historias premium seleccionadas y a más de 9,000 revistas y periódicos.
Ya eres suscriptor? Conectar
ചുരുളഴിയാത്ത ചന്തം
ചുരുളൻ മുടിക്കാർക്കായി ഉത്പന്നങ്ങളിറക്കി വിപണിയിൽ വിസ്മയം തീർത്ത കൂട്ടുകാർ ഹിൻഷറയും യൂബയും
നരകവാതിലിനപ്പുറം ഒരു ചങ്ങാതി
നരകജീവിതത്തിൽ അവാച്യമായ സുരക്ഷിതത്വം അയാളെനിക്ക് പകർന്നുതന്നു. നല്ല വാക്കുകളുടെ കലവറയായ ആ മനുഷ്യനെ ഞാനെങ്ങനെ മറക്കും
കവിത തുളുമ്പുന്ന വീട്
വള്ളുവനാടൻ ഗ്രാമഭംഗി തുളുമ്പുന്ന വഴിയോരത്ത് മൺചുവരുകളിൽ പടുത്ത ആ വീട് കാണാം...കുഞ്ചൻ നമ്പ്യാർ പിറന്ന വീട്
ഭാഗ്യം വിൽക്കുന്ന കൈകൾ
അക്കങ്ങളുടെ മാന്ത്രികതയിൽ ഭാഗ്യനിർഭാഗ്യങ്ങൾ മാറിമറയുന്ന ലോട്ടറിക്കച്ചവടം. ഭാഗ്യം കയറിയിറങ്ങിയ ചില കൈകളുടെ കഥയറിയാം
അമ്മയെ ഓർക്കുമ്പോൾ
നിലാവെട്ടം
മാമ്പഴം ഗുണമറിഞ്ഞ്കഴിക്കാം
DIET PLAN
തുടരുന്ന ശരത്കാലം
അഭിനയജീവിതത്തിന്റെ മുപ്പതാം വർഷത്തിലും കൗമാരത്തിന്റെ പ്രസരിപ്പിലാണ് മലയാളികളുടെ പ്രിയപ്പെട്ട ശരത്
ആരോഗ്യരക്ഷ ഗർഭപാത്രം നീക്കിയശേഷം
ഗർഭപാത്രം നീക്കം ചെയ്യുന്ന ശസ്ത്രക്രിയക്ക് ശേഷം കൃത്യമായ ജീവിത ശൈലിയിലൂടെ ആരോഗ്യം തിരിച്ചു പിടിക്കാം
എവറസ്റ്റ് എന്ന സ്വപ്നം
സ്വപ്നദൂരത്തിലേക്ക് രണ്ട് അമ്മമാരുടെ യാത്ര
ഇവിടം പൂക്കളുടെ ഇടം
സ്നേഹം സമ്മാനിച്ച ക്യാമ്പസ്ദിനങ്ങൾ, നിലപാടുകളിലേക്ക് വഴിനടത്തിയ രാഷ്ട്രീയ ബോധം, ഭയപ്പെടുത്തിയ രോഗകാലം... ഒന്നിച്ചു പങ്കിട്ട ഓർമകളിലൂടെ എ.എ. റഹീമും അമൃതയുംw