എല്ലാം കാണുന്ന കണ്ണ് അങ്ങനെയിരിക്കെ കാഴ്ച മുടക്കിയാൽ എന്തു ചെയ്യും. ഇരുട്ടുമൂടിയ ജീവിതത്തെച്ചൊല്ലി സങ്കടപ്പെട്ടിരിക്കും എന്ന് പറയുന്നവർക്കൊരു തിരുത്താണ് ഗീതയുടെ ജീവിതം. 15-ാം വയസ്സിൽ റെറ്റിനിറ്റിസ് പിഗ്മെന്റോസ എന്ന അപൂർവ ജനിതകവൈകല്യം ബാധിച്ച് കാഴ്ചശക്തി പൂർണമായും നഷ്ടപ്പെട്ടവളാണ് ഗീത. കാഴ്ച നഷ്ടപ്പെട്ട ആദ്യനാളുകളിൽ കാലിടറിയെങ്കിലും ഉൾക്കാഴ്ചയുടെ കരുത്തിലായിരുന്നു പിന്നീടുള്ള യാത്ര. റെസ്റ്റോറന്റിൽ നിന്നായിരുന്നു തുടക്കം. ശേഷം അച്ചാർ, നെയ്യ് എന്നിവയുണ്ടാക്കി ആവശ്യക്കാരിലേക്ക് എത്തിച്ചു. പ്രതിരോധശേഷി നിലനിർത്താൻ സഹായിക്കുമെന്ന പ്രത്യേകത മഞ്ഞളിനെ എല്ലാവരുടെയും പ്രിയപ്പെട്ട സുഗന്ധവ്യഞ്ജനമാക്കിയ കോവിഡ് കാലമായിരുന്നു ഗീതയുടെ ജീവിതത്തിലെ വഴിത്തിരിവ്. കഴിഞ്ഞ മൂന്ന് വർഷത്തിലേറെയായി മഞ്ഞൾ കൊണ്ട് വിവിധ ഭക്ഷണപദാർഥങ്ങൾ ഉത്പാദിപ്പിക്കുകയാണ് ഗീത. മഞ്ഞളിൽ നിന്ന് സ്വന്തമായി ഉത്പാദിപ്പിച്ചെടുത്ത കുർക്കുമീൽ, ഫസ്റ്റ് ഡിങ്ക് എന്നിവ ശ്രദ്ധ നേടിക്കഴിഞ്ഞു.
ഇരുട്ടും വെളിച്ചവും
ഗീതയുടെ ചലനങ്ങളും പ്രവൃത്തികളും കണ്ടാൽ ഒന്നു സംശയിക്കും, കാഴ്ചയുണ്ടോ?' തുടർച്ചയായി വരുന്ന ഫോൺകോളുകൾക്ക് ചിരിച്ചുകൊണ്ട് മറുപടി പറഞ്ഞും ഒപ്പമുള്ള തൊഴിലാളികൾക്ക് നിർദേശങ്ങൾ നൽകിയും തിരക്കിലാണ് അവർ. ലാപ്ടോപ്പിൽ കണക്കുകൾ പരിശോധിച്ചും ഉത്പന്നങ്ങൾ കടലാസുപെട്ടിയിൽ അടുക്കിവെച്ചും ഇത്രയേയുള്ളൂ കാര്യമെന്ന് അവർ നിറഞ്ഞു ചിരിച്ചു. കണ്ണെത്തുന്നില്ലെങ്കിലും എല്ലായിടത്തേക്കും ഗീതയുടെ കൈയെത്തുന്നു. വർഷങ്ങൾ നീണ്ട പരിശീലനത്തിനൊടുവിലാണ് കാര്യങ്ങൾ സ്വയം ചെയ്യാൻ പ്രാപ്തയായതെന്ന് പറയുന്നു അവർ.
Esta historia es de la edición February 16-28, 2023 de Grihalakshmi.
Comience su prueba gratuita de Magzter GOLD de 7 días para acceder a miles de historias premium seleccionadas y a más de 9,000 revistas y periódicos.
Ya eres suscriptor ? Conectar
Esta historia es de la edición February 16-28, 2023 de Grihalakshmi.
Comience su prueba gratuita de Magzter GOLD de 7 días para acceder a miles de historias premium seleccionadas y a más de 9,000 revistas y periódicos.
Ya eres suscriptor? Conectar
ചുരുളഴിയാത്ത ചന്തം
ചുരുളൻ മുടിക്കാർക്കായി ഉത്പന്നങ്ങളിറക്കി വിപണിയിൽ വിസ്മയം തീർത്ത കൂട്ടുകാർ ഹിൻഷറയും യൂബയും
നരകവാതിലിനപ്പുറം ഒരു ചങ്ങാതി
നരകജീവിതത്തിൽ അവാച്യമായ സുരക്ഷിതത്വം അയാളെനിക്ക് പകർന്നുതന്നു. നല്ല വാക്കുകളുടെ കലവറയായ ആ മനുഷ്യനെ ഞാനെങ്ങനെ മറക്കും
കവിത തുളുമ്പുന്ന വീട്
വള്ളുവനാടൻ ഗ്രാമഭംഗി തുളുമ്പുന്ന വഴിയോരത്ത് മൺചുവരുകളിൽ പടുത്ത ആ വീട് കാണാം...കുഞ്ചൻ നമ്പ്യാർ പിറന്ന വീട്
ഭാഗ്യം വിൽക്കുന്ന കൈകൾ
അക്കങ്ങളുടെ മാന്ത്രികതയിൽ ഭാഗ്യനിർഭാഗ്യങ്ങൾ മാറിമറയുന്ന ലോട്ടറിക്കച്ചവടം. ഭാഗ്യം കയറിയിറങ്ങിയ ചില കൈകളുടെ കഥയറിയാം
അമ്മയെ ഓർക്കുമ്പോൾ
നിലാവെട്ടം
മാമ്പഴം ഗുണമറിഞ്ഞ്കഴിക്കാം
DIET PLAN
തുടരുന്ന ശരത്കാലം
അഭിനയജീവിതത്തിന്റെ മുപ്പതാം വർഷത്തിലും കൗമാരത്തിന്റെ പ്രസരിപ്പിലാണ് മലയാളികളുടെ പ്രിയപ്പെട്ട ശരത്
ആരോഗ്യരക്ഷ ഗർഭപാത്രം നീക്കിയശേഷം
ഗർഭപാത്രം നീക്കം ചെയ്യുന്ന ശസ്ത്രക്രിയക്ക് ശേഷം കൃത്യമായ ജീവിത ശൈലിയിലൂടെ ആരോഗ്യം തിരിച്ചു പിടിക്കാം
എവറസ്റ്റ് എന്ന സ്വപ്നം
സ്വപ്നദൂരത്തിലേക്ക് രണ്ട് അമ്മമാരുടെ യാത്ര
ഇവിടം പൂക്കളുടെ ഇടം
സ്നേഹം സമ്മാനിച്ച ക്യാമ്പസ്ദിനങ്ങൾ, നിലപാടുകളിലേക്ക് വഴിനടത്തിയ രാഷ്ട്രീയ ബോധം, ഭയപ്പെടുത്തിയ രോഗകാലം... ഒന്നിച്ചു പങ്കിട്ട ഓർമകളിലൂടെ എ.എ. റഹീമും അമൃതയുംw