ഭാരതപ്പുഴത്തീരത്ത് തിളച്ചു തുടങ്ങിയ വെയിൽ, വെയിലിനു ചൂടേറ്റാൻ ഹരിതാഭ നഷ്ടപ്പെട്ട് വിളറിത്തുടങ്ങിയ മരങ്ങളും ചെടികളും. വരൾച്ചയുടെ തുടർച്ചപോലെ ദേഹം വലിയുന്ന പാലക്കാടൻ കാറ്റിന്റെ ചൂളം വിളി. ഇത്, ഈ നാടിന്റെ മുഖമുദ്രയാകുന്നു. വർഷങ്ങളോളം ഏറ്റ് തഴമ്പിച്ച ഈ കാറ്റ്, ഇപ്പോൾ പക്ഷേ എന്നിൽ അലോസരമുണ്ടാക്കുന്നു.
ഭാരതപ്പുഴയിലെ നാമമാത്രമായ നീരൊഴുക്കിനെ മറച്ചുപിടിച്ച് വെള്ള മണൽപ്പരപ്പും പിന്നെ ചൂടുകാറ്റിൽ അലഞ്ഞുനടക്കുന്ന വെള്ളിമേഘങ്ങൾ പോലെ തലയാട്ടി രസിക്കുന്ന കമൽ പൂക്കളും, പുഴയ്ക്കക്കരെ റെയിൽപ്പാളത്തിലൂടെ ചൂളം വിളിച്ചു പാഞ്ഞുപോയ ഗൂഡ്സ് വണ്ടി ഒരു കാത്തിരിപ്പിന്റെ അസ്വസ്ഥത ഉണർത്തി.
ഒരിക്കലും പ്രവേശിക്കാൻ ഇടവരുത്തരുതേ എന്ന് പ്രാർത്ഥിച്ചിരുന്ന ഈ റോഡിൽ, എന്നും ഒരു ഭയപ്പാടോടെ മാത്രം നോക്കിക്കണ്ട ഈ ശ്മശാന പാതയിൽ വേവലാതിയോടെ ഒരു കാത്തുനിൽപ്പ്.
ഈ കാത്തിരിപ്പിന്റെ അവസാനം ഒരിക്കലും സന്തോഷം ആയിരിക്കില്ല, ദുഃഖം തന്നെ ആയിരിക്കും എന്ന് നല്ല പോലെ അറിയാമായിരുന്നിട്ടും എനിക്കിവിടെ കാത്തുനിൽക്കാതിരിക്കാനാവുന്നില്ല. കാരണം, ഈ കാത്തുനിൽപ് ഹരിക്കു വേണ്ടിയാണ്..
ഹരി, മാധേട്ടന്റെ ഇളയ സഹോദരനാണെങ്കിൽ പോലും ഒരേ പ്രായക്കാരായതു കൊണ്ടാവും, അനുജനെന്നതിൽ കവിഞ്ഞ്, ഒരു നല്ല സുഹൃത്തായിരുന്നു എന്നും എനിക്ക്. വർഷങ്ങൾക്കു മുൻപ്, എന്റേയും മാധേട്ടന്റേയും വിവാഹം കഴിഞ്ഞ അന്ന് പുള്ളിലേക്ക് ചെല്ലുമ്പോൾ അവിടെ ആദ്യവസാനക്കാരനായ ഉത്സാഹി ആയി ഓടി നടപ്പായിരുന്നു ഹരി. അന്ന് വൈകുന്നേരമായപ്പോഴേക്കും മൂപ്പരുടെ വിധമൊക്കെ മാറി. രാത്രി ഭക്ഷണം കഴിക്കുന്നതിനു മുൻപ് മൂപ്പർ പറയുന്ന ഒന്നു രണ്ട് സിനിമാപാട്ടുകൾ സഭയിൽ പാടണമെന്നായി. എനിക്കാണെങ്കിൽ അത് തീരെ ഇഷ്ടപ്പെട്ടില്ല. ഇങ്ങോട്ട് കേറി ഒരു ഭരണം. ഒരു മാതിരി റാഗിങ് പോലെ. മാധേട്ടനെ സോപ്പിട്ട് അതിനു ഒരു പരിഹാരം ഉണ്ടാക്കാം എന്ന് കരുതിയിരിക്കുമ്പോൾ, അതാ വരുന്നു മാധേട്ടന്റെ വിചിത്രമായ പ്രസ്താവന. അന്ന് രാത്രി എല്ലാവരും കൂടിയിരിക്കുമ്പോൾ എന്റെ പാട്ടു കേൾക്കണം എന്ന് വേണമെങ്കിൽ മൂപ്പരും കൂടെ പാടാം എന്ന്.പോരേ പൂരം!!!
Esta historia es de la edición February 16-28, 2023 de Grihalakshmi.
Comience su prueba gratuita de Magzter GOLD de 7 días para acceder a miles de historias premium seleccionadas y a más de 9,000 revistas y periódicos.
Ya eres suscriptor ? Conectar
Esta historia es de la edición February 16-28, 2023 de Grihalakshmi.
Comience su prueba gratuita de Magzter GOLD de 7 días para acceder a miles de historias premium seleccionadas y a más de 9,000 revistas y periódicos.
Ya eres suscriptor? Conectar
ചുരുളഴിയാത്ത ചന്തം
ചുരുളൻ മുടിക്കാർക്കായി ഉത്പന്നങ്ങളിറക്കി വിപണിയിൽ വിസ്മയം തീർത്ത കൂട്ടുകാർ ഹിൻഷറയും യൂബയും
നരകവാതിലിനപ്പുറം ഒരു ചങ്ങാതി
നരകജീവിതത്തിൽ അവാച്യമായ സുരക്ഷിതത്വം അയാളെനിക്ക് പകർന്നുതന്നു. നല്ല വാക്കുകളുടെ കലവറയായ ആ മനുഷ്യനെ ഞാനെങ്ങനെ മറക്കും
കവിത തുളുമ്പുന്ന വീട്
വള്ളുവനാടൻ ഗ്രാമഭംഗി തുളുമ്പുന്ന വഴിയോരത്ത് മൺചുവരുകളിൽ പടുത്ത ആ വീട് കാണാം...കുഞ്ചൻ നമ്പ്യാർ പിറന്ന വീട്
ഭാഗ്യം വിൽക്കുന്ന കൈകൾ
അക്കങ്ങളുടെ മാന്ത്രികതയിൽ ഭാഗ്യനിർഭാഗ്യങ്ങൾ മാറിമറയുന്ന ലോട്ടറിക്കച്ചവടം. ഭാഗ്യം കയറിയിറങ്ങിയ ചില കൈകളുടെ കഥയറിയാം
അമ്മയെ ഓർക്കുമ്പോൾ
നിലാവെട്ടം
മാമ്പഴം ഗുണമറിഞ്ഞ്കഴിക്കാം
DIET PLAN
തുടരുന്ന ശരത്കാലം
അഭിനയജീവിതത്തിന്റെ മുപ്പതാം വർഷത്തിലും കൗമാരത്തിന്റെ പ്രസരിപ്പിലാണ് മലയാളികളുടെ പ്രിയപ്പെട്ട ശരത്
ആരോഗ്യരക്ഷ ഗർഭപാത്രം നീക്കിയശേഷം
ഗർഭപാത്രം നീക്കം ചെയ്യുന്ന ശസ്ത്രക്രിയക്ക് ശേഷം കൃത്യമായ ജീവിത ശൈലിയിലൂടെ ആരോഗ്യം തിരിച്ചു പിടിക്കാം
എവറസ്റ്റ് എന്ന സ്വപ്നം
സ്വപ്നദൂരത്തിലേക്ക് രണ്ട് അമ്മമാരുടെ യാത്ര
ഇവിടം പൂക്കളുടെ ഇടം
സ്നേഹം സമ്മാനിച്ച ക്യാമ്പസ്ദിനങ്ങൾ, നിലപാടുകളിലേക്ക് വഴിനടത്തിയ രാഷ്ട്രീയ ബോധം, ഭയപ്പെടുത്തിയ രോഗകാലം... ഒന്നിച്ചു പങ്കിട്ട ഓർമകളിലൂടെ എ.എ. റഹീമും അമൃതയുംw