അച്ഛനമ്മമാരോട് ആ ആഗ്രഹം പങ്കുവെക്കുമ്പോൾ അവൾക്ക് പ്രായം 13. തെലങ്കാനയിലെ നിസാമാബാദ് ജില്ലയിലെ പകാല ഗ്രാമത്തിലെ തോട്ടം തൊഴിലാളികളായ മാതാപിതാക്കൾ മകളുടെ മോഹം കേട്ട് ഞെട്ടി. സമതലത്തിലെ മണ്ണ് പോലെ ഉറച്ചതാണ് മകളുടെ മനസ്സെന്ന് അറിയാവുന്നതു കൊണ്ടാകാം അമ്മ കരയാൻ തുടങ്ങി. പക്ഷേ, അമ്മയുടെ കണ്ണീരിൽ അലിയുന്നതായിരുന്നില്ല അവളുടെ നിശ്ചയദാർഢ്യം. മണ്ണിനെ മെരുക്കിയ അമ്മക്കൈകളിൽ അവൾ മെല്ലെ തലോടി. എന്നിട്ട് ഇങ്ങനെ ചോദിച്ചു: “അവസരം ലഭിക്കാത്തവർ കരയുകയാണ്. പക്ഷേ, അവസരം ലഭിച്ചതിന്റെ പേരിൽ അമ്മയെന്തിനാണിങ്ങനെ കരയുന്നത്?'' അമ്മയുടെ കണ്ണീരിനെയും സമൂഹത്തിന്റെ മുൻവിധികളെയും മറികടന്ന് അവൾ പകാലയിൽ നിന്ന് യാത്ര തുടങ്ങി.
ആ യാത്രയിൽ അവൾ കീഴടക്കിയത് സപ്തഭൂഖണ്ഡങ്ങളിലേയും വമ്പൻ കൊടുമുടികളെയാണ്. ഇല്ലായ്മയിലൂടെ നടക്കാൻ വിധിക്കപ്പെട്ട കാലുകൾ കൊണ്ട് അവൾ സ്വപ്നങ്ങളിലേക്ക് നടന്നു. പതിമൂന്നാം വയസ്സിൽ എവറസ്റ്റിന്റെ നെറുകയിൽ.
സ്വപ്നദൂരങ്ങൾ കീഴടക്കിയ ആ പെൺകുട്ടിയുടെ പേര് പൂർണ മലാവത്. “സാധാരണക്കാരുടെ ജീവിതത്തിനും അസാധാരണമായ ഏടുകൾ ഉണ്ട്... ഒന്നുകിൽ വിധിയെ പഴിച്ച് ജീവിതം വെറുതെ ജീവിച്ചു തീർക്കാം. അല്ലെങ്കിൽ അവസരങ്ങളെ പ്രയോജനപ്പെടുത്തി മുന്നോട്ടുപോകാം. രണ്ടാമത്തെ വഴിയാണ് ഞാൻ തിരഞ്ഞെടുത്തത്.'' പൂർണയുടെ വാക്കുകൾക്ക് നിശ്ചയദാർഢ്യത്തിന്റെ കൊടുമുടി പ്പൊക്കമുണ്ട്. മാതൃഭൂമി അന്താരാഷ്ട്ര അക്ഷരോത്സവത്തിന്റെ ഭാഗമായി തിരുവനന്തപുരത്ത് എത്തിയ പൂർണ ഗൃഹലക്ഷ്മിയുമായി പങ്കുവച്ച് അവളുടെ കഥയിലേക്ക്...
യാത്ര തുടരുന്നു
ഞങ്ങളുടേത് തീരെ ചെറിയ ഗ്രാമമാണ്. വികസനം ഒട്ടുമെത്താത്ത കൊച്ചുഗ്രാമം. ആശുപത്രികളോ ആവശ്യത്തിന് കടകളോ പോലുമില്ലാത്ത ഇടം. അച്ഛനും അമ്മയ്ക്കും ഞങ്ങൾ രണ്ട് മക്കൾ. ചേട്ടനേക്കാൾ വികൃതിയായിരുന്നു ഞാൻ. ഗ്രാമങ്ങളിലെ വീടുകളിൽ പെൺകുട്ടികൾക്ക് വലിയ വിവേചനങ്ങൾ നേരിടേണ്ടി വരാറുണ്ടെന്ന് പറഞ്ഞു കേട്ടിട്ടുണ്ട്. പക്ഷേ, എന്റെ വീട്ടിൽ അങ്ങനെയായിരുന്നില്ല. അഞ്ചാം ക്ലാസ് വരെ ഗ്രാമത്തിലെ സ്കൂളിൽ പഠിച്ചു. പിന്നെ കുറച്ചകലെയുള്ള സ്കൂളിലേക്ക് മാറി. ഹോസ്റ്റലിൽ ആയിരുന്നു താമസം. സ്കൂളിൽ കായികമത്സരങ്ങളിലൊക്കെ ഞാൻ പങ്കെടുത്തിരുന്നു.
Esta historia es de la edición March 1-15, 2023 de Grihalakshmi.
Comience su prueba gratuita de Magzter GOLD de 7 días para acceder a miles de historias premium seleccionadas y a más de 9,000 revistas y periódicos.
Ya eres suscriptor ? Conectar
Esta historia es de la edición March 1-15, 2023 de Grihalakshmi.
Comience su prueba gratuita de Magzter GOLD de 7 días para acceder a miles de historias premium seleccionadas y a más de 9,000 revistas y periódicos.
Ya eres suscriptor? Conectar
ചുരുളഴിയാത്ത ചന്തം
ചുരുളൻ മുടിക്കാർക്കായി ഉത്പന്നങ്ങളിറക്കി വിപണിയിൽ വിസ്മയം തീർത്ത കൂട്ടുകാർ ഹിൻഷറയും യൂബയും
നരകവാതിലിനപ്പുറം ഒരു ചങ്ങാതി
നരകജീവിതത്തിൽ അവാച്യമായ സുരക്ഷിതത്വം അയാളെനിക്ക് പകർന്നുതന്നു. നല്ല വാക്കുകളുടെ കലവറയായ ആ മനുഷ്യനെ ഞാനെങ്ങനെ മറക്കും
കവിത തുളുമ്പുന്ന വീട്
വള്ളുവനാടൻ ഗ്രാമഭംഗി തുളുമ്പുന്ന വഴിയോരത്ത് മൺചുവരുകളിൽ പടുത്ത ആ വീട് കാണാം...കുഞ്ചൻ നമ്പ്യാർ പിറന്ന വീട്
ഭാഗ്യം വിൽക്കുന്ന കൈകൾ
അക്കങ്ങളുടെ മാന്ത്രികതയിൽ ഭാഗ്യനിർഭാഗ്യങ്ങൾ മാറിമറയുന്ന ലോട്ടറിക്കച്ചവടം. ഭാഗ്യം കയറിയിറങ്ങിയ ചില കൈകളുടെ കഥയറിയാം
അമ്മയെ ഓർക്കുമ്പോൾ
നിലാവെട്ടം
മാമ്പഴം ഗുണമറിഞ്ഞ്കഴിക്കാം
DIET PLAN
തുടരുന്ന ശരത്കാലം
അഭിനയജീവിതത്തിന്റെ മുപ്പതാം വർഷത്തിലും കൗമാരത്തിന്റെ പ്രസരിപ്പിലാണ് മലയാളികളുടെ പ്രിയപ്പെട്ട ശരത്
ആരോഗ്യരക്ഷ ഗർഭപാത്രം നീക്കിയശേഷം
ഗർഭപാത്രം നീക്കം ചെയ്യുന്ന ശസ്ത്രക്രിയക്ക് ശേഷം കൃത്യമായ ജീവിത ശൈലിയിലൂടെ ആരോഗ്യം തിരിച്ചു പിടിക്കാം
എവറസ്റ്റ് എന്ന സ്വപ്നം
സ്വപ്നദൂരത്തിലേക്ക് രണ്ട് അമ്മമാരുടെ യാത്ര
ഇവിടം പൂക്കളുടെ ഇടം
സ്നേഹം സമ്മാനിച്ച ക്യാമ്പസ്ദിനങ്ങൾ, നിലപാടുകളിലേക്ക് വഴിനടത്തിയ രാഷ്ട്രീയ ബോധം, ഭയപ്പെടുത്തിയ രോഗകാലം... ഒന്നിച്ചു പങ്കിട്ട ഓർമകളിലൂടെ എ.എ. റഹീമും അമൃതയുംw