മൂന്നരപ്പതിറ്റാണ്ടിനിടെ താണ്ടിയ ദേശങ്ങളിൽനിന്ന് മനസ്സിൽ പതിഞ്ഞ ഓർമകൾ ചേർത്തു വെച്ച് ഒരുക്കിയ വീട്. ഓരോ കോണിലും ഒതുക്കിവെച്ച് കുഞ്ഞുശില്പങ്ങൾപോലും ഓരോ അനുഭവങ്ങളുടെ ശകലങ്ങളാണ്. ഓർമകളുടെ മാധുര്യം നുണഞ്ഞ് മലാപ്പറമ്പ് റോയൽ മൾബറി ഫ്ളാറ്റിൽ സ്വന്തമായി രൂപകല്പന ചെയ്ത സ്വപ്നവീട്ടിലാണ് സുരേഷ് മേനോൻ എന്ന മുൻ മാധ്യമപ്രവർത്തകന്റെ പാർപ്പ്. ആന്റിക്കുകളും പെയിന്റിങ്ങുകളും പല രാജ്യങ്ങളുടെയും സംസ്കാരങ്ങളുടെയും പ്രതിനിധികളാണിവിടെ. അലങ്കാരപ്പണികളുള്ള തടികൊണ്ടു തീർത്ത മച്ചും രാജസ്ഥാനി സോഫയും പഴയകാല ഇറ്റാലിയൻ ചെസ് ബോർഡും ടെലിവിഷനോട് ചേർത്ത് പ്രത്യേക സ്ഥാനം കൊടുത്ത് നിരത്തിയ ആന്റിക് ശില്പങ്ങളുമൊക്കെയായി സിറ്റിങ് റൂം സമ്പന്നമാണ്. സിങ്കപ്പൂരിൽനിന്ന് വാങ്ങിയ ചെസ്സ് ബോർഡ് ചൂണ്ടിക്കാട്ടി സുരേഷ്മേനോൻ പറഞ്ഞു, “പാശ്ചാത്യസഞ്ചാരികൾ ധാരാളമെത്തുന്ന സിങ്കപ്പൂർ യൂറോപ്യൻ ആന്റിക്കുകൾ വാങ്ങാൻ ഏറ്റവും പറ്റിയ ഇടമാണ്.
തറയിൽ സ്പാനിഷ് ടെറാകോട്ട
സ്പെയിനിൽനിന്ന് ഇംപോർട്ട് ചെയ്ത ടെറാകോട്ട ടൈലുകളാണ് തറയിൽ. നാടൻ ടെറാകോട്ട ടൈൽ പോലെ വെള്ളം കുടിക്കില്ലെന്നതാണ് സ്പാനിഷ് ടൈലുകളുടെ പ്രത്യേകത. ഫുൾ കോട്ടിങ് ആയിട്ടാണ് വരുന്നത്. കേരളത്തിൽ ഇത് വാങ്ങാൻ കിട്ടും. ചുമരുകൾ മിനുസപ്പെടുത്തിയിട്ടില്ല. ഫ്രഞ്ച് ചർച്ചുകളും ബ്രിട്ടിഷ് പബ്ബുക ളും സന്ദർശിച്ചപ്പോൾ മനസ്സിൽ കയറി പറ്റിയ ഡിസൈനാണിതെന്ന് അദ്ദേഹം വിശദീകരിച്ചു. അടുക്കളയിലെ ചുമരിന് ബ്രിക്സ് നൽകിയിരിക്കുന്നു.
പെയിന്റിങ്ങുകൾ
കോഴിക്കോട്ടെ പ്രാദേശിക ചിത്രകാരന്റെ തൊട്ട് കലയുടെ നഗരിയായ പാരീസിൽ നിന്നുവരെ ശേഖരിച്ച പെയിന്റിങ്ങുകൾ... “ഓരോ രാജ്യത്തു പോകുമ്പോഴും ഓരോ പെയിന്റിങ് വാങ്ങണമെന്ന് എനിക്ക് നിർബന്ധമുണ്ടായിരുന്നു. പ്രത്യേകിച്ചും നഗ്നത പ്രകടിപ്പിക്കുന്ന ചിത്രങ്ങൾ. ആംസ്റ്റർഡാമിൽ നിന്നു വാങ്ങിയ ബാലെ പരിശീലനം കഴിഞ്ഞ് തളർന്നിരിക്കുന്ന പെൺകുട്ടികളുടെ ചിത്രമാണ് ബെഡ് റൂമുകളിലൊന്നിൽ വെച്ചത്. പാരീസി ന്റെ നോത്രദാം ചർച്ചിന്റെ മുന്നിൽ നിന്ന് വാങ്ങിയ പെയിന്റിങ്ങും ഇവിടെയുണ്ട്. ഓരോന്നും മനസ്സിന് സംതൃപ്തി തരുന്ന അനുഭവങ്ങളാണ്. '-സുരേഷ് പറഞ്ഞു.
മേശയാക്കിയ രാജസ്ഥാനി വാതിൽ
Esta historia es de la edición March 16-31, 2023 de Grihalakshmi.
Comience su prueba gratuita de Magzter GOLD de 7 días para acceder a miles de historias premium seleccionadas y a más de 9,000 revistas y periódicos.
Ya eres suscriptor ? Conectar
Esta historia es de la edición March 16-31, 2023 de Grihalakshmi.
Comience su prueba gratuita de Magzter GOLD de 7 días para acceder a miles de historias premium seleccionadas y a más de 9,000 revistas y periódicos.
Ya eres suscriptor? Conectar
ചുരുളഴിയാത്ത ചന്തം
ചുരുളൻ മുടിക്കാർക്കായി ഉത്പന്നങ്ങളിറക്കി വിപണിയിൽ വിസ്മയം തീർത്ത കൂട്ടുകാർ ഹിൻഷറയും യൂബയും
നരകവാതിലിനപ്പുറം ഒരു ചങ്ങാതി
നരകജീവിതത്തിൽ അവാച്യമായ സുരക്ഷിതത്വം അയാളെനിക്ക് പകർന്നുതന്നു. നല്ല വാക്കുകളുടെ കലവറയായ ആ മനുഷ്യനെ ഞാനെങ്ങനെ മറക്കും
കവിത തുളുമ്പുന്ന വീട്
വള്ളുവനാടൻ ഗ്രാമഭംഗി തുളുമ്പുന്ന വഴിയോരത്ത് മൺചുവരുകളിൽ പടുത്ത ആ വീട് കാണാം...കുഞ്ചൻ നമ്പ്യാർ പിറന്ന വീട്
ഭാഗ്യം വിൽക്കുന്ന കൈകൾ
അക്കങ്ങളുടെ മാന്ത്രികതയിൽ ഭാഗ്യനിർഭാഗ്യങ്ങൾ മാറിമറയുന്ന ലോട്ടറിക്കച്ചവടം. ഭാഗ്യം കയറിയിറങ്ങിയ ചില കൈകളുടെ കഥയറിയാം
അമ്മയെ ഓർക്കുമ്പോൾ
നിലാവെട്ടം
മാമ്പഴം ഗുണമറിഞ്ഞ്കഴിക്കാം
DIET PLAN
തുടരുന്ന ശരത്കാലം
അഭിനയജീവിതത്തിന്റെ മുപ്പതാം വർഷത്തിലും കൗമാരത്തിന്റെ പ്രസരിപ്പിലാണ് മലയാളികളുടെ പ്രിയപ്പെട്ട ശരത്
ആരോഗ്യരക്ഷ ഗർഭപാത്രം നീക്കിയശേഷം
ഗർഭപാത്രം നീക്കം ചെയ്യുന്ന ശസ്ത്രക്രിയക്ക് ശേഷം കൃത്യമായ ജീവിത ശൈലിയിലൂടെ ആരോഗ്യം തിരിച്ചു പിടിക്കാം
എവറസ്റ്റ് എന്ന സ്വപ്നം
സ്വപ്നദൂരത്തിലേക്ക് രണ്ട് അമ്മമാരുടെ യാത്ര
ഇവിടം പൂക്കളുടെ ഇടം
സ്നേഹം സമ്മാനിച്ച ക്യാമ്പസ്ദിനങ്ങൾ, നിലപാടുകളിലേക്ക് വഴിനടത്തിയ രാഷ്ട്രീയ ബോധം, ഭയപ്പെടുത്തിയ രോഗകാലം... ഒന്നിച്ചു പങ്കിട്ട ഓർമകളിലൂടെ എ.എ. റഹീമും അമൃതയുംw