ചായം ചാലിച്ച ജീവിതം
Grihalakshmi|April 16-30, 2023
പുറംലോകത്തേ ക്കുള്ള വാതിലുകൾ കൊട്ടിയടച്ച രോഗത്തെ വരച്ച് തറപറ്റിച്ച മിടുമിടുക്കി - ജിഷ ആലക്കോട്
സൂരജ് സുകുമാരൻ
ചായം ചാലിച്ച ജീവിതം

അലക്കിത്തേച്ച യൂണിഫോം ധരിച്ച്, മുടി പിന്നിക്കെട്ടി, തോളിൽ ബാഗും കൈയിൽ കുടയും പുത്തൻ വാട്ടർ ബോട്ടിലുമൊക്കെയായി സ്‌കൂളിലേക്ക് ഉല്ലാസത്തോടെ പോകുന്ന കൂട്ടുകാരികൾ. ജനലഴികൾക്കിപ്പുറം ഇരുൾ നിറഞ്ഞ മുറിയിൽ പുറത്തേക്ക് കണ്ണുംനട്ട് കൊച്ചു ജിഷ ഒറ്റയ്ക്കിരുന്ന് ആ കാഴ്ചകണ്ടു... അനങ്ങാൻ പോലും അവൾക്ക് ഭയമായിരുന്നു. കാരണം അശ്രദ്ധമായ ചെറിയ അനക്കങ്ങൾ പോലും ശരീരത്തിന് കഠിനവേദന നൽകും. ആ ജനലഴികളിലൂടെ അവൾ ലോകത്തെ കണ്ടു. കാണുന്നതെല്ലാം അവൾ മനസ്സിൽ പതിച്ചു. പിന്നെ ആ വർണക്കാഴ്ചകളെ കടലാസുകളിലേക്ക് പകർത്താൻ ശ്രമിച്ചു. അങ്ങനെ ചായക്കൂട്ടുകൾക്കൊണ്ട് പുതിയ ലോകം അവൾ പണിതു.

ഓസ്റ്റിയോ ജനിസിസ് ഇംപെർഫെക്ടാ (എല്ലുപൊടിയുന്ന അസുഖം) എന്ന അപൂർവ രോഗം ബാധിച്ച ജിഷ ആലക്കോട് വരച്ചു വരച്ചാണ് ജീവിതത്തെ ജയിച്ചുകയറുന്നത്. ഇരുളടഞ്ഞുപോയ ജീവിതത്തെ അവൾ ചാ യക്കൂട്ടുകളിലൂടെ തിരിച്ചുപിടിച്ചു. അവളുടെ ചിത്രങ്ങൾ കാണാൻ ലോകം അവളിലേക്കെത്തി.ആ അതിജീവനയാത്രയുടെ കഥ അവൾ ഗൃഹലക്ഷ്മിയുമായി പങ്കുവെക്കുന്നു.

ചിറകൊടിഞ്ഞ ബാല്യം....

അറിവുവച്ച കാലം മുതൽ രോഗത്തിന്റെ ദുരിതത്തിലാണ് ഞാൻ. ആശുപത്രികളിൽ നിന്ന് ആശുപത്രികളിലേക്ക് ഓടിയ ബാല്യം. എല്ലാവരും കൈമലർത്തിയപ്പോൾ വേദനയുടെ ലോകം മാത്രമായിരുന്നു മുന്നിൽ. സ്കൂളിൽ പോകാനോ മറ്റുകുട്ടികളെ പോലെ കളികളിൽ ഏർപ്പെടാനോ സാധിക്കുമായിരുന്നില്ല. ഓരോ തവണ എല്ലു പൊടിയുമ്പോഴും പ്ലാസ്റ്ററിട്ട് വീടിന്റെ നാലുചുമരുകൾക്കുള്ളിൽ കഴിയുകയായിരുന്നു ഞാൻ പതിനഞ്ച് തവണ ശരീരത്തിന്റെ പലഭാഗങ്ങളിലായി എല്ലുകൾ പൊടിഞ്ഞിട്ടുണ്ട്. അങ്ങനെ മുറിയിലിരുന്ന നാളുകളിലാണ് വര ച്ചുതുടങ്ങിയത്. ശരിക്കും പുതിയൊരു ജീവിതത്തെ ഞാൻ വരയിലൂടെ നേടിയെടുക്കാൻ ശ്രമിക്കുകയായിരുന്നു. ചുറ്റുപാടും കാണുന്ന പ്രകൃതി ദൃശ്യങ്ങൾ ക്യാൻവാസിലേക്ക് പകർത്തി.

Esta historia es de la edición April 16-30, 2023 de Grihalakshmi.

Comience su prueba gratuita de Magzter GOLD de 7 días para acceder a miles de historias premium seleccionadas y a más de 9,000 revistas y periódicos.

Esta historia es de la edición April 16-30, 2023 de Grihalakshmi.

Comience su prueba gratuita de Magzter GOLD de 7 días para acceder a miles de historias premium seleccionadas y a más de 9,000 revistas y periódicos.

MÁS HISTORIAS DE GRIHALAKSHMIVer todo
ചുരുളഴിയാത്ത ചന്തം
Grihalakshmi

ചുരുളഴിയാത്ത ചന്തം

ചുരുളൻ മുടിക്കാർക്കായി ഉത്പന്നങ്ങളിറക്കി വിപണിയിൽ വിസ്മയം തീർത്ത കൂട്ടുകാർ ഹിൻഷറയും യൂബയും

time-read
3 minutos  |
May 16 - 31, 2023
നരകവാതിലിനപ്പുറം ഒരു ചങ്ങാതി
Grihalakshmi

നരകവാതിലിനപ്പുറം ഒരു ചങ്ങാതി

നരകജീവിതത്തിൽ അവാച്യമായ സുരക്ഷിതത്വം അയാളെനിക്ക് പകർന്നുതന്നു. നല്ല വാക്കുകളുടെ കലവറയായ ആ മനുഷ്യനെ ഞാനെങ്ങനെ മറക്കും

time-read
2 minutos  |
May 16 - 31, 2023
കവിത തുളുമ്പുന്ന വീട്
Grihalakshmi

കവിത തുളുമ്പുന്ന വീട്

വള്ളുവനാടൻ ഗ്രാമഭംഗി തുളുമ്പുന്ന വഴിയോരത്ത് മൺചുവരുകളിൽ പടുത്ത ആ വീട് കാണാം...കുഞ്ചൻ നമ്പ്യാർ പിറന്ന വീട്

time-read
2 minutos  |
May 16 - 31, 2023
ഭാഗ്യം വിൽക്കുന്ന കൈകൾ
Grihalakshmi

ഭാഗ്യം വിൽക്കുന്ന കൈകൾ

അക്കങ്ങളുടെ മാന്ത്രികതയിൽ ഭാഗ്യനിർഭാഗ്യങ്ങൾ മാറിമറയുന്ന ലോട്ടറിക്കച്ചവടം. ഭാഗ്യം കയറിയിറങ്ങിയ ചില കൈകളുടെ കഥയറിയാം

time-read
4 minutos  |
May 16 - 31, 2023
അമ്മയെ ഓർക്കുമ്പോൾ
Grihalakshmi

അമ്മയെ ഓർക്കുമ്പോൾ

നിലാവെട്ടം

time-read
1 min  |
May 16 - 31, 2023
മാമ്പഴം ഗുണമറിഞ്ഞ്കഴിക്കാം
Grihalakshmi

മാമ്പഴം ഗുണമറിഞ്ഞ്കഴിക്കാം

DIET PLAN

time-read
1 min  |
May 16 - 31, 2023
തുടരുന്ന ശരത്കാലം
Grihalakshmi

തുടരുന്ന ശരത്കാലം

അഭിനയജീവിതത്തിന്റെ മുപ്പതാം വർഷത്തിലും കൗമാരത്തിന്റെ പ്രസരിപ്പിലാണ് മലയാളികളുടെ പ്രിയപ്പെട്ട ശരത്

time-read
2 minutos  |
May 16 - 31, 2023
ആരോഗ്യരക്ഷ ഗർഭപാത്രം നീക്കിയശേഷം
Grihalakshmi

ആരോഗ്യരക്ഷ ഗർഭപാത്രം നീക്കിയശേഷം

ഗർഭപാത്രം നീക്കം ചെയ്യുന്ന ശസ്ത്രക്രിയക്ക് ശേഷം കൃത്യമായ ജീവിത ശൈലിയിലൂടെ ആരോഗ്യം തിരിച്ചു പിടിക്കാം

time-read
1 min  |
May 16 - 31, 2023
എവറസ്റ്റ് എന്ന സ്വപ്നം
Grihalakshmi

എവറസ്റ്റ് എന്ന സ്വപ്നം

സ്വപ്നദൂരത്തിലേക്ക് രണ്ട് അമ്മമാരുടെ യാത്ര

time-read
1 min  |
May 16 - 31, 2023
ഇവിടം പൂക്കളുടെ ഇടം
Grihalakshmi

ഇവിടം പൂക്കളുടെ ഇടം

സ്നേഹം സമ്മാനിച്ച ക്യാമ്പസ്ദിനങ്ങൾ, നിലപാടുകളിലേക്ക് വഴിനടത്തിയ രാഷ്ട്രീയ ബോധം, ഭയപ്പെടുത്തിയ രോഗകാലം... ഒന്നിച്ചു പങ്കിട്ട ഓർമകളിലൂടെ എ.എ. റഹീമും അമൃതയുംw

time-read
3 minutos  |
May 16 - 31, 2023