2006 ൽ പുറത്തിറങ്ങിയ 'വാസ്തവം' എന്ന മലയാള ചിത്രത്തിലൂടെ അഭിനയരംഗത്ത് അരങ്ങേറ്റം കുറിച്ച് നായികയാണ് വരദ. ഒരുപിടി നല്ല ചിത്രങ്ങളിലും മിനിസ്ക്രീൻ പരമ്പരകളിലും വേഷമിട്ട വരദ ഇന്ന് സോഷ്യൽ മീഡിയയിലെ തിളങ്ങുന്ന താരം കൂടിയാണ്. എഴുത്തുകാരനും സംവിധായകനുമായ ലോഹിതദാസിന്റെ നിർദ്ദേശ പ്രകാരം “സുൽത്താൻ' എന്ന ചിത്രത്തിൽ അഭിനയിക്കുമ്പോഴാണ് എമി എന്ന പേര് മാറ്റി വരദ എന്ന പേര് താരം സ്വീകരിക്കുന്നത്. ശേഷം മിനിസ്ക്രീനിൽ ഉൾപ്പെടെ വരദ എന്ന പേരിലാണ് എമി അറിയപ്പെട്ടത്. ഇപ്പോഴിതാ കൊച്ചിയിൽ സ്വന്തമായി ഒരു ഫ്ളാറ്റ് എന്ന ആഗ്രഹം കൂടി യാഥാർത്ഥ്യമാക്കിയ വരദ ഏറെ സന്തോഷ ത്തിലാണ്. കൂടുതൽ വിശേഷങ്ങളുമായി വര മനസ്സ് തുറക്കുമ്പോൾ....
ലോഹിതദാസ് സമ്മാനിച്ച പേരിനെക്കുറിച്ച്?
വളരെ അപ്രതീക്ഷിതമായി വന്നുചേർന്ന പേരാണ് വരദ, സംവിധായകൻ ലോഹിതദാസ് സാറാണ് എനിക്ക് വരദ എന്ന് പേരിട്ടത്. അച്ഛനും അമ്മയും നൽകിയ പേര് എമിമോൾ എന്നായിരുന്നു. ഒരിക്കലും ഞാൻ ആ പേര് ഇഷ്ടപ്പെട്ടിരുന്നില്ല. എന്റെ സഹോദരന്റെ പേര് എറിക് എന്നാണ്. അവന്റെ പേരിന്റെ അവസാനം എന്തുകൊണ്ട് മോൻ എന്ന് ചേർത്തില്ലെന്ന് എപ്പോഴും ഞാൻ മമ്മിയോട് ചോദിക്കാറുണ്ട്. എന്തിനാണ് എന്റെ പേരിനൊപ്പം ഒരു മോൾ എന്നത് ചേർത്തുവെന്നും ഇടയ്ക്ക് മമ്മിയോടും പപ്പയോടും ചോദിക്കാറുണ്ട്. അവർക്ക് എന്തോ, അതൊരു രസമായിട്ട് തോന്നി. അതുകൊണ്ടു തന്നെ എനിക്ക് ആ പേര് ഒട്ടും ഇഷ്ടമേ അല്ലായിരുന്നു. സിനിമയിലേക്ക് വന്നപ്പോൾ പേര് വരദ എന്നാക്കി. അന്ന് ഒരുപാട് സന്തോഷമായി. ആദ്യമൊക്കെ എല്ലാവരും പറഞ്ഞത് എടു ത്താൽ പൊങ്ങാത്ത പേരെന്നായിരുന്നു. 17 വയസ്സുള്ളപ്പോഴാണ് ഞാൻ സിനിമയിലേക്ക് വരുന്നത്. ആ സമയത്ത് എന്റെ പ്രായത്തിലുള്ള ഒരാൾക്ക് വരദ എന്ന പേര് ചേരുമോ എന്ന് പലരും ചൂണ്ടിക്കാട്ടിയിരുന്നു. പക്ഷേ പേര് മാറ്റിയപ്പോൾ ഞാനായിരുന്നു ഏറ്റവും കൂടുതൽ സന്തോഷിച്ചത്. പിന്നീടങ്ങോട്ട് ഇൻഡസ്ട്രിയിൽ വരദ എന്നറിയപ്പെട്ടു. അടുത്ത സുഹൃത്തുക്കളും വീട്ടുകാരും മാത്രമേ എമി എന്നിപ്പോൾ വിളിക്കാറുള്ളൂ.
സംവിധായകൻ ലോഹിതദാസുമായുള്ള ആത്മബന്ധം?
Esta historia es de la edición July 2023 de Mahilaratnam.
Comience su prueba gratuita de Magzter GOLD de 7 días para acceder a miles de historias premium seleccionadas y a más de 9,000 revistas y periódicos.
Ya eres suscriptor ? Conectar
Esta historia es de la edición July 2023 de Mahilaratnam.
Comience su prueba gratuita de Magzter GOLD de 7 días para acceder a miles de historias premium seleccionadas y a más de 9,000 revistas y periódicos.
Ya eres suscriptor? Conectar
ഞാൻ അപ്ഡേറ്റഡാണ് ശിവദ
2014 ലാണ് എന്റെ ആദ്യത്തെ തമിഴ് സിനിമയായ നെടുഞ്ചാലൈ' റിലീസായത്
എച്ച്.ഐ.വി സത്യവും മിഥ്യയും
Doctor's Corner
കാപ്പി : വിഷവും ഔഷധവും
കാപ്പികുടി കൊണ്ട് പ്രയോജനം വല്ലതും ഉണ്ടോ..?
മാറിയ സാഹചര്യങ്ങളും അന്തരീക്ഷവും
അംഗീകാരങ്ങളും വിവാദങ്ങളും ഒരുപോലെ നേരിടേണ്ടി വന്ന ശ്രുതിമേനോന്റെ ജീവിതാനുഭവങ്ങളിലൂടെ..
സന്തുലിത ആഹാരം
പപ്പായ(ഓമപ്പഴം) ഓറഞ്ച് പേരയ്ക്ക കുടമുളക്
നിങ്ങൾ വിഷാദരോഗത്തിലൂടെ കടന്നുപോകുകയാണോ?
വിഷാദരോഗത്തിലൂടെ കടന്നുപോകുന്ന നല്ലൊരു ശതമാനം ആളുകൾക്കും അവരുടെ അവസ്ഥയെപ്പറ്റി ശരിയായ ബോധ്യം ഇല്ല എന്നതാണ് യാഥാർത്ഥ്യം.
ചില വാർദ്ധക്യകാല ചിന്തകൾ
വാർദ്ധക്യവും മരണവും ഒരു സത്യമാണ്. മാനസികമായി അൽപ്പം തയ്യാറെടുപ്പ് നടത്തിയാൽ ആത്മവിശ്വാസത്തോടെ അതിനെ നേരിടാൻ കഴിയും.
ഫാഷൻ ലോകത്തെ ചിത്രശലഭം
ഫാഷൻ ട്രെൻഡിന്റെ കാര്യത്തിൽ ലോകത്തിനൊപ്പം നടക്കുകയാണ് കേരളം. കോളേജ് വിദ്യാർത്ഥിനികളുൾപ്പെടെയുള്ള യുവതലമുറ പരമ്പരാഗത വസ്തശൈലികളോട് വിടപറഞ്ഞ് മോഡേൺ വസ്ത്രധാരണത്തിലേക്ക് ചുവടു മാറിയിരിക്കുന്നു. ഫാഷൻ ലോകത്തെ ഈ സ്പന്ദനങ്ങൾ തിരിച്ചറിയുന്നവരാണ് ഫാഷൻ ഡിസൈനർമാർ. ഇന്ത്യയിലും വിദേശത്തും കാൽനൂറ്റാണ്ടു കാലത്തെ പരിചയസമ്പത്തുള്ള കൊച്ചിയിലെ നിത എബ്രഹാം ബെംഗളൂരു, ചെന്നൈ, മുംബൈ നഗരങ്ങളിൽപ്പോലും ആരാധകരുള്ള പ്രമുഖ ഫാഷൻ ഡിസൈനറാണ്.
മെഹന്തിയിൽ വിടരുന്ന കനവുകൾ
മെഹന്തി റിമൂവ് ചെയ്യുമ്പോൾ വെള്ളം, സോപ്പ് ഇവ ഉപയോഗിക്കാതിരിക്കുക
അഭിനന്ദനങ്ങൾ സമ്മാനിച്ച 'തമാശ'
സിനിമാ വിശേഷങ്ങളുമായി ചിന്നു ചാന്ദ്നി