ചിലരങ്ങനെയാണ്. ജോലിഭാരവും ഉത്തരവാദിത്തവുമൊക്കെ കൂടുന്നത് അവർക്ക് വലിയ ഹരമാണ്. തങ്ങളുടെ കഴിവുകൾ പരമാവധി പുറത്തെടുക്കുവാനും വിനി യോഗിക്കുവാനുമുള്ള ഏറ്റവും നല്ല അവസരമായാണ് അവർ അതിനെ കാണുന്നത്. അങ്ങനൊരു സവിശേഷ സ്വഭാവത്തിനുടമയാണ് കൊല്ലം തങ്കശ്ശേരി സ്വദേശിനി ഡാർലി ഡിക്രൂസ്. സംസ്ഥാന പൊതുമരാമത്ത് വകുപ്പിന്റെ ചീഫ് എഞ്ചിനീയർ എന്ന നിലയിൽ പൊതുമരാമത്ത് വകുപ്പിലെ ആദ്യവനിതാ ചീഫ് എഞ്ചിനീയർ) പിടിപ്പത് ജോലിഭാരമുള്ള ഡാർലി, കിഫ്ബിയുടെ പ്രോജക്ട് എക്സിക്യൂഷന്റെ അധികച്ചുമതല കൂടി ഏറ്റെടുക്കുവാനുള്ള നിർദ്ദേശം സന്തോഷത്തോടെ സ്വീകരിച്ചത്. അധികഭാരം വെല്ലുവിളിയായി ഏറ്റെടുക്കുവാനുള്ള താൽപര്യം ഒന്നുകൊണ്ടു മാത്രമാണ് സംസ്ഥാനത്തുടനീളം ഏതാണ്ട് 650 കോടി രൂപയോളം എസ്റ്റിമേറ്റുള്ള പദ്ധതികളാണ് കിഫ്ബി ഏറ്റെടുത്തു നടത്തിക്കൊണ്ടിരിക്കുന്നത് എന്നറിഞ്ഞാലേ ആ അധികഭാരത്തിന്റെ ഭാരം ഊഹിക്കാനാകൂ. കാസർഗോഡ് മുതൽ പാറശ്ശാല വരെ യുള്ള പഞ്ചായത്ത് പ്രസിഡന്റുമാർ മുതൽ എം.എൽ.എമാർ വരെ, കിഫ്ബിയെ കൊണ്ട് പദ്ധതികൾ ഏറ്റെടുപ്പിക്കുവാനായി നിരന്തര മെന്നോണമാണ് ഫോണിലും നേരിട്ടും ഡാർലിയെ ബന്ധപ്പെടുന്നത്. പലപ്പോഴും ഊണുപേക്ഷിച്ചു. നേരം ഏറെ വൈകുവോളവും ആ കൂടിക്കാഴ്ചകൾക്ക് സമയം കണ്ടത്തുവാൻ ഡാർലിക്ക് വിഷയമേതുമില്ല. സന്തോഷമേയുള്ളൂ എന്നാണ് സഹപ്രവർത്തകർ പറയുന്നത്.
അതിന്റെ കൂടെയാണ് കണ്ണൂർ, കോഴിക്കോ ട്, തൃശൂർ, കൊല്ലം, തിരുവനന്തപുരം ജില്ലക ളുടെ സിറ്റിറോഡ് ഇംപ്രൂവ്മെന്റ് പ്രോജ ക്ടിന്റെ സി.ഇ.ഒയുടെ ചുമതലയും ഡാർലി ഡിക്രൂസിന്റെ ചുമതലയിൽ തന്നെ വന്നത്. അതും പക്ഷേ ജോലിയുടെ ഒരു ഭാഗമായിക്കണ്ട് ആസ്വദിക്കുകയാണ് ഡാർലി.
പുതുതായി ഓരോ ചുമതലകൾ ഏറ്റെടുക്കേണ്ടി വരുമ്പോഴും അതൊരു വെല്ലുവിളിയായിട്ടാണ് ഞാൻ കാണുന്നത്. ഒരിക്കലും പ്രശ്നങ്ങളുടെ മുന്നിൽ ഞാൻ പതറാറില്ല. ഒന്നിനുപിറകെ ഒന്നായി ചുമതല കളും പ്രശ്നങ്ങളും വരുമ്പോൾ വല്ലാത്തൊരു ഊർജ്ജം എന്നിൽ നിറയും. ആ ഊർജ്ജം പ്രദാനം ചെയ്യുന്നത് സ്പോർട്സാണ്. അതുകൊണ്ടാണല്ലോ പെൻഷൻ പറ്റാറായ ഈ പ്രായത്തിലും ഇൻഡ്യൻ ടീമിനെയും നയിച്ച് ലോക മാസ്റ്റേഴ്സ് ഗെയിമിനായി ക്രൊയേഷ്യയിൽ പോയതും, ഹാൻഡ് ബോൾ മത്സരത്തിൽ പങ്കെടുത്തതും എന്നാണ് ഡാർലി ചോദിക്കുന്നത്. ഒപ്പം, നാൽപ്പതിലും അമ്പതിലും അറുപതിലുമൊക്കെ എത്തുമ്പോഴും കായിക വിനോദങ്ങളിൽ ഏർപ്പെടേണ്ടതിന്റെ ആവശ്യകതയും ചൂണ്ടിക്കാട്ടുന്നു.
Esta historia es de la edición July 2023 de Mahilaratnam.
Comience su prueba gratuita de Magzter GOLD de 7 días para acceder a miles de historias premium seleccionadas y a más de 9,000 revistas y periódicos.
Ya eres suscriptor ? Conectar
Esta historia es de la edición July 2023 de Mahilaratnam.
Comience su prueba gratuita de Magzter GOLD de 7 días para acceder a miles de historias premium seleccionadas y a más de 9,000 revistas y periódicos.
Ya eres suscriptor? Conectar
മനസ്സും ആരോഗ്വവും സംരക്ഷിക്കപ്പെടണം
മംമ്താ മോഹൻദാസ്
രോഗശമനം പഴങ്ങളിലൂടെ
ഓരോ പഴവർഗ്ഗത്തിനും വെവ്വേറെ ഗുണങ്ങളാണുള്ളത്. അതിനാൽ പഴവർഗ്ഗങ്ങളുടെ ഗുണമറിഞ്ഞ് അവ തെരഞ്ഞെടുക്കുക
സമർപ്പണ ഭാവത്തിൽ 'വേളി'
ശബരിമല മേൽശാന്തി അരുൺകുമാർ നമ്പൂതിരിയുടെ ഭാര്യ അമ്പിളി മഹിളാരത്നത്തോട്....
സ്ത്രീകൾ ഇനി തീ തിന്നേണ്ട
'യൂറിനറി ഇൻകോണ്ടിനെൻസ്' ദുരിതത്തോടു വിടപറയാം
ദൈവം കനിഞ്ഞു
ഏഷ്യയിലെ ഏറ്റവും വലിയ ജീവകാരുണ്യ കൂട്ടുകുടുംബത്തിലെ രണ്ടാം നിരക്കാരൻ അഥവാ പാരമ്പര്യവഴിയിലെ മൂന്നാം തലമുറക്കാരൻ -പി.എസ്.അമൽരാജ്
ഒരുക്കാം, സ്നേഹസന്ദേശങ്ങളുടെ പുൽക്കൂട്
എങ്ങും നക്ഷത്രവിളക്കുകൾ തെളിഞ്ഞു തുടങ്ങി
വീണു വീണ് ഉയർത്തെഴുന്നേൽക്കാം
ഗാർഹിക പീഡനം, പോലീസ് കേസ്, ഡിവോഴ്സ്.. എന്നിങ്ങനെ പല വീഴ്ചകളിൽ നിന്നും ഉയർത്തെഴുന്നേറ്റ ശോഭ വിശ്വനാഥിന്റെ തുറന്ന സംഭാഷണം...
വേദനയിലെ ആശ്വാസം
ദിവ്യ കൃഷ്ണൻകുട്ടിയുടെ സിനിമായാത്ര.
ശരിയായ സമയം ശരിയായ സ്ഥലം സിനിമയ്ക്ക്
തന്റെ സിനിമായാത്രകളും പുതിയ വിശേഷങ്ങളും പങ്കുവച്ച് നടൻ സഞ്ജു സാനിച്ചൻ
സവിശേഷതകൾ നിറഞ്ഞ ഇളനീർ
ഫ്രഷായിട്ടുള്ള ഇളനീർ വെട്ടിയ ഉടൻ തന്നെ കുടിക്കുന്നതാണ് നല്ലത്. ഫ്രിഡ്ജിൽ വയ്ക്കുന്നുവെങ്കിൽ വച്ച് ഇരുപത്തിനാല് മണിക്കൂറിനുള്ളിൽ കുടിക്കേണ്ടതാണ്