![നിന്ന നിൽപ്പിൽ ലഡാക്കിലേക്ക് ഒരു ബൈക്ക് യാത്ര ഒപ്പം ഭാര്യയും നിന്ന നിൽപ്പിൽ ലഡാക്കിലേക്ക് ഒരു ബൈക്ക് യാത്ര ഒപ്പം ഭാര്യയും](https://cdn.magzter.com/1346912781/1709097804/articles/lG4fxPn2n1710258880385/1710259394502.jpg)
നിസ്സാരമെന്ന് തോന്നാവുന്ന ചില യാദൃച്ഛിക സംഭവങ്ങളാണ് പലപ്പോഴും പല വലിയ സംഭവങ്ങൾക്കും കാരണമായി മാറുന്നത്. കൊല്ലത്തെ അസിസ്റ്റന്റ് പോലീസ് കമ്മീഷണർ പ്രദീപ്കുമാറും ഭാര്യ കേരളാബാങ്കിന്റെ കണ്ണനല്ലൂർ ശാഖാ സീനിയർ മാനേജർ വീണാ ഭരതനും ഒട്ടും നിനച്ചിരിക്കാതെ സാഹസികതയുടെ കൊടുമുടി കയറിയതും അങ്ങനൊരു യാദൃച്ഛികതയുടെ തുടർച്ചയായിട്ടായിരുന്നു.
മകന് ഒരു ബുള്ളറ്റ് ബൈക്ക് വാങ്ങുന്നതിന്റെ ആവശ്യവുമായി ബന്ധപ്പെട്ട് കൊല്ലത്തെ അറിയപ്പെടുന്ന ബുള്ളറ്റ് മെക്കാനിക്കും അത്യാവശ്യം സാഹസികനുമായ ബുള്ളറ്റ് മണിയെക്കാണാൻ പ്രദീപ് കുമാർ ചെല്ലുന്നിടത്തുനിന്നാണ് സംഭവങ്ങളുടെ തുടക്കം. 68 കഴിഞ്ഞ മണിയും സംഘവും ഏതാണ്ട് ഒരു മാസത്തോളം നീണ്ടുനിൽക്കുന്ന ഒരു സാഹസിക യാത്രയ്ക്ക് ആലോചന നടത്തിക്കൊണ്ടിരുന്ന സമയമായിരുന്നു അത്. കൊല്ലത്തുനിന്ന് ഏതാണ്ട് 3000 കി.മീറ്റർ അകലെ, സമുദ്രനിരപ്പിൽ നിന്നും 18000 അടി ഉയരത്തിലുള്ള ലഡാക്കിലേക്ക് ബൈക്കിൽ പോകാനുള്ള ആലോചന.
സംസാരമദ്ധ്യേ ആ ബൈക്ക് യാത്രയെക്കുറിച്ച് സൂചിപ്പിച്ച് മണി, കൂടുന്നോ എന്ന് ചോദിച്ചപ്പോൾ വരും വരായ്കകളെക്കുറിച്ചൊന്നും ആലോചിക്കാതെ, ഒരു പോലീസ് ഓഫീസർ കൂടിയായ പ്രദീപ് കുമാർ പറഞ്ഞു, കൂടാം. ലീവ് ലഭിക്കേണ്ടതുൾപ്പെടെയുള്ള കാര്യങ്ങളെക്കുറിച്ച് ചിന്തിക്കാതെയാണ്, കൂടാം എന്ന് പ്രദീപ് കുമാർ മണിക്ക് വാക്ക് കൊടുത്തത്.
വീട്ടിൽ വന്ന് വിവരം ഭാര്യയോട് പറയുമ്പോൾ, ദൂരക്കൂടുതലും അപകട ചിന്തയുമൊക്കെ വച്ച് അനുകൂലമായ ഒരു മറുപടിയായിരുന്നില്ല. പ്രദീപ്കുമാർ പ്രതീക്ഷിച്ചത്. പക്ഷേ വാമഭാഗത്തു നിന്നും എതിർപ്പൊന്നും ഉണ്ടായില്ലെന്ന് മാത്രമല്ല, ഭർത്താവിന്റെ യാത്രയ്ക്കനുകൂലമായി ഉയർത്തിവീശിയ പച്ചക്കൊടിക്കൊപ്പം ഒന്നുകൂടി ഉയർത്തിവീശി. ഞാനും വരുന്നു.
വിവരം കേട്ട മേലധികാരി 29 ദിവസത്തെ അവധി അനുവദിക്കുക കൂടി ചെയ്തപ്പോൾ പ്രദീപ് വീണാ ദമ്പതികളെ സംബന്ധിച്ചിടത്തളം അതൊരു വലിയ സാഹസിക യാത്രയുടെ നല്ല തുടക്കമായി.
2022 ജൂലൈ 2 ന് കൊല്ലത്ത് പോളയത്തോട്ടിൽ നിന്നും നൗഷാദ് എം.എൽ.എ ഫ്ളാഗ് ഓഫ് ചെയ്തുകൊണ്ടായിരുന്നു യാത്രയുടെ തുടക്കം. കേരളം, തമിഴ്നാട്, ആന്ധ്രാ, തെലങ്കാന, മഹാരാ ഷ്ട്ര, മധ്യപ്രദേശ്, യു.പി, ഹരിയാന, പഞ്ചാബ്, ദൽഹി, ജമ്മുകാശ്മീർ, ഹിമാചൽ പ്രദേശ് തുടങ്ങി പതിനാല് സംസ്ഥാനങ്ങൾ താണ്ടി 29 ദിവസത്തെ യാത്ര.
Esta historia es de la edición March 2024 de Mahilaratnam.
Comience su prueba gratuita de Magzter GOLD de 7 días para acceder a miles de historias premium seleccionadas y a más de 9,000 revistas y periódicos.
Ya eres suscriptor ? Conectar
Esta historia es de la edición March 2024 de Mahilaratnam.
Comience su prueba gratuita de Magzter GOLD de 7 días para acceder a miles de historias premium seleccionadas y a más de 9,000 revistas y periódicos.
Ya eres suscriptor? Conectar
![ഞാൻ അപ്ഡേറ്റഡാണ് ശിവദ ഞാൻ അപ്ഡേറ്റഡാണ് ശിവദ](https://reseuro.magzter.com/100x125/articles/1345/1945277/NtN5pRcxF1736593568079/1736596450727.jpg)
ഞാൻ അപ്ഡേറ്റഡാണ് ശിവദ
2014 ലാണ് എന്റെ ആദ്യത്തെ തമിഴ് സിനിമയായ നെടുഞ്ചാലൈ' റിലീസായത്
![എച്ച്.ഐ.വി സത്യവും മിഥ്യയും എച്ച്.ഐ.വി സത്യവും മിഥ്യയും](https://reseuro.magzter.com/100x125/articles/1345/1945277/xv2jllnDc1736583334826/1736583550055.jpg)
എച്ച്.ഐ.വി സത്യവും മിഥ്യയും
Doctor's Corner
![കാപ്പി : വിഷവും ഔഷധവും കാപ്പി : വിഷവും ഔഷധവും](https://reseuro.magzter.com/100x125/articles/1345/1945277/dRmS0nno21736506415935/1736583325552.jpg)
കാപ്പി : വിഷവും ഔഷധവും
കാപ്പികുടി കൊണ്ട് പ്രയോജനം വല്ലതും ഉണ്ടോ..?
![മാറിയ സാഹചര്യങ്ങളും അന്തരീക്ഷവും മാറിയ സാഹചര്യങ്ങളും അന്തരീക്ഷവും](https://reseuro.magzter.com/100x125/articles/1345/1945277/HOjPzVGHf1736506141982/1736506406173.jpg)
മാറിയ സാഹചര്യങ്ങളും അന്തരീക്ഷവും
അംഗീകാരങ്ങളും വിവാദങ്ങളും ഒരുപോലെ നേരിടേണ്ടി വന്ന ശ്രുതിമേനോന്റെ ജീവിതാനുഭവങ്ങളിലൂടെ..
![സന്തുലിത ആഹാരം സന്തുലിത ആഹാരം](https://reseuro.magzter.com/100x125/articles/1345/1945277/wj-WuoNEY1736505905806/1736506126664.jpg)
സന്തുലിത ആഹാരം
പപ്പായ(ഓമപ്പഴം) ഓറഞ്ച് പേരയ്ക്ക കുടമുളക്
![നിങ്ങൾ വിഷാദരോഗത്തിലൂടെ കടന്നുപോകുകയാണോ? നിങ്ങൾ വിഷാദരോഗത്തിലൂടെ കടന്നുപോകുകയാണോ?](https://reseuro.magzter.com/100x125/articles/1345/1945277/yHsahL9Zj1736496603150/1736505817872.jpg)
നിങ്ങൾ വിഷാദരോഗത്തിലൂടെ കടന്നുപോകുകയാണോ?
വിഷാദരോഗത്തിലൂടെ കടന്നുപോകുന്ന നല്ലൊരു ശതമാനം ആളുകൾക്കും അവരുടെ അവസ്ഥയെപ്പറ്റി ശരിയായ ബോധ്യം ഇല്ല എന്നതാണ് യാഥാർത്ഥ്യം.
![ചില വാർദ്ധക്യകാല ചിന്തകൾ ചില വാർദ്ധക്യകാല ചിന്തകൾ](https://reseuro.magzter.com/100x125/articles/1345/1945277/QfCN7jBpk1736496249782/1736496557383.jpg)
ചില വാർദ്ധക്യകാല ചിന്തകൾ
വാർദ്ധക്യവും മരണവും ഒരു സത്യമാണ്. മാനസികമായി അൽപ്പം തയ്യാറെടുപ്പ് നടത്തിയാൽ ആത്മവിശ്വാസത്തോടെ അതിനെ നേരിടാൻ കഴിയും.
![ഫാഷൻ ലോകത്തെ ചിത്രശലഭം ഫാഷൻ ലോകത്തെ ചിത്രശലഭം](https://reseuro.magzter.com/100x125/articles/1345/1945277/_S-684zTm1736495823037/1736496232678.jpg)
ഫാഷൻ ലോകത്തെ ചിത്രശലഭം
ഫാഷൻ ട്രെൻഡിന്റെ കാര്യത്തിൽ ലോകത്തിനൊപ്പം നടക്കുകയാണ് കേരളം. കോളേജ് വിദ്യാർത്ഥിനികളുൾപ്പെടെയുള്ള യുവതലമുറ പരമ്പരാഗത വസ്തശൈലികളോട് വിടപറഞ്ഞ് മോഡേൺ വസ്ത്രധാരണത്തിലേക്ക് ചുവടു മാറിയിരിക്കുന്നു. ഫാഷൻ ലോകത്തെ ഈ സ്പന്ദനങ്ങൾ തിരിച്ചറിയുന്നവരാണ് ഫാഷൻ ഡിസൈനർമാർ. ഇന്ത്യയിലും വിദേശത്തും കാൽനൂറ്റാണ്ടു കാലത്തെ പരിചയസമ്പത്തുള്ള കൊച്ചിയിലെ നിത എബ്രഹാം ബെംഗളൂരു, ചെന്നൈ, മുംബൈ നഗരങ്ങളിൽപ്പോലും ആരാധകരുള്ള പ്രമുഖ ഫാഷൻ ഡിസൈനറാണ്.
![മെഹന്തിയിൽ വിടരുന്ന കനവുകൾ മെഹന്തിയിൽ വിടരുന്ന കനവുകൾ](https://reseuro.magzter.com/100x125/articles/1345/1945277/TrrmU6I2Y1736495346172/1736495782986.jpg)
മെഹന്തിയിൽ വിടരുന്ന കനവുകൾ
മെഹന്തി റിമൂവ് ചെയ്യുമ്പോൾ വെള്ളം, സോപ്പ് ഇവ ഉപയോഗിക്കാതിരിക്കുക
![അഭിനന്ദനങ്ങൾ സമ്മാനിച്ച 'തമാശ' അഭിനന്ദനങ്ങൾ സമ്മാനിച്ച 'തമാശ'](https://reseuro.magzter.com/100x125/articles/1345/1945277/k3B3GukVz1736495005212/1736495324892.jpg)
അഭിനന്ദനങ്ങൾ സമ്മാനിച്ച 'തമാശ'
സിനിമാ വിശേഷങ്ങളുമായി ചിന്നു ചാന്ദ്നി