കൈ കോർത്തിരിക്കുമ്പോൾ പ്രണയത്തിന്റെ രണ്ടു ചിറകുകളാണ് അവരെന്നു തോന്നും. ആദില നസിനും നൂറ ഫാത്തിമയും. ആണിന് പെണ്ണെന്നും പെണ്ണിന് ആണെന്നും അച്ചുനിരത്തി പഠിച്ച യാഥാസ്ഥിതിക സമൂഹത്തിന് മുന്നിൽ "വീ ആർ ലെസ്ബിയൻ കപ്പിൾ' എന്ന് നെഞ്ചുറപ്പോടെ പ്രഖ്യാപിച്ച രണ്ട് പെൺകുട്ടികൾ.
ഒരുപാട് പീഡനങ്ങളും ഭീഷണികളും നേരിട്ട് ഹൈക്കോടതി ഉത്തരവിന്റെ തണലിൽ അവർ ഒരുമിച്ച് ജീവിതം തുടങ്ങി. ഭീതിയുടെ നിഴലിലും തെളിയുന്ന പ്രണയപ്രകാശത്തിൽ അവർ ജീവിതം പറഞ്ഞു.
പ്രണയമെന്ന തിരിച്ചറിവ്
ആദില എല്ലാം കലങ്ങിത്തെളിയുമെന്നും സിനിമയിലേതു പോലെ ക്ലൈമാക്സിൽ 'ശുഭം' എന്ന ടൈറ്റിൽ കാർഡ് ജീവിതത്തിൽ തെളിയുമെന്നുള്ള പ്രതീക്ഷയൊക്കെ പോയി. ചേർത്തു നിർത്തണമെന്ന് ആരോടും പറയുന്നില്ല. ജീവിക്കാൻ അനുവദിച്ചാൽ മതി.
നൂറ: എനിക്കും ആദിലയ്ക്കും മനസ്സിലാകുന്ന പ്രണയത്തിലേക്ക് ഞങ്ങളുടെ കുടുംബക്കാരും സമൂഹവും നടന്നടുക്കാൻ ഇനിയും കാലങ്ങൾ വേണ്ടി വരാം. പക്ഷേ, അതുവരെയും ഞങ്ങൾക്ക് ജീവിക്കണമല്ലോ? എങ്ങനെ ഈ പ്രണയം എന്ന ചോദ്യത്തിന് പ്രസക്തിയില്ല. എപ്പോഴും ആർക്കും ഇത് സംഭവിക്കാമെന്ന തിരിച്ചറിവാണ് പ്രധാനം. ആ തിരിച്ചറിവ് ഞങ്ങൾക്ക് ഉണ്ടായത് പ്ലസ് ടു കാലത്താണ്.
നൂറ: ഞങ്ങളുടെ ഉപ്പമാർക്ക് സൗദിയിലായിരുന്നു ജോലി. ആദില മൂന്നാം ക്ലാസിലാണ് അവിടെയെത്തുന്നത്. “സീനിയർ പ്രവാസി ഞാനാണേ. മൂന്നു വയസ്സു മുതലേ അവിടെയുണ്ട്.
ആദില ജിദ്ദയിലെ സ്‌കൂളിൽ പത്താം ക്ലാസ് കഴിഞ്ഞ് പ്ലസ് വൺ എത്തിയ സമയം. ആ ക്ലാസ്സിലേക്കാണ് നൂറയുടെ എൻട്രി. ഞങ്ങൾ അഞ്ചു പേരടങ്ങുന്ന ഗ്യാങ്ങുണ്ട്. പഠിക്കുമ്പോഴൊക്കെ ആൺ-പെൺ വേർതിരിവില്ലാതെ എല്ലാവരെയും തരംപോലെ വായ് നോക്കാറുണ്ട്. നോക്കുമ്പോൾ അതാ ഒരു സുന്ദരിക്കുട്ടി. അപ്പോൾ മനസ്സു പറഞ്ഞു. അവളെ കെട്ടുന്നവന്റെ ഭാഗ്യം. 'നൂറ ഞങ്ങളുടെ ഗ്യാങ്ങിലേക്ക് വന്നു. എനിക്കിവളോട് എന്തോ ഒരു ക്രഷ്. ആ ആകർഷണത്തിന് ഇന്ന കാണുന്ന വിശാല അർഥമുണ്ടായിരുന്നോ എന്ന് എനിക്ക് അറിയില്ലായിരുന്നു. ക്രഷ്... ദാറ്റ്സ് ഓൾ.
നൂറ: അഞ്ചു പേരടങ്ങുന്ന ഗ്യാങ്ങിൽ നിന്നു രണ്ടു പേരിലേക്ക് ചുരുങ്ങുന്ന വലിയൊരു ലോകം ഉണ്ടാകുന്നു എന്ന് ഞങ്ങൾ അറിഞ്ഞിരുന്നില്ല. ഒന്നെടുത്താൽ ഒന്ന് ഫ്രീയെന്ന് പറഞ്ഞപോലെ എന്തിനും ഒരുമിച്ചായിരുന്നു ഞങ്ങൾ.
Esta historia es de la edición October 29, 2022 de Vanitha.
Comience su prueba gratuita de Magzter GOLD de 7 días para acceder a miles de historias premium seleccionadas y a más de 9,000 revistas y periódicos.
Ya eres suscriptor ? Conectar
Esta historia es de la edición October 29, 2022 de Vanitha.
Comience su prueba gratuita de Magzter GOLD de 7 días para acceder a miles de historias premium seleccionadas y a más de 9,000 revistas y periódicos.
Ya eres suscriptor? Conectar
പരസ്പരം കാത്തു സൂക്ഷിച്ച വിശ്വാസം
ദാവൻഗരെ നിന്നു തിരിച്ചുവന്ന് ഞങ്ങൾ ഇന്നസെന്റിന്റെ വിട്ടിൽ താമസമായി. പതിനാല് അംഗങ്ങൾ അവിടെ ഉണ്ടായിരുന്നു. ആ ആൾക്കൂട്ടത്തിലേക്കാണ് ഞങ്ങൾ രണ്ടുപേർ കൂടി ചേരുന്നത്.
ചില ബേക്കിങ് രഹസ്യങ്ങൾ
കേക്ക് ബേക്കിങ്ങിൽ പൊതുവായി പറയുന്ന നിരവധി ടിപ്സ് ഉണ്ട്. എന്നാൽ ബേക്കിങ് ഗംഭീരമാക്കണമെങ്കിൽ ചില സൂത്രപ്പണികൾ കൂടി അറിഞ്ഞിരിക്കണം.
"ദൈവം തൊട്ട സമ്മാനപ്പൊതി
രോഗവും വേദനയും മറക്കാൻ വിറയ്ക്കുന്ന കൈകൾ കൊണ്ടു കൗതുകവസ്തുക്കൾ ഉണ്ടാക്കുകയാണ് ഈ മുത്തശ്ശി
ശരിയായി ചെയ്യാം മസാജ്
കുഞ്ഞുങ്ങളെ സ്നേഹത്തോടെ മസാജ് ചെയ്യുമ്പോൾ കൂടുന്നത് ശരീരത്തിന്റെയും മനസ്സിന്റെയും ആരോഗ്യമാണ്
കോട്ടയം ക്രിസ്മസ്
ക്രിസ്മസ് വിശേഷങ്ങളുമായി മലയാളത്തിന്റെ പ്രിയനടനും സംവിധായകനുമായ കലാഭവൻ ഷാജോണും കുടുംബവും
വാങ്ങും മുൻപ് നന്നായി ആലോചിച്ചോ?
ഏതൊരു വസ്തുവും പ്രകൃതിയോടും സഹജീവികളോടും കരുതലോടെ തിരഞ്ഞെടുത്തുപയോഗിക്കുന്ന കോൺഷ്യസ് ലിവിങ് ശൈലി അറിയാം
സിനിമാറ്റിക് തത്തമ്മ
കലാഭവൻ മണിയുടെ കുട്ടിക്കാലം അവതരിപ്പിച്ച് സിനിമയിലെത്തിയ അമിത് മോഹൻ രാജേശ്വരി ഇപ്പോൾ സ്റ്റാറാണ്
മാർപാപ്പയുടെ സ്വന്തം ടീം
മാർപാപ്പയുടെ അനുഗ്രഹവും ആശിയും സ്വീകരിച്ചു തുടക്കം കുറിച്ച വത്തിക്കാൻ ക്രിക്കറ്റ് ടീം അംഗങ്ങൾക്ക് ഒരു പ്രത്യേകത ഉണ്ട്
ദൈവത്തിന്റെ പാട്ടുകാരൻ
കർണാടക സംഗീതത്തിൽ ഡോക്ടറേറ്റ് ബിരുദം നേടിയ ആദ്യ വൈദികനും ശബ്ദ ചികിത്സാ വിദഗ്ധനുമായ ഫാദർ പോൾ പൂവത്തിങ്കലിന്റെ കലാജീവിതം
സന്മനസ്സുള്ളവർക്കു സമാധാനം
വാർധക്യത്തിലും ജീവിതത്തിന്റെ മാധുര്യം സൗഹൃദത്തണലിലിരുന്ന് ആസ്വദിക്കുന്ന 15 ദമ്പതികൾ. അവരുടെ സ്നേഹക്കൂട്ടിൽ സാന്റാ എത്തിയപ്പോൾ...