ചൂരൽകഷായം, അലർച്ച, ഭീഷണി. കുഞ്ഞുങ്ങളെ നേർവഴി നടത്താൻ നമ്മൾ എടുത്തിരുന്ന ആയുധങ്ങൾ ഇവയൊക്കെയായിരുന്നില്ലേ? ഇതെല്ലാം കുട്ടി നന്നാകാൻ വേണ്ടിയാണെന്നു നമ്മൾ ഉറച്ചു വിശ്വസിക്കുകയും ചെയ്തു.
അടിക്കുകയും വഴക്കു പറയുകയും ഭീഷണിപ്പെ ടുത്തുകയും ചെയ്താലേ കുട്ടികൾ നന്നാകൂ എന്ന ചിന്ത തെറ്റാണെന്നാണു വിദഗ്ധ പഠനങ്ങൾ തെളിയിക്കുന്നത്. നമ്മുടെ പേരന്റിങ് രീതികളിലെ അ പാകതകളും തെറ്റിധാരണകളും ഒഴിവാക്കാം. കുട്ടികളിൽ ആത്മവിശ്വാസവും സ്വയം മതിപ്പും വളർ ത്തുന്ന പേരന്റിങ് ശൈലിയെക്കുറിച്ചറിയാം.
പറയണം "എന്തുകൊണ്ട് എന്ന്
കുട്ടികളുടെ ഉടമകളാണു നമ്മൾ എന്നാണു പലരും മനസ്സിലാക്കി വച്ചിരിക്കുന്നത്. മാതാപിതാക്കൾ പറയുന്നതെല്ലാം കുട്ടി അനുസരിക്കണം. കൂടുതൽ വിശദീകരിക്കേണ്ട കാര്യമെന്താ എന്ന മനോഭാവം ഇപ്പോഴുമുണ്ടെങ്കിൽ അതു പാടേ ഉപേക്ഷിച്ചോളൂ. കുട്ടികളുടെ വികാരങ്ങളും അഭിപ്രായങ്ങളുമെല്ലാം പരിഗണിച്ചാകണം കുടുംബത്തിൽ നിയമങ്ങൾ നടപ്പിലാക്കേണ്ടത്.
കുട്ടിയോട് എന്തെങ്കിലും ആവശ്യപ്പെടുമ്പോഴും നിയമങ്ങൾ പാലിക്കാൻ പറയുമ്പോഴും എന്തുകൊണ്ട് എന്നതു വിശദമാക്കണം. ആശയവിനിമയം വളരെ പ്രധാനമാണ്. ശാന്തമായി കാര്യങ്ങൾ പറയുക.
“ഇനി മുതൽ അരമണിക്കൂർ മാത്രം ടിവി കണ്ടാൽ മതി. ഇങ്ങനെ കാരണം പറയാതെ പ്രഖ്യാപിക്കുന്നതോടെ കുട്ടി കരഞ്ഞും വാശിപിടിച്ചും പ്രതിഷേധം പ്രകടിപ്പിക്കും. എന്തുകൊണ്ടാണ് ഈ നിയമം നടപ്പാക്കുന്നത് എന്നു പ്രായത്തിനു യോജിച്ച രീതിയിൽ കുട്ടികളെ പറഞ്ഞു മനസ്സിലാക്കാം. ചെറിയ കുട്ടികളോടു സ്ക്രീനിൽ കൂടുതൽ നേരം നോക്കിയിരിക്കുന്നതു കണ്ണിനു പ്രശ്നമാകും എന്നു പറയാം. കുറച്ചു കൂടി മുതിർന്ന കുട്ടികളോടു സ്ക്രീൻ ടൈം ക ടുന്നതിന്റെ ദോഷവശങ്ങൾ പറഞ്ഞു മനസ്സിലാക്കി നിശ്ചിത സ്ക്രീൻ ടൈം അനുവദിക്കുകയാണു വേണ്ടത്.
കുട്ടിയുടെ വികാരങ്ങൾ അവഗണിക്കരുത്. അവരുടെ ഭാഗം കേൾക്കാനും മാതാപിതാക്കൾ തയാറാകണം. അമ്മയും അച്ഛനും ഞാൻ പറയുന്നതു കേൾക്കുകയും വില മതിക്കുകയും ചെയ്യുന്നുണ്ട്. ഞാൻ സുരക്ഷിതമായ ഇടത്താണ്' എന്ന ചിന്ത വളരാനുളള അന്തരീക്ഷം കുട്ടിയു ടെ മനസ്സിൽ ഒരുക്കുകയാണു വേണ്ടത്. തുറന്നു സംസാരിക്കാൻ എപ്പോഴും പ്രചോദനമേകണം.
Esta historia es de la edición July 22, 2023 de Vanitha.
Comience su prueba gratuita de Magzter GOLD de 7 días para acceder a miles de historias premium seleccionadas y a más de 9,000 revistas y periódicos.
Ya eres suscriptor ? Conectar
Esta historia es de la edición July 22, 2023 de Vanitha.
Comience su prueba gratuita de Magzter GOLD de 7 días para acceder a miles de historias premium seleccionadas y a más de 9,000 revistas y periódicos.
Ya eres suscriptor? Conectar
ആഹാരം കഴിക്കാതെ നേടാം ആരോഗ്യം
ആരോഗ്യത്തിനും രോഗപ്രതിരോധത്തിനും ഏറെ പ്രയോജനപ്രദമാണ് ഉപവാസം
വി ഗാർഡിന്റെ ന്യൂ ഗാർഡ്
മോസ്റ്റ് വാല്യുബിൾ സിഇഒ പുരസ്കാരം നേടിയതിനൊപ്പം ആദ്യ വിവാഹ വാർഷികം ആഘോഷിക്കുന്നു മിഥുനും റീനയും
തിളങ്ങണം ആഘോഷം കഴിഞ്ഞാലും
ക്രിസ്മസ് ആഘോഷ ദിനങ്ങൾ കഴിഞ്ഞപ്പോൾ ചർമകാന്തി അൽപം കുറഞ്ഞെന്നു തോന്നുന്നുണ്ടോ? ഫെസ്റ്റിവ് ഫറ്റിഗ് ' ആണത്. തിളക്കവും ഉന്മേഷവും തിരികെ നേടാൻ അറിയേണ്ട കാര്യങ്ങൾ
കടലിന്റെ കാവലായ് ചിന്ന ജറുസലം
ചിന്ന ജറുസലം എന്നറിയപ്പെടുന്ന കടലോര ദേവാലയത്തിലേക്ക്, മണപ്പാട് എന്ന സുന്ദര ഗ്രാമത്തിലേക്കു യാത്ര പോയ് വരാം
നായ്ക്കുട്ടിയെ തിരഞ്ഞെടുക്കാം കരുതലോടെ...
പല ബ്രിഡുകൾക്കും പല സ്വഭാവമാണ്. അതു മനസ്സിലാക്കി വാങ്ങുക
ഒഴുകാ കണ്ണീരിൻ ശ്രീ
വിങ്ങുന്ന മനസ്സുമായാണു ഷൈജ കേരള ശ്രീ പുരസ്കാരം ഏറ്റു വാങ്ങിയത്. വാങ്ങുന്നയാളെ ഇത്രയധികം സങ്കടപ്പെടുത്തിയ മറ്റൊരു പുരസ്കാരവും ഒരുപക്ഷേ, ഉണ്ടാകില്ല
ഹൈ സ്പീഡിൽ ഫയൽ അയയ്ക്കാം
സ്മാർട് ഫോണിലെ കൂടുതൽ ടെക്നിക്കുകൾ അറിയാനും വിവിധ ആവശ്യങ്ങൾ സ്മാർട്ടായി നിറവേറ്റാനും പഠിക്കാം
പരസ്പരം കാത്തു സൂക്ഷിച്ച വിശ്വാസം
ദാവൻഗരെ നിന്നു തിരിച്ചുവന്ന് ഞങ്ങൾ ഇന്നസെന്റിന്റെ വിട്ടിൽ താമസമായി. പതിനാല് അംഗങ്ങൾ അവിടെ ഉണ്ടായിരുന്നു. ആ ആൾക്കൂട്ടത്തിലേക്കാണ് ഞങ്ങൾ രണ്ടുപേർ കൂടി ചേരുന്നത്.
ചില ബേക്കിങ് രഹസ്യങ്ങൾ
കേക്ക് ബേക്കിങ്ങിൽ പൊതുവായി പറയുന്ന നിരവധി ടിപ്സ് ഉണ്ട്. എന്നാൽ ബേക്കിങ് ഗംഭീരമാക്കണമെങ്കിൽ ചില സൂത്രപ്പണികൾ കൂടി അറിഞ്ഞിരിക്കണം.
"ദൈവം തൊട്ട സമ്മാനപ്പൊതി
രോഗവും വേദനയും മറക്കാൻ വിറയ്ക്കുന്ന കൈകൾ കൊണ്ടു കൗതുകവസ്തുക്കൾ ഉണ്ടാക്കുകയാണ് ഈ മുത്തശ്ശി