ഒരു സ്വപ്നം കയ്യെത്തിപ്പിടിക്കാൻ എത്ര ദൂരം വരെ പോകും നിങ്ങൾ? അങ്ങനെ ചോദിച്ചാൽ ആകാശത്തിനുമപ്പുറം' എന്നു പറയും വീസാറ്റ് ടീമിലെ പെൺ പുലികൾ. കഴിഞ്ഞ ജനുവരി ഒന്നിന് ശ്രീഹരിക്കോട്ടയിൽ നിന്നു വിക്ഷേപിച്ച പിഎസ്എൽ വി സി-58 നൊപ്പം വീസാറ്റ് എന്ന ഉപഗ്രഹവും ബഹിരാകാശപഥത്തിലെത്തി.
പൂർണമായും വനിതകൾ നിർമിച്ച ഇന്ത്യയിലെ ആദ്യ ഉപഗ്രഹവും കേരളത്തിലെ ആദ്യത്തെ സ്റ്റുഡന്റ് സാറ്റലൈറ്റുമാണിത്. തിരുവനന്തപുരം എൽബിഎസ് വനിതാ എൻജിനീയറിങ് കോളജ് വിദ്യാർഥികളും അധ്യാപകരുമടങ്ങിയ ടീമാണ് ഈ വിജയനേട്ടത്തിനു പിന്നിൽ.
അഞ്ചു വർഷം. നാലു ബാച്ച്. നൂറ്റിയൻപതോളം വിദ്യാർഥികൾ. ഒരൊറ്റ സ്വപ്നം. വീ സാറ്റിന്റെ വിജയകഥ വിദ്യാർഥികളുടെയും അവരെ നയിച്ച ഇലക്ട്രോണിക്സ് വിഭാഗം അധ്യാപികയും വീസാറ്റ് പ്രിൻസിപ്പൽ ഇൻവെസിഗേറ്ററുമായ ഡോ.ലിസി ഏബ്രഹാമിന്റെയും നിശ്ചയദാർഢ്യത്തിന്റെ കഥ കൂടിയാണ്.
പോരാട്ടത്തിന്റെ കഥ
2008 ലാണ് എൽബിഎസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി ഫോർ വിമനിൽ അധ്യാപികയാകുന്നത്. 2016 ൽ പോസ്റ്റ് ഡോക്ടറൽ ഫെലോഷിപ്പിനു വേണ്ടി അയർലൻഡിലേക്കു പോയി. തിരിച്ചെത്തിയ ശേഷം 2018 ലാണു കോളജിലെ സ്പേസ് ക്ലബിന്റെ ചാർജ് ഏറ്റെടുത്തത്.
വലിയ സ്വപ്നവുമായാണു കുട്ടികൾ സ്പേസ് ക്ലബ് തുടങ്ങിയത്. ഒരു സാറ്റലൈറ്റ് വിക്ഷേപിക്കുക. യാഥാർഥ്യമായാൽ ഇന്ത്യയിൽ തന്നെ ആദ്യമായി വനിതകൾ നിർമിച്ച സാറ്റലൈറ്റാകും അത്. അതും സർക്കാറിന്റെ നിയന്ത്രണത്തിലുള്ള ഒരേ ഒരു വനിതാ എൻജിനീയറിങ് കോളജ്. അവർക്കൊപ്പം ഞാനും ചേർന്നു.
ഉപഗ്രഹം നിർമിക്കുകയെന്ന സ്വപ്നത്തിലേക്കുള്ള വഴി അത്ര എളുപ്പമായിരുന്നില്ല. സാധാരണ പ്രോജക്ടുകളെപ്പോലെയല്ല, അതീവരഹസ്യ സ്വഭാവമുള്ളതിനാൽ ഇത്തരം വിവരങ്ങൾ ഇന്റർനെറ്റിൽ ലഭിക്കില്ല.
സ്വപ്നത്തിനു വീസാറ്റ് (വിമൻ എൻജിനീയേഡ് സാറ്റലൈറ്റ്) എന്ന പേരു നൽകിയപ്പോഴേക്കും ആ ടീമിലെ അവസാന വർഷ ബാച്ച് പാസ്സ് ഔട്ട് ആയി പോയി. രണ്ടാം വർഷ ബാച്ചിനെക്കൂടി ചേർത്തു ടീം പുതുക്കി.
Esta historia es de la edición January 20, 2024 de Vanitha.
Comience su prueba gratuita de Magzter GOLD de 7 días para acceder a miles de historias premium seleccionadas y a más de 9,000 revistas y periódicos.
Ya eres suscriptor ? Conectar
Esta historia es de la edición January 20, 2024 de Vanitha.
Comience su prueba gratuita de Magzter GOLD de 7 días para acceder a miles de historias premium seleccionadas y a más de 9,000 revistas y periódicos.
Ya eres suscriptor? Conectar
കോട്ടയം ക്രിസ്മസ്
ക്രിസ്മസ് വിശേഷങ്ങളുമായി മലയാളത്തിന്റെ പ്രിയനടനും സംവിധായകനുമായ കലാഭവൻ ഷാജോണും കുടുംബവും
വാങ്ങും മുൻപ് നന്നായി ആലോചിച്ചോ?
ഏതൊരു വസ്തുവും പ്രകൃതിയോടും സഹജീവികളോടും കരുതലോടെ തിരഞ്ഞെടുത്തുപയോഗിക്കുന്ന കോൺഷ്യസ് ലിവിങ് ശൈലി അറിയാം
സിനിമാറ്റിക് തത്തമ്മ
കലാഭവൻ മണിയുടെ കുട്ടിക്കാലം അവതരിപ്പിച്ച് സിനിമയിലെത്തിയ അമിത് മോഹൻ രാജേശ്വരി ഇപ്പോൾ സ്റ്റാറാണ്
മാർപാപ്പയുടെ സ്വന്തം ടീം
മാർപാപ്പയുടെ അനുഗ്രഹവും ആശിയും സ്വീകരിച്ചു തുടക്കം കുറിച്ച വത്തിക്കാൻ ക്രിക്കറ്റ് ടീം അംഗങ്ങൾക്ക് ഒരു പ്രത്യേകത ഉണ്ട്
ദൈവത്തിന്റെ പാട്ടുകാരൻ
കർണാടക സംഗീതത്തിൽ ഡോക്ടറേറ്റ് ബിരുദം നേടിയ ആദ്യ വൈദികനും ശബ്ദ ചികിത്സാ വിദഗ്ധനുമായ ഫാദർ പോൾ പൂവത്തിങ്കലിന്റെ കലാജീവിതം
സന്മനസ്സുള്ളവർക്കു സമാധാനം
വാർധക്യത്തിലും ജീവിതത്തിന്റെ മാധുര്യം സൗഹൃദത്തണലിലിരുന്ന് ആസ്വദിക്കുന്ന 15 ദമ്പതികൾ. അവരുടെ സ്നേഹക്കൂട്ടിൽ സാന്റാ എത്തിയപ്പോൾ...
ഒറ്റയ്ക്കല്ല ഞാൻ
പൊന്നിയിൽ സെൽവന്റെ ആദ്യ ഷോട്ടിൽ ഐശ്വര്യ കണ്ട സ്വപ്നം യാഥാർഥ്യമാകുമ്പോൾ...
Mrs Queen ഫ്രം ഇന്ത്യ
മിസ് ഇന്ത്യയാകാൻ മോഹിച്ച പാർവതി രവിന്ദ്രൻ വർഷങ്ങൾ കഴിഞ്ഞു മിസിസ് ഇന്ത്യ പട്ടം സ്വന്തമാക്കിയതിനു പിന്നിൽ ഒരു ലക്ഷ്യമുണ്ട്
പ്രസിഡന്റ് ഓട്ടത്തിലാണ്
പകൽ രാഷ്ട്രീയ പ്രവർത്തകനും രാത്രി ഓട്ടോ ഡ്രൈവറുമായ മുളങ്കുന്നത്തുകാവ് പഞ്ചായത്ത് പ്രസിഡന്റ് കെ.ജെ. ബൈജു ദേവസി
ആർക്കും ഇഷ്ടമാകും ടുമാറ്റോ സൽസ
കുറച്ചു ചേരുവകൾ മതി. തയാറാക്കാൻ അൽപം സമയവും