ഒറ്റയ്ക്കല്ല ഞാൻ
Vanitha|December 21, 2024
പൊന്നിയിൽ സെൽവന്റെ ആദ്യ ഷോട്ടിൽ ഐശ്വര്യ കണ്ട സ്വപ്നം യാഥാർഥ്യമാകുമ്പോൾ...
അഞ്ജലി അനിൽകുമാർ
ഒറ്റയ്ക്കല്ല ഞാൻ

ഡോക്ടർ ബിരുദവും കയ്യിൽ പിടിച്ച് ഐശ്വര്യ ലക്ഷ്മി പലവട്ടം ആലോചിച്ചു. ഒടുവിൽ ആ തീരുമാനമെടുത്തു. സിനിമ തന്നെ ലക്ഷ്യം. ഞണ്ടുകളുടെ നാട്ടിൽ ഒരിടവേള എന്ന സിനിമയിൽ തുടങ്ങിയ കരിയർ ഇന്നു തെന്നിന്ത്യയാകെ വളർന്നു.

കമൽഹാസൻ നായകനാകുന്ന മണിരത്നം ചിത്രം, തെലുങ്കിൽ ദുർഗാ തേജിന്റെ നായികയാകുന്ന എസ്ഡിടി 18, സത്യരാജിന്റെ തീവിനൈ പോട് എന്ന വെബ് സീരീസ് എന്നിവയാണ് പുതിയ വിശേഷങ്ങൾ. ഇതിനൊപ്പം തിയറ്ററിൽ കയ്യടി നേടിയ മലയാള ചിത്രം “ഹലോ മമ്മി'യുടെ സന്തോഷമധുരം. തെന്നിന്ത്യയുടെ പ്രിയതാരം ഐശ്വര്യലക്ഷ്മിയുടെ മനോവിചാരങ്ങൾക്കൊപ്പം.

രണ്ടാമതും മണിരത്നം ചിത്രത്തിൽ. അതും കമൽ ഹാസനൊപ്പം?

ഞാൻ ഗുരുവായി കാണുന്നയാളാണ് മണി സാർ. പൊന്നിയിൽ സെൽവന്റെ ആദ്യ ഷോട്ടിൽ ആഗ്രഹിച്ചത് അടുത്ത മണിരത്നം സിനിമയിലേക്കും വിളിക്കാൻ തോന്നുന്ന തരത്തിൽ അഭിനയിക്കാൻ കഴിയണേ എന്നാണ്. മാനിഫെസ്റ്റേഷന്റെ ശക്തി പോലെ അതു സാധിച്ചു. കഥ കേൾക്കാനോ വായിക്കാനോ മടിയുള്ള ആളല്ല ഞാൻ. ഒരു ഘട്ടത്തിൽ കഥകളൊന്നും എന്നിലേക്കു വരാതെയായി. നല്ല പ്രേക്ഷക പ്രീതി ലഭിച്ച ചിത്രങ്ങളിൽ അഭിനയിച്ച ശേഷമാണ് ഈ അവസ്ഥ. എല്ലായിടത്തും തടസ്സം. ഞാനിത് മണിരത്നം സാറിന്റെ “മദ്രാസ് ടാക്കീസിലെ ശിവ സാറുമായി സംസാരിച്ചു.

"എല്ലാ ആർട്ടിസ്റ്റുകൾക്കും ഇത്തരം ഇടവേളകൾ സംഭവിക്കാം. നിങ്ങൾക്കായി എഴുതപ്പെടുന്ന കഥകൾ നിങ്ങളിലേക്ക് എത്തുക തന്നെ ചെയ്യും. ക്ഷമയോടെ കാത്തിരിക്കു എന്ന് അദ്ദേഹം പറഞ്ഞു. ആ വാക്കുകൾ ആശ്വാസമായി. എനിക്കിണങ്ങുന്ന കഥാപാത്രങ്ങൾ വന്നാൽ പരിഗണിക്കണേ എന്നു കൂടി പറഞ്ഞു ഞാൻ കോൾ അവസാനിപ്പിച്ചു.

കുറച്ചു മാസങ്ങൾക്കു ശേഷം മദ്രാസ് ടാക്കീസിൽ നിന്ന് കോൾ വന്നു. മണിരത്നം സാറിന്റെ പുതിയ സിനിമയിൽ അവസരമുണ്ടെന്നു പറഞ്ഞു. അങ്ങനെ "തഗ്ഗ് ലൈഫി'ൽ എത്തി. കമൽ സാറിനും മണി സാറിനും ഒപ്പമുള്ള സിനിമ എനിക്ക് ആക്ടിങ് സ്കൂൾ പോലെയായിരുന്നു.

Esta historia es de la edición December 21, 2024 de Vanitha.

Comience su prueba gratuita de Magzter GOLD de 7 días para acceder a miles de historias premium seleccionadas y a más de 9,000 revistas y periódicos.

Esta historia es de la edición December 21, 2024 de Vanitha.

Comience su prueba gratuita de Magzter GOLD de 7 días para acceder a miles de historias premium seleccionadas y a más de 9,000 revistas y periódicos.

MÁS HISTORIAS DE VANITHAVer todo
ഉടുത്തൊരുങ്ങിയ 50 വർഷം
Vanitha

ഉടുത്തൊരുങ്ങിയ 50 വർഷം

വീട്ടുമുറ്റത്തു ബന്ധുക്കളായ പെൺകുട്ടികൾക്കൊപ്പം കൊ ത്തംകല്ലു കളിക്കുന്ന പെൺകുട്ടിക്കു പ്രായം പതിനഞ്ച് അവൾ അണിഞ്ഞിരിക്കുന്നതു പട്ടു പാവാടയും ബ്ലൗസും. അവളുടെ മനസ്സു സ്വപ്നം കാണുന്നതോ? വസ്ത്രങ്ങളിലെയും വർണങ്ങളിലെയും വൈവിധ്യം. ഇന്നു കേരളത്തിന്റെ ഫാഷൻ സങ്കൽപങ്ങളെ നിയന്ത്രിക്കുന്ന ഡിസൈനറും ലോകമറിയുന്ന ബിസിനസ് വുമണുമാണ് ആ പെൺകുട്ടി. കഴിഞ്ഞ അൻപതു വർഷങ്ങളിൽ വസ്ത്രങ്ങൾ അതിന്റെ മായികഭാവവുമായി തന്റെ ജീവിതത്തിലേക്കു കടന്നു വന്ന കഥ പറയുന്നു ബീന കണ്ണൻ.

time-read
4 minutos  |
March 01, 2025
നിറങ്ങളുടെ ഉപാസന
Vanitha

നിറങ്ങളുടെ ഉപാസന

അൻപതു വർഷം മുൻപ് വനിതയുടെ പ്രകാശനം നിർവഹിച്ചത് തിരുവിതാംകൂർ രാജകുടുംബത്തിലെ നാലാമത്തെ രാജകുമാരി, ഹെർ ഹൈനസ് രുക്മിണി വർമ തമ്പുരാട്ടിയാണ്. ആയിരം പൂർണചന്ദ്രന്മാരെ കണ്ട നിറവുള്ള ഓർമകളിലൂടെ സഞ്ചരിക്കുന്നു. ലോകപ്രശസ്ത ചിത്രകാരിയായ തമ്പുരാട്ടി

time-read
5 minutos  |
March 01, 2025
മാറ്റ് കൂട്ടും മാറ്റുകൾ
Vanitha

മാറ്റ് കൂട്ടും മാറ്റുകൾ

ചെറിയ മുറികളിലും കുട്ടികളുടെ കിടപ്പുമുറികളിലും പാറ്റേൺഡ് കാർപെറ്റാകും നല്ലത്

time-read
1 min  |
February 15, 2025
ചർമത്തോടു പറയാം ഗ്ലോ അപ്
Vanitha

ചർമത്തോടു പറയാം ഗ്ലോ അപ്

ക്ലിൻ അപ് ഇടയ്ക്കിടെ വിട്ടിൽ ചെയ്യാം. പിന്നെ, ഒരു പൊട്ടുപോലുമില്ലാതെ ചർമം തിളങ്ങിക്കൊണ്ടേയിരിക്കും

time-read
3 minutos  |
February 15, 2025
ക്രെഡിറ്റ് കാർഡ് ഉപയോഗം കരുതലോടെ
Vanitha

ക്രെഡിറ്റ് കാർഡ് ഉപയോഗം കരുതലോടെ

ക്രെഡിറ്റ് കാർഡുകളുടെ എണ്ണവും ശ്രദ്ധിക്കേണ്ട കാര്യമാണ്

time-read
1 min  |
February 15, 2025
കനിയിൻ കനി നവനി
Vanitha

കനിയിൻ കനി നവനി

റൈഫിൾ ക്ലബ്ബ് എന്ന സിനിമയിലെ ഗന്ധർവഗാനം എന്ന പാട്ടിലെ നൃത്തരംഗത്തിലൂടെ ആസ്വാദകരുടെ മനം കവർന്ന മിടുക്കി

time-read
2 minutos  |
February 15, 2025
എന്നും ചിരിയോടീ പെണ്ണാൾ
Vanitha

എന്നും ചിരിയോടീ പെണ്ണാൾ

കാൻസർ രോഗത്തിനു ചികിത്സ ചെയ്യുന്നതിനിടെ ഷൈല തോമസ് ആശുപത്രിക്കിടക്കയിലിരുന്ന് പെണ്ണാൾ സീരീസിലെ അവസാന പാട്ടിന്റെ എഡിറ്റിങ് നടത്തിയ അദ്ഭുത കഥ

time-read
3 minutos  |
February 15, 2025
ഒപ്പമെത്തി വീണ്ടും ഭാഗ്യം
Vanitha

ഒപ്പമെത്തി വീണ്ടും ഭാഗ്യം

മിനിസ്ക്രീൻ പ്രേക്ഷകരുടെ മനസ്സ് കവർന്ന അശ്വതി വർഷങ്ങളുടെ ഇടവേളയ്ക്കു ശേഷം സീരിയൽ രംഗത്തേക്കു മടങ്ങിയെത്തുമ്പോൾ

time-read
3 minutos  |
February 15, 2025
പാസ്പോർട്ട് അറിയേണ്ടത്
Vanitha

പാസ്പോർട്ട് അറിയേണ്ടത്

പാസ്പോർട്ട് നിയമഭേദഗതിക്കു ശേഷം വന്ന മാറ്റങ്ങൾ എന്തെല്ലാം? സംശയങ്ങൾക്കുള്ള വിദഗ്ധ മറുപടി

time-read
3 minutos  |
February 15, 2025
വൃക്കരോഗങ്ങൾ സ്ത്രീകളിൽ
Vanitha

വൃക്കരോഗങ്ങൾ സ്ത്രീകളിൽ

വൃക്കരോഗങ്ങൾക്കുള്ള സാധ്യത പുരുഷന്മാരേക്കാൾ സ്ത്രീകളിലാണ് കൂടുതൽ. പ്രായം കൂടുന്നതിനൊപ്പം രോഗസാധ്യതയും കൂടും. ഇതെല്ലാം സത്യമാണോ? വൃക്കരോഗങ്ങളുമായി ബന്ധപ്പെട്ട ആശങ്കകൾ അകറ്റാം

time-read
2 minutos  |
February 15, 2025