ചെവിയെ ബാധിക്കുന്ന പ്രധാനപ്പെട്ട രോഗങ്ങളും പ്രതിരോധ മാർഗങ്ങളും ഇവയാണ്.
കൊളസ്റ്റിയോട്ടമ
മധ്യകർണത്തെ ബാധിക്കുന്ന അപകടകരമായ രോഗാവസ്ഥയാണ് കൊളസ്റ്റിയോട്ടമ (Cholesteatoma). ചെവിക്കല്ല് (Ear Drum)ഉള്ളിലേക്ക് വലിഞ്ഞ് ഒരു സഞ്ചിയുടെ സാക് രൂപത്തിലായി അതിന്റെ ഉള്ളിൽ അഴുക്ക് അടിഞ്ഞു കൂടുകയും തുടർന്ന് ഇത് വികസിച്ച് ചുറ്റുപാടുമുള്ള ഭാഗങ്ങളെ ബാധിക്കുകയുമാണ് ചെയ്യുന്നത്. മധ്യകർണത്തിലെ ശ്രവണാസ്ഥികൾ, ആന്തരിക കർണം തുടങ്ങി തലച്ചോറിനെ വരെ ഇത് ബാധിക്കാം. കേൾവി, ബാലൻസ്, മുഖത്തെ പേശികളുടെ പ്രവർത്തനങ്ങൾ തുടങ്ങിയവയെയെല്ലാം ഇതോടെ അവതാളത്തിലാകും.
കൊളസ്റ്റിയോട്ടമ ഉണ്ടാകുന്നതിന് പല കാരണങ്ങളും പറയുന്നുണ്ടെങ്കിലും ശാസ്ത്രീയ തെളിവുകളോടെയുള്ള കാരണങ്ങൾ ഇതുവരെ കണ്ടെത്തിയിട്ടില്ല.
ലക്ഷണങ്ങൾ
ചെവിയിൽ നിന്ന് ദുർഗന്ധം, കേൾവിക്കുറവ്, തലചുറ്റൽ എന്നിവയാണ് പ്രധാന ലക്ഷണങ്ങൾ. പഴുപ്പ് നന്നേ കുറവായിരിക്കും.
സങ്കീർണതകൾ
ചികിത്സിച്ചില്ലെങ്കിൽ ഉടൻ രോഗം ഗുരുതരമാവും. ചെവിക്കല്ല്, ശ്രവണാസ്ഥികൾ, മസ്തിഷ്കത്തിലെ അസ്ഥികൾ എന്നിവയെ ബാധിക്കാനിടയാകും. ചെവിയിൽ കടുത്ത അണുബാധ, ആന്തരകർണത്തിൽ നീർക്കെട്ട്, മുഖപേശികൾക്ക് തളർച്ച, മസ്തിഷ്കത്തിന് തകരാറുണ്ടാക്കുന്ന മെനിഞ്ചൈറ്റിസ്, മസ്തിഷ്കത്തിൽ പഴുപ്പ് അടിയുന്ന ബ്രെയിൻ അബ്സസ്സ് എന്നിവയൊക്കെയാണ് സങ്കീർണതകൾ.
രോഗനിർണയം
ഓട്ടോസ്കോപ്പ് ഉപയോഗിച്ചുള്ള ചെവി പരിശോധനയിലൂടെ രോഗം തിരിച്ചറിയാനാകും. എം.ആർ.ഐ. സ്കാൻ കൂടി എടുത്ത് രോഗാവസ്ഥ ഉറപ്പാക്കിയശേഷമാണ് ചികിത്സ ആരംഭിക്കുക.
ചികിത്സ
ഈ രോഗാവസ്ഥയിൽ ശസ്ത്രക്രിയ അനിവാര്യമാണ്. മരുന്നുകൾ ഗുണം ചെയ്യുകയില്ല. രോഗാവസ്ഥ നേരത്തെ കണ്ടുപിടിക്കുന്നത് ചികിത്സയുടെ ഫലം വർധിപ്പിക്കാൻ സഹായിക്കും. പ്രാഥമികഘട്ടത്തിൽ ശസ്ത്രക്രിയ ചെയ്താൽ വളരെ ഗുണം ലഭിക്കും. രോഗം മൂലം ശ്രവണാസ്ഥികൾക്ക് തകരാർ സംഭവിച്ചിട്ടുണ്ടെങ്കിൽ അത് പരിഹരിക്കാൻ ഓസികുലോപ്ലാസ്റ്റി (Ossiculoplasty) എന്ന ശസ്ത്രക്രിയ വേണ്ടിവരും.
രോമകൂപത്തിലെ അണുബാധ
This story is from the {{IssueName}} edition of {{MagazineName}}.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.
Already a subscriber ? Sign In
This story is from the {{IssueName}} edition of {{MagazineName}}.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.
Already a subscriber? Sign In
തെച്ചി
മുടിവളർച്ചയ്ക്ക് തെച്ചി സമൂലം ചതച്ചുചേർത്ത് എണ്ണകാച്ചി പുരട്ടാം. ഇത് താരനുമകറ്റും
ഒറ്റയ്ക്ക് കുട്ടിയെ വളർത്തുമ്പോൾ
അച്ഛനും അമ്മയും ഒരുമിച്ചുണ്ടോ എന്നതിനല്ല, അവർ ഒരുമിച്ച് എന്ത് സാഹചര്യവും അന്തരീക്ഷവുമാണ് കുട്ടികൾക്ക് നൽകുന്നത് എന്നതിനാണ് പ്രാധാന്യം
വാർധക്യത്തിലെ ദന്തപ്രശ്നങ്ങൾ
ദന്തശുചിത്വത്തിൽ നാം കാണിക്കുന്ന അവഗണന പല്ലുകളുടെ വാർധക്യാവസ്ഥ വേഗത്തിലാക്കുന്നു.
ഒപ്പം നിൽക്കാൻ ഒപ്പം
കാൻസർ ബാധിതർക്കും കൂടെയുള്ളവർക്കുമുള്ള ബുദ്ധിമുട്ടുകൾ പരിഹരിക്കാൻ മലബാർ കാൻസർ സെന്ററിൽ ഒരുക്കിയ സംവിധാനമാണ് ‘ഒപ്പം
ഒക്യുലോപ്ലാസ്റ്റി നേത്രചികിത്സയിലെ നൂതനമാർഗങ്ങൾ
കണ്ണുകളുടെ അഴകും ആരോഗ്യവും വർധിപ്പിക്കുന്നതിനുള്ള ശാസ്ത്രീയ മാർഗങ്ങളാണ് ഒക്യുലോപ്ലാസ്റ്റി ചികിത്സകൾ
നെയിൽ പോളിഷ് ഇടുമ്പോൾ
നഖത്തിന്റെ ആരോഗ്യവും ഇടയ്ക്കിടെ പരിശോധിക്കണം
ടാറ്റു ചെയ്യുമ്പോൾ
ടാറ്റൂ ചെയ്യാൻ ആഗ്രഹിക്കുന്നവർ അറിയേണ്ട ആരോഗ്യകാര്യങ്ങൾ
മുടിക്ക് നിറം നൽകുമ്പോൾ
മുടിക്ക് പല നിറങ്ങൾ നൽകുന്നത് ഇപ്പോഴത്തെ ഫാഷൻ ട്രെൻഡ് ആണ്. ഹെയർ കളറിങ്ങിൽ ശ്രദ്ധിക്കേണ്ട ആരോഗ്യകാര്യങ്ങളെക്കുറിച്ച് അറിയാം
ചർമത്തിലെ ചുളിവുകൾ മാറ്റാൻ ഇൻജക്ഷൻ
പ്രായമാവുന്നതോടൊപ്പം അതിന്റെ ലക്ഷണങ്ങൾ ചർമത്തിൽ പ്രകടമായി കണ്ടുതുടങ്ങും. ഇത് മറികടന്ന് ചർമത്തെ ചെറുപ്പമാക്കാൻ സഹായിക്കുന്ന ചികിത്സാരീതിയെക്കുറിച്ചറിയാം
സൗന്ദര്യം ആരോഗ്യത്തോടെ
പ്രായത്തെ ചെറുത്ത് നിർത്തി അനുയോജ്യമായ ശാരീരിക സൗന്ദര്യം നിലനിർത്താൻ ഒട്ടേറെ ചികിത്സാരീതികൾ ഇപ്പോൾ നിലവിലുണ്ട്. എങ്കിലും ഇവയെല്ലാം ആരോഗ്യകരമായ രീതിയിൽ ഉപയോഗിക്കാൻ ശ്രദ്ധ ആവശ്യമാണ്