സ്വപ്നവീട് പലരുടെയും ജീവിത സ്വപ്നമാണ്. കയറിക്കിടക്കാൻ, സ്വന്തമായ സുരക്ഷിതമായ ഒരു വീട് എന്നതാണ് സങ്കൽപം. എന്നാൽ, മലയാളികളെ പോലെ, വീട് ഒരു വൈകാരിക ആവശ്യം കൂടിയായി കണക്കാക്കുന്ന സമൂഹം ഒരുപക്ഷേ ലോകത്തു തന്നെ അപൂർവമാകും.
പല സംസ്ഥാനങ്ങളിലും ഈ സ്വപ്ന വീട് എന്ന സങ്കല്പമില്ല. പലരും വാടക വീടുകളിലും ഫ്ലാറ്റുകളിലുമാണ് കഴിയുന്നത്. ജോലിയോടൊപ്പം അത് മാറിക്കൊണ്ടിരിക്കും. മറ്റുചിലരാകട്ടെ റിയൽ എസ്റ്റേറ്റ് എന്നനിലക്കാണ് ഫ്ലാറ്റുകളും വില്ലകളും വാങ്ങുന്നത്. യൂറോപ്യൻ രാജ്യങ്ങളിൽ മോർട്ഗേജ് എന്നത് വലിയ ഒരു ബിസിനസായിരുന്നു. അതിന്റെ ഒരു തകർച്ച കൂടിയാണ് 2008ലെ ലോകത്തെ പിടിച്ചുകുലുക്കിയ സാമ്പത്തികമാന്ദ്യം.
വീട് ഒരു ആസ്തിയല്ല
വീടുകളെ കുറിച്ച് ന്യൂ ജനറേഷൻ പുനർവിചിന്തനം ആരംഭിച്ചിട്ടുണ്ട്. അത് ഒരു സാമ്പത്തിക ആസ്തി അല്ലെന്നാണ് സാമ്പത്തികരംഗത്തെ പ്രമുഖരെല്ലാം പറയുന്നത്. ഒരു ബാധ്യതയോ ഡെഡ് അസറ്റോ (dead asset) ആയാണ് വീടിനെ പരിഗണിക്കുന്നത്. ഇനി വാടക ലഭിക്കുന്നതിനു വേണ്ടിയാണ് കെട്ടിടം നിർമിക്കുന്നത് എങ്കിലും നിർമാണച്ചെലവ് പോലും ലഭിക്കുക ഒരുപാട് കാലങ്ങളുടെ വാടകയിൽ നിന്നാണ്.
കേരളത്തിലെ ഒരു റൂറൽ ഏരിയയിൽ 50 ലക്ഷത്തിന് ഒരു വീട് ഉണ്ടാക്കിയാൽ, പ്രതിമാസം 10,000 രൂപ ലഭിച്ചാൽ പോലും 500 മാസങ്ങൾ കൊണ്ടാണ് നമുക്ക് മുടക്കുമുതൽ ലഭിക്കുക. അതേസമയം, ഈ 50 ലക്ഷം ഒരു മ്യൂച്ചൽ ഫണ്ടിലോ മറ്റോ ഇട്ടാൽ ഇതിന്റെ എത്രയോ ഇരട്ടിലാഭം ലഭിക്കും. സ്വന്തമായി വീടില്ലാത്ത കോടിശ്വരന്മാരുടെ ലോകമാണ് ഇന്ന്.
അത്ര നല്ലതല്ല വായ്പ
വായ്പ എടുത്ത് വീടു വാങ്ങിയാൽ പലപ്പോഴും ഒരു സാധാരണക്കാരന്റെ ജീവിതം മുഴുവൻ ആ പണം തിരിച്ചടക്കാൻ മാത്രമാകും. പെൻഷനാകുംവരെ തിരിച്ചടവ് തുടരണം. ദീർഘകാലത്തേക്ക് വായ്പയെടുത്താൽ നാം വാങ്ങിയതിന്റെ ഇരട്ടി തുകയാകും തിരിച്ചടക്കേണ്ടിവരുക. അമ്പതു ലക്ഷം വായ്പ എടുത്താൽ ഒരു കോടിയിൽ കൂടുതൽ അടക്കേണ്ടിവരും.
ഇതിലൂടെ ജീവിതത്തിലെ പല സന്തോഷങ്ങളും മാറ്റിവെക്കുന്ന അവസ്ഥയാകും. ഇനി തിരിച്ചടവ് മുടങ്ങിയാൽ പലിശയും പല മടങ്ങായി വർധിച്ചേക്കും. സന്തോഷവും മനസ്സമാധാനവും നഷ്ടപ്പെടും. അതിനാൽ നല്ല പ്ലാൻ ചെയ്തു മാത്രമേ ലോൺ എടുക്കാവൂ. ഹോം ലോണിന് ഇൻകം ടാക്സ് ഇളവ് ലഭിക്കുമെങ്കിലും നാം അടച്ച് തീർക്കുന്ന പലിശ കണക്കുകൂട്ടിയാൽ ഇതൊരിക്കലും ലാഭകരമല്ല.
This story is from the {{IssueName}} edition of {{MagazineName}}.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.
Already a subscriber ? Sign In
This story is from the {{IssueName}} edition of {{MagazineName}}.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.
Already a subscriber? Sign In
കരുതൽ വേണം പ്രായമായവർക്കും
വീട് നിർമിക്കുമ്പോൾ പ്രായമായവരെയും പരിഗണിക്കാം. അവർക്കുള്ള സംവിധാനങ്ങളും സൗകര്യങ്ങളും ഒരുക്കാം
കോൺട്രാക്ടറെ ഏൽപിക്കുമ്പോൾ
വീടുപണി കരാറുകാരനെ ഏൽപിക്കുന്നതിന് മുമ്പും ശേഷവും ശ്രദ്ധിക്കേണ്ട കാര്യങ്ങളിതാ...
വായ്പയെടുക്കാം, വരവിനനുസരിച്ച്
ഹൗസിങ് ലോണിനെ കുറിച്ച് ഫെഡറൽ ബാങ്ക് സീനിയർ വൈസ് പ്രസിഡന്റും കൺട്രി ഹെഡുമായ (റീട്ടയിൽ അസറ്റ്സ് ആൻഡ് കാർഡ്സ്) കെ.ജി. ചിത്രഭാനു സംസാരിക്കുന്നു
'തറ'യാകരുത് ഫ്ലോറിങ്
ഫ്ലോറിങ് ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങളും പുതിയ ട്രെൻഡുകളുമറിയാം
വെന്റിലേഷൻ കുറയരുത്
വീടിനുള്ളിൽ സ്വാഭാവികമായ തണുപ്പ് വരുത്താനുള്ള മാർഗങ്ങളിതാ..
അണിയിച്ചൊരുക്കാം അകത്തളം
അകത്തളം നവീകരിക്കുമ്പോൾ ഓരോ ഇടത്തിലും ശ്രദ്ധിക്കേണ്ട കാര്യങ്ങളും പുതിയ ട്രെൻഡുകളുമിതാ...
ആടുജീവിതത്തിൽനിന്ന് ആൾറൗണ്ടറിലേക്ക്
\"പണിയെടുത്ത് ജീവിക്കുന്ന ഏക യൂട്യൂബർ എന്ന് സോഷ്യൽ മീഡിയയിൽ വിളിപ്പേരുള്ള \"ആൾറൗണ്ട് കൺസ്ട്രക്ഷൻസ് യൂട്യൂബ് ചാനൽ ഉടമ അബ്ദുൽ ലത്തീഫ് പിന്നിട്ട വഴികൾ ഓർത്തെടുക്കുന്നു
പ്ലംബിങ്ങിലും വയറിങ്ങിലും നോ കോമ്പ്രമൈസ്
വയറിങ്ങും പ്ലംബിങ്ങും ചെയ്യുമ്പോൾ ശ്രദ്ധയും ജാഗ്രതയും പുലർത്തുന്നത് ഭാവിയിലെ അപകടസാധ്യത ഒഴിവാക്കാൻ സഹായിക്കും
തുടങ്ങാം കൃത്യമായ പ്ലാനോടെ
വീട് നിർമാണത്തിനു ഇറങ്ങും മുമ്പ് അടിസ്ഥാനപരമായി തയാറാക്കേ ണ്ടതാണ് പ്ലാൻ. അറിയാം, പ്ലാനുമായി ബന്ധപ്പെട്ട മുഴുവൻ കാര്യങ്ങളും
പൊളിച്ചുകളയാതെ നൽകാം പുതിയ മുഖം
വീട് നവീകരിക്കുംമുമ്പ് അറിഞ്ഞിരിക്കേണ്ട കാര്യങ്ങളിതാ...