എത്ര മുന്നറിയിപ്പ് നൽകിയാലും ഇൻസ്റ്റന്റ് ലോൺ ആപ്പുകൾ എന്ന ചതിയൻ ആപ്പുകളിലൂടെ വായ്പയെടുത്ത് കുടുങ്ങുന്നവരുടെ എണ്ണം ദിനംപ്രതി വർധിക്കുന്നു. കടുത്ത നിബന്ധനകൾ, കൂടിയ പലിശനിരക്ക് എന്നിവയൊന്നും തിരക്കിട്ട് വായ്പ തേടുന്നവർ ശ്രദ്ധിക്കാറില്ല. ഇൻസ്റ്റന്റ് ലോൺ ആപ്പുകളുടെ ചതിക്കുഴികൾ ഇനിയെങ്കിലും നാം തിരിച്ചറിയണം.
ചതിയിൽ വീഴുന്നത് സാധാരണക്കാർ
അടിയന്തര സന്ദർഭത്തിൽ പണത്തിന് നെട്ടോട്ടമോടുന്നവരാണ് മിക്കവരും. ബാങ്കിലാണെങ്കിൽ രേഖകളും നൂലാമാലകളുമായി കയറിയിറങ്ങണം. ഇത്തരം സന്ദർഭത്തിൽ ആരെയും ആശ്രയിക്കാതെ പണം കടം എടുക്കാൻ സാധിക്കുന്ന സാഹചര്യങ്ങൾ തേടുന്ന സാധാരണക്കാരായ ചെറിയ ബിസിനസുകാരും വീട്ടമ്മമാരുമാണ് ലോൺ ആപ്പുകളെന്ന ചതിക്കുഴിയിൽ കൂടുതലും വീഴുന്നത്.
ഏകദേശം ആറു മാസം മുമ്പ് ഇത്തരം ആപ്പുകളെ റിസർവ് ബാങ്ക് ഇടപെട്ട് നിയന്ത്രിച്ചിരുന്നെങ്കിലും ഒരിടവേളക്കു ശേഷം അവ വീണ്ടും വ്യത്യസ്ത പേരുകളിൽ വ്യാപകമാകുകയാണ്. ഇത്തരം ആപ്പുകളുടെ ചതിക്കുഴികളെ അറിയാം.
ക്രെഡിറ്റ് സ്കോർ പോലും ആവശ്യമില്ല
ഒരു ലോണെടുക്കാൻ ബാങ്കിനെയോ ഏതെങ്കിലും ധനകാര്യസ്ഥാപനത്തെയോ സമീപിച്ചാൽ നിങ്ങളുടെ എല്ലാ രേഖകളും ക്രെഡിറ്റ് സ്കോറും പരിശോധിക്കും. നമ്മെക്കുറിച്ചുള്ള സകല സാമ്പത്തികവിവരങ്ങളും പരിശോധിച്ചാണ് സിബിൽ സ്കോർ ലഭിക്കുന്നത്.
ഒരു മിനിമം സ്കോർ എങ്കിലും ഉണ്ടെങ്കിലേ ബാങ്കുകളും ധനകാര്യ സ്ഥാപനങ്ങളും ലോണും ക്രെഡിറ്റ് കാർഡും അനുവദിക്കൂ. എന്നാൽ, ഇൻസ്റ്റന്റ് ലോൺ ആപ്ലിക്കേഷനിൽനിന്ന് ലോൺ എടുക്കാൻ സിബിൽ സ്കോറിന്റെ ആവശ്യമില്ല. ഇത്തരത്തിൽ ആയിര ക്കണക്കിന് ആപ്ലിക്കേഷനുകളാണ് ഇന്നു ഗൂഗ്ൾ പ്ലേ സ്റ്റോറിലുള്ളത്. തേർഡ് പാർട്ടി വെബ്സൈറ്റുകളിലും മറ്റുമുള്ളത് വേറെയും.
നിയമവിരുദ്ധം ഈ ആപ്പുകൾ
ഇത്തരം ആപ്ലിക്കേഷനുകൾ ഒന്നുംതന്നെ സർക്കാറിന്റെ അനുവാദത്തോടെയോ റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ മാനദണ്ഡങ്ങൾ അനുസരിച്ചോ നിയമവിധേയമായി പ്രവർത്തിക്കുന്നവയല്ല. എന്നു കരുതി ഇതുപയോഗിച്ചാൽ നമുക്ക് നിയമപരമായി പ്രശ്നവും ഉണ്ടാകില്ല.
എന്നാൽ, ഇൻസ്റ്റന്റായി ലോൺ തരുന്നതിനൊപ്പം ഇത്തരം ആപ്പുകൾ ഇൻസ്റ്റന്റായിത്തന്നെ നമുക്ക് പണിതരാനും തുടങ്ങിയിട്ടുണ്ട്. അതെങ്ങനെയെന്ന് പരിശോധിക്കാം.
ചോദിച്ചത് 8000, കിട്ടിയത് 5200
This story is from the {{IssueName}} edition of {{MagazineName}}.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.
Already a subscriber ? Sign In
This story is from the {{IssueName}} edition of {{MagazineName}}.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.
Already a subscriber? Sign In
കോൺട്രാക്ടറെ ഏൽപിക്കുമ്പോൾ
വീടുപണി കരാറുകാരനെ ഏൽപിക്കുന്നതിന് മുമ്പും ശേഷവും ശ്രദ്ധിക്കേണ്ട കാര്യങ്ങളിതാ...
വായ്പയെടുക്കാം, വരവിനനുസരിച്ച്
ഹൗസിങ് ലോണിനെ കുറിച്ച് ഫെഡറൽ ബാങ്ക് സീനിയർ വൈസ് പ്രസിഡന്റും കൺട്രി ഹെഡുമായ (റീട്ടയിൽ അസറ്റ്സ് ആൻഡ് കാർഡ്സ്) കെ.ജി. ചിത്രഭാനു സംസാരിക്കുന്നു
'തറ'യാകരുത് ഫ്ലോറിങ്
ഫ്ലോറിങ് ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങളും പുതിയ ട്രെൻഡുകളുമറിയാം
വെന്റിലേഷൻ കുറയരുത്
വീടിനുള്ളിൽ സ്വാഭാവികമായ തണുപ്പ് വരുത്താനുള്ള മാർഗങ്ങളിതാ..
അണിയിച്ചൊരുക്കാം അകത്തളം
അകത്തളം നവീകരിക്കുമ്പോൾ ഓരോ ഇടത്തിലും ശ്രദ്ധിക്കേണ്ട കാര്യങ്ങളും പുതിയ ട്രെൻഡുകളുമിതാ...
ആടുജീവിതത്തിൽനിന്ന് ആൾറൗണ്ടറിലേക്ക്
\"പണിയെടുത്ത് ജീവിക്കുന്ന ഏക യൂട്യൂബർ എന്ന് സോഷ്യൽ മീഡിയയിൽ വിളിപ്പേരുള്ള \"ആൾറൗണ്ട് കൺസ്ട്രക്ഷൻസ് യൂട്യൂബ് ചാനൽ ഉടമ അബ്ദുൽ ലത്തീഫ് പിന്നിട്ട വഴികൾ ഓർത്തെടുക്കുന്നു
പ്ലംബിങ്ങിലും വയറിങ്ങിലും നോ കോമ്പ്രമൈസ്
വയറിങ്ങും പ്ലംബിങ്ങും ചെയ്യുമ്പോൾ ശ്രദ്ധയും ജാഗ്രതയും പുലർത്തുന്നത് ഭാവിയിലെ അപകടസാധ്യത ഒഴിവാക്കാൻ സഹായിക്കും
തുടങ്ങാം കൃത്യമായ പ്ലാനോടെ
വീട് നിർമാണത്തിനു ഇറങ്ങും മുമ്പ് അടിസ്ഥാനപരമായി തയാറാക്കേ ണ്ടതാണ് പ്ലാൻ. അറിയാം, പ്ലാനുമായി ബന്ധപ്പെട്ട മുഴുവൻ കാര്യങ്ങളും
പൊളിച്ചുകളയാതെ നൽകാം പുതിയ മുഖം
വീട് നവീകരിക്കുംമുമ്പ് അറിഞ്ഞിരിക്കേണ്ട കാര്യങ്ങളിതാ...
വീടെന്ന് പറഞ്ഞാൽ മുറ്റം അതാണെന്റെ ലക്ഷ്വറി
\"സമയം കിട്ടുമ്പോൾ വീട്ടിലേക്ക് പോവുക, വീട്ടിൽ ജനൽ തുറന്നിട്ട് കിടന്നുറങ്ങാൻ പറ്റുക എന്നതാണ് എന്റെ ഏറ്റവും വലിയ ലക്ഷ്വറി -ആസിഫ് അലി മനസ്സ് തുറക്കുന്നു