ഹോം വർക്കുകൾ ചെയ്ത് വലയുന്ന രക്ഷിതാക്കളും ഹോംവർക്ക് നൽകാത്തതിനാൽ പഠനനിലവാരം പോരെന്ന് വിലയിരുത്തി കുട്ടിയെ സ്കൂൾ മാറ്റുന്ന രക്ഷിതാക്കളും നമുക്കു ചുറ്റുമുണ്ട്. ഉയർന്ന നിലവാരത്തിന്റെ അടയാളമായി രക്ഷിതാക്കൾ ഹോം വർക്കുകളെ കാണുന്നതിന്റെ സമ്മർദം പലപ്പോഴും സ്വകാര്യ സ്കൂൾ അധ്യാപകരെ സ്വാധീനിക്കാറുമുണ്ട്. ഹോംവർക്കുമായി ബന്ധപ്പെട്ട ചർച്ച വീണ്ടും ഉയർന്നുവന്ന സാഹചര്യത്തിൽ ഇതിന്റെ അടിസ്ഥാനം എന്താണെന്ന് പരിശോധിക്കാം.
മനുഷ്യരുടെ ആദ്യ വിദ്യാലയം വീടാണ് എന്ന കാഴ്ചപ്പാടിനോട് ആർക്കും വിയോജിപ്പില്ല. ജനനം മുതൽ തന്നെ കുട്ടിയെ പലതരത്തിലുമുള്ള അറിവുകൾ സ്വായത്തമാക്കാൻ മുതിർന്നവർ സഹായിക്കുന്നുണ്ട്. അമ്മയാണല്ലോ ആദ്യ അധ്യാപിക.
ഏതൊരാൾ സഹായിച്ചാലും വളർത്താവുന്ന അറിവുകളും കഴിവുകളും മാത്രമേ പണ്ട് ജീവിക്കാൻ ആവശ്യമുണ്ടായിരുന്നുള്ളൂ. എന്നാൽ, അറിവിന്റെ വിസ്ഫോടനാത്മകമായ വ്യാപനത്തോടെ വീട്ടിൽനിന്ന് ലഭ്യമാക്കാവുന്ന അഭ്യാസങ്ങൾ മാത്രം മതിയാവാതായതോടെയാണ് സ്കൂൾ എന്ന സങ്കൽപം പോലും രൂപപ്പെട്ടതെന്നാണ് ചില വിദ്യാഭ്യാസ ഗവേഷകർ നിരീക്ഷിക്കുന്നത്. സ്കൂളിനെ വീടിന്റെ തുടർച്ച (Extension of home) എന്ന നിലയിൽ കാണാൻ തുടങ്ങിയത് ഈ കാഴ്ച പാടിൽ നിന്നാണ്. പിന്നീട് ഗുരുകുല വിദ്യാഭ്യാസ കാലത്ത് ഏതെങ്കിലും മേഖലയിൽ പ്രാവീണ്യമുള്ള ഗുരുവിന്റെ വീട്ടിലേക്ക് കുട്ടികൾ പോകുന്ന രീതി കൈവന്നു.
വീട് ഒരു വിദ്യാലയം
വീട് ഒരു വിദ്യാലയമാണ് എന്ന കാര്യത്തിൽ തർക്കമില്ലാതിരിക്കുമ്പോൾ വീട്ടിൽനിന്നും സ്കൂളിൽനിന്നും ഒരേ കാര്യം തന്നെയാണോ പഠിക്കേണ്ടത് എന്ന കാര്യത്തിലേ സംവാദം ഉടലെടുക്കുന്നുള്ളൂ. സ്കൂളിൽ പഠിച്ച കാര്യങ്ങൾ വീട്ടിൽ വന്ന് ആവർത്തിച്ച് അഭ്യസിക്കുന്ന പഠനരീതി ആരംഭിക്കുന്നത് 1930കളിലാണ്. പഠന സിദ്ധാന്തങ്ങളിൽ ബിഹേവിയറിസ്റ്റ് മനശ്ശാസ്ത്ര തത്ത്വങ്ങൾക്കുണ്ടായ മേൽക്കോയ്മയായിരുന്നു ഇതിനു കാരണം. ഇ.എൽ.തോണ്ടൈക്കാണ് ആവർത്തിച്ചുള്ള അഭ്യാസത്തിലൂടെയാണ് പഠനം നടക്കുക എന്ന സിദ്ധാന്തം മുന്നോട്ടുവെച്ചത്. ഒരു അഭ്യാസം ചെയ്യുമ്പോൾ തെറ്റുകൾ വരാമെന്നും അവ ആവർത്തിച്ച് ചെയ്ത് തെറ്റുകൾ തിരുത്തി മുന്നേറലാണ് പഠനം എന്നും അദ്ദേഹം വാദിച്ചു. ശ്രമപരാജയ സിദ്ധാന്തം (Trial and Error Learning Theory) എന്നാണ് ഇത് അറിയപ്പെടുന്നത്.
This story is from the {{IssueName}} edition of {{MagazineName}}.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.
Already a subscriber ? Sign In
This story is from the {{IssueName}} edition of {{MagazineName}}.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.
Already a subscriber? Sign In
കരുതൽ വേണം പ്രായമായവർക്കും
വീട് നിർമിക്കുമ്പോൾ പ്രായമായവരെയും പരിഗണിക്കാം. അവർക്കുള്ള സംവിധാനങ്ങളും സൗകര്യങ്ങളും ഒരുക്കാം
കോൺട്രാക്ടറെ ഏൽപിക്കുമ്പോൾ
വീടുപണി കരാറുകാരനെ ഏൽപിക്കുന്നതിന് മുമ്പും ശേഷവും ശ്രദ്ധിക്കേണ്ട കാര്യങ്ങളിതാ...
വായ്പയെടുക്കാം, വരവിനനുസരിച്ച്
ഹൗസിങ് ലോണിനെ കുറിച്ച് ഫെഡറൽ ബാങ്ക് സീനിയർ വൈസ് പ്രസിഡന്റും കൺട്രി ഹെഡുമായ (റീട്ടയിൽ അസറ്റ്സ് ആൻഡ് കാർഡ്സ്) കെ.ജി. ചിത്രഭാനു സംസാരിക്കുന്നു
'തറ'യാകരുത് ഫ്ലോറിങ്
ഫ്ലോറിങ് ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങളും പുതിയ ട്രെൻഡുകളുമറിയാം
വെന്റിലേഷൻ കുറയരുത്
വീടിനുള്ളിൽ സ്വാഭാവികമായ തണുപ്പ് വരുത്താനുള്ള മാർഗങ്ങളിതാ..
അണിയിച്ചൊരുക്കാം അകത്തളം
അകത്തളം നവീകരിക്കുമ്പോൾ ഓരോ ഇടത്തിലും ശ്രദ്ധിക്കേണ്ട കാര്യങ്ങളും പുതിയ ട്രെൻഡുകളുമിതാ...
ആടുജീവിതത്തിൽനിന്ന് ആൾറൗണ്ടറിലേക്ക്
\"പണിയെടുത്ത് ജീവിക്കുന്ന ഏക യൂട്യൂബർ എന്ന് സോഷ്യൽ മീഡിയയിൽ വിളിപ്പേരുള്ള \"ആൾറൗണ്ട് കൺസ്ട്രക്ഷൻസ് യൂട്യൂബ് ചാനൽ ഉടമ അബ്ദുൽ ലത്തീഫ് പിന്നിട്ട വഴികൾ ഓർത്തെടുക്കുന്നു
പ്ലംബിങ്ങിലും വയറിങ്ങിലും നോ കോമ്പ്രമൈസ്
വയറിങ്ങും പ്ലംബിങ്ങും ചെയ്യുമ്പോൾ ശ്രദ്ധയും ജാഗ്രതയും പുലർത്തുന്നത് ഭാവിയിലെ അപകടസാധ്യത ഒഴിവാക്കാൻ സഹായിക്കും
തുടങ്ങാം കൃത്യമായ പ്ലാനോടെ
വീട് നിർമാണത്തിനു ഇറങ്ങും മുമ്പ് അടിസ്ഥാനപരമായി തയാറാക്കേ ണ്ടതാണ് പ്ലാൻ. അറിയാം, പ്ലാനുമായി ബന്ധപ്പെട്ട മുഴുവൻ കാര്യങ്ങളും
പൊളിച്ചുകളയാതെ നൽകാം പുതിയ മുഖം
വീട് നവീകരിക്കുംമുമ്പ് അറിഞ്ഞിരിക്കേണ്ട കാര്യങ്ങളിതാ...