ചാൾസ് പോൺസി അമേരിക്കയിലുള്ള ആളുകളെ വിളിച്ചുകൂട്ടി പറഞ്ഞു. “എനിക്ക് കിടിലൻ അവസരം ലഭിച്ചിട്ടുണ്ട്. അത് വലിയ ലാഭം ലഭിക്കുന്ന ആർബി ട്രാക്ടറി വ്യാപാരമാണ്. ഇത് എന്താണന്ന് ആളുകൾക്ക് മനസ്സിലായില്ല. വലിയ സംഭവമാണെന്ന് പലരും ധരിക്കുകയും ചെയ്തു. മറ്റ് രാജ്യങ്ങളിൽ നിന്നുള്ള സ്റ്റാമ്പുകൾ അമേരിക്കയിൽ കൊണ്ടുവരുക, അതിന്റെ മുഖവില കൂടുതലായിരിക്കും. ഇതിന്റെ ട്രേഡിങ്ങിലൂടെ വലിയ ലാഭം ലഭിക്കും എന്നെല്ലാമാണ് വിശദീകരണമായി ആ യുവാവ് ആളുകളോട് പറഞ്ഞത്. ആർബി ട്രാക്ടറി' പോലെയുള്ള മറ്റുചില വലിയ പദങ്ങളും അദ്ദേഹം കൂട്ടത്തിൽ പറഞ്ഞു. 1920ലാണ് സംഭവം. സ്വാഭാ വികമായും ആളുകൾക്ക് കാര്യമായി ഒന്നും മനസ്സിലായി ല്ല. എന്നാൽ, 45 ദിവസത്തിനുള്ളിൽ 50 ശതമാനം ലാഭം ലഭിക്കുമെന്ന് പറഞ്ഞത് എല്ലാവർക്കും മനസ്സിലായി. ആളുകൾ കൂട്ടമായി നിക്ഷേപിക്കാൻ തുടങ്ങി. 90 ദിവസം നിക്ഷേപിക്കുന്നവർക്ക് ഇരട്ടിലാഭവും വാഗ്ദാനംചെയ്തു.
ധാരാളം യു.എസ് പൗരന്മാർ ചാൾസ് പോൺസി പറഞ്ഞത് വിശ്വസിക്കുകയും വലിയ സംഖ്യകൾ നിക്ഷേപിക്കുകയും ചെയ്തു. എന്നാൽ, ഒരുവർഷത്തിനുള്ളിൽ തന്നെ സ്ഥാപനം തകർന്നു. അക്കാലത്തെ 20 മില്യൺ ഡോളറാണ് (160 കോടി ഇന്ത്യൻ രൂപ) ആളുകൾക്ക് നഷ്ടമായത്. യഥാർഥത്തിൽ ഇയാൾ ഒരു സ്റ്റാമ്പ് വ്യാപാരവും നടത്തിയിരുന്നില്ല.
ചാൾസ് ചെയ്തത് വളരെ ലളിതമായിരുന്നു. ആദ്യം കമ്പനിയിൽ ഒരു തുക നൽകി ഒരാൾ ചേരുന്നു. രണ്ടാമത് ചേരുന്ന ആളുടെ തുകയെടുത്ത്, ആദ്യം ചേർന്ന ആൾക്ക് ‘ലാഭം' നൽകുന്നു. മൂന്നാമത് ചേർന്ന ആളുടെ തുകയെടുത്ത് രണ്ടാമത്തെ ആൾക്കും നൽകുന്നു. അതായത് ആദ്യം ചേർന്നവർക്ക് പിന്നീടുവരുന്നവരുടെ സംഖ്യ എടുത്ത്, ലാഭം എന്ന വ്യാജേനെ കൊടുക്കുക. കൂട്ടത്തിൽ ചാൾസ് പോൺസിയുടെ ആഡംബര ജീവിതത്തിനും നിക്ഷേപകരുടെ പണം ഉപയോഗിച്ചു. കുറെ ആളുകൾ ചേരുകയും പലർക്കും പണം ലഭിക്കുകയും ചെയ്തു. പിന്നീട് ചേർന്നവർക്ക് പണം നൽകാനില്ലാത്ത അവസ്ഥ സ്വാഭാവികമായും സംഭവിച്ചു. തുടർന്ന് കമ്പനി തകർന്നു.
ഇങ്ങനെ, യഥാർഥ വ്യാപാരം നടത്താതെതന്നെ, ഒരു കൂട്ടരിൽ നിന്ന് പണം വാങ്ങി മറ്റുള്ളവർക്ക് പണം കൊടുത്ത് കബളിപ്പിക്കുന്ന രീതിയെയാണ് അന്നുമുതൽ പോൺസി സ്കീം എന്ന് അറിയപ്പെട്ടുതുടങ്ങിയത്. ജോസഫിനെ കൊള്ളയടിച്ച് തോമസിന് കുറച്ചു കൊടുക്കുക എന്ന പഴംചൊല്ലിനെ അന്വർഥമാക്കുന്നു ഈ നിക്ഷേപപദ്ധതി.
എം.ടി.എഫ്.ഇ
This story is from the {{IssueName}} edition of {{MagazineName}}.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.
Already a subscriber ? Sign In
This story is from the {{IssueName}} edition of {{MagazineName}}.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.
Already a subscriber? Sign In
കരുതൽ വേണം പ്രായമായവർക്കും
വീട് നിർമിക്കുമ്പോൾ പ്രായമായവരെയും പരിഗണിക്കാം. അവർക്കുള്ള സംവിധാനങ്ങളും സൗകര്യങ്ങളും ഒരുക്കാം
കോൺട്രാക്ടറെ ഏൽപിക്കുമ്പോൾ
വീടുപണി കരാറുകാരനെ ഏൽപിക്കുന്നതിന് മുമ്പും ശേഷവും ശ്രദ്ധിക്കേണ്ട കാര്യങ്ങളിതാ...
വായ്പയെടുക്കാം, വരവിനനുസരിച്ച്
ഹൗസിങ് ലോണിനെ കുറിച്ച് ഫെഡറൽ ബാങ്ക് സീനിയർ വൈസ് പ്രസിഡന്റും കൺട്രി ഹെഡുമായ (റീട്ടയിൽ അസറ്റ്സ് ആൻഡ് കാർഡ്സ്) കെ.ജി. ചിത്രഭാനു സംസാരിക്കുന്നു
'തറ'യാകരുത് ഫ്ലോറിങ്
ഫ്ലോറിങ് ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങളും പുതിയ ട്രെൻഡുകളുമറിയാം
വെന്റിലേഷൻ കുറയരുത്
വീടിനുള്ളിൽ സ്വാഭാവികമായ തണുപ്പ് വരുത്താനുള്ള മാർഗങ്ങളിതാ..
അണിയിച്ചൊരുക്കാം അകത്തളം
അകത്തളം നവീകരിക്കുമ്പോൾ ഓരോ ഇടത്തിലും ശ്രദ്ധിക്കേണ്ട കാര്യങ്ങളും പുതിയ ട്രെൻഡുകളുമിതാ...
ആടുജീവിതത്തിൽനിന്ന് ആൾറൗണ്ടറിലേക്ക്
\"പണിയെടുത്ത് ജീവിക്കുന്ന ഏക യൂട്യൂബർ എന്ന് സോഷ്യൽ മീഡിയയിൽ വിളിപ്പേരുള്ള \"ആൾറൗണ്ട് കൺസ്ട്രക്ഷൻസ് യൂട്യൂബ് ചാനൽ ഉടമ അബ്ദുൽ ലത്തീഫ് പിന്നിട്ട വഴികൾ ഓർത്തെടുക്കുന്നു
പ്ലംബിങ്ങിലും വയറിങ്ങിലും നോ കോമ്പ്രമൈസ്
വയറിങ്ങും പ്ലംബിങ്ങും ചെയ്യുമ്പോൾ ശ്രദ്ധയും ജാഗ്രതയും പുലർത്തുന്നത് ഭാവിയിലെ അപകടസാധ്യത ഒഴിവാക്കാൻ സഹായിക്കും
തുടങ്ങാം കൃത്യമായ പ്ലാനോടെ
വീട് നിർമാണത്തിനു ഇറങ്ങും മുമ്പ് അടിസ്ഥാനപരമായി തയാറാക്കേ ണ്ടതാണ് പ്ലാൻ. അറിയാം, പ്ലാനുമായി ബന്ധപ്പെട്ട മുഴുവൻ കാര്യങ്ങളും
പൊളിച്ചുകളയാതെ നൽകാം പുതിയ മുഖം
വീട് നവീകരിക്കുംമുമ്പ് അറിഞ്ഞിരിക്കേണ്ട കാര്യങ്ങളിതാ...