Ride with RaGa
Kudumbam|November 2023
ഹിമാലയത്തിലെ ദുർഘടം പിടിച്ച വഴികളിലൂടെ ആയിരത്തിലധികം കിലോമീറ്റർ രാഹുൽ ഗാന്ധിയുടെ കൂടെ ബൈക്കിൽ സഞ്ചരിച്ച കോഴിക്കോട് സ്വദേശി മുർഷിദ് തന്റെ അനുഭവങ്ങൾ പങ്കുവെക്കുന്നു.
വി.കെ. ഷമീം
Ride with RaGa

2023 ആഗസ്റ്റ് 19. ഹിമാലയൻ പർവതങ്ങൾക്കിടയിലെ ലേ നഗരം, അവിടെ ആറു ബൈക്കുകളിലായി ആറുപേർ സാഹസിക യാത്രക്ക് ഒരുങ്ങിനിൽക്കുകയാണ്. ഇനിയുള്ള ഒമ്പതു ദിവസം ലഡാക്കിലെ അതി കഠിനമായ വഴികളിലൂടെയും ജമ്മു-കശ്മീരിലെ നയനസുന്ദരമായ താഴ്വാരങ്ങളിലൂടെയുമാണ് യാത്ര. ഈ യാത്രക്ക് പതിവ് ലഡാക്ക് റൈഡിൽനിന്ന് അൽപം വ്യത്യാസമുണ്ട്. ഇരുപതിലധികം സുരക്ഷ വാഹനങ്ങൾ ഇവർക്ക് അകമ്പടിയേകുന്നുണ്ട്. കാരണം, അതിലുള്ള ഒരാൾ ഇന്ത്യൻ രാഷ്ട്രീയത്തിലെ സമുന്നത നേതാവാണ്, രാഹുൽ ഗാന്ധി.

തികച്ചും വ്യത്യസ്തമായ ഈ യാത്രയിൽ ഒരു മലയാളി ഡ്രൈവറുമുണ്ട്. കോഴിക്കോട് സ്വദേശിയും അഡ്വഞ്ചർ മോട്ടോർ സൈക്ലിസ്റ്റുമായ മുർഷിദ് ബഷീർ. ആറുപേരും കൂടി പിന്നീട് സഞ്ചരിച്ചത് ആയിരത്തിലധികം കിലോമീറ്റർ വ്യത്യസ്ത നാടുകളും നാട്ടുകാരെയും കണ്ട് ആ യാത്ര മുന്നേറി. ഒടുവിൽ ശ്രീനഗറിൽ നിന്ന് പലവഴിക്ക് മടങ്ങിയപ്പോഴും ഒരിക്കലും പിരിയാനാവാത്ത ആത്മ ബന്ധം അവർക്കിടയിൽ തുന്നിച്ചേർത്തിരുന്നു.

ലഡാക്കെന്ന സ്വപ്നഭൂമി

ഏതൊരു സഞ്ചാരിയുടെയും ഡ്രീം ഡെസ്റ്റിനേഷനാണ് ലഡാക്ക്, പ്രത്യേകിച്ച് ബൈക്ക് റൈഡർമാരുടെ. അത്യന്തം അപകടം നിറഞ്ഞ വഴികളും സാഹചര്യങ്ങളുമാണ് ഇവിടത്തേത്. മഞ്ഞുരുകി വെള്ളമായി ഒഴുകുന്ന വഴികൾ, ശരീരത്തിലേക്ക തുളച്ചുകയറുന്ന തണുപ്പ്, ഓക്സിജന്റെ കുറവ് കാരണം ശ്വസിക്കാൻ പോലും ബുദ്ധിമുട്ടേറിയ കാലാവസ്ഥ. ഇങ്ങനെ നിരവധി പ്രതിബന്ധങ്ങളുണ്ട്. അവയെയെല്ലാം മറികടന്ന് യാത്ര പോകുന്നതിലെ ത്രില്ല് ആസ്വദിക്കാൻ തന്നെയാണ് ഓരോ വർഷവും ലഡാക്കിലേക്ക് ബൈക്കുമായി ആയിരങ്ങൾ എത്തുന്നത്.

കന്യാകുമാരിയിൽനിന്ന് ശ്രീനഗർ വരെയുള്ള ഭാരത് ജോഡോ യാത്രക്കു ശേഷമാണ് രാഹുൽ ഗാന്ധി ഇത്തരമൊരു സാഹസിക യാത്രക്ക് മുതിരുന്നത്. കൂടെ വരാനായി ബൈക്ക് റൈഡിങ്ങിൽ അടങ്ങാത്ത പാഷനും ഈ മേഖലയിൽ വിദഗ്ധരും സംരംഭകരുമായ ആളുകളെയാണ് തിരഞ്ഞെടുത്തത്. അങ്ങനെയാണ് ഡൽഹിയിൽനിന്ന് മുർഷിദിന് ക്ഷണം ലഭിക്കുന്നതും യാത്രയുടെ ഭാഗമാകുന്നതും.

വഴിമുടക്കിയ പ്രകൃതിക്ഷോഭം

യാത്രാസംഘം ആഗസ്റ്റ് 17ന് വിമാനം കയറി ലേയിലെത്തി. തുടർന്ന് അവിടത്തെ കാലാവസ്ഥയുമായി പൊരുത്തപ്പെടാൻ രണ്ടുദിവസം വിശ്രമം. സമുദ്രനിരപ്പിൽനിന്ന് 11,000 അടിയിലേറെ ഉയരമുള്ള സ്ഥലമായതിനാൽ ഓക്സിജന്റെ അളവ് ഇവിടെ കുറവാണ്.

This story is from the {{IssueName}} edition of {{MagazineName}}.

Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.

This story is from the {{IssueName}} edition of {{MagazineName}}.

Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.

MORE STORIES FROM KUDUMBAMView all
കരുതൽ വേണം പ്രായമായവർക്കും
Kudumbam

കരുതൽ വേണം പ്രായമായവർക്കും

വീട് നിർമിക്കുമ്പോൾ പ്രായമായവരെയും പരിഗണിക്കാം. അവർക്കുള്ള സംവിധാനങ്ങളും സൗകര്യങ്ങളും ഒരുക്കാം

time-read
1 min  |
January-2025
കോൺട്രാക്ടറെ ഏൽപിക്കുമ്പോൾ
Kudumbam

കോൺട്രാക്ടറെ ഏൽപിക്കുമ്പോൾ

വീടുപണി കരാറുകാരനെ ഏൽപിക്കുന്നതിന് മുമ്പും ശേഷവും ശ്രദ്ധിക്കേണ്ട കാര്യങ്ങളിതാ...

time-read
2 mins  |
January-2025
വായ്പയെടുക്കാം, വരവിനനുസരിച്ച്
Kudumbam

വായ്പയെടുക്കാം, വരവിനനുസരിച്ച്

ഹൗസിങ് ലോണിനെ കുറിച്ച് ഫെഡറൽ ബാങ്ക് സീനിയർ വൈസ് പ്രസിഡന്റും കൺട്രി ഹെഡുമായ (റീട്ടയിൽ അസറ്റ്സ് ആൻഡ് കാർഡ്സ്) കെ.ജി. ചിത്രഭാനു സംസാരിക്കുന്നു

time-read
2 mins  |
January-2025
'തറ'യാകരുത് ഫ്ലോറിങ്
Kudumbam

'തറ'യാകരുത് ഫ്ലോറിങ്

ഫ്ലോറിങ് ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങളും പുതിയ ട്രെൻഡുകളുമറിയാം

time-read
1 min  |
January-2025
വെന്റിലേഷൻ കുറയരുത്
Kudumbam

വെന്റിലേഷൻ കുറയരുത്

വീടിനുള്ളിൽ സ്വാഭാവികമായ തണുപ്പ് വരുത്താനുള്ള മാർഗങ്ങളിതാ..

time-read
3 mins  |
January-2025
അണിയിച്ചൊരുക്കാം അകത്തളം
Kudumbam

അണിയിച്ചൊരുക്കാം അകത്തളം

അകത്തളം നവീകരിക്കുമ്പോൾ ഓരോ ഇടത്തിലും ശ്രദ്ധിക്കേണ്ട കാര്യങ്ങളും പുതിയ ട്രെൻഡുകളുമിതാ...

time-read
3 mins  |
January-2025
ആടുജീവിതത്തിൽനിന്ന് ആൾറൗണ്ടറിലേക്ക്
Kudumbam

ആടുജീവിതത്തിൽനിന്ന് ആൾറൗണ്ടറിലേക്ക്

\"പണിയെടുത്ത് ജീവിക്കുന്ന ഏക യൂട്യൂബർ എന്ന് സോഷ്യൽ മീഡിയയിൽ വിളിപ്പേരുള്ള \"ആൾറൗണ്ട് കൺസ്ട്രക്ഷൻസ് യൂട്യൂബ് ചാനൽ ഉടമ അബ്ദുൽ ലത്തീഫ് പിന്നിട്ട വഴികൾ ഓർത്തെടുക്കുന്നു

time-read
2 mins  |
January-2025
പ്ലംബിങ്ങിലും വയറിങ്ങിലും നോ കോമ്പ്രമൈസ്
Kudumbam

പ്ലംബിങ്ങിലും വയറിങ്ങിലും നോ കോമ്പ്രമൈസ്

വയറിങ്ങും പ്ലംബിങ്ങും ചെയ്യുമ്പോൾ ശ്രദ്ധയും ജാഗ്രതയും പുലർത്തുന്നത് ഭാവിയിലെ അപകടസാധ്യത ഒഴിവാക്കാൻ സഹായിക്കും

time-read
3 mins  |
January-2025
തുടങ്ങാം കൃത്യമായ പ്ലാനോടെ
Kudumbam

തുടങ്ങാം കൃത്യമായ പ്ലാനോടെ

വീട് നിർമാണത്തിനു ഇറങ്ങും മുമ്പ് അടിസ്ഥാനപരമായി തയാറാക്കേ ണ്ടതാണ് പ്ലാൻ. അറിയാം, പ്ലാനുമായി ബന്ധപ്പെട്ട മുഴുവൻ കാര്യങ്ങളും

time-read
2 mins  |
January-2025
പൊളിച്ചുകളയാതെ നൽകാം പുതിയ മുഖം
Kudumbam

പൊളിച്ചുകളയാതെ നൽകാം പുതിയ മുഖം

വീട് നവീകരിക്കുംമുമ്പ് അറിഞ്ഞിരിക്കേണ്ട കാര്യങ്ങളിതാ...

time-read
3 mins  |
January-2025