ചാറ്റൽ മഴയും തഴുകിത്തണുപ്പിക്കുന്ന കുളിർ കാറ്റും കാഴ്ചകളെ മുടിക്കളയുന്ന മഞ്ഞും പച്ച പുതച്ചുകിടക്കുന്ന മരങ്ങളും മലകളും. മറ്റു ഗൾഫ് രാജ്യങ്ങളെന്നല്ല ഒമാനിലെ തന്നെ മറ്റു പ്രദേശങ്ങൾ പോലും കഠിന ചൂടിൽ വെന്തുരുകുമ്പോൾ സലാലയിൽ കുളിരുകോരും കാലമാണ്. ഒമാന്റെ തലസ്ഥാനമായ മസ്കത്തിൽ നിന്ന് 1000 കിലോമീറ്റർ അപ്പുറമുള്ള സലാലയിൽ ജൂൺ - സെപ്റ്റംബർ മാസങ്ങൾ ഖരീഫ് നാളുകൾ എന്നാണറിയപ്പെടുന്നത്. ഈ മാസങ്ങളിൽ സലാല തണുപ്പേറിയതായി മാറുന്നു എന്നത് അത്ഭുതമാണ്.
ഖരീഫ് നാളിൽ വല്ല അവധിയും ഒത്തുവന്നാൽ എല്ലാവരും പോകാൻ ആഗ്രഹിക്കുന്നത് സലാലയിലേക്കാണ്. കഠിന ചൂടിൽ നിന്ന് മോചനം, മനസ്സിനും കണ്ണിനും ശരീരത്തിനും ആനന്ദം പകരുന്ന കാഴ്ചയും കാലാവസ്ഥയും. ആ നാളുകളിൽ സലാലയിലേക്ക് പോകുന്ന ആരുംതന്നെ ഒരു മടക്കയാത്ര ആഗ്രഹിക്കില്ല. പൊടിപൊടിയായി പെയ്തുകൊണ്ടിരിക്കുന്ന മഴയും മൂടൽമഞ്ഞും പച്ചപ്പും ആസ്വദിച്ചുകൊണ്ടുള്ള യാത്ര അത്രയേറെ സുഖകരമാണ്.
അത്ഭുതക്കാഴ്ചകളായ ഒമാനിലെ മലകൾ
ചരിത്രപ്രസിദ്ധമായ വിവിധ സ്ഥലങ്ങൾ. പ്രവാചകന്മാരുടെ ജീവിതത്തിലെ പല സംഭവങ്ങൾക്കും സാക്ഷ്യംവഹിച്ച പ്രദേശങ്ങൾ, കൊടുങ്ങല്ലൂർ ആസ്ഥാനമാക്കി ഭരണം നടത്തിയിരുന്ന ചേരമാൻ പെരുമാളിന്റെ ഖബറിടം. കണ്ണാടി പോലെ തിളക്കമാർന്ന വെള്ളം ഒഴുകിക്കൊണ്ടിരിക്കുന്ന അരുവികൾ. തെങ്ങിൻതോപ്പുകളും വാഴത്തോട്ടങ്ങളും കരിമ്പിൻ തോട്ടങ്ങളും മറ്റുപല ഫല വൃക്ഷങ്ങളാലും സമൃദ്ധമായ സലാല, കുന്തിരിക്ക മരങ്ങളും അങ്ങിങ്ങായി കാണാം. വഴി നീളെ ടെന്റ് കെട്ടി തേങ്ങയും ഇളനീരും പഴങ്ങളും വിൽക്കുന്നവർ. യാത്രക്കാർ പലരും വാഹനം നിർത്തി ഇളനീർ ജ്യൂസും കരിമ്പിൻ ജ്യൂസ് കുടിച്ചാണ് യാത്ര തുടരുന്നത്. സലാലയിൽ കൃഷി ചെയ്യുന്നതായതിനാൽ മിക്കവരും തിരിച്ചുപോകുമ്പോൾ ഇതൊക്കെ കൊണ്ടുപോകുന്നതും പതിവാണ്.
സലാലയിൽ കൂടുതലായും കാണുന്ന അതിമനോഹര കാഴ്ചയാണ് റോഡിന്റെ ഒരു വശം മുഴുവൻ മലകളും മറ്റൊരു വശം കടലും. പല രൂപത്തിലും ആകൃതിയിലും ഉയർന്നു കിടക്കുന്ന ഒമാനിലെ മലകൾ പലപ്പോഴും അത്ഭുതപ്പെടുത്തിയിട്ടുണ്ട്. ചില മലകൾ കാണുമ്പോൾ വളരെ പ്രസിദ്ധിയാർജിച്ച ശിൽപികൾ ചിത്രപ്പണികളാൽ കൊത്തി മിനുക്കിയെടുത്തതുപോലെ തോന്നിക്കും. കണ്ണുകളെ വിശ്വസിക്കാൻ പറ്റാത്തത്രയും രൂപഭംഗിയാണ്. ഒമാനിലെ ഓരോ കടലുകൾക്കുമുണ്ട് പ്രത്യേക ഭംഗി.
കുടുംബസമേതം സലാലയിലേക്ക്
This story is from the {{IssueName}} edition of {{MagazineName}}.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.
Already a subscriber ? Sign In
This story is from the {{IssueName}} edition of {{MagazineName}}.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.
Already a subscriber? Sign In
കരുതൽ വേണം പ്രായമായവർക്കും
വീട് നിർമിക്കുമ്പോൾ പ്രായമായവരെയും പരിഗണിക്കാം. അവർക്കുള്ള സംവിധാനങ്ങളും സൗകര്യങ്ങളും ഒരുക്കാം
കോൺട്രാക്ടറെ ഏൽപിക്കുമ്പോൾ
വീടുപണി കരാറുകാരനെ ഏൽപിക്കുന്നതിന് മുമ്പും ശേഷവും ശ്രദ്ധിക്കേണ്ട കാര്യങ്ങളിതാ...
വായ്പയെടുക്കാം, വരവിനനുസരിച്ച്
ഹൗസിങ് ലോണിനെ കുറിച്ച് ഫെഡറൽ ബാങ്ക് സീനിയർ വൈസ് പ്രസിഡന്റും കൺട്രി ഹെഡുമായ (റീട്ടയിൽ അസറ്റ്സ് ആൻഡ് കാർഡ്സ്) കെ.ജി. ചിത്രഭാനു സംസാരിക്കുന്നു
'തറ'യാകരുത് ഫ്ലോറിങ്
ഫ്ലോറിങ് ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങളും പുതിയ ട്രെൻഡുകളുമറിയാം
വെന്റിലേഷൻ കുറയരുത്
വീടിനുള്ളിൽ സ്വാഭാവികമായ തണുപ്പ് വരുത്താനുള്ള മാർഗങ്ങളിതാ..
അണിയിച്ചൊരുക്കാം അകത്തളം
അകത്തളം നവീകരിക്കുമ്പോൾ ഓരോ ഇടത്തിലും ശ്രദ്ധിക്കേണ്ട കാര്യങ്ങളും പുതിയ ട്രെൻഡുകളുമിതാ...
ആടുജീവിതത്തിൽനിന്ന് ആൾറൗണ്ടറിലേക്ക്
\"പണിയെടുത്ത് ജീവിക്കുന്ന ഏക യൂട്യൂബർ എന്ന് സോഷ്യൽ മീഡിയയിൽ വിളിപ്പേരുള്ള \"ആൾറൗണ്ട് കൺസ്ട്രക്ഷൻസ് യൂട്യൂബ് ചാനൽ ഉടമ അബ്ദുൽ ലത്തീഫ് പിന്നിട്ട വഴികൾ ഓർത്തെടുക്കുന്നു
പ്ലംബിങ്ങിലും വയറിങ്ങിലും നോ കോമ്പ്രമൈസ്
വയറിങ്ങും പ്ലംബിങ്ങും ചെയ്യുമ്പോൾ ശ്രദ്ധയും ജാഗ്രതയും പുലർത്തുന്നത് ഭാവിയിലെ അപകടസാധ്യത ഒഴിവാക്കാൻ സഹായിക്കും
തുടങ്ങാം കൃത്യമായ പ്ലാനോടെ
വീട് നിർമാണത്തിനു ഇറങ്ങും മുമ്പ് അടിസ്ഥാനപരമായി തയാറാക്കേ ണ്ടതാണ് പ്ലാൻ. അറിയാം, പ്ലാനുമായി ബന്ധപ്പെട്ട മുഴുവൻ കാര്യങ്ങളും
പൊളിച്ചുകളയാതെ നൽകാം പുതിയ മുഖം
വീട് നവീകരിക്കുംമുമ്പ് അറിഞ്ഞിരിക്കേണ്ട കാര്യങ്ങളിതാ...