ലോകത്ത് ആദ്യമായി എയ്ഡ്സ് (Acquired Immuno Deficiency Syndrome) കണ്ടത്തിയത് 1981ലാണ്. ന്യൂയോർക്കിലെ ആരോഗ്യ വിദഗ്ധരാണ് ശരീരത്തിന്റെ രോഗപ്രതിരോധശേഷി ഇല്ലാതാക്കി ജീവൻ അപകടത്തിലാക്കുന്ന ഈ രോഗാവസ്ഥയെ തിരിച്ചറിഞ്ഞത്. പിന്നീട് വിവിധ രാജ്യങ്ങളിൽ എയ്ഡ്സ് കണ്ടെത്തുകയും രോഗനിർണയം, ചികിത്സ എന്നിവക്കായുള്ള ഗവേഷണങ്ങൾ നടക്കുകയും ചെയ്തു. ഇതിന്റെ ഫലമായി 1985ൽ രോഗനിർണയത്തിനുള്ള എലിസ (ELISA) ടെസ്റ്റ് വികസിപ്പിച്ചെടുത്തു.
ഹ്യൂമൻ ഇമ്യൂണോ ഡെഫിഷ്യൻസി വൈറസ് (HIV) ആണ് എയ്ഡ്സിന് കാരണമാകുന്നത്. എച്ച്.ഐ.വി ബാധിച്ചവർ കൃത്യസമയത്ത് രോഗനിർണയം നടത്തി ചികിത്സ ഉറപ്പാക്കിയില്ലെങ്കിൽ എയ്ഡ്സായി രൂപപ്പെടാം. ഈ അവസ്ഥയിൽ ശരീരത്തിന്റെ പ്രതിരോധ സംവിധാനം പൂർണമായും പരാജയപ്പെടുകയും വിവിധ രോഗാവസ്ഥകളിലേക്ക് നയിക്കുകയും ചെയ്യും. രോഗപ്രതിരോധ സംവിധാനത്തിൽ നിർണായക സ്ഥാനമുള്ള വെളുത്ത രക്താണുക്കളെ ദുർബലമാകുന്നതിനാൽ ക്ഷയരോഗം, മറ്റു സമാന അണുബാധകൾ തുടങ്ങിയവ വളരെ വേഗത്തിൽ ശരീര ത്തെ ബാധിക്കും.
എച്ച്.ഐ.വി പകരുന്നത്
പ്രധാനമായും സുരക്ഷിതമല്ലാത്ത ലൈംഗിക ബന്ധത്തിലൂടെയാണ് എച്ച്.ഐ.വി പകരുന്നത്. ലൈംഗിക വേളയിൽ ശരീരസ്രവങ്ങളുടെ കൈമാറ്റത്തിലൂടെ വൈറസ് പകരാം. കൂടാതെ രോഗബാധിതരിൽനിന്ന് രക്തം സ്വീകരിക്കുന്നതിലൂ ടെയും സുരക്ഷിതമല്ലാത്ത സിറിഞ്ചുകളുടെ ഉപയോഗത്തിലൂടെയും വൈറസ് ഒരാളിൽ നിന്ന് മറ്റൊരാളിലേക്ക് പകരാം. ലഹരി ഉപയോഗത്തിന് സിറിഞ്ചുകൾ സുരക്ഷിതമല്ലാതെ ഉപയോഗിക്കുന്നത് വൈറസ് പകരാൻ കാരണമാകാറുണ്ട്. മുലപ്പാൽ, ശരീരസ്രവങ്ങൾ എന്നിവയിലൂടെ എച്ച്.ഐ.വി പോസിറ്റിവായ അമ്മയിൽ നിന്ന് കുഞ്ഞിലേക്കും വൈറസ് ബാധിക്കുന്നു.
അക്യൂട്ട് എച്ച്.ഐ.വി
വൈറസ് ശരീരത്തിൽ പ്രവേശിച്ചാൽ 3-6 ആഴ്ചക്കകം ലക്ഷണങ്ങൾ പ്രകടമാകും. സാധാരണ പനിയുടെ ലക്ഷണങ്ങൾ മാത്രമാകാം ഈ ഘട്ടത്തിൽ അനുഭവപ്പെടുക. എന്നാൽ, എല്ലാവരിലും ഈ കാലയളവിൽ ലക്ഷണങ്ങൾ അനുഭവപ്പെടണമെന്നില്ല. അതുകൊണ്ട് തന്നെ ആദ്യ 14 ദിവസത്തിനുശേഷം നടത്തുന്ന പരിശോധനയിൽ ഫലം നെഗറ്റിവ് ആണെങ്കിൽ 90 ദിവസത്തിനുശേഷം ഒരു തവണകൂടി പരിശോധന നടത്തേണ്ടതുണ്ട്. എച്ച്.ഐ.വി പോസിറ്റിവാകുന്ന കാലയളവ് പലരിലും വ്യത്യാസപ്പെടാം എന്നതാണ് ഇതിനു കാരണം.
This story is from the {{IssueName}} edition of {{MagazineName}}.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.
Already a subscriber ? Sign In
This story is from the {{IssueName}} edition of {{MagazineName}}.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.
Already a subscriber? Sign In
കോൺട്രാക്ടറെ ഏൽപിക്കുമ്പോൾ
വീടുപണി കരാറുകാരനെ ഏൽപിക്കുന്നതിന് മുമ്പും ശേഷവും ശ്രദ്ധിക്കേണ്ട കാര്യങ്ങളിതാ...
വായ്പയെടുക്കാം, വരവിനനുസരിച്ച്
ഹൗസിങ് ലോണിനെ കുറിച്ച് ഫെഡറൽ ബാങ്ക് സീനിയർ വൈസ് പ്രസിഡന്റും കൺട്രി ഹെഡുമായ (റീട്ടയിൽ അസറ്റ്സ് ആൻഡ് കാർഡ്സ്) കെ.ജി. ചിത്രഭാനു സംസാരിക്കുന്നു
'തറ'യാകരുത് ഫ്ലോറിങ്
ഫ്ലോറിങ് ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങളും പുതിയ ട്രെൻഡുകളുമറിയാം
വെന്റിലേഷൻ കുറയരുത്
വീടിനുള്ളിൽ സ്വാഭാവികമായ തണുപ്പ് വരുത്താനുള്ള മാർഗങ്ങളിതാ..
അണിയിച്ചൊരുക്കാം അകത്തളം
അകത്തളം നവീകരിക്കുമ്പോൾ ഓരോ ഇടത്തിലും ശ്രദ്ധിക്കേണ്ട കാര്യങ്ങളും പുതിയ ട്രെൻഡുകളുമിതാ...
ആടുജീവിതത്തിൽനിന്ന് ആൾറൗണ്ടറിലേക്ക്
\"പണിയെടുത്ത് ജീവിക്കുന്ന ഏക യൂട്യൂബർ എന്ന് സോഷ്യൽ മീഡിയയിൽ വിളിപ്പേരുള്ള \"ആൾറൗണ്ട് കൺസ്ട്രക്ഷൻസ് യൂട്യൂബ് ചാനൽ ഉടമ അബ്ദുൽ ലത്തീഫ് പിന്നിട്ട വഴികൾ ഓർത്തെടുക്കുന്നു
പ്ലംബിങ്ങിലും വയറിങ്ങിലും നോ കോമ്പ്രമൈസ്
വയറിങ്ങും പ്ലംബിങ്ങും ചെയ്യുമ്പോൾ ശ്രദ്ധയും ജാഗ്രതയും പുലർത്തുന്നത് ഭാവിയിലെ അപകടസാധ്യത ഒഴിവാക്കാൻ സഹായിക്കും
തുടങ്ങാം കൃത്യമായ പ്ലാനോടെ
വീട് നിർമാണത്തിനു ഇറങ്ങും മുമ്പ് അടിസ്ഥാനപരമായി തയാറാക്കേ ണ്ടതാണ് പ്ലാൻ. അറിയാം, പ്ലാനുമായി ബന്ധപ്പെട്ട മുഴുവൻ കാര്യങ്ങളും
പൊളിച്ചുകളയാതെ നൽകാം പുതിയ മുഖം
വീട് നവീകരിക്കുംമുമ്പ് അറിഞ്ഞിരിക്കേണ്ട കാര്യങ്ങളിതാ...
വീടെന്ന് പറഞ്ഞാൽ മുറ്റം അതാണെന്റെ ലക്ഷ്വറി
\"സമയം കിട്ടുമ്പോൾ വീട്ടിലേക്ക് പോവുക, വീട്ടിൽ ജനൽ തുറന്നിട്ട് കിടന്നുറങ്ങാൻ പറ്റുക എന്നതാണ് എന്റെ ഏറ്റവും വലിയ ലക്ഷ്വറി -ആസിഫ് അലി മനസ്സ് തുറക്കുന്നു