ഉണ്ണിക്കുട്ടൻ പതിയെ തനിച്ച് നടക്കാൻ ശ്രമിക്കുകയാണ്. ആദ്യ ശ്രമത്തിൽ തന്നെ ഒരു ചുവടുവെച്ചതും താഴെ വീണു. തോൽക്കില്ലെന്ന നിശ്ചയത്തോടെ വീണ്ടും എഴുന്നേറ്റു നടക്കാൻ ശ്രമിച്ചു. വീണ്ടും വീണു. നടക്കാനുള്ള ശ്രമവും വീഴ്ചയും ആവർത്തിച്ചു കൊണ്ടേയിരുന്നു. ഓരോ വീഴ്ചയിലും നിരാശപ്പെട്ട് പിന്മാറാതെ വീണ്ടും ശ്രമം തുടർന്നു. ഒട്ടേറെ ശ്രമങ്ങൾക്കൊടുവിൽ ഉണ്ണിക്കുട്ടൻ തെളിയിച്ചു, തനിക്ക് ഒറ്റക്ക് നടക്കാൻ സാധിക്കുമെന്ന്.
ഓരോ ശ്രമങ്ങളും പല ദിവസങ്ങളായി അമ്മ മായയുടെ കണ്ണുകളിൽകൂടി കടന്നുപോക്കൊണ്ടിരുന്നു. ആ കാഴ്ച അമ്മയുടെ മനസ്സിലും പുതിയൊരു പാഠം പകർന്നുനൽകി. വീഴ്ചകളിൽ തളരാതെ, നിരാശപ്പെടാതെ, വീണ്ടും വീണ്ടും പരിശ്രമിച്ച് വിജയം തേടണമെന്ന പാഠം.
നിനക്കൊന്നും അറിയില്ല, എന്റെയത്രയും ലോകപരിചയമില്ല, അതുകൊണ്ട് ഞാൻ പറയുന്നതെല്ലാം അനുസരിച്ചാൽ മതി എന്ന് ശാഠ്യം പിടിക്കാതെ, മക്കളിൽ നിന്ന് പല കാര്യങ്ങളും അമ്മമാർക്കും പഠിക്കാനുണ്ടെന്ന് തിരിച്ചറിയുക. കൊച്ചു കുട്ടികൾ മുതൽ കൗമാരവും യൗവനവും പിന്നിട്ട മക്കളിൽ നിന്നുവരെ മാതൃകയാക്കാൻ ഒട്ടേറെ കാര്യങ്ങൾ അമ്മമാർക്കുണ്ട്. അക്കാര്യങ്ങളറിയാം...
മുൻവിധിയില്ലാതെ പെരുമാറുക
മനസ്സിൽ കളങ്കമേൽക്കാത്ത കുട്ടികൾ എല്ലാവരോടും ഒരുപോലെ പെരുമാറുന്നു. എന്നാൽ, ഓരോ കാര്യത്തെക്കുറിച്ചും വ്യക്തികളെക്കുറിച്ചും ലഭ്യമായ പരിമിത അറിവും മുൻ അനുഭവവും വെച്ചായിരിക്കും പ്രായം കൂടുമ്പോൾ ചിലർ മറ്റുള്ളവരോട് പെരുമാറുന്നത്. മുൻവിധികൾ ചിലപ്പോൾ ശരിയാകണമെന്നില്ല. മുൻവിധിയില്ലാതെ മറ്റുള്ളവരോട് പെരുമാറാം.
നിരന്തര പരിശ്രമം
പലതവണ വീണിട്ടും നിരാശപ്പെടാതെ, എന്നെക്കൊണ്ടാന്നും പറ്റില്ല എന്ന തെറ്റായ നിഗമനത്തിലെത്താതെ വീണ്ടും ശ്രമിച്ചപ്പോഴാണ് ഓരോ കുട്ടിയും നടക്കാൻ പഠിച്ചത്. ആ മനോഭാവവും വീഴ്ചകളിൽ തളരാതെ മുന്നേറാനുള്ള നിരന്തര പരിശ്രമശീലവും അമ്മമാർ കുട്ടികളിൽ നിന്ന് പഠിക്കണം.
വൈകാരിക സ്വാതന്ത്ര്യം
This story is from the {{IssueName}} edition of {{MagazineName}}.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.
Already a subscriber ? Sign In
This story is from the {{IssueName}} edition of {{MagazineName}}.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.
Already a subscriber? Sign In
കരുതൽ വേണം പ്രായമായവർക്കും
വീട് നിർമിക്കുമ്പോൾ പ്രായമായവരെയും പരിഗണിക്കാം. അവർക്കുള്ള സംവിധാനങ്ങളും സൗകര്യങ്ങളും ഒരുക്കാം
കോൺട്രാക്ടറെ ഏൽപിക്കുമ്പോൾ
വീടുപണി കരാറുകാരനെ ഏൽപിക്കുന്നതിന് മുമ്പും ശേഷവും ശ്രദ്ധിക്കേണ്ട കാര്യങ്ങളിതാ...
വായ്പയെടുക്കാം, വരവിനനുസരിച്ച്
ഹൗസിങ് ലോണിനെ കുറിച്ച് ഫെഡറൽ ബാങ്ക് സീനിയർ വൈസ് പ്രസിഡന്റും കൺട്രി ഹെഡുമായ (റീട്ടയിൽ അസറ്റ്സ് ആൻഡ് കാർഡ്സ്) കെ.ജി. ചിത്രഭാനു സംസാരിക്കുന്നു
'തറ'യാകരുത് ഫ്ലോറിങ്
ഫ്ലോറിങ് ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങളും പുതിയ ട്രെൻഡുകളുമറിയാം
വെന്റിലേഷൻ കുറയരുത്
വീടിനുള്ളിൽ സ്വാഭാവികമായ തണുപ്പ് വരുത്താനുള്ള മാർഗങ്ങളിതാ..
അണിയിച്ചൊരുക്കാം അകത്തളം
അകത്തളം നവീകരിക്കുമ്പോൾ ഓരോ ഇടത്തിലും ശ്രദ്ധിക്കേണ്ട കാര്യങ്ങളും പുതിയ ട്രെൻഡുകളുമിതാ...
ആടുജീവിതത്തിൽനിന്ന് ആൾറൗണ്ടറിലേക്ക്
\"പണിയെടുത്ത് ജീവിക്കുന്ന ഏക യൂട്യൂബർ എന്ന് സോഷ്യൽ മീഡിയയിൽ വിളിപ്പേരുള്ള \"ആൾറൗണ്ട് കൺസ്ട്രക്ഷൻസ് യൂട്യൂബ് ചാനൽ ഉടമ അബ്ദുൽ ലത്തീഫ് പിന്നിട്ട വഴികൾ ഓർത്തെടുക്കുന്നു
പ്ലംബിങ്ങിലും വയറിങ്ങിലും നോ കോമ്പ്രമൈസ്
വയറിങ്ങും പ്ലംബിങ്ങും ചെയ്യുമ്പോൾ ശ്രദ്ധയും ജാഗ്രതയും പുലർത്തുന്നത് ഭാവിയിലെ അപകടസാധ്യത ഒഴിവാക്കാൻ സഹായിക്കും
തുടങ്ങാം കൃത്യമായ പ്ലാനോടെ
വീട് നിർമാണത്തിനു ഇറങ്ങും മുമ്പ് അടിസ്ഥാനപരമായി തയാറാക്കേ ണ്ടതാണ് പ്ലാൻ. അറിയാം, പ്ലാനുമായി ബന്ധപ്പെട്ട മുഴുവൻ കാര്യങ്ങളും
പൊളിച്ചുകളയാതെ നൽകാം പുതിയ മുഖം
വീട് നവീകരിക്കുംമുമ്പ് അറിഞ്ഞിരിക്കേണ്ട കാര്യങ്ങളിതാ...