A good laugh and a long sleep are the best cures in the doctor's book' എന്നത് പ്രശസ്തമായ ഒരു ഐറിഷ് പഴമൊഴിയാണെങ്കിലും അതിലൊരു വൈദ്യശാസ്ത്ര സത്യം ഒളിഞ്ഞിരിപ്പുണ്ട്. കാലാകാലങ്ങളായി നടന്നിട്ടുള്ള ഗവേഷണങ്ങളിൽ ഉറക്കം ജീവന്റെ നില നിൽപിനുതന്നെ അനിവാര്യമാണെന്ന് കണ്ടെത്തിയിട്ടുണ്ട്. പ്രായത്തിനനുസരിച്ച് നിശ്ചിത സമയം തടസ്സമില്ലാതെ ദിവസേന ഉറങ്ങുകയെന്നത് ശരീരത്തിന്റെയും മനസ്സിന്റെയും ആരോഗ്യത്തിന് അത്യാവശ്യമാണ്.
ദീർഘകാലത്തെ ഉറക്കപ്രശ്നങ്ങൾ വ്യക്തികളെ പലതരത്തിലുള്ള രോഗാവസ്ഥകളിലേക്ക് നയിക്കുമെന്ന് പഠനങ്ങൾ മുന്നറിയിപ്പ് നൽകുന്നുണ്ട്. ഉറക്കവുമായി ബന്ധപ്പെട്ട് എലികളിൽ നടത്തിയ ഗവേഷണങ്ങൾ ഇതിന് തെളിവാണ്. സാധാരണയായി മൂന്നുവർഷംവരെ ആയുസ്സുള്ള എലികളെ പരീക്ഷണശാലകളിൽ കൊണ്ടുവന്ന് അവയുടെ ഉറക്കം നിരന്തരം തടസ്സപ്പെടുത്തിയപ്പോൾ കണ്ടത് ഞെട്ടിക്കുന്ന ഫലങ്ങളാണ്. ശരിയായി ഉറങ്ങാൻ കഴിയാതെ രണ്ടോ മൂന്നോ ആഴ്ചകൾ പിന്നിട്ടപ്പോൾ അവയിൽ പലതിന്റെയും ആയുസ്സൊടുങ്ങുകയായിരുന്നു.
ഉറക്കക്കുറവ് സൃഷ്ടിക്കുന്ന ശാരീരിക പ്രശ്നങ്ങൾ
ഉറക്കം ഒരർഥത്തിൽ ശരീരത്തിന്റെയും മനസ്സിന്റെയും വിശ്രമാവസ്ഥയാണ്. അതേ സമയം, ഉറക്കത്തിൽ ഒരു അവയവവും പ്രവർത്തനരഹിതമാകുന്നില്ലെന്നു മാത്രമല്ല, ചില ഹോർമോണുകളുടെ ഉൽപാദനവും ഓർമശക്തിയുമായി ബന്ധപ്പെട്ട തലച്ചോറിന്റെ പ്രവർത്തനങ്ങളും വർധിക്കുന്നുമുണ്ട്. എന്നാൽ, വിശ്രമമില്ലാത്ത ജീവിതരീതികളാണ് പലപ്പോഴും വ്യക്തികളെ അനാരോഗ്യങ്ങളിലേക്ക് നയിക്കുന്നത്. സ്ഥിരമായി ഉറക്കക്കുറവ് അനുഭവിക്കുന്ന വ്യക്തികളിൽ പലതരത്തിലുള്ള കണ്ടു ആരോഗ്യ പ്രശ്നങ്ങൾ വരുന്നുണ്ട്.
സാധാരണ കണ്ടുവരുന്ന തലവേദന മുതൽ ഹൃദ്രോഗം വരെ ഉറക്കക്കുറവുമൂലം സംഭവിക്കാം. പൊണ്ണത്തടി, ത്വഗ് രോഗങ്ങൾ, കാഴ്ചപ്രശ്നങ്ങൾ, തുടർച്ചയായ ജലദോഷം, ശരീരവേദന, സന്ധികളിലെ വേദന, ലൈംഗിക പ്രശ്നങ്ങൾ, പ്രമേഹം, രക്തസമ്മർദം, ദഹനസംബന്ധ രോഗങ്ങൾ തുടങ്ങിയവയെല്ലാം ദീർഘകാലത്തേക്ക് ഉറക്കക്കുറവ് അനുഭവിക്കുന്ന വ്യക്തികളെ ബാധിച്ചേക്കാം.
This story is from the {{IssueName}} edition of {{MagazineName}}.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.
Already a subscriber ? Sign In
This story is from the {{IssueName}} edition of {{MagazineName}}.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.
Already a subscriber? Sign In
കരുതൽ വേണം പ്രായമായവർക്കും
വീട് നിർമിക്കുമ്പോൾ പ്രായമായവരെയും പരിഗണിക്കാം. അവർക്കുള്ള സംവിധാനങ്ങളും സൗകര്യങ്ങളും ഒരുക്കാം
കോൺട്രാക്ടറെ ഏൽപിക്കുമ്പോൾ
വീടുപണി കരാറുകാരനെ ഏൽപിക്കുന്നതിന് മുമ്പും ശേഷവും ശ്രദ്ധിക്കേണ്ട കാര്യങ്ങളിതാ...
വായ്പയെടുക്കാം, വരവിനനുസരിച്ച്
ഹൗസിങ് ലോണിനെ കുറിച്ച് ഫെഡറൽ ബാങ്ക് സീനിയർ വൈസ് പ്രസിഡന്റും കൺട്രി ഹെഡുമായ (റീട്ടയിൽ അസറ്റ്സ് ആൻഡ് കാർഡ്സ്) കെ.ജി. ചിത്രഭാനു സംസാരിക്കുന്നു
'തറ'യാകരുത് ഫ്ലോറിങ്
ഫ്ലോറിങ് ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങളും പുതിയ ട്രെൻഡുകളുമറിയാം
വെന്റിലേഷൻ കുറയരുത്
വീടിനുള്ളിൽ സ്വാഭാവികമായ തണുപ്പ് വരുത്താനുള്ള മാർഗങ്ങളിതാ..
അണിയിച്ചൊരുക്കാം അകത്തളം
അകത്തളം നവീകരിക്കുമ്പോൾ ഓരോ ഇടത്തിലും ശ്രദ്ധിക്കേണ്ട കാര്യങ്ങളും പുതിയ ട്രെൻഡുകളുമിതാ...
ആടുജീവിതത്തിൽനിന്ന് ആൾറൗണ്ടറിലേക്ക്
\"പണിയെടുത്ത് ജീവിക്കുന്ന ഏക യൂട്യൂബർ എന്ന് സോഷ്യൽ മീഡിയയിൽ വിളിപ്പേരുള്ള \"ആൾറൗണ്ട് കൺസ്ട്രക്ഷൻസ് യൂട്യൂബ് ചാനൽ ഉടമ അബ്ദുൽ ലത്തീഫ് പിന്നിട്ട വഴികൾ ഓർത്തെടുക്കുന്നു
പ്ലംബിങ്ങിലും വയറിങ്ങിലും നോ കോമ്പ്രമൈസ്
വയറിങ്ങും പ്ലംബിങ്ങും ചെയ്യുമ്പോൾ ശ്രദ്ധയും ജാഗ്രതയും പുലർത്തുന്നത് ഭാവിയിലെ അപകടസാധ്യത ഒഴിവാക്കാൻ സഹായിക്കും
തുടങ്ങാം കൃത്യമായ പ്ലാനോടെ
വീട് നിർമാണത്തിനു ഇറങ്ങും മുമ്പ് അടിസ്ഥാനപരമായി തയാറാക്കേ ണ്ടതാണ് പ്ലാൻ. അറിയാം, പ്ലാനുമായി ബന്ധപ്പെട്ട മുഴുവൻ കാര്യങ്ങളും
പൊളിച്ചുകളയാതെ നൽകാം പുതിയ മുഖം
വീട് നവീകരിക്കുംമുമ്പ് അറിഞ്ഞിരിക്കേണ്ട കാര്യങ്ങളിതാ...