ഒരു ജോലിയിൽ കയറുന്നതിന്റെ ആദ്യപടിയാണ് സി.വി തയാറാക്കുക എന്നത്. തൊഴിൽദാതാക്കളെ സംബന്ധിച്ച് ജോലി നൽകുന്നയാളെക്കുറിച്ചുള്ള ആദ്യ വിവരങ്ങൾ ലഭിക്കുന്നതും സി.വിയിലൂടെയാണ്. ജീവിതത്തിൽ ഏറ്റവും പ്രധാനപ്പെട്ട രേഖയാണെങ്കിൽ പോലും സ്വന്തമായി സി.വി തയാറാക്കാൻ മിക്കയാളുകൾക്കും അറിയില്ല എന്നതാണ് സത്യം. അതുകൊണ്ടുതന്നെ മുമ്പ് ആരോ തയാറാക്കിയ സി.വി ഫോർമാറ്റും ഉള്ളടക്കവും അതുപോലെ കോപ്പി ചെയ്യുക എന്നതാണ് പലരും ചെയ്തുവരുന്നത്.
സി.വി കോപ്പി ചെയ്യുമ്പോൾ
ആരോ തയാറാക്കിയ സി.വി കോപ്പി ചെയ്യുമ്പോൾ അതി ലുള്ള പല കാര്യങ്ങളും മറ്റൊരാളുടേതായിരിക്കും. സ്വന്തവുമായി ബന്ധമില്ലാത്ത കാര്യങ്ങൾ സി.വിയിൽ വന്നുകഴിഞ്ഞാൽ അത് ഇന്റർവ്യൂവിനെയും ബാധിക്കും. സി.വിയിൽ പറഞ്ഞ കാര്യങ്ങൾ ശരിയാണോ എന്നതു കൂടിയായിരിക്കും ഇന്റർവ്യൂവിൽ പരിശോധിക്കുന്നത്.
കോപ്പി ചെയ്ത സി.വി വെച്ച് ജോലി ലഭിച്ചാൽ തന്നെ ആ ജോലി മറ്റൊരാളുടെ കഴിവിനും അഭിരുചിക്കുമൊക്കെ അനുസരിച്ചുള്ളതായിരിക്കും.
കരിക്കുലം വിറ്റാ
സി.വി സാധാരണയായി റസ്യൂമെയേക്കാൾ ദൈർഘ്യം കൂടിയതും എന്നാൽ സമഗ്രവുമാണ്. കരിക്കുലം വിറ്റാ എന്ന പദം സൂചിപ്പിക്കുന്ന പോലെ അപേക്ഷകന്റെ അക്കാദമിക് പശ്ചാത്തലത്തിനാണ് (Curriculum) ഇത് പ്രാധാന്യം കൊടുക്കുന്നത്. കൂടാതെ ഗവേഷണം, പ്രസിദ്ധീകരണങ്ങൾ, പേപ്പർ പ്രസന്റേഷൻ എന്നിവയും ഇതിൽ പ്രധാനപ്പെട്ടതാണ്.
തൊഴിൽ അനുഭവം, ജോലി പശ്ചാത്തലം എന്നിവയെക്കുറിച്ച സമഗ്ര വിവരങ്ങളും ഉൾക്കൊള്ളുന്നു. സി.വിക്ക്പലപ്പോഴും കർശന ഫോർമാറ്റ് സൂക്ഷിക്കേണ്ടതില്ലാത്തതിനാൽ രാജ്യങ്ങൾ, വ്യക്തിഗത താൽപര്യങ്ങൾ എന്നിവയനുസരിച്ച് അതിന്റെ ഘടനയിൽ വ്യത്യാസം വരുന്നു.
റെസ്യുമെ
ഒരു പ്രത്യേക ജോലി, അല്ലെങ്കിൽ ഒരു ബിസിനസുമായി നേരിട്ട് ബന്ധപ്പെട്ട ഏറ്റവും പ്രസക്തമായ എക്സ്പീരിയൻസ്, കഴിവുകൾ, നേട്ടങ്ങൾ, യോഗ്യതകൾ എന്നിവയിലാണ് റെസ്യുമെ കൂടുതൽ ശ്രദ്ധ കൊടുക്കുന്നത്.
റസ്യൂമെ ഒന്നോ രണ്ടോ പേജുകളിൽ ഒതുക്കേണ്ടതുണ്ട്. ഇത് അപേക്ഷകന്റെ മുൻകാല നേട്ടങ്ങൾ, കഴിവുകൾ, ജോലിയിലെ ഉത്തരവാദിത്തങ്ങൾ എന്നിവയെ ഹൈലൈറ്റ് ചെയ്താണ് ചെയ്യേണ്ടത്. അതുകൊണ്ടുതന്നെ ഓരോ ജോലിയുടെ ആവശ്യകതകൾക്കനുസരിച്ചാണ് തയാറാക്കുന്നത്. റിക്രൂട്ടർമാർക്ക് വേഗത്തിൽ ഷോർട് ലിസ്റ്റ് ചെയ്യാൻ കഴിയുന്ന നിശ്ചിത ഫോർമാറ്റിലാണ് ചെയ്യേണ്ടത്.
ബയോഡേറ്റ
This story is from the {{IssueName}} edition of {{MagazineName}}.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.
Already a subscriber ? Sign In
This story is from the {{IssueName}} edition of {{MagazineName}}.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.
Already a subscriber? Sign In
കോൺട്രാക്ടറെ ഏൽപിക്കുമ്പോൾ
വീടുപണി കരാറുകാരനെ ഏൽപിക്കുന്നതിന് മുമ്പും ശേഷവും ശ്രദ്ധിക്കേണ്ട കാര്യങ്ങളിതാ...
വായ്പയെടുക്കാം, വരവിനനുസരിച്ച്
ഹൗസിങ് ലോണിനെ കുറിച്ച് ഫെഡറൽ ബാങ്ക് സീനിയർ വൈസ് പ്രസിഡന്റും കൺട്രി ഹെഡുമായ (റീട്ടയിൽ അസറ്റ്സ് ആൻഡ് കാർഡ്സ്) കെ.ജി. ചിത്രഭാനു സംസാരിക്കുന്നു
'തറ'യാകരുത് ഫ്ലോറിങ്
ഫ്ലോറിങ് ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങളും പുതിയ ട്രെൻഡുകളുമറിയാം
വെന്റിലേഷൻ കുറയരുത്
വീടിനുള്ളിൽ സ്വാഭാവികമായ തണുപ്പ് വരുത്താനുള്ള മാർഗങ്ങളിതാ..
അണിയിച്ചൊരുക്കാം അകത്തളം
അകത്തളം നവീകരിക്കുമ്പോൾ ഓരോ ഇടത്തിലും ശ്രദ്ധിക്കേണ്ട കാര്യങ്ങളും പുതിയ ട്രെൻഡുകളുമിതാ...
ആടുജീവിതത്തിൽനിന്ന് ആൾറൗണ്ടറിലേക്ക്
\"പണിയെടുത്ത് ജീവിക്കുന്ന ഏക യൂട്യൂബർ എന്ന് സോഷ്യൽ മീഡിയയിൽ വിളിപ്പേരുള്ള \"ആൾറൗണ്ട് കൺസ്ട്രക്ഷൻസ് യൂട്യൂബ് ചാനൽ ഉടമ അബ്ദുൽ ലത്തീഫ് പിന്നിട്ട വഴികൾ ഓർത്തെടുക്കുന്നു
പ്ലംബിങ്ങിലും വയറിങ്ങിലും നോ കോമ്പ്രമൈസ്
വയറിങ്ങും പ്ലംബിങ്ങും ചെയ്യുമ്പോൾ ശ്രദ്ധയും ജാഗ്രതയും പുലർത്തുന്നത് ഭാവിയിലെ അപകടസാധ്യത ഒഴിവാക്കാൻ സഹായിക്കും
തുടങ്ങാം കൃത്യമായ പ്ലാനോടെ
വീട് നിർമാണത്തിനു ഇറങ്ങും മുമ്പ് അടിസ്ഥാനപരമായി തയാറാക്കേ ണ്ടതാണ് പ്ലാൻ. അറിയാം, പ്ലാനുമായി ബന്ധപ്പെട്ട മുഴുവൻ കാര്യങ്ങളും
പൊളിച്ചുകളയാതെ നൽകാം പുതിയ മുഖം
വീട് നവീകരിക്കുംമുമ്പ് അറിഞ്ഞിരിക്കേണ്ട കാര്യങ്ങളിതാ...
വീടെന്ന് പറഞ്ഞാൽ മുറ്റം അതാണെന്റെ ലക്ഷ്വറി
\"സമയം കിട്ടുമ്പോൾ വീട്ടിലേക്ക് പോവുക, വീട്ടിൽ ജനൽ തുറന്നിട്ട് കിടന്നുറങ്ങാൻ പറ്റുക എന്നതാണ് എന്റെ ഏറ്റവും വലിയ ലക്ഷ്വറി -ആസിഫ് അലി മനസ്സ് തുറക്കുന്നു