നടൻ ഫഹദ് ഫാസിൽ 41-ാം വയസ്സിൽ തനിക്ക് എ.ഡി.എച്ച്.ഡി അഥവാ അറ്റൻഷൻ ഡെഫിസിറ്റ് ഹൈപ്പർ ആക്ടിവിറ്റി ഡിസോർഡർ സ്ഥിരീകരിച്ചു എന്ന് തുറന്നു പറഞ്ഞതോടെയാണ് ഇപ്പോൾ ഈ വിഷയത്തിൽ ചർച്ച വ്യാപകമായത്. എന്നാൽ, ഈ അവസ്ഥ ചികിത്സിക്കപ്പെടേണ്ടതിന്റെ പ്രാധാന്യം വർഷങ്ങൾക്ക് മുമ്പ നമ്മുടെ ആരോഗ്യസംവിധാനം തിരിച്ചറിഞ്ഞിരുന്നു.
അതിന്റെ ഫലമായി ആയിരക്കണക്കിന് കുട്ടികളും ഒപ്പം മുതിർന്നവരുമാണ് കേരളത്തിൽ ഇപ്പോൾ ചികിത്സ സൗകര്യം പ്രയോജനപ്പെടുത്തുന്നത്. ആയിരങ്ങളാണ് ചികിത്സയിലൂടെ ഇതിനകം ജീവിതത്തിന് പുതുതെളിച്ചം സ്വന്തമാക്കിയത്.
എന്താണ് എ.ഡി.എച്ച്.ഡി
ആറ് പ്രധാന ന്യൂറോ ഡെവലപ്മെന്റ് ഡിസോർഡറുകളിൽ ഒന്നാണ് എ.ഡി.എച്ച്.ഡി. കുട്ടികളിൽ ഏറ്റവും വ്യാപകമായി കാണപ്പെടുന്ന മെന്റൽ ഡിസോർഡർ. അഞ്ചു മുതൽ എട്ട് ശതമാനം വരെ കുട്ടികളിൽ കണ്ടുവരുന്നു എന്നാണ് പഠനം. പെൺകുട്ടികളിലുമുണ്ടങ്കിലും താരമമ്യേന ആൺകുട്ടികളിലാണ് കൂടുതൽ.
നാല്-അഞ്ച് വയസ്സിലാകും മിക്കവാറും പ്രശ്നങ്ങൾ ശ്രദ്ധയിൽപെടുന്നതും ചികിത്സ തേടുന്നതും. എ.ഡി.എച്ച്.ഡി മുതിർന്നവരിൽ പെട്ടെന്ന് ഉണ്ടാകുന്ന ഡിസോർഡർ അല്ല. ചെറുപ്രായത്തിൽ കണ്ടുപിടിക്കപ്പെടാതെയോ ചികിത്സിക്കാതെയോ കിടന്ന രോഗാവസ്ഥ കാരണമുള്ള ബുദ്ധിമുട്ടുകൾ മുതിർന്ന പ്രായത്തിൽ പലതരത്തിൽ രൂക്ഷമാകുമ്പോഴായിരിക്കും വൈദ്യസഹായം തേടുന്നതും എ.ഡി.എച്ച്.ഡി ഉണ്ടന്ന് മനസ്സിലാകുന്നതും.
അറിയാം ലക്ഷണങ്ങൾ
കുട്ടികളിൽ പ്രധാനമായും മൂന്ന് ലക്ഷണങ്ങളാണ്. കാര്യങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിൽ ബുദ്ധിമുട്ട് (Inattention) ആണ് ആദ്യത്തേത്. രണ്ടാമത്തേത്, ഒരിടത്ത് കൂടുതൽ നേരം അടങ്ങിയിരിക്കാൻ കഴിയാത്ത ഹൈപ്പർ ആക്ടിവിറ്റിയാണ്. പെരുമാറ്റപ്രശ്നങ്ങൾക്ക് കാരണമാകുന്ന എടുത്തുചാട്ടം (Impulsivity) ആണ് മൂന്നാമത്തെ പ്രധാന ലക്ഷണം.
ഓരോരുത്തരിലും വ്യത്യസ്തമാണ് ലക്ഷണങ്ങൾ. ചില കുട്ടികളിൽ ശ്രദ്ധക്കുറവ് മാത്രമാകാം. ചിലരിൽ ഹൈപ്പർ ആക്ടിവിറ്റിയും. ചിലരിൽ ഇത് രണ്ടുമാകാം. ശ്രദ്ധയുമായി ബന്ധപ്പെട്ടതായിരിക്കും കുട്ടികളിൽ കൂടുതലായി കാണപ്പെടുന്ന പ്രശ്നം.
പഠിച്ചതായാലും മറ്റു കാര്യങ്ങളായാലും പെട്ടെന്ന് മറന്നു പോകുക.
എന്തെങ്കിലും ടാസ്കിൽ ഏർപ്പെട്ടിരിക്കെ മറ്റെന്തെങ്കിലും ചെറിയ കാര്യങ്ങൾ വരുമ്പോഴേക്കും എളുപ്പത്തിൽ ശ്രദ്ധ മാറിപ്പോകുക.
This story is from the {{IssueName}} edition of {{MagazineName}}.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.
Already a subscriber ? Sign In
This story is from the {{IssueName}} edition of {{MagazineName}}.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.
Already a subscriber? Sign In
കോൺട്രാക്ടറെ ഏൽപിക്കുമ്പോൾ
വീടുപണി കരാറുകാരനെ ഏൽപിക്കുന്നതിന് മുമ്പും ശേഷവും ശ്രദ്ധിക്കേണ്ട കാര്യങ്ങളിതാ...
വായ്പയെടുക്കാം, വരവിനനുസരിച്ച്
ഹൗസിങ് ലോണിനെ കുറിച്ച് ഫെഡറൽ ബാങ്ക് സീനിയർ വൈസ് പ്രസിഡന്റും കൺട്രി ഹെഡുമായ (റീട്ടയിൽ അസറ്റ്സ് ആൻഡ് കാർഡ്സ്) കെ.ജി. ചിത്രഭാനു സംസാരിക്കുന്നു
'തറ'യാകരുത് ഫ്ലോറിങ്
ഫ്ലോറിങ് ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങളും പുതിയ ട്രെൻഡുകളുമറിയാം
വെന്റിലേഷൻ കുറയരുത്
വീടിനുള്ളിൽ സ്വാഭാവികമായ തണുപ്പ് വരുത്താനുള്ള മാർഗങ്ങളിതാ..
അണിയിച്ചൊരുക്കാം അകത്തളം
അകത്തളം നവീകരിക്കുമ്പോൾ ഓരോ ഇടത്തിലും ശ്രദ്ധിക്കേണ്ട കാര്യങ്ങളും പുതിയ ട്രെൻഡുകളുമിതാ...
ആടുജീവിതത്തിൽനിന്ന് ആൾറൗണ്ടറിലേക്ക്
\"പണിയെടുത്ത് ജീവിക്കുന്ന ഏക യൂട്യൂബർ എന്ന് സോഷ്യൽ മീഡിയയിൽ വിളിപ്പേരുള്ള \"ആൾറൗണ്ട് കൺസ്ട്രക്ഷൻസ് യൂട്യൂബ് ചാനൽ ഉടമ അബ്ദുൽ ലത്തീഫ് പിന്നിട്ട വഴികൾ ഓർത്തെടുക്കുന്നു
പ്ലംബിങ്ങിലും വയറിങ്ങിലും നോ കോമ്പ്രമൈസ്
വയറിങ്ങും പ്ലംബിങ്ങും ചെയ്യുമ്പോൾ ശ്രദ്ധയും ജാഗ്രതയും പുലർത്തുന്നത് ഭാവിയിലെ അപകടസാധ്യത ഒഴിവാക്കാൻ സഹായിക്കും
തുടങ്ങാം കൃത്യമായ പ്ലാനോടെ
വീട് നിർമാണത്തിനു ഇറങ്ങും മുമ്പ് അടിസ്ഥാനപരമായി തയാറാക്കേ ണ്ടതാണ് പ്ലാൻ. അറിയാം, പ്ലാനുമായി ബന്ധപ്പെട്ട മുഴുവൻ കാര്യങ്ങളും
പൊളിച്ചുകളയാതെ നൽകാം പുതിയ മുഖം
വീട് നവീകരിക്കുംമുമ്പ് അറിഞ്ഞിരിക്കേണ്ട കാര്യങ്ങളിതാ...
വീടെന്ന് പറഞ്ഞാൽ മുറ്റം അതാണെന്റെ ലക്ഷ്വറി
\"സമയം കിട്ടുമ്പോൾ വീട്ടിലേക്ക് പോവുക, വീട്ടിൽ ജനൽ തുറന്നിട്ട് കിടന്നുറങ്ങാൻ പറ്റുക എന്നതാണ് എന്റെ ഏറ്റവും വലിയ ലക്ഷ്വറി -ആസിഫ് അലി മനസ്സ് തുറക്കുന്നു