കഴിഞ്ഞ 10 വർഷമായി രണ്ട് തവണ ഇന്ത്യ ഭരിച്ച നരേന്ദ്ര മോദിക്ക് തുണയായത് യുപിയുടെ പിന്തുണയായിരുന്നു. യുപി കീഴടക്കുന്നവർ ഇന്ത്യ ഭരിക്കുമെന്ന ആപ്തവാക്യം 2014 ലും 2019 ലും ബിജെപി അന്വർത്ഥമാക്കി. യുപിയിലെ 80 സീറ്റുകളിൽ 71 സീറ്റുകളും 2014 ൽ സീറ്റും 2019 ൽ 62 സീറ്റും ലഭിച്ച ബിജെപി രണ്ട് തവണയും കേന്ദ്രഭരണം കയ്യാളി. എന്നാൽ ഇത്തവണ നരേന്ദ്ര മോദിയുടെ തുടർഭരണത്തിന് യുപി ഗാരന്റിയുണ്ടോ? ഉണ്ടാകില്ലെന്ന് അഖിലേഷ് യാദവും രാഹുൽ ഗാന്ധിയും വാർത്താസമ്മേളനം നടത്തി ആണയിടുമ്പോഴും അത് വെറും രാഷ്ട്രീയ അവകാശവാദമായി എഴുതിത്തള്ളിയാലും അടുത്ത കാലത്ത് യുപിയിലുണ്ടായ ചില സംഭവവികാസങ്ങൾ വിശകലനം ചെയ്യേണ്ടതുണ്ട്.
രജപുത്ര രോഷം വിനയാകുമോ?
ബിജെപിക്കെതിരായി ഉത്തർപ്രദേശിൽ രജപുത സമൂഹത്തിൽ പുകയുന്ന അതൃപ്തി മൂലമുണ്ടാകുന്ന തിരിച്ചടി എത്രത്തോളമാകുമെന്നതാണ് ഒരു വസ്തുത. ബിജെപിയുടെ അവഗണനയിൽ പ്രതിഷേധിച്ച് ക്ഷത്രിയ സമൂഹം മഹാപഞ്ചായത്തുകൾ നടത്തി.
ഈ വിഭാഗത്തിലെ താക്കൂർ സമുദായത്തെ ബിജെപി അവഗണിച്ചതായി ചൂണ്ടിക്കാട്ടി എസ്പി, ബിഎസ്പി പാർട്ടികൾ ശക്തമായ പ്രചരണം ആരംഭിച്ചു കഴിഞ്ഞു. കഴിഞ്ഞ ദിവസം ഗാസിയാബാദിലെ തിരഞ്ഞെടുപ്പ് റാലിയിൽ ബിഎസ്പി അദ്ധ്യക്ഷ മായാവതി ഈ വിഷയം ഉന്നയിക്കുകയുണ്ടായി. താക്കൂർ സമുദായത്തെ ബിജെപി അവഗണിക്കുകയായിരുന്നുവെന്ന് അവർ ആരോപിച്ചു. ബിഎസ്പിയുടെ ഗാസിയാബാദ് സ്ഥാനാർത്ഥി താക്കൂർ വംശജനായ നന്ദ് കിഷോർ പുദിർ ആണെന്നത് ശ്രദ്ധേയമാണ്.
ബുദ്ധ് നഗറിൽ ചേർന്ന തിരഞ്ഞെടുപ്പ് റാലിയിൽ എസ്പി അദ്ധ്യക്ഷൻ അഖിലേഷ് യാദവും ഈ വിഷയം ഉന്നയിച്ചു.
ഉറക്കം കെടുത്തുന്ന മഹാപഞ്ചായത്തുകൾ
പടിഞ്ഞാറൻ യുപിയിലടക്കം നടക്കുന്ന ക്ഷത്രിയ സമൂഹത്തിന്റെ മഹാപഞ്ചായത്തുകൾ ബിജെപിയുടെ ഉറക്കം കെടുത്തുകയാണ്. മീററ്റ് ജില്ലയിലെ സർദാനയിലും ഖേഡയിലും കാദിലും സിസൗലിയിലും സഹറൻ പൂരിലെ നാനൗട്ടയിലും ഠാക്കൂർ സമുദായത്തിലെ ആളുകൾ സ്വാഭിമാൻ മഹാപഞ്ചായത്തുകൾ സംഘടിപ്പിച്ചു. ആയിരങ്ങൾ പാത്രത്തിൽ ഉപ്പ് ഒഴിച്ച് അവർ ബിജെപി ക്കെതിരെ പ്രതിജ്ഞയെടുത്തു. ആദ്യഘട്ട തിരഞ്ഞെടുപ്പ് നടന്ന 19 ന് മുമ്പ് തന്നെ പടിഞ്ഞാറൻ യുപിയിൽ നിന്ന് ബിജെപിക്കെതിരെ അത്തരമൊരു പ്രതിഷേധം നടന്നത് പാർട്ടിയെ ആശങ്കപ്പെടുത്തുന്നുണ്ട്.
This story is from the {{IssueName}} edition of {{MagazineName}}.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.
Already a subscriber ? Sign In
This story is from the {{IssueName}} edition of {{MagazineName}}.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.
Already a subscriber? Sign In
നിഴൽ നാടകം
ഇമേജ് ബുക്ക്
പകരക്കാരനില്ലാതെ...
ഗോൾ
ശത്രുരാജ്യം പോലെ വിഭജിച്ച മണിപ്പൂർ
നോക്കുകുത്തിയാകുന്ന കേന്ദ്രവും കത്തുന്നമണിപ്പൂരും
എം.എസിനെതിരെ ബോഡി ഷെയ്മിങ്ങ്, സിനിമാപ്പാട്ടിനെതിരെ കോപ്രായം
ടി.എം. കൃഷ്ണയോട് ചിലത് ചോദിക്കാനുണ്ട്
ക്രിക്കറ്റ് പ്രതീക്ഷയിൽ കേരളത്തിന്റെ പെൺകൊടികൾ
കളിക്കളം
ലങ്കയിൽ നിന്നും അയോദ്ധ്യയിലേക്ക്
ഇമേജ് ബുക്ക്
നൂറ് തികയുന്ന യതിയും ഫേൺഹിൽ ആശ്രമവും
ഗുരുവുമായി വളരെവർഷങ്ങൾ അടുത്ത് ഇടപഴകാൻ എനിക്ക് അവസരം കിട്ടി. എനിക്കു കിട്ടിയ സ്വാതന്ത്ര്യം മറ്റാർക്കെങ്കിലും കിട്ടിയിരുന്നില്ല. അതുകാരണം ഗുരുവിന്റെ മാനസപുത്രൻ എന്നും ഗുരുവിന്റെ ഫോട്ടോഗ്രാഫർ എന്നുമൊക്കെ പലരും വിളിക്കും. കാൽനൂറ്റാണ്ട് മുൻപ് സമാധിയാകുന്നതിന് മുൻപുവരെയുള്ള 21 വർഷം ആ അടുപ്പം സമ്മാനിച്ച നിരവധി അനുഭവങ്ങൾ ഒരിക്കലും മറക്കാനാവില്ല.
ഓർമ്മയുടെ ഉത്സവത്തിൽ അച്ഛൻ
സ്മരണ
പതിനായിരം മലയാളി വിദ്യാർത്ഥികളുടെ ഭാവി എന്താകും?
ഇന്ത്യാ-കാനഡ സംഘർഷം
ഒന്നാനാം കുന്നും ഓരടിക്കുന്നും
ഓർമ്മ