ഇന്ത്യയുടെ വടക്ക്-കിഴക്ക് സംസ്ഥാനമായ മണിപ്പൂരിന് വലിയ രാഷ്ട്രീയ പ്രാധാന്യമാണുളളത്. 34 ലക്ഷം ജനങ്ങളാണ് ഇവിടെയുളളത്. പലപ്പോഴും മണിപ്പൂർ സംഘർഷമയമായിട്ടുണ്ട്. എന്നാൽ കഴിഞ്ഞ വർഷം മേയിലാണ് മണിപ്പൂരിൽ മേയ്ത്തിയ് ഗോത്ര വർഗ്ഗക്കാരും കുക്കികളും തമ്മിലുളള ശക്തമായ ഏറ്റുമുട്ടൽ തുടങ്ങിയത്. അതിനുശേഷം ഇരുഗോത്രങ്ങൾക്കും ആധിപത്യമുളള മേഖലകൾ സ്വകാര്യ സേനകളുടെ നിയന്ത്രണത്തിലാണ്. ഒന്നരവർഷക്കാലമായി ഇവിടെ നടന്നുവരുന്ന സംഘർഷങ്ങളിൽ ഇരുന്നൂറ്റി അറുപതിലെറെ പേർ കൊല്ലപ്പെടുകയും, അറു പതിനായിരത്തിലധികംപേർ അഭയാർത്ഥികളാകുകയും ചെയ്തിട്ടുണ്ട്. 4786 വീടുകളും 356 ദേവാലയങ്ങളും തകർക്കപ്പെട്ടു. അനൗദ്യോഗിക കണക്കുകളനുസരിച്ച് ഇതിലും കൂടുതൽ കൊലപാതകങ്ങളും ഹീനമായ അക്രമണങ്ങളും നടന്നിട്ടുണ്ട്.
കലാപവും കൊളളിവെയ്പും ആരംഭിച്ച ഘട്ടം മുതൽ എൻ. ബീരേങ്ങ് സിംഗിന്റെ നേതൃത്വത്തിലെ സംസ്ഥാന സർക്കാരും പൊലീസും മേയ്യ്തേയ് സമൂഹത്തിന് അനുകൂലമായി നിലകൊണ്ടതാണ് പ്രശ്നത്തെ ഇത്രമാത്രം ആളിക്കത്തിച്ചത്. മേയ്യ്തേയ് സമൂഹത്തിൽ മഹാഭൂരിപക്ഷവും ഹിന്ദുക്കളാണ്. മറിച്ച് കുക്കി സമൂഹത്തിലെ മഹാഭൂരിപക്ഷം പേരും ക്രിസ്ത്യാനികളുമാണ്. പട്ടികവർഗ്ഗ (എസ്.ടി) പദവിക്കായി മേയ് വിഭാഗം ആവശ്യമുന്നയിച്ചതാണ് മേയ്യ്-കുക്കി വിഷയം സംഘർഷത്തിലേക്ക് വഴി മാറിയത്. ഭരണതലത്തിലും ഉദ്യോഗതലത്തിലും മേയ് ആധിപത്യം കാരണം തങ്ങൾ അടിച്ചമർത്തപ്പെട്ടുവെന്ന വികാരം കുക്കികളിൽ ശക്തമായി. സംഘർഷങ്ങളെ തുടർന്ന് ആയിരങ്ങളാണ് ഭവനരഹിതരായി മാറിയിട്ടുളളത്. മേയ്യ്തേയ്‌കളെ ഷെഡ്യൂൾഡ് ട്രൈബ് വിഭാഗത്തിൽ ഉൾപ്പെടുത്താൻ ആവശ്യപ്പെട്ട് ആൾ ട്രൈബൽ സ്റ്റുഡൻസ് യൂണിയൻ ഓഫ് മണിപ്പൂർ സംഘടിപ്പിച്ച ഗോത്ര ഐക്യദാർഢ്യമാർച്ചാണ് ഇപ്പോൾ ആളിക്കത്തുന്ന മേയ് കുക്കി വംശീയ കലാപത്തിന് തുടക്കമിട്ടത്. അവിടെ വംശീയ കലാപത്തിൽ ഏർപ്പെട്ടിട്ടുളള പട്ടി കവർഗ്ഗ വിഭാഗമായ കുക്കികളും പട്ടിവർഗ്ഗഇതര വിഭാഗമായ മേയ്തികളും തമ്മിലുളള സംഘർഷങ്ങൾ നീണ്ട രക്തചൊരിച്ചിലുകൾക്കാണ് അവിടെ ഇടം നൽകിയിരിക്കുന്നത്.
This story is from the {{IssueName}} edition of {{MagazineName}}.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.
Already a subscriber ? Sign In
This story is from the {{IssueName}} edition of {{MagazineName}}.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.
Already a subscriber? Sign In
നിഴൽ നാടകം
ഇമേജ് ബുക്ക്
പകരക്കാരനില്ലാതെ...
ഗോൾ
ശത്രുരാജ്യം പോലെ വിഭജിച്ച മണിപ്പൂർ
നോക്കുകുത്തിയാകുന്ന കേന്ദ്രവും കത്തുന്നമണിപ്പൂരും
എം.എസിനെതിരെ ബോഡി ഷെയ്മിങ്ങ്, സിനിമാപ്പാട്ടിനെതിരെ കോപ്രായം
ടി.എം. കൃഷ്ണയോട് ചിലത് ചോദിക്കാനുണ്ട്
ക്രിക്കറ്റ് പ്രതീക്ഷയിൽ കേരളത്തിന്റെ പെൺകൊടികൾ
കളിക്കളം
ലങ്കയിൽ നിന്നും അയോദ്ധ്യയിലേക്ക്
ഇമേജ് ബുക്ക്
നൂറ് തികയുന്ന യതിയും ഫേൺഹിൽ ആശ്രമവും
ഗുരുവുമായി വളരെവർഷങ്ങൾ അടുത്ത് ഇടപഴകാൻ എനിക്ക് അവസരം കിട്ടി. എനിക്കു കിട്ടിയ സ്വാതന്ത്ര്യം മറ്റാർക്കെങ്കിലും കിട്ടിയിരുന്നില്ല. അതുകാരണം ഗുരുവിന്റെ മാനസപുത്രൻ എന്നും ഗുരുവിന്റെ ഫോട്ടോഗ്രാഫർ എന്നുമൊക്കെ പലരും വിളിക്കും. കാൽനൂറ്റാണ്ട് മുൻപ് സമാധിയാകുന്നതിന് മുൻപുവരെയുള്ള 21 വർഷം ആ അടുപ്പം സമ്മാനിച്ച നിരവധി അനുഭവങ്ങൾ ഒരിക്കലും മറക്കാനാവില്ല.
ഓർമ്മയുടെ ഉത്സവത്തിൽ അച്ഛൻ
സ്മരണ
പതിനായിരം മലയാളി വിദ്യാർത്ഥികളുടെ ഭാവി എന്താകും?
ഇന്ത്യാ-കാനഡ സംഘർഷം
ഒന്നാനാം കുന്നും ഓരടിക്കുന്നും
ഓർമ്മ