തമിഴ്നാട് കന്യാകുമാരി ജില്ലയിലാണ് ശ്രീ ആദികേ ശവപ്പെരുമാൾ ക്ഷേത്രം. ശ്രീ പദ്മനാഭ സ്വാമിയേ നാം അറിയുന്നതിനും മുൻപേ ഉള്ള ക്ഷേത്രമാണിത്. ശ്രീ പദ്മനാഭസ്വാമിയുടെ ജേഷ്ഠൻ എന്നു പറയുന്നതും അതുകൊണ്ട് തന്നെയാണ്. ഇവിടെ വന്നു കണ്ടാൽ മാത്രമേ ഈ അത്ഭുതം നിങ്ങളിലേക്ക് എത്തുകയുള്ളു. ശ്രീ പദ്മനാഭ സ്വാമിയുടെ അതെ പ്രതിഷ്ഠ തന്നെയാണ് ഇവിടെയും. തിരുവിതാംകൂറിന്റെ മൂലസ്ഥാനമാണ് ഈ ക്ഷേത്രം. ഒരിക്കലും ശ്രീ പദ്മനാഭ സ്വാമി ക്ഷേത്രം കണ്ട് കണ്ണുകളുമായി നമ്മൾ ഈ തിരുവട്ടാറിലേക്ക് പോകരുത്. കാരണം രണ്ടും വളരെ വ്യത്യസ്ഥമാണ്. ഒറ്റ നോട്ടത്തിൽ ശ്രീ പദ്മനാഭ സ്വാമി ക്ഷേത്രമെന്ന് തന്നെ തോന്നിപോകും. പിന്നെ പതിയെ നടന്നു സ്വർണ്ണകൊടിമരത്തിന്റെ അടുത്തെത്തി. അവിടെ നിന്നും അകത്തേക്ക്. ഓരോ ശില്പങ്ങളും കൊത്തുപണികളും പദ്മനാഭ സ്വാമി ക്ഷേത്രത്തെ ഓർമ്മിപ്പിക്കുന്നു. അകത്ത് വീണ്ടും പടികയറി ഒറ്റക്കൽ മണ്ഡപത്തിൽ എത്തി പെരുമാളിനെ കണ്ടു. ആദികേശവൻ അങ്ങനെ കിടക്കുകയാണ്. ആൾക്കാർ വളരെ കുറവാണ്. അതുകൊണ്ട് തന്നെ വളരെ സമാധാനമായി ഭഗവാനെ സാധിക്കുന്നു. തൊഴുതു പുറത്തിറങ്ങി തിരുവമ്പാടി കൃഷ്ണനേയും അയ്യ പ്പനെയും തൊഴുതു. കുറച്ചു നേരം സമാധാനമായി ആ കൽതൂണിൽ ഇരുന്നു. അവിടെ നിന്നും പുറത്തിറങ്ങി നേരെ ശ്രീ നരസിംഹമൂർത്തിയുടെ അടുത്തേക്കാണ് പോകുന്നത്. കുറച്ചു കൽപടവുകൾ ഇറങ്ങി വളരെ മനോഹരമായ ഇടം. അവിടെ നരസിംഹമൂർത്തിയെ തൊഴുതു. പുറകിൽ പറളിയാർ ഒഴുകുന്ന കാണുവാൻ ആയി അവിടെയും എത്തി. ശാന്തം, സമാധാനം, സ്വസ്ഥം എന്നൊക്കെ വെറുതെ എഴുതുന്നത് അല്ല. വന്നു നോക്കു. അത്രയും സുന്ദരിയായി പറളിയാർ. എത്ര സമയം അവിടിരുന്നു എന്നൊന്നും അറിയില്ല; ദൂരെ നിന്നും വരുന്ന കാറ്റും ചുറ്റിലും ഔഷധ ചെടികളും എല്ലാം നിറഞ്ഞു നിൽക്കുന്നു ഇതൊക്കെ കണ്ടു എന്റെ മനസ്സും. നമ്മുടെ ഒക്കെ തിരക്കിൽ നിന്നും ഒരിക്കൽ എങ്കിലും സമാധാനമായി വരാൻ പറ്റിയ ഇടങ്ങളിൽ ഒന്നാണ് ഇവിടം.
This story is from the {{IssueName}} edition of {{MagazineName}}.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.
Already a subscriber ? Sign In
This story is from the {{IssueName}} edition of {{MagazineName}}.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.
Already a subscriber? Sign In
നിഴൽ നാടകം
ഇമേജ് ബുക്ക്
പകരക്കാരനില്ലാതെ...
ഗോൾ
ശത്രുരാജ്യം പോലെ വിഭജിച്ച മണിപ്പൂർ
നോക്കുകുത്തിയാകുന്ന കേന്ദ്രവും കത്തുന്നമണിപ്പൂരും
എം.എസിനെതിരെ ബോഡി ഷെയ്മിങ്ങ്, സിനിമാപ്പാട്ടിനെതിരെ കോപ്രായം
ടി.എം. കൃഷ്ണയോട് ചിലത് ചോദിക്കാനുണ്ട്
ക്രിക്കറ്റ് പ്രതീക്ഷയിൽ കേരളത്തിന്റെ പെൺകൊടികൾ
കളിക്കളം
ലങ്കയിൽ നിന്നും അയോദ്ധ്യയിലേക്ക്
ഇമേജ് ബുക്ക്
നൂറ് തികയുന്ന യതിയും ഫേൺഹിൽ ആശ്രമവും
ഗുരുവുമായി വളരെവർഷങ്ങൾ അടുത്ത് ഇടപഴകാൻ എനിക്ക് അവസരം കിട്ടി. എനിക്കു കിട്ടിയ സ്വാതന്ത്ര്യം മറ്റാർക്കെങ്കിലും കിട്ടിയിരുന്നില്ല. അതുകാരണം ഗുരുവിന്റെ മാനസപുത്രൻ എന്നും ഗുരുവിന്റെ ഫോട്ടോഗ്രാഫർ എന്നുമൊക്കെ പലരും വിളിക്കും. കാൽനൂറ്റാണ്ട് മുൻപ് സമാധിയാകുന്നതിന് മുൻപുവരെയുള്ള 21 വർഷം ആ അടുപ്പം സമ്മാനിച്ച നിരവധി അനുഭവങ്ങൾ ഒരിക്കലും മറക്കാനാവില്ല.
ഓർമ്മയുടെ ഉത്സവത്തിൽ അച്ഛൻ
സ്മരണ
പതിനായിരം മലയാളി വിദ്യാർത്ഥികളുടെ ഭാവി എന്താകും?
ഇന്ത്യാ-കാനഡ സംഘർഷം
ഒന്നാനാം കുന്നും ഓരടിക്കുന്നും
ഓർമ്മ