റിയോ ഒളിംപിക്സിൽ വെറും 0.15 പോയിന്റ് വ്യത്യാസത്തിൽ ദീപ് തന്റെ കഴിവിന്റെ മുഴുവൻ പുറത്തെടുത്തിട്ടും വെങ്കല മെഡൽ നഷ്ടമായത് മറക്കാനാവില്ല. ഒളിംപിക്സിൽ അന്ന് ആദ്യമായാണ് ഒരു വനിത ജിംനാസ്റ്റ് ഇന്ത്യയിൽ നിന്നും മത്സരിക്കുവാൻ ഇറങ്ങിയത്.
നാൽപത്തി എട്ട് വർഷങ്ങൾക്ക് മുമ്പ് 1976 മോൺട്രീൽ ഒളിംപിക്സ് വിശ്വകായിക മേളയിൽ റൊമേനിയയിൽ നിന്നുള്ള ഒരു പതിന്നാലുകാരി ചരിത്രത്തിലാദ്യമായി ജിംനാസ്റ്റിക്സിൽ പെർഫെക്ട് ടെൻ എന്ന സ്കോറിലൂ ടെ സ്വർണ്ണമെഡൽ നേടിയ വാർത്ത വളരെ കൗതുകത്തോടെയാണ് വായിച്ചത്. അൺ ഈവൻ ബാറുകളിൽ അവരുടെ അസാമാന്യ പ്രകടനം ലോകമെമ്പാടും അന്നു വാഴ്ത്തപ്പെട്ടിരുന്നു. നാലു വർഷങ്ങൾക്കു ശേഷം മോസ്കോ ഒളിംപിക്സിലും അവർ പ്രകടനം ആവർത്തിച്ചു. അഞ്ചു സ്വർണ്ണമെഡലുകളാണ് നാദിയ എലേന കൊമ നേച്ചി ഒളിംപിക്സ് വ്യക്തി ഇനങ്ങളിൽ വാരിക്കൂട്ടിയത്. നാദിയയുടെ സുവർണ്ണ നേട്ടത്തിന്റെ ചിത്രമല്ലാതെ ജിംനാസ്റ്റിക്സ് എന്ന കായിക ഇനത്തെക്കുറിച്ച് കൂടുതലൊന്നും അറിയില്ലായിരുന്നു. 1982 ഏഷ്യൻ ഗെയിംസിലാണ് ദൽഹിയിൽ ജിംനാസ്റ്റിക്സ് മത്സരങ്ങൾ നേരിൽ കാണുവാൻ സാധിച്ചത് ടെലിവിഷനൊന്നും പ്രചാരമല്ലാത്ത അക്കാലത്ത് ദൽഹി ഏഷ്യൻ ഗെയിംസിൽ ആർട്ടിസ്റ്റിക് ഈവന്റ്സ് എന്ന ഒരിനം മാത്രമെ ഉൾപ്പെടുത്തിയിരുന്നതെങ്കിലും മത്സരങ്ങൾ കാണുവാനുള്ള അവസരം നഷ്ടപ്പെടുത്തിയില്ല. പിന്നീടാണ് ടെലിവിഷൻ സംപ്രേഷണങ്ങളുടെ വരവോടെ ജിംനാസ്റ്റിക്സ് ഇനങ്ങൾ കാണുവാനും മനസ്സിലാക്കുവാനും കഴിഞ്ഞത്.
This story is from the {{IssueName}} edition of {{MagazineName}}.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.
Already a subscriber ? Sign In
This story is from the {{IssueName}} edition of {{MagazineName}}.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.
Already a subscriber? Sign In
നിഴൽ നാടകം
ഇമേജ് ബുക്ക്
പകരക്കാരനില്ലാതെ...
ഗോൾ
ശത്രുരാജ്യം പോലെ വിഭജിച്ച മണിപ്പൂർ
നോക്കുകുത്തിയാകുന്ന കേന്ദ്രവും കത്തുന്നമണിപ്പൂരും
എം.എസിനെതിരെ ബോഡി ഷെയ്മിങ്ങ്, സിനിമാപ്പാട്ടിനെതിരെ കോപ്രായം
ടി.എം. കൃഷ്ണയോട് ചിലത് ചോദിക്കാനുണ്ട്
ക്രിക്കറ്റ് പ്രതീക്ഷയിൽ കേരളത്തിന്റെ പെൺകൊടികൾ
കളിക്കളം
ലങ്കയിൽ നിന്നും അയോദ്ധ്യയിലേക്ക്
ഇമേജ് ബുക്ക്
നൂറ് തികയുന്ന യതിയും ഫേൺഹിൽ ആശ്രമവും
ഗുരുവുമായി വളരെവർഷങ്ങൾ അടുത്ത് ഇടപഴകാൻ എനിക്ക് അവസരം കിട്ടി. എനിക്കു കിട്ടിയ സ്വാതന്ത്ര്യം മറ്റാർക്കെങ്കിലും കിട്ടിയിരുന്നില്ല. അതുകാരണം ഗുരുവിന്റെ മാനസപുത്രൻ എന്നും ഗുരുവിന്റെ ഫോട്ടോഗ്രാഫർ എന്നുമൊക്കെ പലരും വിളിക്കും. കാൽനൂറ്റാണ്ട് മുൻപ് സമാധിയാകുന്നതിന് മുൻപുവരെയുള്ള 21 വർഷം ആ അടുപ്പം സമ്മാനിച്ച നിരവധി അനുഭവങ്ങൾ ഒരിക്കലും മറക്കാനാവില്ല.
ഓർമ്മയുടെ ഉത്സവത്തിൽ അച്ഛൻ
സ്മരണ
പതിനായിരം മലയാളി വിദ്യാർത്ഥികളുടെ ഭാവി എന്താകും?
ഇന്ത്യാ-കാനഡ സംഘർഷം
ഒന്നാനാം കുന്നും ഓരടിക്കുന്നും
ഓർമ്മ