സാമ്പത്തിക തകർച്ച, ശാരീരിക, മാനസിക പീഡനങ്ങൾ, കുടുംബവഴക്കുകൾ, മനോരോഗങ്ങൾ എന്നിവകൊണ്ടുള്ള ആത്മഹത്യകൾ സാധാരണമാണ്. എന്നാൽ ഇപ്പോൾ ജോലിഭാരം കൊണ്ടും മാതാപിതാക്കളുടെ നിസ്സാര കുറ്റപ്പെടുത്തുലുകൾകൊണ്ടും പെട്ടെന്നുള്ള ആവേശത്താൽ ആത്മഹത്യ ചെയ്യുന്നവരുടെ എണ്ണം കൂടിക്കൊണ്ടിരിക്കു കയാണ്. അതും കൗമാരപ്രായമുള്ളവരും ചെറുപ്പക്കാരും! 2024 ജൂലൈ 20ന് ആത്മഹത്യ ചെയ്ത കൊച്ചി സ്വദേശിനി 26 വയസ്സുകാരി അന്ന് സെബാസ്റ്റ്യൻ എം.ബി.എയുടെ ദാരുണകഥ ഈയിടെ മാധ്യമങ്ങളിൽ വന്നിരുന്നല്ലോ. ഉത്തർപ്രദേശിൽ ബജാജ് ഫൈനാൻസിൽ ജോലി ചെയ്തിരുന്ന തരുൺ സക്സേന (42) ടാർജറ്റ് പൂർത്തീകരിക്കാൻ സാധിക്കാത്തതുകൊണ്ട് ജീവിതം അവസാനിപ്പിച്ച പത്രവാർത്തയും നാം വായിച്ചു. ഈ രണ്ട് ആത്മഹത്യകളും തങ്ങളുടെ ജോലി പോകുമോ എന്ന ഭീഷണി കൊണ്ടാണ്.
ഇന്ത്യയിൽ സ്വകാര്യ സ്ഥാപനങ്ങൾ, ഐ.ടി മേഖല പൊലീസ്, ആശുപ്രതികൾ, ബാങ്കുകൾ, പണമിടപാടുകൾ നടത്തുന്ന പ്രൈവറ്റ് സ്ഥാപനങ്ങൾ എന്നിവയിൽ ജോലി ചെയ്യുന്നവരുടെ ജോലിസമയത്തിന് ഒരു ക്ലിപ്തതയും ഇല്ലെന്ന് ആരോപണങ്ങളുണ്ട്. ഇന്ത്യാക്കാർ ആഴ്ചയിൽ ശരാശരി 46.7 മണിക്കൂർ ജോലി ചെയ്യുമ്പോൾ വികസിത രാജ്യങ്ങളായ കാനഡ, നെതർലാൻഡ്സ് എന്നീ രാജ്യങ്ങളിലെ ജോലിസമയം ആഴ്ചയിൽ ശരാശരി 31-32 മണിക്കൂറാണ്. ഗൾഫ് രാജ്യങ്ങളിൽ (യു.എ.ഇ.) 50.9 മണിക്കൂർ ആണ്. ഇന്ന് ശരാശരി ജോലിസമയത്തിന്റെ കാര്യത്തിൽ ഇന്ത്യയ്ക്ക് 13-ാം സ്ഥാനമാണ് (രാജ്യാന്തര തൊഴിൽസംഘടനാ കണക്ക്).
This story is from the {{IssueName}} edition of {{MagazineName}}.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.
Already a subscriber ? Sign In
This story is from the {{IssueName}} edition of {{MagazineName}}.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.
Already a subscriber? Sign In
നിഴൽ നാടകം
ഇമേജ് ബുക്ക്
പകരക്കാരനില്ലാതെ...
ഗോൾ
ശത്രുരാജ്യം പോലെ വിഭജിച്ച മണിപ്പൂർ
നോക്കുകുത്തിയാകുന്ന കേന്ദ്രവും കത്തുന്നമണിപ്പൂരും
എം.എസിനെതിരെ ബോഡി ഷെയ്മിങ്ങ്, സിനിമാപ്പാട്ടിനെതിരെ കോപ്രായം
ടി.എം. കൃഷ്ണയോട് ചിലത് ചോദിക്കാനുണ്ട്
ക്രിക്കറ്റ് പ്രതീക്ഷയിൽ കേരളത്തിന്റെ പെൺകൊടികൾ
കളിക്കളം
ലങ്കയിൽ നിന്നും അയോദ്ധ്യയിലേക്ക്
ഇമേജ് ബുക്ക്
നൂറ് തികയുന്ന യതിയും ഫേൺഹിൽ ആശ്രമവും
ഗുരുവുമായി വളരെവർഷങ്ങൾ അടുത്ത് ഇടപഴകാൻ എനിക്ക് അവസരം കിട്ടി. എനിക്കു കിട്ടിയ സ്വാതന്ത്ര്യം മറ്റാർക്കെങ്കിലും കിട്ടിയിരുന്നില്ല. അതുകാരണം ഗുരുവിന്റെ മാനസപുത്രൻ എന്നും ഗുരുവിന്റെ ഫോട്ടോഗ്രാഫർ എന്നുമൊക്കെ പലരും വിളിക്കും. കാൽനൂറ്റാണ്ട് മുൻപ് സമാധിയാകുന്നതിന് മുൻപുവരെയുള്ള 21 വർഷം ആ അടുപ്പം സമ്മാനിച്ച നിരവധി അനുഭവങ്ങൾ ഒരിക്കലും മറക്കാനാവില്ല.
ഓർമ്മയുടെ ഉത്സവത്തിൽ അച്ഛൻ
സ്മരണ
പതിനായിരം മലയാളി വിദ്യാർത്ഥികളുടെ ഭാവി എന്താകും?
ഇന്ത്യാ-കാനഡ സംഘർഷം
ഒന്നാനാം കുന്നും ഓരടിക്കുന്നും
ഓർമ്മ