ശബരിമലയിൽ നിന്നിറങ്ങി സ്ത്രീകളുടെ ശബരിമലയിലേയ്ക്ക്
Jyothisharatnam|September 1-15, 2024
ജ്യേഷ്ഠൻ നീലകണ്ഠൻ നമ്പൂതിരിക്ക് പിന്നാലെ അനുജൻ മുരളീധരൻ നമ്പൂതിരിയും ശബരിമലയ്ക്കുശേഷം സ്ത്രീകളുടെ ശബരിമലയായ ആറ്റുകാൽ ഭഗവതിക്ഷേത്രത്തിൽ മേൽശാന്തി
പി. ജയചന്ദ്രൻ
ശബരിമലയിൽ നിന്നിറങ്ങി സ്ത്രീകളുടെ ശബരിമലയിലേയ്ക്ക്

ശബരിമല ശ്രീ ധർമ്മ ശാസ്താ ക്ഷേത്രവും ആറ്റുകാൽ ക്ഷേത്രവും തമ്മിൽ ഭഗവതി വലിയ ചില സമാനതകളുണ്ട്. ഇൻഡ്യയിൽ തന്നെ, ഇത്രയും ഭക്തർ വ്രതനിഷ്ഠ പാലിച്ച് ഭഗവത് പുണ്യം തേടിയെത്തുന്ന ഇതുപോലെ രണ്ട് ദേവസന്നിധി കൾ വേറെയില്ലെന്ന് ഉറപ്പിച്ചു തന്നെ പറയുവാൻ കഴിയും. ഏക വ്യത്യാസം, ശബരിമലയിൽ ലക്ഷങ്ങൾ തീർത്ഥാടകരായിഎത്തുന്നത് രണ്ടുമാസത്തിലേറെ നീണ്ടുനിൽക്കുന്ന തീർത്ഥാടനകാലത്താണെങ്കിൽ ആറ്റുകാലിൽ അത് ഒറ്റദിവസം ആണെന്നുള്ളതാണ്.

മറ്റൊന്ന്, ശബരിമലയിൽ 10 നും 50 നും ഇടയിൽ പ്രായമുള്ള സ്ത്രീകളൊഴിച്ചുള്ളവരാണ് ഇരുമുടിക്കേട്ടുമേന്തി മല ചവിട്ടി അയ്യപ്പനെ കാണാനെത്തുന്നത്. ആറ്റുകാലിലാകട്ടെ ദേവിപ്രീതിക്കായി പൊങ്കാലയർപ്പിക്കാനെത്തുന്നവരൊക്കെയും സ്ത്രീകളാണെന്നുള്ള പ്രത്യേകതയുണ്ട്. അവർക്ക് പക്ഷേ പ്രായപരിധിയൊന്നും ബാധകമല്ല. ഇതൊക്കെക്കൊണ്ടാണ് ആറ്റുകാൽ ക്ഷേത്രത്തിന് സ്ത്രീകളുടെ ശബരിമല എന്ന ഒരു അപരനാമം കൂടിയുള്ളത്.

അങ്ങനെനോക്കുമ്പോൾ ഈ രണ്ട് ക്ഷേത്രങ്ങളിലും മേൽശാ തിയാകാൻ അവസരം ലഭിക്കുന്നത് തീർച്ചയായും ഒരു മഹാ ഭാഗ്യം തന്നെയാണ്. സംശയം വേണ്ട. എങ്കിൽ ആ മഹാഭാഗ്യം രണ്ട് പ്രാവശ്യം പടികടന്നുചെന്ന ഒരു വൈക്കത്ത്. ഇണ്ടം മനയുണ്ട് തുരുത്തി മന. ഈ മനയിലെ ജ്യേഷ്ഠാനുജന്മാർ രണ്ടു പേർക്കാണ് ആദ്യം ശബരിമല അയ്യപ്പനും പിന്നെ ആറ്റുകാൽ ഭഗവതിക്കും പൂജ ചെയ്യുവാനുള്ള അവസരം ലഭിച്ചത്. ഇണ്ടം തുരുത്തിയ മനയിൽ വാസുദേവൻ നമ്പൂതിരിയുടെയും പാർവതി അന്തർജനത്തിന്റെയും മക്കളായ നീലകണ്ഠൻ നമ്പൂതിരിയും മുരളീധരൻ നമ്പൂതിരിയുമാണ് ആ ഭാഗ്യവാന്മാർ. 94 ൽ ശബരിമല മേൽശാന്തിയായിരുന്ന ജ്യേഷ്ഠൻ നീലകണ്ഠൻ നമ്പൂതിരിക്ക് സ്ത്രീകളുടെ ശബരിമലയായ ആറ്റുകാൽ ക്ഷേത്രത്തിൽ ദേവിയെ പൂജിക്കുവാൻ ഏതാണ്ട് ഏഴുവർഷത്തോളമാണ് അവസരം ലഭിച്ചത്. അന്ന് അവസരം നീട്ടി നൽകിയിരുന്നതിനാലാണ് നീലകണ്ഠൻ നമ്പൂതിരിക്ക് അത്രയും കാലം ആറ്റുകാൽ ഭഗവതിക്ക് പൂജ ചെയ്യുവാനുള്ള സൗഭാഗ്യം ലഭിച്ചത്. എന്നാലിന്നു പക്ഷേ ഒറ്റവർഷത്തേക്കാണ് നിയമനം. അതും ശബരിമലയിലെ അതേ നറുക്കെടുപ്പ് സമ്പ്രദായത്തിലൂടെ. അങ്ങനെയൊരു കടുത്ത നറുക്കെടു പ്പിലൂടെ ഇണ്ടം തുരുത്തി മനയിൽ നിന്നും വീണ്ടുമൊരാൾ കൂടി ആറ്റു കാലമ്മയുടെ സവിധത്തിൽ പൂജാരിയായി എത്തുന്നത്.

കുടുംബക്ഷേത്രത്തിൽ

This story is from the {{IssueName}} edition of {{MagazineName}}.

Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.

This story is from the {{IssueName}} edition of {{MagazineName}}.

Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.

MORE STORIES FROM JYOTHISHARATNAMView all
വക്രയുഗത്തിന്റെ ഉള്ളറകൾ
Jyothisharatnam

വക്രയുഗത്തിന്റെ ഉള്ളറകൾ

യുഗങ്ങൾ പലതുണ്ട്. ഇത് കലിയുഗം. കലിയുഗത്തിൽ യുഗങ്ങളെ അപേക്ഷിച്ച് പലതും സംഭവിക്കാം.

time-read
1 min  |
November 1-15, 2024
കാടാമ്പുഴ അമ്മയുടെ കടാക്ഷം
Jyothisharatnam

കാടാമ്പുഴ അമ്മയുടെ കടാക്ഷം

അനുഭവകഥ

time-read
1 min  |
November 1-15, 2024
ഭക്തിയുടെ ഭാവനകൾ
Jyothisharatnam

ഭക്തിയുടെ ഭാവനകൾ

ഇവിടം ഒരു ദേവ ശിൽപ്പിയുടെ പണിപ്പുരയാണ്

time-read
1 min  |
November 1-15, 2024
വേദമാതാവ്
Jyothisharatnam

വേദമാതാവ്

തമിഴ്നാട്ടിൽ ചിദംബരത്തെ കഞ്ചിത്തൊട്ടി എന്ന സ്ഥലത്താണ് ഗായത്രീദേവിക്കായുളള തമിഴ്നാട്ടിലെ ഏകക്ഷേത്രം സ്ഥിതി ചെയ്യുന്നത്.

time-read
1 min  |
November 1-15, 2024
അർജ്ജുനനും നാരദനും പിന്നെ ഹനുമാനും
Jyothisharatnam

അർജ്ജുനനും നാരദനും പിന്നെ ഹനുമാനും

അർജ്ജുനൻ ഹനുമാനെ കൊടിയിൽ ധരിച്ചാൽ എന്നും വിജയമുണ്ടാകും

time-read
1 min  |
November 1-15, 2024
അരുൺകുമാർ നമ്പൂതിരി ഒരു പു ചോദിച്ചു അയ്യപ്പൻ ഒരു പൂക്കാലം തന്നെ നൽകി
Jyothisharatnam

അരുൺകുമാർ നമ്പൂതിരി ഒരു പു ചോദിച്ചു അയ്യപ്പൻ ഒരു പൂക്കാലം തന്നെ നൽകി

നിയുക്ത മേൽശാന്തി എസ്. അരുൺകുമാർ നമ്പൂതിരിയുടെ വിശേഷങ്ങൾ

time-read
3 mins  |
November 1-15, 2024
ജീവിതവും സദ്ചിന്തയും
Jyothisharatnam

ജീവിതവും സദ്ചിന്തയും

സദ്ചിന്തയും പ്രവൃത്തിയുമാണ് ഒരു വ്യക്തിയുടെ ജീവിത ഉയർച്ചയ്ക്ക് ആധാരമെന്ന് ഈ കഥ തെളിയിക്കുന്നു.

time-read
2 mins  |
November 1-15, 2024
ആരാണ് ആദിപരാശക്തി.
Jyothisharatnam

ആരാണ് ആദിപരാശക്തി.

സംഹാരശക്തിയായ ആദിപരാശക്തി

time-read
2 mins  |
October 16-31, 2024
ഗുരുമുഖത്തു നിന്നാവണം ജ്യോതിഷപഠനം
Jyothisharatnam

ഗുരുമുഖത്തു നിന്നാവണം ജ്യോതിഷപഠനം

ഒരു വ്യക്തിയുടെ തൊഴിൽ സംബന്ധമായ കാര്യങ്ങളെക്കുറിച്ച് ചിന്തിക്കുമ്പോൾ ജാതകത്തിൽ നീചഭംഗയോഗമുണ്ടോ എന്നത് വ്യക്തമായി പരിശോധിച്ചശേഷം വേണം ഫലം പറയേണ്ടത്.

time-read
1 min  |
October 16-31, 2024
മാതൃരൂപിണീ ദേവി
Jyothisharatnam

മാതൃരൂപിണീ ദേവി

ശരീരശുദ്ധിയോടെ നിലവിളക്ക് കൊളുത്തിവച്ച് ഭഗവതിയെ ധ്യാനിച്ചുകൊണ്ട് ജപം ആരംഭിക്കാം

time-read
1 min  |
October 16-31, 2024