ഞങ്ങൾ ഫേവറിറ്റുകളാണോ എന്ന് എനിക്കറിയില്ല. ചോദിച്ചാൽ പക്ഷേ, അർജന്റീനയെ എക്കാലത്തും അങ്ങനെയാണ് കാണുന്നത്. ഞങ്ങൾ ഫേവറിറ്റുകളല്ലെന്ന് എനിക്കറിയാം. ഞങ്ങളെക്കാൾ മികച്ച ടീമുകൾ ലോകകപ്പിലുണ്ട് ഖത്തറിലെത് തന്റെ അവസാന ലോകകപ്പാകും എന്നുറപ്പിച്ചു പറഞ്ഞശേഷം ലയണൽ മെസ്സി സംശയത്തിന്റെ ആനുകൂല്യത്തോടെ പറഞ്ഞ വാക്കുകളാണിവ.
അർജന്റീനയെക്കാൾ മികച്ച ടീമുകൾ ഖത്തറിലുണ്ടെന്ന യാഥാർഥ്യം അംഗീകരിക്കാൻ മെസ്സിക്ക് മടിയില്ല. ഇതൊരു തിരിച്ചറിവാണ്.
പക്വത നേടിയ മെസ്സി
പ്രതീക്ഷകളുടെ അമിത ഭാരമേറി മറ്റൊരു ലോകകപ്പിനെത്താൻ മെസ്സി തയ്യാറല്ല. മുപ്പത്തഞ്ചുവയസ്സിനിടെ, പതിനാറുവർഷത്തോളം ലോകകപ്പെന്ന സ്വപ്നം പേറി ആ കളിക്കളത്തിൽ പറന്നു നടന്നയാളാണത്. കൗമാരപ്രായത്തിൽ കണ്ടുതുടങ്ങിയ സ്വപ്നത്തെ മധ്യവയസ്സിന്റെ പക്വതയോടെ ഉൾക്കൊള്ളാൻ അയാൾ പഠിച്ചിരിക്കുന്നു. 2014-ലെ ബ്രസീൽ ലോകകപ്പിൽ കിരീടം കൈയിൽ നിന്ന് വഴുതിപ്പോകുന്നത് നിസ്സഹായനായി കണ്ടുനിന്നയാളാണത്. അന്ന് വാർത്ത കണ്ണുനീർ മെസ്സിയെ പലതും പഠിപ്പിച്ചിട്ടുണ്ട്. ലോകകപ്പ് നേടുമെന്ന് ഉറപ്പിച്ചുപറയാൻ ഇപ്പോൾ അദ്ദേഹത്തെ അനുവദിക്കാത്തതും ആ കണ്ണുനീർ തന്നെ.
ആരാധകരും പഠിച്ചു തുടങ്ങിയിരിക്കുന്നു. ഒരുവേള, മെസ്സി ലോകകപ്പ് നേടാതെ ഫുട്ബോളിൽ നിന്ന് വിരമിച്ചാൽപ്പോലും അത് ആരാധകർക്ക് താങ്ങാനാവാത്ത മുറിവായി മാറില്ല. അവരത് ഉൾക്കൊണ്ടു കഴിഞ്ഞിരിക്കുന്നു. 1986-ൽ മെക്സിക്കോയിൽ അർജന്റീന കപ്പ് നേടുമെന്ന് ആരും കരുതിയിരുന്നില്ല. ആ ലോകകപ്പ് മറ്റ് പല താരവാഴ്ചകളാണ് കാത്തിരുന്നത്. കാൾ ഹെയ്ൻസ് റുമനിഗെയും മിഷേൽ പ്ലാറ്റിനിയും എൻസോ ഫ്രാൻസെസ്കോലിയുമൊക്കെയായിരുന്നു വാഴ്ത്തുപാട്ടുകളിൽ മുന്നിട്ടു നിന്നത്. എന്നാൽ, കുറിയ കാലുകൾ നിറയെ ത്രസിക്കുന്ന പേശികളുമായെത്തിയ മാറഡോണ കളം മാറ്റിമറിച്ചു.
This story is from the {{IssueName}} edition of {{MagazineName}}.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.
Already a subscriber ? Sign In
This story is from the {{IssueName}} edition of {{MagazineName}}.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.
Already a subscriber? Sign In
സച്ചിന് പ്രായം പതിനാറ്
മുപ്പതുകളുടെ അവസാനത്തിലും സച്ചിൻ തെണ്ടുൽക്കർ എന്ന പ്രതിഭയിൽ പഴയ പതിനാറുകാരന്റെ പ്രതിഭയും പ്രസരിപ്പുമുണ്ടായിരുന്നു. ബ്രിട്ടീഷുകാർ ഇന്ത്യ വിട്ടുപോയിട്ടും, അവർ തന്ന കൊളോണിയൽ കളിരീതികൾ തുടർന്നവരായിരുന്നു അതുവരെയുള്ള ഇന്ത്യൻ കളിക്കാരേറെയും. ആ കൊളോണിയൽ കാലത്തിന്റെ അന്ത്യം കുറിക്കാനെത്തിയ ജീനിയസ് ആയിരുന്നു സച്ചിൻ തെണ്ടുൽക്കർ.
സചാച്ചുവിന്റെ ലോകം
മുംബൈയിലെ ഇടത്തരം മധ്യവർഗകുടുംബത്തിൽ ജനിച്ച സച്ചിൻ തെണ്ടുൽക്കർ ക്രിക്കാകമടക്കിവാണ ചാമ്പ്യനും ദേശീയ നായകനുമായിത്തീർന്നതിനു പിന്നിൽ സംഭവബഹുലവും നാടകീയവുമായ ഒരു കഥയുണ്ട്. തിരിച്ചടികളിൽനിന്ന് കരകയറി വിജയം വരിക്കാനുള്ള കഴിവ് സച്ചിന് ചെറുപ്പം തൊട്ടേ ഉണ്ടായിരുന്നു.
മെസ്സിഹാസം
ഫുട്ബോളിൽ ഇതിഹാസങ്ങൾ ഒരുപാടുണ്ടാകാം. എന്നാൽ ഒരേയൊരു മെസ്സിയേയുള്ളൂ. ആരാധകർ നെഞ്ചിലേറ്റിയ അനശ്വരജൻമം
മെസ്സി റിപ്പബ്ലിക്ക്
1986 ലോകകപ്പ് വിജയമാണ് കേരളത്തിൽ അർജന്റീനയ്ക്ക് ആരാധകരെ സൃഷ്ടിച്ചത്. അന്ന് മാറഡോണയെ ആരാധിച്ചവരുടെ ഹൃദയത്തിലാണ് ഇന്ന് ലയണൽ മെസ്സിയുടെ സ്ഥാനം (6 R
കളത്തിനു പുറത്തെ ശതകോടീശ്വരൻ
ലോകത്തെ ഏറ്റവും വിലപിടിപ്പുള്ള ബ്രാൻഡ് അംബാസഡർമാരിലൊരാൾ, ആഡംബര ഫാഷൻ ബ്രാൻഡിന്റെ ഉടമ, അത്യാഡംബര ഹോട്ടൽ ശൃംഖലയുടെ പങ്കാളി... ലയണൽ മെസ്സി എന്ന ഫുട്ബോൾ മാന്ത്രികൻ കളിക്കളത്തിന് പുറത്ത് ഓരോ ദിവസവും സമ്പാദിക്കുന്നത് ലക്ഷക്കണക്കിന് രൂപയാണ്
മെസ്സിയും മലയാളിയും തമ്മിൽ
മെസ്സിയോ ക്രിസ്റ്റ്യാനോയോ? ലോകകപ്പ് വിജയത്തിലൂടെ ലയണൽ മെസ്സി ഈ ചോദ്യത്തിനുള്ള ഉത്തരം നൽകിയിരിക്കുന്നു
നിലവാരം ഉയർത്തും
ഇന്ത്യൻ ഫുട്ബോളിൽ വിപ്ലവകരമായ മാറ്റം കൊണ്ടുവരാനുള്ള ഒരുക്കത്തിലാണ് അഖിലേന്ത്യ ഫുട്ബോൾ ഫെഡറേഷന്റെ പുതിയ കമ്മിറ്റി. എ.ഐ.എഫ്.എഫ്. ജനറൽ സെക്രട്ടറി ഷാജി പ്രഭാകർ സംസാരിക്കുന്നു
ആരാണ് സന്തോഷം ആഗ്രഹിക്കുന്നത്.....?
ആദ്യമായി ഇന്ത്യയ്ക്ക് പുറത്ത് സന്തോഷ് ട്രോഫി മത്സരങ്ങൾ കളിക്കുക എന്ന സ്വപ്നമാണ് കേരള താരങ്ങൾക്ക് നഷ്ടമായിരിക്കുന്നത്. ഒഡിഷയിൽ നടന്ന ഫൈനൽ റൗണ്ടിൽ തീർത്തും മോശം പ്രകടനമായിരുന്നു കേരളം കാഴ്ചവെച്ചത്
പ്രതിഭയുടെ പടയൊരുക്കം
റോജർ, നഡാൽ, ജോക്കോവിച്ച് ത്രയത്തിനുശേഷം ആധുനിക ടെന്നീസിൽ പ്രഭാവം തീർക്കുകയാണ് സ്റ്റെഫാനോസ് സിറ്റ്സിപാസ്
വേദനിപ്പിച്ച് വൂമർ
2007 ലോകകപ്പ് സംഭവബഹുലമായിരുന്നു. ഇന്ത്യയും പാകിസ്താനും ആദ്യ റൗണ്ടിൽ തന്നെ പുറത്തായി. പക്ഷെ, ആ പരാജയങ്ങളേക്കാൾ വിൻഡീസ് ലോകകപ്പിനെ പിടിച്ചുകുലുക്കിയത് പാകിസ്താൻ പരിശീലകൻ ബോബ് വൂമറുടെ മരണമായിരുന്നു. ചുരുളഴിയാത്ത രഹസ്യമായി ആ മരണം ഇന്നും നിലനിൽക്കുന്നു