![മെസ്സിഹാസം മെസ്സിഹാസം](https://cdn.magzter.com/1347858754/1680698905/articles/OcWWw0h481682343649595/1682344104300.jpg)
മനുഷ്യന്റെ ചിന്തകൾക്കും ഭാവനകൾക്കുമൊക്കെ അതിരുകളുണ്ട്. കവിഭാവന അങ്ങനെയല്ലെങ്കിലും. എത്രയെഴുതിയാലും എത്ര വർണിച്ചാലും വാക്കുകൾ പരിമിതമാകുന്ന ചില യാഥാർഥ്യങ്ങളുണ്ട്. ലയണൽ മെസ്സി അങ്ങനെ കവിതയ്ക്കു പുറത്തായ യാഥാർഥ്യമാണ്. മനുഷ്യസാധ്യമായ വാഴ്ത്തുപാട്ടുകളൊക്കെ ആ കാൽച്ചുവടുകളിൽ എന്നേ വീണടിഞ്ഞു. എന്തെഴുതിയാലും അതൊക്കെ അപ്രസക്തമാക്കുന്ന, മഴവില്ലഴകുള്ള മറ്റൊരു ഫ്രീക്കിക്ക് ആ ഇടംകാലിൽനിന്ന് പിറവികൊള്ളും. എല്ലാ വിലയിരുത്തലുകളും അപ്രസ ക്തമാക്കുന്ന മാന്ത്രികനെയാണ് നാം സാങ്കേതികത്തികവിന്റെ ചതുരക്കള്ളികളിൽ ഒതുക്കാൻ ശ്രമിക്കുന്നത്.
അല്ലെങ്കിൽ, ജൂലിയൻ അൽവാരസിനോടു ചോദിക്കൂ. വേണ്ട, ഒപ്പമോടി തോറ്റവനെന്ന് ഇനിയുള്ള കാലമത്രയും അഹങ്കരിക്കാൻ പോകുന്ന ക്രൊയേഷ്യക്കാരൻ ജോസ്കോ ഗ്വാർഡിയോളിനോട് ചോദിക്കൂ. ലോകകപ്പിന്റെ സെമിഫൈനലിൽ പിറന്ന ആ സമ്മോഹനമുഹൂർത്തത്തിന്റെ നേർസാക്ഷിയാവാൻ ഭാഗ്യം കിട്ടിയയാൾ എന്നാകും ഗ്വാർഡിയോൾ ചിലപ്പോൾ സ്വയം വിലയിരുത്തുക. മധ്യനിരയിൽനിന്ന് മെസ്സി കുതിക്കുമ്പോൾ, ഒരനക്കം കൊണ്ടുപോലും ആ കുതിപ്പിനെ തടയാൻ ഗ്വാർഡിയോളിന് കഴിഞ്ഞില്ല. ചിലപ്പോൾ ആ കാലുകളുടെ സുന്ദരചലനങ്ങൾ അയാൾ ആസ്വദിച്ചുപോയിരിക്കാം. ഒടുവിൽ ഗോൾ മുഖത്ത് ഒരു തലോടൽകൊണ്ട് പന്തിനെ വലയിലേക്ക് തട്ടിയിടാൻ നിയോഗിക്കപ്പെട്ട അൽവാരസും ആ നീക്കത്തിന്റെ കണ്ണിയായി. മെസ്സിയുടെ കളിയഴകിൽ ഭ്രമിച്ചുപോകാതെ, ആ പന്തിനെ ലക്ഷ്യത്തിലെത്തിക്കാൻ അൽവാരസിനെ പ്രാപ്തനാക്കിയിരിക്കുക ഇത്രയും കാലം ആവർത്തിച്ചാവർത്തിച്ചു കണ്ടു മനപ്പാഠമാക്കിയ അനേകമനേകം മെസ്സി നീക്കങ്ങളാകാം.
ഖത്തർ ലോകകപ്പ് മെസ്സിയുടെ കളിയ ഴകിന്റെ പ്രദർശനവേദിയായിരുന്നു. മെസ്സി മുഹൂർത്തങ്ങൾ കോർത്തിണക്കിയ നൃത്ത ശില്പം.
This story is from the {{IssueName}} edition of {{MagazineName}}.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.
Already a subscriber ? Sign In
This story is from the {{IssueName}} edition of {{MagazineName}}.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.
Already a subscriber? Sign In
![സച്ചിന് പ്രായം പതിനാറ് സച്ചിന് പ്രായം പതിനാറ്](https://reseuro.magzter.com/100x125/articles/1423/1304397/K-fUMpjB81684674355820/1684680539037.jpg)
സച്ചിന് പ്രായം പതിനാറ്
മുപ്പതുകളുടെ അവസാനത്തിലും സച്ചിൻ തെണ്ടുൽക്കർ എന്ന പ്രതിഭയിൽ പഴയ പതിനാറുകാരന്റെ പ്രതിഭയും പ്രസരിപ്പുമുണ്ടായിരുന്നു. ബ്രിട്ടീഷുകാർ ഇന്ത്യ വിട്ടുപോയിട്ടും, അവർ തന്ന കൊളോണിയൽ കളിരീതികൾ തുടർന്നവരായിരുന്നു അതുവരെയുള്ള ഇന്ത്യൻ കളിക്കാരേറെയും. ആ കൊളോണിയൽ കാലത്തിന്റെ അന്ത്യം കുറിക്കാനെത്തിയ ജീനിയസ് ആയിരുന്നു സച്ചിൻ തെണ്ടുൽക്കർ.
![സചാച്ചുവിന്റെ ലോകം സചാച്ചുവിന്റെ ലോകം](https://reseuro.magzter.com/100x125/articles/1423/1304397/clNKz2YX81684567990563/1684674288786.jpg)
സചാച്ചുവിന്റെ ലോകം
മുംബൈയിലെ ഇടത്തരം മധ്യവർഗകുടുംബത്തിൽ ജനിച്ച സച്ചിൻ തെണ്ടുൽക്കർ ക്രിക്കാകമടക്കിവാണ ചാമ്പ്യനും ദേശീയ നായകനുമായിത്തീർന്നതിനു പിന്നിൽ സംഭവബഹുലവും നാടകീയവുമായ ഒരു കഥയുണ്ട്. തിരിച്ചടികളിൽനിന്ന് കരകയറി വിജയം വരിക്കാനുള്ള കഴിവ് സച്ചിന് ചെറുപ്പം തൊട്ടേ ഉണ്ടായിരുന്നു.
![മെസ്സിഹാസം മെസ്സിഹാസം](https://reseuro.magzter.com/100x125/articles/1423/1271567/OcWWw0h481682343649595/1682344104300.jpg)
മെസ്സിഹാസം
ഫുട്ബോളിൽ ഇതിഹാസങ്ങൾ ഒരുപാടുണ്ടാകാം. എന്നാൽ ഒരേയൊരു മെസ്സിയേയുള്ളൂ. ആരാധകർ നെഞ്ചിലേറ്റിയ അനശ്വരജൻമം
![മെസ്സി റിപ്പബ്ലിക്ക് മെസ്സി റിപ്പബ്ലിക്ക്](https://reseuro.magzter.com/100x125/articles/1423/1271567/7z3ZBbljc1681033688885/1681052649495.jpg)
മെസ്സി റിപ്പബ്ലിക്ക്
1986 ലോകകപ്പ് വിജയമാണ് കേരളത്തിൽ അർജന്റീനയ്ക്ക് ആരാധകരെ സൃഷ്ടിച്ചത്. അന്ന് മാറഡോണയെ ആരാധിച്ചവരുടെ ഹൃദയത്തിലാണ് ഇന്ന് ലയണൽ മെസ്സിയുടെ സ്ഥാനം (6 R
![കളത്തിനു പുറത്തെ ശതകോടീശ്വരൻ കളത്തിനു പുറത്തെ ശതകോടീശ്വരൻ](https://reseuro.magzter.com/100x125/articles/1423/1271567/bdCJ7A_bH1681033118343/1681052331618.jpg)
കളത്തിനു പുറത്തെ ശതകോടീശ്വരൻ
ലോകത്തെ ഏറ്റവും വിലപിടിപ്പുള്ള ബ്രാൻഡ് അംബാസഡർമാരിലൊരാൾ, ആഡംബര ഫാഷൻ ബ്രാൻഡിന്റെ ഉടമ, അത്യാഡംബര ഹോട്ടൽ ശൃംഖലയുടെ പങ്കാളി... ലയണൽ മെസ്സി എന്ന ഫുട്ബോൾ മാന്ത്രികൻ കളിക്കളത്തിന് പുറത്ത് ഓരോ ദിവസവും സമ്പാദിക്കുന്നത് ലക്ഷക്കണക്കിന് രൂപയാണ്
![മെസ്സിയും മലയാളിയും തമ്മിൽ മെസ്സിയും മലയാളിയും തമ്മിൽ](https://reseuro.magzter.com/100x125/articles/1423/1271567/OuTRXBQ__1681032629809/1681051875007.jpg)
മെസ്സിയും മലയാളിയും തമ്മിൽ
മെസ്സിയോ ക്രിസ്റ്റ്യാനോയോ? ലോകകപ്പ് വിജയത്തിലൂടെ ലയണൽ മെസ്സി ഈ ചോദ്യത്തിനുള്ള ഉത്തരം നൽകിയിരിക്കുന്നു
![നിലവാരം ഉയർത്തും നിലവാരം ഉയർത്തും](https://reseuro.magzter.com/100x125/articles/1423/1240881/WggdP5eWC1678544855981/1678557515439.jpg)
നിലവാരം ഉയർത്തും
ഇന്ത്യൻ ഫുട്ബോളിൽ വിപ്ലവകരമായ മാറ്റം കൊണ്ടുവരാനുള്ള ഒരുക്കത്തിലാണ് അഖിലേന്ത്യ ഫുട്ബോൾ ഫെഡറേഷന്റെ പുതിയ കമ്മിറ്റി. എ.ഐ.എഫ്.എഫ്. ജനറൽ സെക്രട്ടറി ഷാജി പ്രഭാകർ സംസാരിക്കുന്നു
![ആരാണ് സന്തോഷം ആഗ്രഹിക്കുന്നത്.....? ആരാണ് സന്തോഷം ആഗ്രഹിക്കുന്നത്.....?](https://reseuro.magzter.com/100x125/articles/1423/1240881/LsI6T4xSX1678544735181/1678556876818.jpg)
ആരാണ് സന്തോഷം ആഗ്രഹിക്കുന്നത്.....?
ആദ്യമായി ഇന്ത്യയ്ക്ക് പുറത്ത് സന്തോഷ് ട്രോഫി മത്സരങ്ങൾ കളിക്കുക എന്ന സ്വപ്നമാണ് കേരള താരങ്ങൾക്ക് നഷ്ടമായിരിക്കുന്നത്. ഒഡിഷയിൽ നടന്ന ഫൈനൽ റൗണ്ടിൽ തീർത്തും മോശം പ്രകടനമായിരുന്നു കേരളം കാഴ്ചവെച്ചത്
![പ്രതിഭയുടെ പടയൊരുക്കം പ്രതിഭയുടെ പടയൊരുക്കം](https://reseuro.magzter.com/100x125/articles/1423/1240881/lTROdX5FY1678544584868/1678549817615.jpg)
പ്രതിഭയുടെ പടയൊരുക്കം
റോജർ, നഡാൽ, ജോക്കോവിച്ച് ത്രയത്തിനുശേഷം ആധുനിക ടെന്നീസിൽ പ്രഭാവം തീർക്കുകയാണ് സ്റ്റെഫാനോസ് സിറ്റ്സിപാസ്
![വേദനിപ്പിച്ച് വൂമർ വേദനിപ്പിച്ച് വൂമർ](https://reseuro.magzter.com/100x125/articles/1423/1240881/k-tE5fbrj1678344389162/1678381842325.jpg)
വേദനിപ്പിച്ച് വൂമർ
2007 ലോകകപ്പ് സംഭവബഹുലമായിരുന്നു. ഇന്ത്യയും പാകിസ്താനും ആദ്യ റൗണ്ടിൽ തന്നെ പുറത്തായി. പക്ഷെ, ആ പരാജയങ്ങളേക്കാൾ വിൻഡീസ് ലോകകപ്പിനെ പിടിച്ചുകുലുക്കിയത് പാകിസ്താൻ പരിശീലകൻ ബോബ് വൂമറുടെ മരണമായിരുന്നു. ചുരുളഴിയാത്ത രഹസ്യമായി ആ മരണം ഇന്നും നിലനിൽക്കുന്നു