അറ്റമില്ലാതെ കിടക്കുന്ന പൊള്ളുന്ന മണൽപ്പരപ്പിൽ ഒട്ടകങ്ങളെയും നയിച്ചുകൊണ്ട് അവർ വരുന്നത് കാത്തിരിക്കുകയാണ് ലോകം. അവർ ജാലവിദ്യക്കാരെപ്പോലെ മിന്നൽപ്പിണരുകളെ സ്വപ്നങ്ങളാക്കി മാറ്റുന്നവരാണ്. മരുഭൂമി താണ്ടുമ്പോൾ, അവരുടെ പാദങ്ങൾ വിണ്ടുകീറിയിട്ടുണ്ടാകുമെങ്കിലും പ്രതീക്ഷകൾ അവരെ ഉന്മത്തരാക്കിയിരിക്കും. ഖത്തറിലെ മണൽപ്പരപ്പുകൾ താണ്ടിവന്ന മനുഷ്യരുടെ ജീവിതമാണ് ഒരു നാടോടിക്കഥയിലെന്നപോലെ അൽബെയ്ത്ത് സ്റ്റേഡിയത്തിൽ നിഴലും നിലാവുമായി നിറഞ്ഞത്. ഒരു കൈക്കുമ്പിൾ നിറയെ കാൽപ്പന്തിന്റെ മനോഹാരിത തണുപ്പിച്ചാറ്റിയ ദാഹജലത്തിനായി കൈ നീട്ടുമ്പോൾ 22-ാം മഞ്ഞക്കപ്പ് ഏത് രാജ്യത്തേക്ക് പറക്കും എന്നതൊരു ആകാംക്ഷയല്ല.
ലുസെയിൽ സ്റ്റേഡിയത്തിൽ കടൽ കടന്നുവന്ന ആൽബി സെലസ്റ്റേ, പ്രാർഥനാ നിർഭരമായ ഹൃദയത്തോടെ നിൽക്കുമ്പോൾ മരുഭൂമിയിലൂടെ കടന്നുവന്ന അറേബ്യൻ പോരാളികളുടെ ആരാധകർ, അതിലേറെ വീര്യത്തോടെ സൗദിയുടെ പോരാട്ടത്തിനായി കാത്തിരിക്കുകയായിരുന്നു. അവരുടെ കണ്ണുകൾ, അസൂയയോടെ, ലിയോ മെസ്സി എന്ന ജാലവിദ്യക്കാരന്റെ ബൂട്ടിലേക്ക് നോക്കിയിരിക്കണം. പന്ത്, അയാളുടെ കാലടക്കത്തിന്റെ പര്യായമായിരുന്നു. തുടർച്ചയായി 36 മത്സരങ്ങളിൽ എതിരാളികളെ കീഴടക്കിവന്ന അർജന്റീനയുടെ നായകനാണയാൾ. ആ മനസ്സിൽ, രാജ്യത്തിന്റെ ട്രോഫി റൂമിലേക്ക് ഒരു ലോകകിരീടംകൂ ടി എന്നൊരു കിനാവുണ്ട്.
പത്താമത്തെ മിനിറ്റിൽ സൗദികൾ ചകിതരായി. പടവുകളിൽ പ്രാർഥന നിറഞ്ഞു. ആ പെനാൽട്ടി മെസ്സി ലക്ഷ്യത്തിൽ എത്തിച്ചപ്പോൾ ആ രാജ്യം ഇതാ യാത്രയാരംഭിച്ചു എന്നാണ് തോന്നിയത്. എന്നാൽ ഒന്നാം പകുതി കഴിഞ്ഞപ്പോൾ സൗദിയുടെ ലോക്കർ റൂമിൽ ഒരു പരിഭാഷകനൊപ്പം നിലയുറപ്പിച്ച ഹെർവെ റെനാർഡ് എന്ന പരിശീലകൻ, ഒരു സിംഹത്തെപ്പോലെ ഗർജിച്ചു. പരിഭാഷകൻ അതിനെക്കാൾ ഉച്ചത്തിൽ തീ പടർത്തുന്നതുപോലെ വാക്കുകൾകൊണ്ട് കളിക്കാരെ പൊള്ളിച്ചു. അവസാനം പറഞ്ഞത് ഇത്രമാത്രം, ചെല്ല്, പിച്ചിലേക്ക് ചെല്ല്, കീഴടക്ക്...
This story is from the {{IssueName}} edition of {{MagazineName}}.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.
Already a subscriber ? Sign In
This story is from the {{IssueName}} edition of {{MagazineName}}.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.
Already a subscriber? Sign In
സച്ചിന് പ്രായം പതിനാറ്
മുപ്പതുകളുടെ അവസാനത്തിലും സച്ചിൻ തെണ്ടുൽക്കർ എന്ന പ്രതിഭയിൽ പഴയ പതിനാറുകാരന്റെ പ്രതിഭയും പ്രസരിപ്പുമുണ്ടായിരുന്നു. ബ്രിട്ടീഷുകാർ ഇന്ത്യ വിട്ടുപോയിട്ടും, അവർ തന്ന കൊളോണിയൽ കളിരീതികൾ തുടർന്നവരായിരുന്നു അതുവരെയുള്ള ഇന്ത്യൻ കളിക്കാരേറെയും. ആ കൊളോണിയൽ കാലത്തിന്റെ അന്ത്യം കുറിക്കാനെത്തിയ ജീനിയസ് ആയിരുന്നു സച്ചിൻ തെണ്ടുൽക്കർ.
സചാച്ചുവിന്റെ ലോകം
മുംബൈയിലെ ഇടത്തരം മധ്യവർഗകുടുംബത്തിൽ ജനിച്ച സച്ചിൻ തെണ്ടുൽക്കർ ക്രിക്കാകമടക്കിവാണ ചാമ്പ്യനും ദേശീയ നായകനുമായിത്തീർന്നതിനു പിന്നിൽ സംഭവബഹുലവും നാടകീയവുമായ ഒരു കഥയുണ്ട്. തിരിച്ചടികളിൽനിന്ന് കരകയറി വിജയം വരിക്കാനുള്ള കഴിവ് സച്ചിന് ചെറുപ്പം തൊട്ടേ ഉണ്ടായിരുന്നു.
മെസ്സിഹാസം
ഫുട്ബോളിൽ ഇതിഹാസങ്ങൾ ഒരുപാടുണ്ടാകാം. എന്നാൽ ഒരേയൊരു മെസ്സിയേയുള്ളൂ. ആരാധകർ നെഞ്ചിലേറ്റിയ അനശ്വരജൻമം
മെസ്സി റിപ്പബ്ലിക്ക്
1986 ലോകകപ്പ് വിജയമാണ് കേരളത്തിൽ അർജന്റീനയ്ക്ക് ആരാധകരെ സൃഷ്ടിച്ചത്. അന്ന് മാറഡോണയെ ആരാധിച്ചവരുടെ ഹൃദയത്തിലാണ് ഇന്ന് ലയണൽ മെസ്സിയുടെ സ്ഥാനം (6 R
കളത്തിനു പുറത്തെ ശതകോടീശ്വരൻ
ലോകത്തെ ഏറ്റവും വിലപിടിപ്പുള്ള ബ്രാൻഡ് അംബാസഡർമാരിലൊരാൾ, ആഡംബര ഫാഷൻ ബ്രാൻഡിന്റെ ഉടമ, അത്യാഡംബര ഹോട്ടൽ ശൃംഖലയുടെ പങ്കാളി... ലയണൽ മെസ്സി എന്ന ഫുട്ബോൾ മാന്ത്രികൻ കളിക്കളത്തിന് പുറത്ത് ഓരോ ദിവസവും സമ്പാദിക്കുന്നത് ലക്ഷക്കണക്കിന് രൂപയാണ്
മെസ്സിയും മലയാളിയും തമ്മിൽ
മെസ്സിയോ ക്രിസ്റ്റ്യാനോയോ? ലോകകപ്പ് വിജയത്തിലൂടെ ലയണൽ മെസ്സി ഈ ചോദ്യത്തിനുള്ള ഉത്തരം നൽകിയിരിക്കുന്നു
നിലവാരം ഉയർത്തും
ഇന്ത്യൻ ഫുട്ബോളിൽ വിപ്ലവകരമായ മാറ്റം കൊണ്ടുവരാനുള്ള ഒരുക്കത്തിലാണ് അഖിലേന്ത്യ ഫുട്ബോൾ ഫെഡറേഷന്റെ പുതിയ കമ്മിറ്റി. എ.ഐ.എഫ്.എഫ്. ജനറൽ സെക്രട്ടറി ഷാജി പ്രഭാകർ സംസാരിക്കുന്നു
ആരാണ് സന്തോഷം ആഗ്രഹിക്കുന്നത്.....?
ആദ്യമായി ഇന്ത്യയ്ക്ക് പുറത്ത് സന്തോഷ് ട്രോഫി മത്സരങ്ങൾ കളിക്കുക എന്ന സ്വപ്നമാണ് കേരള താരങ്ങൾക്ക് നഷ്ടമായിരിക്കുന്നത്. ഒഡിഷയിൽ നടന്ന ഫൈനൽ റൗണ്ടിൽ തീർത്തും മോശം പ്രകടനമായിരുന്നു കേരളം കാഴ്ചവെച്ചത്
പ്രതിഭയുടെ പടയൊരുക്കം
റോജർ, നഡാൽ, ജോക്കോവിച്ച് ത്രയത്തിനുശേഷം ആധുനിക ടെന്നീസിൽ പ്രഭാവം തീർക്കുകയാണ് സ്റ്റെഫാനോസ് സിറ്റ്സിപാസ്
വേദനിപ്പിച്ച് വൂമർ
2007 ലോകകപ്പ് സംഭവബഹുലമായിരുന്നു. ഇന്ത്യയും പാകിസ്താനും ആദ്യ റൗണ്ടിൽ തന്നെ പുറത്തായി. പക്ഷെ, ആ പരാജയങ്ങളേക്കാൾ വിൻഡീസ് ലോകകപ്പിനെ പിടിച്ചുകുലുക്കിയത് പാകിസ്താൻ പരിശീലകൻ ബോബ് വൂമറുടെ മരണമായിരുന്നു. ചുരുളഴിയാത്ത രഹസ്യമായി ആ മരണം ഇന്നും നിലനിൽക്കുന്നു