ഓണം; അതൊരു നൊസ്റ്റാൾജിയയാണ് ബി. സന്ധ്വ(റിട്ട. ഡി.ജി.പി)
Mahilaratnam|September 2024
ഇപ്പോഴും അത്തപ്പൂവിടും ഊഞ്ഞാലുകെട്ടും.. എല്ലാം പഴയതുപോലെ തന്നെ ചെയ്യും.. അച്ഛനും അമ്മയും കൂടെയുള്ളതിനാൽ ചില കാര്യങ്ങളിലെങ്കിലും ആ പഴമ നിലനിർത്താൻ കഴിയുന്നുണ്ട്. അതൊക്കെ വലിയ നൊസ്റ്റാൾജിയയാണ്.
പി. ജയചന്ദ്രൻ
ഓണം; അതൊരു നൊസ്റ്റാൾജിയയാണ് ബി. സന്ധ്വ(റിട്ട. ഡി.ജി.പി)

സംസ്ഥാന പോലീസ് വകുപ്പിൽ ഡി.ജി.പി തസ്തികയിൽ നിന്ന് വിരമിച്ച ബി. സന്ധ്യയ്ക്ക് ഡിപ്പാർട്ടുമെന്റിൽ ഒരു വിളിപ്പേരുണ്ട്; പെൺസിങ്കം. കേരള മനസ്സാക്ഷിയെ നടുക്കിയ ജിഷാവധം, കോളിളക്കം സൃഷ്ടിച്ച നടിയെ ആക്രമിച്ച കേസ്...തുടങ്ങി ഒട്ടനവധി കേസുകളിലെ അന്വേഷണമികവിന് ലഭിച്ച അംഗീകാരം തന്നെയാണ് ആ വിളിപ്പേര്.

സർവ്വീസിൽ നിന്ന് വിരമിച്ച ശേഷം ഇപ്പോൾ കേരളാ റിയൽ എസ്റ്റേറ്റ് റെഗുലേറ്ററി അതോറിറ്റി(RERA) മെമ്പറായി പ്രവർത്തിക്കുന്ന സന്ധ്യയ്ക്ക് ഓണത്തെപ്പറ്റി പറയുമ്പോൾ നൂറുനാവാണ്. ആ പഴയ പാവാടക്കാരിയുടെ മനസ്സ്.

ആലപ്പുഴയിലെ വാടകവീട്ടിലും, പാലായിലെ അച്ഛന്റെ തറവാട്ടിലും, ഈരാറ്റുപേട്ടയ്ക്കടുത്ത് തലപ്പലത്തെ അമ്മയുടെ തറവാട്ടിലും, കളത്തുകടവിലെ വല്യമ്മൂമ്മയുടെ(അപ്പൂപ്പന്റെ അമ്മ) തറവാട്ടിലുമൊക്കെയായി ആഘോഷിച്ച ഓണത്തെക്കുറിച്ചുള്ള ആ നല്ല ഓർമ്മകൾ നാൾസ്റ്റാൾജിയയായി സൂക്ഷിക്കുകയാണ് ഈ ഐ.പി.എസുകാരി. ആ ഓർമ്മകളിലൂടെ...

അച്ഛന് ജോലി ആലപ്പുഴയിലായിരുന്നതു കൊണ്ട് എന്റെ കുട്ടിക്കാലം മിക്കവാറും ആലപ്പുഴയിലായിരുന്നു. അവിടെ ഠൗണിൽ തന്നെയുള്ള ഒരു വാടകവീട്ടിലായിരുന്നു താമസം. അതുകൊണ്ടുതന്നെ ഓണത്തെപ്പറ്റിയുള്ള എന്റെ ഓർമ്മകളിൽ ഇന്നും മങ്ങാതെ തെളിഞ്ഞുനിൽക്കുന്നത് മുല്ലയ്ക്കൽ ക്ഷേത്രത്തിനടുത്തുള്ള ആ വാടക വീടും പരിസരവുമാണ്.

വിശാലമായ വലിയൊരു കോമ്പൗണ്ടിലായിരുന്നു ആലപ്പുഴയിൽ ഞങ്ങൾ താമസിച്ചിരുന്ന വീട്. മതിലുകളോ വേലിയോ ഒന്നുമില്ലാതെ കുറേ വീടുകളുണ്ടായിരുന്നു ആ കോമ്പൗണ്ടിൽ. കൊങ്ങിണി സമുദായത്തിൽപ്പെട്ട ഒരാളായിരുന്നു എല്ലാത്തിന്റെയും ഉടമസ്ഥൻ. കൂട്ടത്തിലൊരു വീട്ടിൽത്തന്നെയാണ് അദ്ദേഹവും കുടുംബവും താമസിച്ചിരുന്നത്.

അവർക്ക് ഓണത്തെക്കാൾ പ്രധാനം ആവണി അവിട്ടമാണ്. ഓണത്തിന് മുൻപായുള്ള ആവണി അവിട്ടത്തെ പിള്ളേരോണം, എന്നും വിളിക്കാറുണ്ട്. അങ്ങനൊരു പേരുള്ളതുകൊണ്ടാണോ എന്നറിയില്ല, ആ ദിവസം ഈ വീട്ടുമടസ്ഥൻ ഞങ്ങൾ പിള്ളേരെയൊക്കെ വിളിച്ച് പഴം കൊണ്ടുള്ള പായസം, ഇട്ടു എന്നുപറയുന്ന ഒരു പലഹാരം(പ്ലാവില കുമ്പിളുകുത്തി അതിൽ അരിമാവ് കുഴച്ച് നിറയ്ക്കുന്നത്) എന്നിവ തരും.

This story is from the {{IssueName}} edition of {{MagazineName}}.

Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.

This story is from the {{IssueName}} edition of {{MagazineName}}.

Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.

MORE STORIES FROM MAHILARATNAMView all
മനസ്സും ആരോഗ്വവും സംരക്ഷിക്കപ്പെടണം
Mahilaratnam

മനസ്സും ആരോഗ്വവും സംരക്ഷിക്കപ്പെടണം

മംമ്താ മോഹൻദാസ്

time-read
1 min  |
December 2024
രോഗശമനം പഴങ്ങളിലൂടെ
Mahilaratnam

രോഗശമനം പഴങ്ങളിലൂടെ

ഓരോ പഴവർഗ്ഗത്തിനും വെവ്വേറെ ഗുണങ്ങളാണുള്ളത്. അതിനാൽ പഴവർഗ്ഗങ്ങളുടെ ഗുണമറിഞ്ഞ് അവ തെരഞ്ഞെടുക്കുക

time-read
1 min  |
December 2024
സമർപ്പണ ഭാവത്തിൽ 'വേളി'
Mahilaratnam

സമർപ്പണ ഭാവത്തിൽ 'വേളി'

ശബരിമല മേൽശാന്തി അരുൺകുമാർ നമ്പൂതിരിയുടെ ഭാര്യ അമ്പിളി മഹിളാരത്നത്തോട്....

time-read
3 mins  |
December 2024
സ്ത്രീകൾ ഇനി തീ തിന്നേണ്ട
Mahilaratnam

സ്ത്രീകൾ ഇനി തീ തിന്നേണ്ട

'യൂറിനറി ഇൻകോണ്ടിനെൻസ്' ദുരിതത്തോടു വിടപറയാം

time-read
3 mins  |
December 2024
ദൈവം കനിഞ്ഞു
Mahilaratnam

ദൈവം കനിഞ്ഞു

ഏഷ്യയിലെ ഏറ്റവും വലിയ ജീവകാരുണ്യ കൂട്ടുകുടുംബത്തിലെ രണ്ടാം നിരക്കാരൻ അഥവാ പാരമ്പര്യവഴിയിലെ മൂന്നാം തലമുറക്കാരൻ -പി.എസ്.അമൽരാജ്

time-read
4 mins  |
December 2024
ഒരുക്കാം, സ്നേഹസന്ദേശങ്ങളുടെ പുൽക്കൂട്
Mahilaratnam

ഒരുക്കാം, സ്നേഹസന്ദേശങ്ങളുടെ പുൽക്കൂട്

എങ്ങും നക്ഷത്രവിളക്കുകൾ തെളിഞ്ഞു തുടങ്ങി

time-read
3 mins  |
December 2024
വീണു വീണ് ഉയർത്തെഴുന്നേൽക്കാം
Mahilaratnam

വീണു വീണ് ഉയർത്തെഴുന്നേൽക്കാം

ഗാർഹിക പീഡനം, പോലീസ് കേസ്, ഡിവോഴ്സ്.. എന്നിങ്ങനെ പല വീഴ്ചകളിൽ നിന്നും ഉയർത്തെഴുന്നേറ്റ ശോഭ വിശ്വനാഥിന്റെ തുറന്ന സംഭാഷണം...

time-read
2 mins  |
December 2024
വേദനയിലെ ആശ്വാസം
Mahilaratnam

വേദനയിലെ ആശ്വാസം

ദിവ്യ കൃഷ്ണൻകുട്ടിയുടെ സിനിമായാത്ര.

time-read
1 min  |
December 2024
ശരിയായ സമയം ശരിയായ സ്ഥലം സിനിമയ്ക്ക്
Mahilaratnam

ശരിയായ സമയം ശരിയായ സ്ഥലം സിനിമയ്ക്ക്

തന്റെ സിനിമായാത്രകളും പുതിയ വിശേഷങ്ങളും പങ്കുവച്ച് നടൻ സഞ്ജു സാനിച്ചൻ

time-read
2 mins  |
December 2024
സവിശേഷതകൾ നിറഞ്ഞ ഇളനീർ
Mahilaratnam

സവിശേഷതകൾ നിറഞ്ഞ ഇളനീർ

ഫ്രഷായിട്ടുള്ള ഇളനീർ വെട്ടിയ ഉടൻ തന്നെ കുടിക്കുന്നതാണ് നല്ലത്. ഫ്രിഡ്ജിൽ വയ്ക്കുന്നുവെങ്കിൽ വച്ച് ഇരുപത്തിനാല് മണിക്കൂറിനുള്ളിൽ കുടിക്കേണ്ടതാണ്

time-read
1 min  |
December 2024