ദൈവം കനിഞ്ഞു
Mahilaratnam|December 2024
ഏഷ്യയിലെ ഏറ്റവും വലിയ ജീവകാരുണ്യ കൂട്ടുകുടുംബത്തിലെ രണ്ടാം നിരക്കാരൻ അഥവാ പാരമ്പര്യവഴിയിലെ മൂന്നാം തലമുറക്കാരൻ -പി.എസ്.അമൽരാജ്
പി. ജയചന്ദ്രൻ
ദൈവം കനിഞ്ഞു

പുനലൂർ പ്ലാച്ചേരി വേങ്ങവിളയിൽ ചെല്ലപ്പന് പുനലൂർ മുൻസിപ്പാലിറ്റിയിലായിരുന്നു ജോലി. തമിഴ്നാടുമായി അതിർത്തി പങ്കിടുന്ന പ്രദേശമായതിനാൽ, അവിടെ നിന്നുള്ള യാചകരുടെ ഒട്ടും കുറവല്ലാത്ത വരവ് അന്നും ഇന്നും പുനലൂരിലേക്കുണ്ടാകാറുണ്ട്. ഭിന്നശേഷിക്കാർ മുതൽ മാനസിക രോഗികൾ വരെ കാണും ആ കൂട്ടത്തിൽ. നഗരത്തിലെ തെരുവുകളിൽ ഭിക്ഷയെടുത്തു ജീവിച്ചു പോന്ന അവർ മറ്റുള്ളവർക്ക് ഒരു പ്രശ്നമേ ആയിരുന്നില്ലെങ്കിലും ചെല്ലപ്പനെ സംബന്ധിച്ചിടത്തോളം അതൊരു വേദനിപ്പിക്കുന്ന കാഴ്ചയായിരുന്നു. അതുകൊണ്ടു തന്നെ ദിവസവും വൈകുന്നേരം ജോലി കഴിഞ്ഞ് വീട്ടിലേക്ക് പോകുമ്പോൾ അവരിൽ രണ്ടോ മൂന്നോ പേരെ യെങ്കിലും ചെല്ലപ്പൻ ഒപ്പം കൂട്ടുമായിരുന്നു. അവരെ വീട്ടിൽ കൊണ്ടുവന്ന് കുളി പ്പിച്ച്, മുടിയും താടിയു മൊക്കെ വടിച്ച്, വയറുനി റയെ ആഹാരവും മടങ്ങി പ്പോകാനുള്ള വണ്ടിക്കു ലിയും നൽകി ട്രെയിൻ കയ റ്റിവിടുക ചെല്ലപ്പന്റെ പതിവ് പരിപാടിയായിരുന്നു.

അതുകണ്ടാണ് മകൻ സോമരാജൻ വളർന്നത്. പലപ്പോഴും മക്കളായ തങ്ങൾക്ക് അരവയർ ആഹാരം നൽകുമ്പോഴും, തെരുവിൽ നിന്നു കൂട്ടികൊണ്ടുവരുന്ന തമിഴ് യാചകർക്ക് വയറുനിറയെ ആഹാരവും വസ്ത്രവും വണ്ടിക്കൂലിയുമൊക്കെ നൽകുന്ന അച്ഛന്റെ വലിയ മനസ്സ് സോമരാജനിലെ മനുഷ്യസ്നേഹിയെ മെല്ലെ തട്ടിയുണർത്തി പരുവപ്പെടുത്തുവാൻ തുടങ്ങി. പിന്നീട് കല്ലടയാറിന്റെ തീരത്ത് ഉയർന്നുപൊങ്ങിയ, ഏഷ്യയിലെതന്നെ ഏറ്റവും വലിയ ജീവകാരുണ്യകുടുംബത്തിന് ബീജാവാപം നടത്തുവാൻ സോമരാജന് പ്രേരണയും പ്രചോദനവുമായത് അച്ഛനിൽ നിന്നും പഠിച്ച മനുഷ്യസ്നേഹത്തിന്റെ ആ ആദ്യപാഠങ്ങളാണ്. ആയിരത്തി അഞ്ഞൂറിനുമേൽ അന്തേവാസികളാണ്, പത്തനാപുരത്ത ഗാന്ധിഭവനിൽ മാത്രം, സോമരാജനും കുടുംബവും പകർന്നു നൽകുന്ന സ്നേഹത്തണലിൽ സന്തോഷത്തോടെ കഴിഞ്ഞുകൂടുന്നത്. അപ്പൂപ്പനും അച്ഛനും നട്ടുവളർത്തിയ ആ നൻമ മരം വെള്ളവും വളവും നൽകി പരിപാലിക്കുന്ന ഒരു മൂന്നാം തലമുറക്കാരൻ കൂടിയുണ്ട് പത്തനാപുരം കുണ്ടയത്തെ ഈ വലിയ കൂട്ടുകുടുംബത്തിൽ സോമരാജന്റെ മകൻ അമൽ രാജ്. ഒപ്പം പഠിച്ചവരൊക്കെയും പലപല സുരക്ഷിതമാർഗ്ഗങ്ങളിലേക്കും തിരിഞ്ഞപ്പോൾ അപ്പൂപ്പന്റേയും അച്ഛ ന്റേയും മാർഗ്ഗമാണ് അമൽ രാജ് തെരഞ്ഞെടുത്തത്. അവർ കാട്ടിക്കൊടുത്ത കാരുണ്യത്തിന്റെ വഴിയെ സഞ്ചരിക്കാനാണ് അമൽ രാജ് തീരുമാനിച്ചത്.

ഗാന്ധിഭവൻ എന്ന സ്നേഹക്കൂടാരം

This story is from the {{IssueName}} edition of {{MagazineName}}.

Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.

This story is from the {{IssueName}} edition of {{MagazineName}}.

Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.

MORE STORIES FROM MAHILARATNAMView all
മനസ്സും ആരോഗ്വവും സംരക്ഷിക്കപ്പെടണം
Mahilaratnam

മനസ്സും ആരോഗ്വവും സംരക്ഷിക്കപ്പെടണം

മംമ്താ മോഹൻദാസ്

time-read
1 min  |
December 2024
രോഗശമനം പഴങ്ങളിലൂടെ
Mahilaratnam

രോഗശമനം പഴങ്ങളിലൂടെ

ഓരോ പഴവർഗ്ഗത്തിനും വെവ്വേറെ ഗുണങ്ങളാണുള്ളത്. അതിനാൽ പഴവർഗ്ഗങ്ങളുടെ ഗുണമറിഞ്ഞ് അവ തെരഞ്ഞെടുക്കുക

time-read
1 min  |
December 2024
സമർപ്പണ ഭാവത്തിൽ 'വേളി'
Mahilaratnam

സമർപ്പണ ഭാവത്തിൽ 'വേളി'

ശബരിമല മേൽശാന്തി അരുൺകുമാർ നമ്പൂതിരിയുടെ ഭാര്യ അമ്പിളി മഹിളാരത്നത്തോട്....

time-read
3 mins  |
December 2024
സ്ത്രീകൾ ഇനി തീ തിന്നേണ്ട
Mahilaratnam

സ്ത്രീകൾ ഇനി തീ തിന്നേണ്ട

'യൂറിനറി ഇൻകോണ്ടിനെൻസ്' ദുരിതത്തോടു വിടപറയാം

time-read
3 mins  |
December 2024
ദൈവം കനിഞ്ഞു
Mahilaratnam

ദൈവം കനിഞ്ഞു

ഏഷ്യയിലെ ഏറ്റവും വലിയ ജീവകാരുണ്യ കൂട്ടുകുടുംബത്തിലെ രണ്ടാം നിരക്കാരൻ അഥവാ പാരമ്പര്യവഴിയിലെ മൂന്നാം തലമുറക്കാരൻ -പി.എസ്.അമൽരാജ്

time-read
4 mins  |
December 2024
ഒരുക്കാം, സ്നേഹസന്ദേശങ്ങളുടെ പുൽക്കൂട്
Mahilaratnam

ഒരുക്കാം, സ്നേഹസന്ദേശങ്ങളുടെ പുൽക്കൂട്

എങ്ങും നക്ഷത്രവിളക്കുകൾ തെളിഞ്ഞു തുടങ്ങി

time-read
3 mins  |
December 2024
വീണു വീണ് ഉയർത്തെഴുന്നേൽക്കാം
Mahilaratnam

വീണു വീണ് ഉയർത്തെഴുന്നേൽക്കാം

ഗാർഹിക പീഡനം, പോലീസ് കേസ്, ഡിവോഴ്സ്.. എന്നിങ്ങനെ പല വീഴ്ചകളിൽ നിന്നും ഉയർത്തെഴുന്നേറ്റ ശോഭ വിശ്വനാഥിന്റെ തുറന്ന സംഭാഷണം...

time-read
2 mins  |
December 2024
വേദനയിലെ ആശ്വാസം
Mahilaratnam

വേദനയിലെ ആശ്വാസം

ദിവ്യ കൃഷ്ണൻകുട്ടിയുടെ സിനിമായാത്ര.

time-read
1 min  |
December 2024
ശരിയായ സമയം ശരിയായ സ്ഥലം സിനിമയ്ക്ക്
Mahilaratnam

ശരിയായ സമയം ശരിയായ സ്ഥലം സിനിമയ്ക്ക്

തന്റെ സിനിമായാത്രകളും പുതിയ വിശേഷങ്ങളും പങ്കുവച്ച് നടൻ സഞ്ജു സാനിച്ചൻ

time-read
2 mins  |
December 2024
സവിശേഷതകൾ നിറഞ്ഞ ഇളനീർ
Mahilaratnam

സവിശേഷതകൾ നിറഞ്ഞ ഇളനീർ

ഫ്രഷായിട്ടുള്ള ഇളനീർ വെട്ടിയ ഉടൻ തന്നെ കുടിക്കുന്നതാണ് നല്ലത്. ഫ്രിഡ്ജിൽ വയ്ക്കുന്നുവെങ്കിൽ വച്ച് ഇരുപത്തിനാല് മണിക്കൂറിനുള്ളിൽ കുടിക്കേണ്ടതാണ്

time-read
1 min  |
December 2024