ഞങ്ങളുടെ ആചാരപ്രകാരം അമ്മാവനാണ് ഓണക്കോടി തരേണ്ടത്. ഓണത്തിന് മുൻപേ അമ്മയുടെ വീട്ടിൽ പോയാൽ അമ്മാവൻ ഓണ ക്കോടി തരും. ആദ്യമൊക്കെ മുണ്ടായിരുന്നു തന്ന ത്. കാലം മാറിയതോടെ കാശ് തരും അല്ലെങ്കിൽ ഇഷ്ടമുള്ള വസ്ത്രങ്ങൾ എടുത്തുതരും. അധികവും കാശാണ് തന്നുകൊണ്ടിരുന്നത്. അതാകുമ്പോൾ കുട്ടികൾക്ക് ഇഷ്ടമുള്ളത് എടുക്കാമല്ലോ എന്ന അഭിപ്രായമായിരുന്നു അമ്മാവന്.
ഇല്ലത്തെ പെൺകുട്ടികളുടെ വേളി കഴിയുന്നതു വരെ ഓണക്കോടി നൽകാനുള്ള അവകാശം അവരവരുടെ അമ്മാവൻമാർക്കുള്ള തന്നെയാണ്. കുഞ്ഞുന്നാളിലേ ഞാനതാണ് കണ്ടുവളർന്നത്. ആ ലമ്പാടി ഇല്ലത്തുനിന്നും കൈതപ്രം കണ്ണാടി ഇല്ലത്തെ മരുമകളാകുന്നതുവരെ എനിക്ക് എന്റെ അമ്മാവനാണ് ഓണക്കോടി നൽകിയിരുന്നത്.
പ്രശസ്ത ചലച്ചിത്ര സംഗീത സംവിധായകനും ഗാനരചിയാവും നടനും സംവിധായകനുമായ കൈതപ്രം ദാമോദരൻ നമ്പൂതിരിയുടെ സഹോദരനും സംഗീത സംവിധായകനും കർണ്ണാടക സംഗീതജ്ഞനുമായിരുന്ന കൈതപ്രം വിശ്വനാഥന്റെ പത്നി ഗൗരി അന്തർജനം ഇല്ലത്തെ ഓണവും തന്റെ പ്രിയതമന്റെ ഓർമ്മകളും വായനക്കാരുമായി പങ്കുവയ്ക്കുകയാണ്.
ഒരുമയുടെ പൂക്കളം
ഞാൻ ജനിച്ചതും വളർന്നതുമെല്ലാം കാസർഗോഡ് ജില്ലയിലെ മടിക്കൈ ഗ്രാമത്തിലെ ആലമ്പാടി ഇല്ലത്താണ്. അച്ഛൻ വാസുദേവ പട്ടേരി, അമ്മ ഗൗരി അന്തർജ്ജനം, മാധവ പട്ടേരി, പത്മനാഭ പട്ടേരി, വാസുദേവ് പട്ടേരി എന്നീ മൂന്ന് സഹോദരങ്ങളും അടങ്ങിയതായിരുന്നു കുടുംബം. തിരുവനന്തപുരം ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിലെ തന്ത്രിവര്യനായിരുന്നു വാസുദേവേട്ടൻ. ഏട്ടൻ ഇന്ന് ഞങ്ങളോടൊപ്പമില്ല. കഴിഞ്ഞ ഏപ്രിൽ ആണ് ഏട്ടൻ പോയത്. അതിപ്പോഴും ഉൾക്കൊള്ളാൻ കഴിയാത്ത അവസ്ഥയാണ്. കണ്ണുകൾ തുടച്ചുകൊണ്ട് ഇല്ലത്തെ പൂക്കള ത്തെക്കുറിച്ച് പറഞ്ഞുതുടങ്ങി.
ഇല്ലത്തിന് ചുറ്റും വയലാണ്. മഴക്കാലമായതിനാൽ വെള്ളത്തിന് നടുവിൽ ഒരു ദ്വീപ്പോലെയുള്ള സ്ഥലമാണ്. വീടിനടുത്തൊക്കെ പൂക്കൾ കുറവാ ണ്. വയൽ കടന്നുപോയാൽ പിന്നെയുള്ളത് പാറയാണ്. പാറയിടുക്കിലുള്ള കാക്കപ്പൂവും വഴി യരികിലും വയൽക്കരയിലുമുള്ള പൂക്കളുമെല്ലാം ഞങ്ങൾ കുട്ടികൾ പറിച്ചെടുക്കും. ചിങ്ങം പിറക്കുന്നതോടെ മുറ്റത്തും അകത്തും പൂക്കളമൊരുക്കാനുള്ള തയ്യാറെടുപ്പുകൾ തുടങ്ങും.
This story is from the {{IssueName}} edition of {{MagazineName}}.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.
Already a subscriber ? Sign In
This story is from the {{IssueName}} edition of {{MagazineName}}.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.
Already a subscriber? Sign In
മനസ്സും ആരോഗ്വവും സംരക്ഷിക്കപ്പെടണം
മംമ്താ മോഹൻദാസ്
രോഗശമനം പഴങ്ങളിലൂടെ
ഓരോ പഴവർഗ്ഗത്തിനും വെവ്വേറെ ഗുണങ്ങളാണുള്ളത്. അതിനാൽ പഴവർഗ്ഗങ്ങളുടെ ഗുണമറിഞ്ഞ് അവ തെരഞ്ഞെടുക്കുക
സമർപ്പണ ഭാവത്തിൽ 'വേളി'
ശബരിമല മേൽശാന്തി അരുൺകുമാർ നമ്പൂതിരിയുടെ ഭാര്യ അമ്പിളി മഹിളാരത്നത്തോട്....
സ്ത്രീകൾ ഇനി തീ തിന്നേണ്ട
'യൂറിനറി ഇൻകോണ്ടിനെൻസ്' ദുരിതത്തോടു വിടപറയാം
ദൈവം കനിഞ്ഞു
ഏഷ്യയിലെ ഏറ്റവും വലിയ ജീവകാരുണ്യ കൂട്ടുകുടുംബത്തിലെ രണ്ടാം നിരക്കാരൻ അഥവാ പാരമ്പര്യവഴിയിലെ മൂന്നാം തലമുറക്കാരൻ -പി.എസ്.അമൽരാജ്
ഒരുക്കാം, സ്നേഹസന്ദേശങ്ങളുടെ പുൽക്കൂട്
എങ്ങും നക്ഷത്രവിളക്കുകൾ തെളിഞ്ഞു തുടങ്ങി
വീണു വീണ് ഉയർത്തെഴുന്നേൽക്കാം
ഗാർഹിക പീഡനം, പോലീസ് കേസ്, ഡിവോഴ്സ്.. എന്നിങ്ങനെ പല വീഴ്ചകളിൽ നിന്നും ഉയർത്തെഴുന്നേറ്റ ശോഭ വിശ്വനാഥിന്റെ തുറന്ന സംഭാഷണം...
വേദനയിലെ ആശ്വാസം
ദിവ്യ കൃഷ്ണൻകുട്ടിയുടെ സിനിമായാത്ര.
ശരിയായ സമയം ശരിയായ സ്ഥലം സിനിമയ്ക്ക്
തന്റെ സിനിമായാത്രകളും പുതിയ വിശേഷങ്ങളും പങ്കുവച്ച് നടൻ സഞ്ജു സാനിച്ചൻ
സവിശേഷതകൾ നിറഞ്ഞ ഇളനീർ
ഫ്രഷായിട്ടുള്ള ഇളനീർ വെട്ടിയ ഉടൻ തന്നെ കുടിക്കുന്നതാണ് നല്ലത്. ഫ്രിഡ്ജിൽ വയ്ക്കുന്നുവെങ്കിൽ വച്ച് ഇരുപത്തിനാല് മണിക്കൂറിനുള്ളിൽ കുടിക്കേണ്ടതാണ്