ഇന്ന് ഏറെ വൈറലായ വയനാ ടിനെക്കുറിച്ച് എഴുതിയ ഈ ഗാന ത്തിന്റെ രചയിതാവും പ്രമുഖ മാധ്യമ പ്രവർത്തകനും ചലച്ചിത്ര ഗാനരചയിതാവുമായ വിവേക് മുഴക്കുന്നി നേയും കുടുംബത്തേയുമാണ് “മഹിളാരത്നം' വായനക്കാർക്കായി പരിചയപ്പെടുത്തുന്നത്.
കുന്നോളം സ്നേഹം
കണ്ണൂർ ജില്ലയിലെ മുഴക്കുന്ന് ആണ് വിവേകിന്റെ സ്വന്തം നാട്. എഴുത്തിന്റെ ദേവിയായ മൃദംഗശൈലേശ്വരിയുടെ ദേശം. പഴശ്ശി രാജാവിന്റെ ആരാധ്യദേവത. കഥകളി യുടെ കീർത്തികേട്ട വന്ദനശ്ലോകവും ഇവിടുത്തേതാണ്.
മുഴക്കുന്ന് ഗ്രാമീണ വായനശാലയാണ് ജീവിതത്തിന്റെ അടിത്തറ എന്ന് വിശ്വസിക്കുന്ന ആളാണ് ഞാൻ. അവിടുത്തെ പുസ്തകങ്ങളും സൗഹൃദങ്ങളും എന്നെ പരുവപ്പെടു ത്തുന്നതിൽ നിർണ്ണായക പങ്ക് വഹി ച്ചിട്ടുണ്ട്. ആ വായനശാലയുടെ മണം ഇപ്പോഴും എന്നിലുണ്ട്. കൊച്ചി യിലെ കുമ്പളത്തുള്ള വില്വാദ്രിയിലിരുന്ന് വിവേക് ഓർമ്മകളുടെ പുസ്തക ത്താളുകൾ മറിച്ചുതുടങ്ങി.
തങ്ങൾക്ക് സ്വന്തം നാടിന്റെ പിന്തുണ കിട്ടാറില്ലെന്ന് പല കലാകാരന്മാരും പരാതിപ്പെടുന്നത് കേട്ടിട്ടുണ്ട്. പക്ഷേ, എന്റെ അനുഭവം നേരെ മറിച്ചാണ്. മുഴക്കുന്ന് എന്നെ സംബന്ധിച്ച് കേവലം ഒരു നാടിന്റെ പേരല്ല. നാടാണ് എല്ലാം.
മുഴക്കുന്നിലെ വീടിന്റെ പേര് മലയാളം എന്നാണ്. അമ്മ സരസ്വതി അച്ഛൻ സുബ്രഹ്മണ്യൻ. അച്ഛൻ ഞങ്ങളെ വിട്ട് പോയിട്ട് പതിനഞ്ച് വർഷമായി. ഏക സഹോദരൻ വികാസ് നാരായണനായിരുന്നു ഏറ്റവും അടുത്ത സുഹൃത്ത്. അനിയനെങ്കിലും അവൻ എന്റെ വഴികാട്ടി കൂടിയായിരുന്നു. അഞ്ചുവർഷം മുൻപ് അപ്രതീക്ഷിത മായി എത്തിയ ഹൃദയാഘാതം അവനെ കൊണ്ടുപോയി. അമ്മയ്ക്ക് രണ്ട് സഹോദരങ്ങൾ, കൃഷ്ണനും ഗോവിന്ദനും. അമ്മയും സഹോദരങ്ങളും ഒരു കടലാസ് കഷണം കിട്ടിയാൽ പോലും വായിക്കും. കൃഷ്ണമ്മാവന്റെ വലിയ പുസ്തകശേഖരം എന്നെ ഒരുപാട് സ്വാധീനിച്ചിട്ടുണ്ട്. അമ്മയുടെയും സഹോദരങ്ങളുടെയും പുസ്തകപ്രേമം ഞാൻ എപ്പോഴും അത്ഭുതത്തോടെയാണ് കാണാറുള്ളത്.
അച്ഛന്റെ മണമുള്ള ഓണം
ഒരുപാട് കഷ്ടപ്പെട്ടിട്ടാണ് അച്ഛൻ ഞങ്ങളെ വളർത്തിയത്. സഞ്ചി നിറയെ ഓണക്കോടികളുമായി വരുന്ന അനാണ് എന്റെ മഹാബലിയും ഓണവുമെല്ലാം. ഒരു ഓണ അവധിക്ക് അമ്മാവൻ സമ്മാനിച്ച റേഡിയോ, അച്ഛൻ വാങ്ങി വന്ന പാനാസോണിക്കിന്റെ ടേപ്പ് റെക്കോർഡർ, എന്റെ ജീവിതത്തിൽ ഓണം നിറച്ച രണ്ട് സമ്മാനങ്ങളാണ്.
വാർത്തയുടെ ഇടവേളയിലെ പാട്ടുജീവിതം
This story is from the {{IssueName}} edition of {{MagazineName}}.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.
Already a subscriber ? Sign In
This story is from the {{IssueName}} edition of {{MagazineName}}.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.
Already a subscriber? Sign In
മനസ്സും ആരോഗ്വവും സംരക്ഷിക്കപ്പെടണം
മംമ്താ മോഹൻദാസ്
രോഗശമനം പഴങ്ങളിലൂടെ
ഓരോ പഴവർഗ്ഗത്തിനും വെവ്വേറെ ഗുണങ്ങളാണുള്ളത്. അതിനാൽ പഴവർഗ്ഗങ്ങളുടെ ഗുണമറിഞ്ഞ് അവ തെരഞ്ഞെടുക്കുക
സമർപ്പണ ഭാവത്തിൽ 'വേളി'
ശബരിമല മേൽശാന്തി അരുൺകുമാർ നമ്പൂതിരിയുടെ ഭാര്യ അമ്പിളി മഹിളാരത്നത്തോട്....
സ്ത്രീകൾ ഇനി തീ തിന്നേണ്ട
'യൂറിനറി ഇൻകോണ്ടിനെൻസ്' ദുരിതത്തോടു വിടപറയാം
ദൈവം കനിഞ്ഞു
ഏഷ്യയിലെ ഏറ്റവും വലിയ ജീവകാരുണ്യ കൂട്ടുകുടുംബത്തിലെ രണ്ടാം നിരക്കാരൻ അഥവാ പാരമ്പര്യവഴിയിലെ മൂന്നാം തലമുറക്കാരൻ -പി.എസ്.അമൽരാജ്
ഒരുക്കാം, സ്നേഹസന്ദേശങ്ങളുടെ പുൽക്കൂട്
എങ്ങും നക്ഷത്രവിളക്കുകൾ തെളിഞ്ഞു തുടങ്ങി
വീണു വീണ് ഉയർത്തെഴുന്നേൽക്കാം
ഗാർഹിക പീഡനം, പോലീസ് കേസ്, ഡിവോഴ്സ്.. എന്നിങ്ങനെ പല വീഴ്ചകളിൽ നിന്നും ഉയർത്തെഴുന്നേറ്റ ശോഭ വിശ്വനാഥിന്റെ തുറന്ന സംഭാഷണം...
വേദനയിലെ ആശ്വാസം
ദിവ്യ കൃഷ്ണൻകുട്ടിയുടെ സിനിമായാത്ര.
ശരിയായ സമയം ശരിയായ സ്ഥലം സിനിമയ്ക്ക്
തന്റെ സിനിമായാത്രകളും പുതിയ വിശേഷങ്ങളും പങ്കുവച്ച് നടൻ സഞ്ജു സാനിച്ചൻ
സവിശേഷതകൾ നിറഞ്ഞ ഇളനീർ
ഫ്രഷായിട്ടുള്ള ഇളനീർ വെട്ടിയ ഉടൻ തന്നെ കുടിക്കുന്നതാണ് നല്ലത്. ഫ്രിഡ്ജിൽ വയ്ക്കുന്നുവെങ്കിൽ വച്ച് ഇരുപത്തിനാല് മണിക്കൂറിനുള്ളിൽ കുടിക്കേണ്ടതാണ്