ടൂവീലറും സ്ത്രീകളും
Mahilaratnam|October 2024
ഇവിടെ കുറിച്ചിട്ടുള്ള മാർഗ്ഗനിർദ്ദേശങ്ങൾ പാലിച്ചാൽ നിങ്ങളുടെ ടൂവീലർ യാത്ര സുഖകരവും സുഗമവുമാവും.
പ്രീതാ അജയ്കുമാർ
ടൂവീലറും സ്ത്രീകളും

ഇന്ന് യുവതികൾ മാത്രമല്ല പ്രായമായ സ്ത്രീകൾ പോലും ടൂവീലർ ഓടിച്ചു തുടങ്ങിയിരിക്കുന്നു. പുതിയ ഡ്രൈവിംഗ് ലൈസൻസ് നേടിയിട്ടുള്ളവർ ടൂ വീലർ ഉപയോഗിക്കുന്നതിനെക്കുറിച്ച് ചില കാര്യങ്ങൾ അറിഞ്ഞിരിക്കേണ്ടത് അത്യന്താപേക്ഷിതമാണ്. ഇവിടെ കുറിച്ചിട്ടുള്ള മാർഗ്ഗനിർദ്ദേശങ്ങൾ പാലിച്ചാൽ നിങ്ങളുടെ ടൂവീലർ യാത്ര സുഖകരവും സുഗമവുമാവും.

1. ചിലർ വണ്ടി സ്റ്റാന്റിൽ നിന്നും ഇറക്കി അതിനുശേഷം ഹാന്റിൽ ലോക്ക് തുറക്കാറുണ്ട്. ഇത് തെറ്റാണ്. സ്റ്റിയറിങ് ലോക്ക് തുറന്നശേഷം വണ്ടി സ്റ്റാന്റിൽ നിന്നും ഇറക്കുന്നതാണ് വണ്ടിയ്ക്ക് നല്ലതും സുരക്ഷിതവും.

2. ഒരിടത്ത് അൽപ്പസമയത്തേക്ക് മാത്രമേ വണ്ടി നിറുത്തി വയ്ക്കുന്നുവെങ്കിൽ സൈഡ് സ്റ്റാന്റ് ഇട്ടുവയ്ക്കാം. എന്നാൽ കുറെ അധികം സമയത്തേയ്ക്ക് നിറുത്തിവയ്ക്കുമ്പോളും, അധികം വണ്ടി കൾ ഉള്ളിടത്ത് നിറുത്തി വയ്ക്കുമ്പോഴും സെന്റർ സ്റ്റാന്റിൽ ഇട്ടുവയ്ക്കുന്നതാണ് ബുദ്ധി.

3. സാധാരണയായി ടൂവീലറുകളിൽ പവർമോഡ് (power mode), എക്കണോമി മോഡ് (economy mode) എന്നിങ്ങനെ രണ്ട് തരമുണ്ട്. അതിവേഗതയിൽ ഓടിക്കുമ്പോൾ വാഹനം പവർ മോഡിലേക്ക് താനേ മാറും. ഇങ്ങനെ മാറുമ്പോൾ ഇന്ധനം അധികം ചെലവാകും.

4. ടൂവീലർ ഓടിക്കുമ്പോൾ ഒരിക്കലും ഹെൽമറ്റ് ധരിക്കാതിരിക്കരുത്. നിങ്ങളുടെ തലയ്ക്കുള്ള ഏറ്റവും വലിയ സംരക്ഷണമാ ണത്. വണ്ടിയുടെ പിറകിൽ കുട്ടികളെ ഇരുത്തി ഓടിക്കുമ്പോൾ അവർക്കായുള്ള ഹെൽമറ്റ് ധരിപ്പിച്ച് കൂട്ടിക്കൊണ്ടുപോകുക. വിലക്കുറവുള്ള ഗുണനിലവാരമില്ലാത്ത ഹെൽമറ്റുകൾ ഉപയോഗിക്കരുത്.

5. ബ്രേക്ക് ചെയ്യുമ്പോൾ മുൻചക്രബ്രേക്ക്, പിൻചക്ര ബ്രേക്ക് ഇവ രണ്ടും കൂടി പതുക്കെ അമർത്തുന്നതാണ് നല്ലത്. ബ്രേക്ക് പ്രസ് ചെയ്യുമ്പോൾ ക്ലച്ചും ചേർത്ത് പ്രസ് ചെയ്യരുത്.

6. ചിലർ ഹാന്റിൽ ബാർ വല്ലാതെ അമർത്തിപ്പിടിക്കാറുണ്ട്. സാധാരണ രീതിയിൽ പിടിച്ചാൽ മതിയാവും. അധികം പ്രഷർ കൊടുത്ത് അമർത്തിപ്പിടിക്കുമ്പോൾ ദശകൾക്കും ഞരമ്പുകൾക്കും കൂടുതൽ പ്രഷറുണ്ടാവും.

7. പിന്നിൽ ആരെയെങ്കിലും ഇരുത്തിക്കൊണ്ടു പോവുകയാണെങ്കിൽ ഓടിക്കുവാനുള്ള ലാഘവം നിങ്ങൾക്ക് മനസ്സിലാവുന്നതുവരെ സ്പീഡ് കുറച്ച് വണ്ടി ഓടിക്കുക.

This story is from the {{IssueName}} edition of {{MagazineName}}.

Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.

This story is from the {{IssueName}} edition of {{MagazineName}}.

Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.

MORE STORIES FROM MAHILARATNAMView all
മനസ്സും ആരോഗ്വവും സംരക്ഷിക്കപ്പെടണം
Mahilaratnam

മനസ്സും ആരോഗ്വവും സംരക്ഷിക്കപ്പെടണം

മംമ്താ മോഹൻദാസ്

time-read
1 min  |
December 2024
രോഗശമനം പഴങ്ങളിലൂടെ
Mahilaratnam

രോഗശമനം പഴങ്ങളിലൂടെ

ഓരോ പഴവർഗ്ഗത്തിനും വെവ്വേറെ ഗുണങ്ങളാണുള്ളത്. അതിനാൽ പഴവർഗ്ഗങ്ങളുടെ ഗുണമറിഞ്ഞ് അവ തെരഞ്ഞെടുക്കുക

time-read
1 min  |
December 2024
സമർപ്പണ ഭാവത്തിൽ 'വേളി'
Mahilaratnam

സമർപ്പണ ഭാവത്തിൽ 'വേളി'

ശബരിമല മേൽശാന്തി അരുൺകുമാർ നമ്പൂതിരിയുടെ ഭാര്യ അമ്പിളി മഹിളാരത്നത്തോട്....

time-read
3 mins  |
December 2024
സ്ത്രീകൾ ഇനി തീ തിന്നേണ്ട
Mahilaratnam

സ്ത്രീകൾ ഇനി തീ തിന്നേണ്ട

'യൂറിനറി ഇൻകോണ്ടിനെൻസ്' ദുരിതത്തോടു വിടപറയാം

time-read
3 mins  |
December 2024
ദൈവം കനിഞ്ഞു
Mahilaratnam

ദൈവം കനിഞ്ഞു

ഏഷ്യയിലെ ഏറ്റവും വലിയ ജീവകാരുണ്യ കൂട്ടുകുടുംബത്തിലെ രണ്ടാം നിരക്കാരൻ അഥവാ പാരമ്പര്യവഴിയിലെ മൂന്നാം തലമുറക്കാരൻ -പി.എസ്.അമൽരാജ്

time-read
4 mins  |
December 2024
ഒരുക്കാം, സ്നേഹസന്ദേശങ്ങളുടെ പുൽക്കൂട്
Mahilaratnam

ഒരുക്കാം, സ്നേഹസന്ദേശങ്ങളുടെ പുൽക്കൂട്

എങ്ങും നക്ഷത്രവിളക്കുകൾ തെളിഞ്ഞു തുടങ്ങി

time-read
3 mins  |
December 2024
വീണു വീണ് ഉയർത്തെഴുന്നേൽക്കാം
Mahilaratnam

വീണു വീണ് ഉയർത്തെഴുന്നേൽക്കാം

ഗാർഹിക പീഡനം, പോലീസ് കേസ്, ഡിവോഴ്സ്.. എന്നിങ്ങനെ പല വീഴ്ചകളിൽ നിന്നും ഉയർത്തെഴുന്നേറ്റ ശോഭ വിശ്വനാഥിന്റെ തുറന്ന സംഭാഷണം...

time-read
2 mins  |
December 2024
വേദനയിലെ ആശ്വാസം
Mahilaratnam

വേദനയിലെ ആശ്വാസം

ദിവ്യ കൃഷ്ണൻകുട്ടിയുടെ സിനിമായാത്ര.

time-read
1 min  |
December 2024
ശരിയായ സമയം ശരിയായ സ്ഥലം സിനിമയ്ക്ക്
Mahilaratnam

ശരിയായ സമയം ശരിയായ സ്ഥലം സിനിമയ്ക്ക്

തന്റെ സിനിമായാത്രകളും പുതിയ വിശേഷങ്ങളും പങ്കുവച്ച് നടൻ സഞ്ജു സാനിച്ചൻ

time-read
2 mins  |
December 2024
സവിശേഷതകൾ നിറഞ്ഞ ഇളനീർ
Mahilaratnam

സവിശേഷതകൾ നിറഞ്ഞ ഇളനീർ

ഫ്രഷായിട്ടുള്ള ഇളനീർ വെട്ടിയ ഉടൻ തന്നെ കുടിക്കുന്നതാണ് നല്ലത്. ഫ്രിഡ്ജിൽ വയ്ക്കുന്നുവെങ്കിൽ വച്ച് ഇരുപത്തിനാല് മണിക്കൂറിനുള്ളിൽ കുടിക്കേണ്ടതാണ്

time-read
1 min  |
December 2024