ഭൗതികതയും അതിഭൗതികതയും വിസ്മയകരമായി സമ്മേളിച്ചിരിക്കുന്നതിനാൽ അപഗ്രഥിക്കുവാൻ വിഷമമുള്ള കുമാരനാശാന്റെ കാവ്യമാണ് ലീല. പുറമേക്ക് ലാളിത്യവും സ്ഫുടവുമായ ഘടന എന്ന് തോന്നിക്കുമെങ്കിലും പലതരം ദർശനങ്ങളുടെ മിന്നി മറയലിൽ ലീലാകാവ്യത്തിന്റെ ഏതു വ്യാഖ്യാനവും പരിമിതി ഉള്ളതായി തീരുന്നു.
പെൺസഞ്ചാരത്തിന്റെ നിരവധി മേഖലകളെ കാവ്യം തൊടുന്നുണ്ട്. ഒരു പെണ്ണിന്റെ അകംയാത്രയെയും പുറം യാത്രയെയും കലാത്മകതയോടെ ആവിഷ്കരിക്കാൻ ആശാന് കഴിഞ്ഞിട്ടുണ്ട്. പെൺ സ്വാതന്ത്ര്യത്തിന്റെ ജിജ്ഞാസകൊടി ലീലാകാവ്യത്തിൽ അഭംഗുരം പാറുന്നു. പെണ്ണിന്റെ ഉടലിനെക്കുറിച്ചും മനസ്സിനെക്കുറിച്ചും സമൂഹത്തെക്കുറിച്ചുമുള്ള ആലോചനകളാണ് ലീലാകാവ്യത്തെ പ്രസക്തമാക്കുന്നത്.
പേർഷ്യൻ കാവ്യമായ ലൈലാ മജ്നുവിന്റെ കഥാസാരം ഒരു ലേഖനത്തിൽ വായിച്ചതിന്റെ പ്രചോദനത്തിലാണ് ആശാൻ ലീല എഴുതുന്നത്. ഈ പ്രചോദനത്തെക്കുറിച്ച് ആശാൻ ലീലയുടെ ആമുഖത്തിൽ ഇങ്ങനെ പറഞ്ഞിട്ടുണ്ട്. നളിനിയിലെ കഥാപാത്രങ്ങളുടെ അടുത്തതാണ് പടിയിൽ എത്തിയിട്ടുള്ള ജീവിതങ്ങളെ പറ്റിയാണ് പിന്നെ എഴുതേണ്ടതായി തോന്നിയത്. അതുമുതൽ അതിനെപ്പറ്റി ഗാഢമായി ചിന്തിക്കുകയും പല സംഗതികളും സ്വരൂപിച്ച് മനസ്സിൽ ക്രമപ്പെടുത്തി വയ്ക്കുകയും ചെയ്തു കൊണ്ടിരുന്നു. ഇതിനിടയിൽ ഒരിക്കൽ സെൻട്രൽ ഹിന്ദു കോളേജ് മാഗസിനിൽ ആണെന്നു തോന്നുന്നു പ്രസിദ്ധനായ ഡോ. കുമാര സ്വാമി ഒരു ഉപന്യാസത്തോടുകൂടി ഒരു പേർഷ്യൻ കഥാനായികയുടെ ചിത്രം പ്രസിദ്ധപ്പെടുത്തിയിരുന്നതായി കണ്ടു. ആ ചിത്രം മേൽപ്പറഞ്ഞ സങ്കല്പത്തെ ഉദ്ദീപിപ്പിച്ചു. എന്നാൽ കഥയെപ്പറ്റി വിസ്തരിച്ച് യാതൊന്നും ഉപന്യാസത്തിൽ ഉണ്ടായിരുന്നതായി ഓർക്കുന്നില്ല. 1911 ജൂലൈ 27 തീയതിയാണ് ലീല എഴുതിത്തുടങ്ങിയത്. മുൻപറഞ്ഞ ചിത്രം ഒരിക്കൽക്കൂടി കാണുകയോ ഉപന്യാ സം ഒന്നുകൂടി വായിക്കുകയോ ചെയ്താൽ കഥാസൃഷ്ടിയിൽ വല്ല സഹായവും ഉണ്ടാവാൻ മതിയെന്ന് തോന്നുകയാൽ അപ്പോൾ വീണ്ടും അതിനെപ്പറ്റി അന്വേഷിച്ചെങ്കിലും കിട്ടിയില്ല. ചുരുക്കിപ്പറഞ്ഞാൽ ഈ കാവ്യം പോലെ തന്നെ ഇതിന്റെ കഥയും സ്വന്തം ചെറിയ കൽപ്പനാ ശക്തിക്കൊത്തവണ്ണം തന്നെ നിർമ്മിക്കുകയാണ് ചെയ്തിട്ടുള്ളത്. അതുകൊണ്ട് ലീല പൂർവ്വജ്യായ നളിനിയെപ്പോലെ തന്നെ ഒരു കൽപ്പിത കഥയാണ്.
കവിയുടെ തന്നെ ഈ ഒരു കാര്യം വ്യക്തമാണ്. പറച്ചിലിൽ നിന്ന് ലൈലാ മജ്നുവിന്റെ കഥാസാരത്തെ അതേപടി പിന്തുടരുകയല്ല കവി ചെയ്തിരിക്കുന്നത്.
この記事は Santham Masika の SANTHAM MASIKA PACK NO 30 NOV 2024 版に掲載されています。
7 日間の Magzter GOLD 無料トライアルを開始して、何千もの厳選されたプレミアム ストーリー、9,000 以上の雑誌や新聞にアクセスしてください。
すでに購読者です ? サインイン
この記事は Santham Masika の SANTHAM MASIKA PACK NO 30 NOV 2024 版に掲載されています。
7 日間の Magzter GOLD 無料トライアルを開始して、何千もの厳選されたプレミアム ストーリー、9,000 以上の雑誌や新聞にアクセスしてください。
すでに購読者です? サインイン
ലീല സ്ത്രീ സ്വാതന്ത്ര്യ വിമർശനങ്ങളിലൂടെ
മദനൻ എന്ന ആണിലേക്ക് എത്താൻ വേണ്ടിയാണെങ്കിലും സ്നേഹം എന്ന ആശയത്തെ ആദർശവൽക്കരിച്ചു കൊണ്ടാണെങ്കിലും ഇവിടെ ലീല പ്രകടിപ്പിക്കുന്ന സ്വാതന്ത്ര്യത്തിന്റെ സീമകളെ കാണാതിരുന്നുകൂടാ.
ഓം ചന്ദ്രായ നമഃ എന്ന പുനായ് ദേവത
ബംഗാളിന്റെ ചരിത്ര നിമിഷങ്ങളിലൂടെ ഒരു യാത്ര
ഓർമയിലെ ഇരമ്പം
പ്രശസ്ത കഥാകൃത്ത് സ്വന്തം സൈക്കളനുഭവം പങ്കുവെയ്ക്കുന്നു
ഒറ്റവരിയിൽ ഓടുന്ന മഹാത്ഭുതം
പ്രശസ്ത എഴുത്തുകാരൻ യു കെ കുമാരൻ സ്വന്തം സൈക്കിളനുഭവം പങ്കുവെയ്ക്കുന്നു
സ്ത്രീവിരുദ്ധത സമൂഹികമാധ്യമങ്ങളിൽ
സ്ത്രീവിരുദ്ധത ഒരു ആഗോളപ്രശ്നമാണ്. പ്രത്യേകിച്ചും രാഷ്ട്രീയത്തിന്റെ അങ്കത്തട്ടിൽ അത് തീവ്രമായ അക്രമവും, അധിക്ഷേപവും, വാക്കുകൊണ്ടുള്ള ബലാത്സംഗവും, അശ്ലീല പരാമർശവും, ഭീഷണി യുമടങ്ങുന്ന പ്രകടനങ്ങളാണ്. അധികാരത്തെ അഭിമുഖീകരിക്കാൻ സാമൂഹിക മൂലധനം ആവശ്വമാണ്. അതുകൊണ്ട് സവിശേഷാധികാരമുള്ള സ്ത്രീകൾ പിടിച്ചു നിൽക്കുകയും സവിശേഷധികാരത്തിന് പുറത്തുള്ള സ്ത്രീകൾ ഇതിലൂടെ കാണാതാക്കപ്പെടുകയും ചെയ്യുന്നു. പൊതുഇടങ്ങളിൽ നിന്നും സമൂഹിക മാധ്യമങ്ങളിൽ നിന്നും കൂട്ടമായ ആക്രമണമാണ് അവർ നേരിടുന്നത്.
തുടിമൊഴികൾ നിലച്ചു
ഈയിടെ അന്തരിച്ച കെ.ജെ.ബേബിയ്ക്ക് പ്രണാമം. വയനാട്ടിലെ ആദിമനിവാസികളെക്കുറിച്ച് നിരന്തരമായി പഠിക്കുകയും അവരുടെ പുരാവൃത്തങ്ങളും പാട്ടുകളും തുടിയും താളവും ഹൃദിസ്ഥമാക്കുകയും ചെയ്ത എഴുത്തുകാരനായിരുന്നു; കെ.ജെ.ബേബി.
മാട്ടീർ ഗൊഡോ മാഖാ മാനുഷ് മണ്ണിന്റെ മണമുള്ള ജനങ്ങൾ
ബംഗാളിന്റെ ചരിത്ര നിമിഷങ്ങളിലൂടെ ഒരു യാത്ര
കലയുടെ ലാവണ്യ വിചാരങ്ങൾ
മനുഷ്യനും കലയും തമ്മിലുള്ള ബന്ധമെന്ത്? മനുഷ്യന്റെ ചരിത്രത്തിൽ നിന്ന് വിമുക്തി നേടിക്കൊണ്ട് കലയ്ക്ക് അസ്തിത്വം സാധ്യമാണോ? മുതലാളിത്തം കലയിൽ പ്രവർത്തിക്കുന്നത് എങ്ങനെ? ശിൽപിയും ചിത്രകാരനും കലാനിരൂപകനുമായ ഗായത്രിയുടെ ലേഖനം.
ഉത്തരാധുനിക മനുഷ്യർക്ക് ചിരിക്കണമെന്നേയുള്ളൂ ചൂണ്ടിക്കാട്ടണമെന്നില്ല കാർട്ടൂണിസ്റ്റ് വേണു
കാർട്ടൂണിന് പത്രങ്ങൾ വേണ്ട പ്രാധാന്യം നൽകുന്നില്ല. എഡിറ്റർമാർ രാഷ്ട്രീയക്കാരുമായി അടുത്ത ബന്ധം പുലർത്താൻ തുടങ്ങി യതോടെ രാഷ്ട്രീയ വിമർശനം പത്രത്തിൽ പ്രസിദ്ധീകരിക്കാൻ പറ്റാതായി. ആർ.കെ ലക്ഷ്മണിന്റെ കാർട്ടൂണുകൾക്ക് എഡിറ്റോറിയലിനും മീതെയായിരുന്നു സ്ഥാനം. ലക്ഷ്മൺ, അബു എബ്രഹാം, ഒ.വി.വിജയൻ എന്നിവരോട് വലിയ ആരാധന. എന്റെ കാർട്ടൂണുകൾ സമ്പൂർണമായി സമാഹരിക്കാൻ സാധ്യതയില്ലാത്ത കാലം. - ഞാൻ ഒരു സായിഭക്തൻ.
ദാമ്പത്യവും മനസ്സും ജോർജിന്റെ തിരഭാഷ്യങ്ങൾ
രണ്ടുകാലത്തിൽ, രണ്ടുസാഹചര്യങ്ങളിൽ, അവതരിപ്പിക്കപ്പെട്ട കഥാപാത്രങ്ങളുടെ, ഗോപിയുടെയും വാസന്തിയുടെയും മനക്കലക്കങ്ങൾക്ക് കാരണമായ ജീവിതപശ്ചാത്തലങ്ങൾ താരതമ്യാത്മകമായി പരിശോധിക്കുന്ന ലേഖനം