ആദ്യ സ്റ്റേറ്റ് അവാർഡ് കള്ളിച്ചെല്ലമ്മയ്ക്ക്
Manorama Weekly|November 19, 2022
ഒരേയൊരു ഷീല
എം. എസ്. ദിലീപ്
ആദ്യ സ്റ്റേറ്റ് അവാർഡ് കള്ളിച്ചെല്ലമ്മയ്ക്ക്

ആദ്യസിനിമയിൽ അഭിനയിക്കാൻ ചെന്ന ദിവസം രണ്ടാമത്തെ സിനിമയ്ക്കും അവസരം കിട്ടുക. രണ്ടു സിനിമകളും പുറത്തിറങ്ങുന്നതിനു മുൻപേ മൂന്നാമത്തെ സിനിമയിലേക്കു കരാറാകുക - അങ്ങനെയൊരു ഭാഗ്യജാതകമായിരുന്നു ഷീലയുടേത്.

മൂന്നാമത്തെ സിനിമയെക്കുറിച്ച്

“ഭാഗ്യജാതകത്തിൽ അഭിനയിച്ചു കൊണ്ടിരിക്കുമ്പോൾ ത്തന്നെ നിണമണിഞ്ഞ കാൽപാടുകൾ'(1963) എന്ന സിനിമയിലേക്കു കരാറായി. അതിൽ മധുവും നസീറും ഒന്നിച്ചഭിനയിച്ചു. നസീറിനെ ആദ്യമായി കണ്ടപ്പോൾ നസീർ "എന്താ കൊച്ചേ അഭിനയിക്കാൻ വന്നിരിക്കുകയാണോ?' അന്നു മുതൽ അവസാനം വരെയും എന്നെ അദ്ദേഹം കൊച്ചേ എന്നേ വിളിച്ചിട്ടുള്ളൂ.'' "നിണമണിഞ്ഞ കാൽപാടുകൾക്കു മലയാള സിനിമയുടെ ചരിത്രത്തിൽ പ്രത്യേക സ്ഥാനമുണ്ട്. രാഷ്ട്രപതിയുടെ വെള്ളി മെഡൽ കിട്ടിയ സിനിമയായിരുന്നു അത്. ശോഭന പരമേശ്വരൻ നായർ എന്ന നിർമാതാവിന്റെയും എൻ.എൻ.പിഷാരടി എന്ന സംവിധായകന്റെയും മധു എന്ന നടന്റെയും കന്നിച്ചിത്രമായിരുന്നു അത്. പ്രേംനസീർ, കാമ്പിശേരി കരുണാകരൻ, അംബിക സുകുമാരൻ, മധു എന്നിവരായിരുന്നു അഭിനേതാക്കൾ. "അനുരാഗനാടകത്തിന്റെ അന്ത്യമാം രംഗം തീർന്നു, "മാമലകൾക്കപ്പുറത്ത്', "ഭാരതമേദിനി പോറ്റി വളർത്തിയ എന്നിങ്ങനെ പി. ഭാസ്കരനും എം.എസ്.ബാബുരാജും ചേർ ന്നൊരുക്കിയ മനോഹരമായ ഗാനങ്ങൾ സിനിമയുടെ പ്രധാന ആകർഷണമായി.

പ്രശസ്ത നോവലിസ്റ്റ് പാറപ്പുറത്ത് ആണു "നിണമണിഞ്ഞ കാൽപാടുകളുടെ തിരക്കഥ നിർവഹിച്ചത്. ശോഭന പരമേശ്വരൻ നായരുടെ സിനിമകളുടെ ഏറ്റവും വലിയ സവിശേഷത അതായിരുന്നു ലബ്ധപ്രതിഷ്ഠരായ എഴുത്തുകാരുടെ രചനകളാണ് അദ്ദേഹം തന്റെ സിനിമകൾക്കു കഥയായി സ്വീകരിച്ചത്. 1965ൽ “മുറപ്പെണ്ണ്' എന്ന സിനിമയിലൂടെ എം.ടി. വാസുദേവൻ നായരെ അദ്ദേഹം തിരക്കഥാകൃത്തായി അവതരിപ്പിച്ചു. "നഗരമേ നന്ദി'യും എം.ടി.വാസുദേവൻ നായരുടെ രചനയായിരുന്നു. അതിനടുത്ത സിനിമയായ 'അഭയം' ആകട്ടെ, പെരുമ്പടവം ശ്രീധരന്റെ രചനയും. ജി.വിവേകാനന്ദന്റെ 'കള്ളിച്ചെല്ലമ്മ'യാണ് അദ്ദേഹം നിർമിച്ച മറ്റൊരു പ്രധാന സിനിമ. “കള്ളിച്ചെല്ലമ്മ' സംവിധാനം ചെയ്തതു പി.ഭാസ്കരൻ ആയിരുന്നു. ചെമ്മീനി'ലെ കറുത്തമ്മ പോലെ ഷീലയുടെ ജീവിതത്തിലെ പ്രധാന കഥാപാത്രമാണു "കള്ളിച്ചെല്ലമ്മ'യിലെ ചെല്ലമ്മ.

この記事は Manorama Weekly の November 19, 2022 版に掲載されています。

7 日間の Magzter GOLD 無料トライアルを開始して、何千もの厳選されたプレミアム ストーリー、9,000 以上の雑誌や新聞にアクセスしてください。

この記事は Manorama Weekly の November 19, 2022 版に掲載されています。

7 日間の Magzter GOLD 無料トライアルを開始して、何千もの厳選されたプレミアム ストーリー、9,000 以上の雑誌や新聞にアクセスしてください。