試す - 無料

അമ്മയും പിന്നെ ജി. ശങ്കരപ്പിള്ള സാറും

Manorama Weekly

|

November 26, 2022

വഴിവിളക്കുകൾ

-  ജോൺ സാമുവൽ

അമ്മയും പിന്നെ ജി. ശങ്കരപ്പിള്ള സാറും

എഴുത്തു വഴിയിൽ കൊളുത്തപ്പെട്ട ആദ്യവിളക്ക് അമ്മയുടേതായിരുന്നു. മാതാപിതാക്കൾ എത്യോപ്യൻ വിദ്യാഭ്യാസ വകുപ്പിൽ ജോലിയിലായിരുന്നതിനാൽ കൂട്ടുകാർക്കിടയിൽ എത്യോപ്യനായി അറിയപ്പെട്ട് ബാല്യത്തിന്റെ ആദ്യകാലം കഴിച്ചു കൂട്ടേണ്ടി വന്നുവെങ്കിലും, അനിശ്ചിതത്വങ്ങൾക്കൊടുവിൽ അമ്മ മടങ്ങിയെത്തിയത് സാന്ത്വനമേകി.

ബൈബിൾ കഥകൾ മുന്നെയും, രാമായണ-ഭാഗവത കഥകൾ തുടർന്നുമുള്ള കഥകളുടെ കേൾവിക്കാലമായിരുന്നു പിന്നീട്. നാടോടിച്ചൊല്ലുകൾ അമ്മയുടെ നാവിൽ നിന്നു പൊഴിയവെ ബാല്യം കടന്നുള്ള കൗമാരം ആഹ്ലാദപൂരിതമായി...

“തണ്ടുരുളും തടിയുരുളും തണ്ടിൻമേലൊരുമണി ചെറുമണി കുരുമുളകുരുളും...

“ഓതറ വളവിലൊരുവളവിലൊരകവള വിലൊരിളവളവിലൊരിള തളത്തേൽ പത്തിരുപത്തഞ്ചിള ഒതളങ്ങ...

ശ്വാസം വിടാതെ, തെറ്റു കൂടാതെ ചൊല്ലിയാൽ അമ്മയുടെ വക ഒരുമ്മ ഉറപ്പ്.

Manorama Weekly からのその他のストーリー

Translate

Share

-
+

Change font size